
ഇവിടെ പൗലോസ് എഴുതിയ സന്ദര്‍ഭം വേറെ ആണെങ്കിലും ഞാനെന്‍റെ കൂട്ടുകാരിയും എന്‍റെ അനുജത്തിയെപ്പോലെ സ്നേഹിച്ചതുമായ എന്‍റെ സൂസന്‍റെ വേര്‍പാടില്‍ വളരെ അധികം വേദനിച്ചപ്പോള്‍ ഈ വചനം എനിക്ക് ഓര്‍മ്മ വന്നു.... എനിക്ക് ബലം നല്‍കി.
നമ്മുടെ ഭൌമീക കൂടാരം വിട്ടു സ്വര്‍ഗ്ഗീയ വാസസ്ഥലത്തേക്ക് പോയിരിക്കുന്ന പ്രീയപ്പെട്ടവരെ സമ്പന്തിച്ച് ഈ വചനം വാസ്തവം ആണ്.അതായത് അല്പകാലം അവര്‍ നമ്മില്‍ നിന്നും വേര്‍പെട്ടു പോയി ..... അവരെ നമ്മുക്ക് കുറച്ചു കാലത്തേക്ക് നഷ്ടപ്പെട്ടിരിക്കുന്നു....
ഓര്‍ക്കുക നമ്മുടെ ഈ പ്രത്യാശ എത്ര നല്ലതാണ്..... ശവക്കുഴിക്കു അപ്പുറമുള്ള ആ ഭാഗ്യകരമായ പ്രത്യാശ എത്ര സന്തോഷമുള്ളതാണ്. അതുകൊണ്ടാണ് വചനം നമ്മേ ഇങ്ങനെ ഓര്‍പ്പിക്കുന്നത് .... സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു
പ്രീയപ്പെട്ടവരെ ഈ ഭൂമിയിലെ ജീവിതം അല്‍പ്പകാലത്തെക്ക് മാത്രമേയുള്ളൂ.....നമ്മുക്ക
ഈ ഒരു പ്രത്യാശ നമ്മുക്കും ഉണ്ടാകണം. അതുകൊണ്ട് ഈ ഭൂമിയില്‍ കാണുന്നതെല്ലാം വെട്ടിപ്പിടിക്കുവാന്‍ നോക്കാതെ........ പ്രത്യാശയുള്ളവരായി.... നിത്യമായോരു വാസ സ്ഥലം നമ്മുക്കുണ്ടു സ്വര്‍ഗ്ഗത്തില്‍ എന്ന ചിന്തയോടെ...... എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു.....എന്ന ബോധ്യം ഉള്‍ക്കൊണ്ട്
ആ മനോഹരമായ യാത്രക്കായി നമ്മുക്കും ഒരുങ്ങാം.
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment