തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവർത്തിപ്പിൻ. ഗലാത്യര്‍ 6:2
ഒരിക്കല്‍ സാധു സുന്ദര്‍സിംഗ് ഒരു സന്യാസിയോടോത്തു ഹിമാലയ പര്‍വ്വതത്തിന്‍റെ താഴ്വരയിലൂടെ യാത്ര ചെയ്യുകയായിരുന്നു. മഞ്ഞു വീഴ്ച തുടങ്ങിയാല്‍ അവരുടെ ജീവന് അപകടം നേരിടും അതുകൊണ്ട് ഇരുട്ടാകുന്നതിനു മുന്‍പേ പെട്ടെന്ന് നടന്നു നീങ്ങണമെന്ന് സന്യാസി സുന്ദര്‍സിംഗിനോട് ആവശ്യപ്പെട്ടു . അവര്‍ പെട്ടെന്ന് നടന്നു പോകുമ്പോള്‍ ഒരു നേരിയകരച്ചില്‍ കേട്ടു. അവര്‍ അവിടേക്ക് നോക്കിയപ്പോള്‍ വീണു മുറിവേറ്റ പാവപ്പെട്ട ഒരു മനുഷ്യനായിരുന്നു അത്
സുന്ദര്‍സിംഗ് അവിടേക്ക് ചെന്ന് ആ മനുഷ്യനെ സഹായിക്കുവാന്‍ ആഗ്രഹിച്ചു . എന്നാല്‍ അയ്യാളെ സഹായിക്കുവാന്‍ പോയാല്‍ ഇരുട്ടായി മഞ്ഞുവീഴ്ച തുടങ്ങുന്നതിനു മുന്‍പേ ഇവിടം കടന്നു പോകുവാന്‍ നമ്മുക്ക് കഴികയില്ലാ എന്ന് സന്യാസി പറഞ്ഞു.
മരണാസന്നനായ ആ പാവം മനുഷ്യനെ ഉപേക്ഷിച്ചിട്ട് പോകുവാന്‍ സുന്ദര്‍സിംഗിനു കഴിഞ്ഞില്ലാ.ആ സഹോദരനെ സഹായിക്കുവാന്‍ ആയിരിക്കാം ഒരുപക്ഷെ ദൈവം എന്നെ ഇതുവഴി കൊണ്ടുവന്നത് എന്ന് ചിന്തിച്ച് താന്‍ ആ മനുഷ്യന്‍റെ അടുത്തേക്ക് പോയി.എന്നാല്‍ ആ സന്യാസി സുന്ദര്‍സിംഗികാത്തു നിന്നില്ലാ.അദ്ദേഹം തനിയെ നടന്നു പോയി.
നടക്കുവാന്‍ കഴിയാത്ത ആ മനുഷ്യനെ കമ്പിളി പുതപ്പുകൊണ്ട് പൊതിഞ്ഞു തന്‍റെ ചുമലില്‍ വഹിച്ചു സുന്ദര്‍സിംഗ് നടന്നു. നിസ്സഹായനായ ആ മനുഷ്യനെയും ചുമന്നുകൊണ്ടു മലകയറുന്നത് വളരെ പ്രയാസമായിരുന്നു. എന്നിരുന്നാലും താന്‍ വളരെ കുഴഞ്ഞു കുഴഞ്ഞു നടന്നു നീങ്ങി , അവസാനം അല്പം അകലെയുള്ള ഒരു ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
ആ മനുഷ്യനെയും വഹിച്ചുകൊണ്ട് താന്‍ യാത്ര തുടരുമ്പോള്‍ മഞ്ഞുമൂടിയ ഒരു വലിയ കേട്ട് വഴിയില്‍ കിടക്കുന്നതുകണ്ടു.... അന്വഷിച്ചപ്പോള്‍ തന്നോടൊപ്പം യാത്ര ചെയിതിരുന്ന സന്യാസിയുടെ മൃതശരീരമാണ് ആ കിടക്കുന്നത് എന്ന് അറിഞ്ഞു താന്‍ വളരെ അധികം വിഷമിച്ചു.
ആ സാധു മനുഷ്യന്‍റെ ശരീരത്തില്‍ നിന്നുള്ള ചൂട് സുന്ദര്‍സിംഗിനു ലഭിച്ചപ്പോള്‍ തണുപ്പില്‍ മരവിച്ചു മരിക്കാതെ താന്‍ രക്ഷപെട്ടു. സിംഗില്‍ നിന്നുള്ള ചൂട് നിസ്സഹായനായ ആ മനുഷ്യന് ലഭിച്ചപ്പോള്‍ അയാളും ജീവിക്കപ്പെട്ടു.
മറ്റുള്ളവരുടെ ഭാരം വഹിക്കുന്നതിലൂടെ നമ്മുക്കും മറ്റുള്ളവര്‍ക്കും പുതുജീവന്‍ ലഭിക്കുന്നു. എന്നത് എത്ര വാസ്തവം ആയ കാര്യം ആണ്.
ക്രിസ്തീയ ജീവിതം സ്വാര്‍ത്ഥ രഹിത ജീവിതം ആണ് അത് മറ്റുള്ളവരുടെ ദുഖങ്ങളും ഭാരങ്ങളും വഹിക്കുക മാത്രമല്ലാ , അവരുടെ ബലഹീനതകളും അകൃത്യങ്ങളും കൂടെ വഹിക്കുന്ന ജീവിതമാണ്.
ദൈവത്തിന്‍റെ പ്രതീക്ഷ നാം എത്രത്തോളം നിവര്‍ത്തിക്കുന്നുവന്നു നമ്മെ തന്നെ ഒന്ന് ശോധന ചെയിതു നോക്കുന്നത് നന്നായിരിക്കും .
ഇതേപോലെ ക്രിസ്തു നമ്മുടെ പാപങ്ങളും അതിക്രമങ്ങളും എല്ലാം അവന്‍റെമേല്‍ ചുമന്നു നമ്മുക്കായി യാഗമായി തീര്‍ന്നു.... അങ്ങനെ പാപത്തില്‍ മരിച്ച നമ്മളെ പുതു ജീവനിലേക്കു നടത്തി . ഇപ്രകാരം നാമും തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുവാന്‍ തയാറാകണം.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ......
സ്നേഹത്തോടെ
സുമാസജി.

No comments:
Post a Comment