പാപം നമ്മേ സംശയത്തില്‍ ആക്കുന്നു....കാരണം നാം അതിനെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു.... നാം അതിനെ താലോലിക്കുന്നു..... പിന്നെ അതിനെതിരെ യുദ്ധം ചെയ്യുന്നു.... നാം പലപ്പോഴും പാപം ചെയ്യുന്നു.... എന്നിട്ട് അതിനെ ഓര്‍ത്തു ദുഖിക്കുന്നു....കാരണം എന്തെന്ന് നമ്മള്‍ അറിയുന്നുമില്ലാ......പാപം മനോഹരവും ആസ്വാദകരവും ആണ് . പക്ഷെ അത് നമ്മെ നശിപ്പിക്കുന്നു..... വീണ്ടെടുക്കപ്പെട്ട ഹൃദയം പാപത്തിന്‍റെ ശക്തിയില്‍ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു. എങ്കിലും പാപത്തോടുള്ള യുദ്ധം നാം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.....
പാപം നമ്മേ ദൈവത്തില്‍ നിന്നും അകറ്റുന്നു....എന്നിട്ടും ദൈവം നമ്മെ രക്ഷിക്കുവാന്‍ കടന്നു വന്നു.
എന്തെല്ലാം പാപങ്ങള്‍ ആണ് നാം അനുദിനം യുദ്ധം ചെയിതു ജയിക്കേണ്ടത് ?
അസൂയ , അലസത , പക , മൂര്‍ച്ചയുള്ള നാവു, കുറ്റപ്പെടുത്തല്‍, പരദൂഷണം, അഹങ്കാരം,ദുരാഗ്രഹം, അത്യാഗ്രഹം,ഉത്കണ്ട, തൃപ്തിയില്ലായിമ, സ്വാര്‍ത്ഥത. ഭയം , അസഹിഷ്ണത , ദേഷ്യം അനുസരണക്കേട് , ജഡമോഹം, മനുഷ്യനെ ഭയം , മറ്റുള്ളവരെ വിധിക്കുക, ഇതൊക്കെ ആണ് ഇന്നു അനേകരെ അന്തകാരത്തില്‍ ആക്കിവെച്ചിരിക്കുന്നത്.
ക്രൈസ്തവ ജീവിതം പാപത്തിനു എതിരെയുള്ള ഒരു യുദ്ധം ആണ് . നാം എങ്ങിനെ ഇതിനെ യുദ്ധം ചെയിതു തോല്‍പ്പിക്കുന്നു..... അത് അനുസരിച്ചാണ് നമ്മുടെ ജീവിത വിജയം നിര്‍ണ്ണയിക്കുന്നത് . യുദ്ധം നാം തനിച്ചു അല്ലാ ചെയ്യുന്നത് , നമ്മേ സഹായിക്കുവാന്‍ പരിശുദ്ധാത്മാവ് കൂടെയുണ്ട്.
ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ
അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.റോമര്‍6:9 - 11
ഇപ്രകാരം പാപത്തെ ജയിച്ചു ജീവിക്കുവാന്‍ ആണ് ദൈവം നമ്മേ വിളിച്ചിരിക്കുന്നത് .നമ്മുക്ക് ചുറ്റും പ്രലോഭനങ്ങള്‍ അധികമായി കടന്നു വന്നു നമ്മേ പാപത്തിലേക്ക് നയിക്കുവാന്‍ പിശാചു സദാ തന്ത്രങ്ങള്‍ മേനഞ്ഞുകൊണ്ടിരിക്കും. നമ്മുടെ ആത്മീക മരണം ആണ് പിശാചിന്‍റെ ലക്ഷ്യം.
അനുദിനം ഇപ്രകാരം ഉള്ള പാപത്തെ ജയിച്ച് കര്‍ത്താവില്‍ ജീവിക്കുവാന്‍ നമ്മേ സഹായിക്കുന്ന ചിലകാര്യങ്ങള്‍ ഇപ്രകാരം ആണ്.
1. പരിശുദ്ധാത്മാവിന്‍റെ സഹായത്തിനും സാക്ഷീകരണത്തിനും വേണ്ടി പ്രാര്‍ഥിക്കുക .
യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്‍റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. റോമര്‍ 8:11
2.അനുദിനം നമ്മുടെ പാപത്തെ എറ്റു പറഞ്ഞു കഴുകല്‍ പ്രാപിക്കുക .
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 1യോഹന്നാന്‍ 1:8,9
3. പ്രലോഭനത്തെ ഒഴിവാക്കുക
നിന്‍റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക. മര്‍ക്കോസ്9:43
4. വചനം ഹൃധ്യസ്ഥം ആക്കുക.
പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. എഫെസ്യർ 6:11
രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. എഫെസ്യർ 6:17
5. ക്രൂശിനെ ധ്യാനിക്കുക.
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്‍റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; കൊലൊസ്സ്യർ 2:13,14
6. നിങ്ങളുടെ വീഴ്ചകളെ ഉടന്‍ പരിഹരിക്കുക.
നിന്‍റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്‍റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. മത്തായി18:15
7. നിന്‍റെ മോഹങ്ങളേ ഉപേക്ഷിക്കുക.
മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. എഫേസ്യര്‍4:22 - 24
8 മറ്റുള്ളവരെ സഹായിക്കുക.
ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഫിലിപ്പിയര്‍2:3
9. ദൈവത്തിനു നന്ദിയും മഹത്വവും കൊടുക്കുക.
ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. കൊലോസ്സ്യര്‍3:5
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്‍റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. കൊലോസ്സ്യര്‍ 3:16
10. നിങ്ങളുടെ വാക്കുകളെ ശ്രദ്ധിക്കുക .
കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു എഫേസ്യര്‍4:29
11 സഹോദരനോട് ക്ഷമിക്കുക.
സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക.ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്‍റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക. ലൂകൊസ്17:3,4
12. നിന്നേതന്നെ അറിയുക.
നായി ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ. സദൃശ്യവാക്യങ്ങൾ26 : 11
13. നിന്‍റെ മനസ്സാക്ഷിക്കു ഒത്തു പ്രവര്‍ത്തിക്കുക
എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ. റോമര്‍14:23
14. ദുര്‍നടപ്പില്‍ നിന്നും ഓടി അകലുക.
ദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു. 1കോരിന്ത്യര്‍6:18
15. അവിശ്വാസത്തെയും ഭയത്തെയും സത്യം കൊണ്ട് പുറത്താക്കുക.
ദൈവത്തിന്‍റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി 2കോരിന്ത്യര്‍10 : 5
16. കോപത്തെ നീയന്ത്രിക്കുക.
കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു. സങ്കീര്‍ത്തനം 37:8
17. ക്രിസ്തുവിനു പ്രസാധമുള്ളത് ചെയ്യുക.
അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. 2 കോരിന്ത്യര്‍5 :9,10
18. രക്ഷയെ നഷ്ടപ്പെടുത്തുന്നവര്‍ക്ക് ദൈവം തരുന്ന താക്കീത് ഓര്‍ത്തു കൊള്ളുക.
അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.നിങ്ങളും
19. യേശുവിനെ അനുഗമിക്കുക.
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:24:26.
അനുദിനം പാപത്തെ ജയിച്ചു മുന്നേറുവാന്‍ നിങ്ങളെ ഓരോരുത്തരെയും
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment