BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, March 5, 2019

Part 1Image may contain: ocean, sky, cloud, outdoor, text, nature and water

ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം:
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 1കോരിന്ത്യര്‍15:51,52

നമ്മുക്ക് വളരെ സന്തോഷവും പ്രത്യാശയും നല്‍കുന്ന ഒരു വചന ഭാഗം ആണിത്. 

നാം സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് ഉറപ്പു വരുത്തുവാന്‍ നമ്മുക്ക് സാധിക്കുമോ.....?

നമ്മുടെ സ്വര്‍ഗ്ഗത്തില്‍ ഉള്ള പ്രവര്‍ത്തികള്‍ എന്തൊക്കെ ആയിരിക്കും ? 

സ്വര്‍ഗ്ഗത്തില്‍ നമ്മുക്ക് പരസ്പരം കാണുവാന്‍ സാധിക്കുമോ....? ഈ വിഷയം നമ്മേ ഓരോരുത്തരെയും വളരെ ചിന്തിപ്പിക്കുന്ന കാര്യം ആണ്. ഈ കാര്യങ്ങളെ പരാമര്‍ശിക്കുന്ന ആത്മീയ ചിന്തകളെ ആണ് ഞാന്‍ പറയുവാന്‍ പോകുന്നത്. 

ഒരു ക്രിസ്തീയ ജീവിതത്തില്‍ നല്ലതും മേല്‍ത്തരവും, ഇതിലൊക്കെ ഉന്നതവും ആയ ഒരു ജീവിത പശ്ചാത്തലമുണ്ട്. ക്രിസ്തുവില്‍ ആയിരിക്കുന്നത് നല്ലത് . ക്രിസ്തുവിന്‍റെ കൂടെ ആയിരിക്കുന്നത് അതിലും നല്ലത് . എന്നാല്‍ ഇപ്പോള്‍ ക്രിസ്തുവില്‍ ആയിരിക്കുന്നവര്‍ക്ക് ഉന്നതം ആയതു വരുവാനിരിക്കുന്നതെയുള്ളൂ...... എന്നതാണ് വാസ്തവം.

നമ്മേ വിട്ടു ക്രിസ്തുവിനോട് ചേര്‍ന്ന നമ്മുടെ പ്രീയപ്പെട്ടവര്‍ അവര്‍ ജീവിച്ചിരുന്ന സമയത്ത് വളരെ ഉത്സാഹത്തോടെയും ആത്മാര്‍ത്ഥമായും കര്‍ത്താവിനുവേണ്ടി വേലചെയിതവര്‍ വളരെ ആകാംഷയോടെ അവരുടെ പുനരുദ്ധാന ശരീരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ദൈവം തന്‍റെ മക്കളോട് യേശുക്രിസ്തുവിന്‍റെ ശക്തിയിലും മഹിമയിലും ഉള്ള തന്‍റെ തിരിച്ചു വരവില്‍ നല്‍കാമെന്ന് വാഗ്ദത്തം ചെയിത സമ്മാനം ആണ് പുനരുദ്ധാനം. 

ഒന്നാമതായി നമ്മുടെ ശരീരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാക്കാം.

ആധിയില്‍ ദൈവം നമ്മേ ശരീരവും ആത്മാവും ആയി സൃഷ്ടിച്ചു ..... ഉല്പത്തി 2:7ല്‍ യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. 

സൃഷ്ടിയുടെ പാഠം നമ്മേ പഠിപ്പിക്കുന്നത്‌ മനുഷ്യന്‍ എന്താകുന്നു....എന്നാണു. മനുഷ്യന്‍ ശരീരവും ആത്മാവും കൂടി ആകുന്നു. ദൈവം ആദത്തിന്‍റെ ശരീരം നിലത്തെ പൊടികൊണ്ടു ഉണ്ടാക്കി. ആ ജീവനില്ലാത്ത ശരീരത്ത് ദൈവത്തിന്‍റെ ജീവശ്വാസം ഊതി . അങ്ങനെ ആ ശരീരം ജീവനുള്ളതായി മാറി. അങ്ങനെ ആദമിന്‍റെ ജീവന്‍ ആത്മാവും ശരീരവും ആയി ഒരു കൂടി ചേരല്‍ ആയിരുന്നു..... അതുകൊണ്ടാണ് വചനം പറയുന്നത് മരണം ഒരു ''ശത്രു '' ആണ് അല്ലെങ്കില്‍ ''അവസാനത്തെ ശത്രു'' കാരണം മരണം ശരീരത്തെ ജീവനില്‍നിന്നും വേര്‍പെടുത്തി കളയുന്ന ഒരു പ്രക്രീയ ആണ്. ഇതു ദൈവത്തിന്‍റെ പ്രവര്‍ത്തിക്കു വിരുദ്ധം ആണ് . ദൈവം യോജിപ്പിച്ചതിനെ ആണ് മരണം വേര്‍പെടുത്തുന്നത് .

നിങ്ങളുടെ കയ്യില്‍ ഒരു സെല്‍ഫോണ്‍ ഉണ്ടെന്നു കരുതട്ടേ....അത് ഒരു നെറ്റ് വര്‍ക്കുമായി ബ്ന്ധപ്പെടുന്നില്ലെങ്കില്‍ ആ ഫോണ്‍ പ്രയോജനം ഇല്ലാത്തത് ആകുന്നു. അത് എന്തിനു വേണ്ടി ഉണ്ടാക്കിയോ അതിന്‍റെ ഫലം ചെയ്യുന്നില്ലാ. അതേപോലെ നെറ്റ് വര്‍ക്കിനെക്കുറിച്ചും നമ്മുക്ക് പറയാം നമ്മുടെ കയ്യില്‍ നെറ്റ് വര്‍ക്ക് ഉണ്ട് ഫോണ്‍ ഇല്ലാ എങ്കില്‍ ഒരു പ്രയോജനവും ഇല്ലാ.....ഇതു രണ്ടും ഒന്നിച്ചു പ്ര്വര്‍ത്തിച്ചെങ്കില്‍ മാത്രമേ....ഈ ഉപകരണത്തിന്‍റെ മനോഹരമായ സാധ്യതകള്‍ നമ്മുക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ.....അപ്രകാരം തന്നെ ആണ് ദൈവം നമ്മുടെ ശരീരത്തെയും ആത്മാവിനെയും സൃഷ്ടിച്ചത് അത് ഒന്നായി തന്നെ ഇരിക്കണം . ദൈവം സൃഷ്ടിച്ചത് എല്ലാം നല്ലത് ആയിരുന്നു....അതുകൊണ്ട് ദൈവം അത് മായിച്ചു കളഞ്ഞിട്ടു ഒരു പുതിയതിനെ ഉണ്ടാക്കില്ലാ.....അതിനു പകരം അതിനെ വീണ്ടെടുക്കും . അതായത് നമ്മുടെ ശരീരത്തെയും ആത്മാവിനെയും വീണ്ടെടുത്തു പഴയ സ്ഥിതിയില്‍ ആക്കും. 

ബാക്കി ......പുറകാലെ എഴുതാം......

തുടരും ......

സ്നേഹത്തോടെ...
സുമാ സജി.



Image may contain: text
Part 2
~~~~~*

മനുഷ്യന്‍റെ വീഴ്ച :
പാപം നമ്മുടെ ശരീരത്തേയും ആത്മാവിനെയും മലിനപ്പെടുത്തി.

ദൈവം ഏദന്‍തോട്ടത്തില്‍ ആദത്തിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോള്‍ ആ ശരീരത്തിന് വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു..... പ്രായം തോന്നാത്തതും , രോഗം ബാധിക്കാത്തതും വേദന ഇല്ലാത്തതും മരണം സംഭവിക്കാത്തതും ആയിരുന്നു......പക്ഷേ.....അവര്‍ പാപം ചെയിതപ്പോള്‍ ഇതെല്ലാം നഷ്ടമായിപോയി.....

ഇന്നു നമ്മള്‍ അനുഭവിക്കുന്ന ഈ ശരീരം പാപം മുഖാന്തിരം മലിനപ്പെട്ടതാണ് . പാപം നമ്മുടെ ജീവിതത്തില്‍ എല്ലാ മേഖലകളിലും ജീവിക്കുന്നു.നമ്മുടെ ശരീരത്തുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും കാരണം നമ്മുടെ പാപം ആണ്. നമ്മുടെ ജീവിതകാലത്ത് നമ്മള്‍ അനുഭവിക്കുന്ന സകല കഷ്ടങ്ങളും, ക്ലേശങ്ങളും , എല്ലാം നമ്മളിലുള്ള ഈ പാപം നിമിത്തം കടന്നു വന്നു.പാപം നമ്മുടെ സകല മേഖലകളിലും കടന്നു പിടിച്ചു

ഇതിനു ഒരു പരിഹാരം ആയിരുന്നു നമ്മുടെ കര്‍ത്താവിന്‍റെ കടന്നുവരവ്. യോഹന്നാന്‍ 1:14വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു

ദൈവം യേശുക്രിസ്തുവിന്‍റെ രൂപത്തില്‍ മനുഷ്യനായി നമ്മുടെ മദ്ധ്യേ വസിച്ചു. യേശുവിന്‍റെ ശരീരം നമ്മുടെ ശരീരം പോലെ ആയിരുന്നു....അതൊരു ശിശു ആയി രൂപം കൊണ്ട് ബാല്യത്തിലൂടെ കടന്നു യുവത്വം പ്രാപിച്ചു ഒരു പൂര്‍ണ്ണ മനുഷ്യനായി തീര്‍ന്നു.ആ ശരീരത്തിന് ദാഹവും വിശപ്പും ക്ഷീണവും തളര്‍ച്ചയും എല്ലാം അറിയാമായിരുന്നു.....

ആദിമസഭ രൂപം കൊണ്ട ശേഷം ഏതാനും കാലഘട്ടം കഴിഞ്ഞപ്പോള്‍ സഭയില്‍ ഒരു തെറ്റായ പഠിപ്പിക്കല്‍ ഉണ്ടായിരുന്നു അതായത് യേശു ദൈവം ആണ് പക്ഷേ ഒരു പൂര്‍ണ്ണമാനുഷ്യന്‍ അല്ലായെന്ന്. അന്നത്തെ സംസ്കാരം അവരെ അങ്ങനെ ചിന്തിപ്പിച്ചു..... പരിശുദ്ധാത്മാവായാ ദൈവം എങ്ങനെ താന്ന നിലവാരം ഉള്ള മനുഷ്യ ശരീരം സ്വീകരിച്ചു ? ഇതു അവരുടെ ചിന്താമണ്ടലത്തെ ആശയക്കുഴപ്പത്തിലാക്കി..... ദൈവപുത്രന്‍ എങ്ങിനെ മനുഷ്യശരീരം സ്വീകരിക്കും? ഇങ്ങനെയുള്ള സംശയം വന്നതുകൊണ്ടാണ് വചനം ഇപ്രകാരം പറയുന്നത്.....യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 2 യോഹന്നാന്‍7.

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം *ആത്മാവ് * ആയിരുന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ ദൈവത്തിനു നമ്മോടുള്ള താല്‍പ്പര്യം ആത്മതലത്തില്‍ മാത്രം ആയിരുന്നേനെ..... ഉദാഹരണത്തിന് നമ്മുടെ പ്രാര്‍ഥനയില്‍ നമ്മുടെ ധ്യാനത്തില്‍ , വചനം പഠിക്കുന്നതില്‍ ഇത്യാദികാര്യങ്ങളില്‍.... പക്ഷേ....ബൈബിള്‍ പറയുന്നു..... വചനം ജഡമായി തീർന്നു എന്ന്.

ദൈവം ഈ സംഭവ ബഹുലമായ ലോകത്തേക്ക് മനുഷ്യന്‍റെ സകല പ്രവൃത്തികളിലും താല്‍പ്പര്യങ്ങളിലും ആവശ്യങ്ങളിലും സമ്മര്‍ദ്ധങ്ങളിലും ഇടപെടുവാന്‍ വേണ്ടി ആണ് ലോകത്തിലേക്ക് കടന്നു വന്നത്. യേശു ക്രൂശില്‍ മരിച്ചപ്പോള്‍ നമ്മുടെ ആത്മാവിന്‍റെ രക്ഷക്ക് മാത്രമല്ലാ നമ്മുടെ ജീവിതത്തിന്‍റെ വീണ്ടെടുപ്പിനും കൂടി ആണ് വന്നത്. ഉദാഹരണത്തിന്....നമ്മുടെ കുടുംബജീവിതത്തില്‍ ,സാമ്പത്യകാര്യത്തില്‍ , ജോലികാര്യത്തില്‍ ,കുഞ്ഞുങ്ങളുടെ കാര്യത്തില്‍ , അങ്ങനെ സകലത്തിലും വീണ്ടെടുപ്പു ഉണ്ടാകുവാന്‍ വേണ്ടിയാണ് യേശു കാല്‍വറിയില്‍ യാഗമായി തീര്‍ന്നത്.

തുടരും.....

സ്നേഹത്തോടെ
സുമാ സജി.


Image may contain: text
Part 3   

യേശു നമ്മുടെ ശരീരത്തെയും ആത്മാവിനെയും വീണ്ടെടുക്കും.

എല്ലാ ജാതികളിലും പുനര്ജന്മത്തെക്കുറിച്ച് ഒരു വിശ്വാസം ഉണ്ട്. പക്ഷേ ക്രിസ്തീയ വിശ്വാസികള് പുനര്ജന്മത്തില് അല്ലാ ശരീരത്തിന്റെയും ആത്മാവിന്റെയും വീണ്ടെടുപ്പില് ആണ് വിശ്വസിക്കുന്നത്.

ക്രിസ്തുവില് വിശ്വസിക്കുന്നവര്ക്ക് പുനരുദ്ധാനം ചെയിത ഒരു രക്ഷകന് ഉണ്ട്. അവരുടെ ഹൃദയത്തിനുള്ളില് ഒരു വിശ്വാസം ഉണ്ട് എന്റെ രക്ഷകനായ യേശുവിന്റെ കല്ലറ ഇന്നും ശൂന്യമായി കിടക്കുന്നു....എന്ന്. കാരണം അവന്മരണത്തെ ജയിച്ച് ജീവനിലേക്കു പ്രവേശിച്ചു നിത്യമായി ജീവിക്കുന്നു. അവനെ കൈക്കൊള്ളുന്നവര്ക്ക് ഈ ഭാഗ്യം പകര്ന്നു കൊടുക്കും.

ശരീരത്തിന്റെ വീണ്ടെടുപ്പു ക്രിസ്തീയ വിശ്വാസത്തിന്റെ ശ്രേഷ്ടമേറിയ കിരീടം ആകുന്നു. ഈ സത്യം അനേകര് കാണും. ഇതു നമ്മുക്ക് ഏറ്റവും സന്തോഷവും അഭിമാനവും നല്കുന്നത് ആണ്.ഈ വാഗ്ദത്തം നമ്മുക്ക് പ്രത്യാശയും ആവേശവും നല്കുന്നു....വരുവാനിരിക്കുന്ന ആ മഹാസന്തോഷത്തെ ഇന്നും ക്രിസ്ത്യാനികള് എന്ന് പറയുന്ന പലര്ക്കും മനസ്സിലാക്കുവാന് സാധിച്ചിട്ടില്ലാ....പലരും വിശ്വസിക്കുന്നത് പുനരുദ്ധാനം എന്ന് പറഞ്ഞാല് ഈ ലോകത്ത് നന്നായി ജീവിക്കുവാന് സാധിക്കാത്തവര്ക്ക് പരലോകത്ത് ഒരു നല്ല ജീവിതം കിട്ടും എന്നതാണ്. പക്ഷേ........പ്രീയ സഹോദരങ്ങളെ.....പുനരുദ്ധാനം എന്ന് പറയുന്നത് ദൈവത്തിന്റെ പദ്ധതിയാണ് . ദൈവം അതിനു വേണ്ടി ആണ് നമ്മേ തിരഞ്ഞെടുക്കുന്നത്. നഷ്ടപ്പെട്ടുപോയ നമ്മേ ക്രിസ്തുയേശുവില്വീണ്ടെടുക്കുവാന്.....

തുടരും ....

സ്നേഹത്തോടെ
സുമാ സജി .😀



Image may contain: cloud and sky
Part 4

വചനത്തില് നിന്നും പുനരുദ്ധാനത്തെക്കുറിച്ചുള്ള 4 പ്രധാന വാഗ്ദത്തങ്ങള് നമ്മുക്കൊന്ന് ശ്രദ്ധിക്കാം.

1 . ഇയ്യോബ്19:25-27

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹത്തോട് കൂടി തന്നേ ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും;

For I know that my redeemer lives and that he shall stand at the latter day upon the earth:And though after my skin worms destroy this body, yet in my flesh shall I see God:
Whom I shall see for myself, and mine eyes shall behold, and not another;

ഇവിടെ ഇയ്യോബ് വ്യക്തമായി തന്റെ ശരീരത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ചു അറിഞ്ഞിരിക്കുന്നു.
😀 എന്റെ വീണ്ടെടുപ്പുകാരന്ജീവിക്കുന്നു.........
😀അവന് ഈ ഭൂമിയുടെമേല് നില്ക്കുന്നു ......
😀അങ്ങനെ സംഭവിക്കുമ്പോള് ഇയ്യോബ് സ്വന്തം കണ്ണുകൊണ്ട് ദൈവത്തെ കാണും.

ഇയ്യോബ് ഇവിടെ തന്റെ ജീവനുള്ള ശരീരത്തെക്കുറിച്ചു ആണ് വിവരിക്കുന്നത്. ''എന്റെ കണ്ണ്'' ! ''എന്റെ മാംസം'' ! ''ഞാന്ദൈവത്തെ കാണും'' ! എത്ര മനോഹരമായ പ്രത്യാശ ആണ് ഇയ്യോബിനു ഉണ്ടായിരുന്നത്.

2. റോമര്8:22-24

സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?

ശരീരത്തിന്റെ വീണ്ടെടുപ്പിന്റെ പ്രത്യാശക്ക്‌ വേണ്ടി ആണല്ലോ ക്രിസ്തു യേശുവില് നമ്മളെ രക്ഷിച്ചിരിക്കുന്നത്. ദൈവത്തിന്റെ വലിയ പദ്ധതി എന്തെന്നാല് നമ്മുടെ ഒരു ഭാഗം മാത്രം വീണ്ടെടുക്കുക ( ആത്മാവിന്റെ) എന്നല്ലാ.....നമ്മേ മുഴുവനായി വീണ്ടെടുക്കുക ( ആത്മാവും ശരീരവും ആയി ) ക്രിസ്തു നമ്മളെ ശരീരവും ആത്മാവും ആയി സൃഷ്ടിച്ചു . അതുകൊണ്ട് തന്നേ.... വീണ്ടെടുക്കുമ്പോള് ശരീരവും ആത്മാവുമായി തന്നേ....വീണ്ടെടുക്കും. ആദ്യം ആത്മാവ് ..... പിന്നീട് ശരീരം. ദൈവം സൃഷ്ടിച്ചത് എല്ലാം ഏറ്റവും നല്ലത് . ദൈവം സൃഷ്ടിച്ചതെല്ലാം വീണ്ടെടുക്കും.

3. ഫിലിപ്പിയര്3:20,21

നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

😀 മനുഷ്യശരീരത്തെ താഴ്ചയുള്ള വസ്തു ആയിട്ടാണ് വചനം പറയുന്നത് . നമ്മുടെ ശരീരം എത്ര ആരോഗ്യമുള്ളത് ആയാലും അത് ക്ഷയിച്ചുപോകുന്നത് ആണ് . ഉദാഹരണത്തിന് ഒരു ആരോഗ്യമുള്ള മനുഷ്യനെ ഒരു വാഹനം ഇടിച്ചാല്അവന്റെ ശരീരം തളര്ന്നു പോകും.

😀 നമ്മുടെ ശരീരത്തെ യേശുവിന്റെ ശക്തിയാല് മഹത്ത്വം ഉള്ള ശരീരമായി രൂപാന്തിരപ്പെടുത്തും.

ശരീരത്തിന്റെ വീണ്ടെടുപ്പെന്ന സത്യം യേശുക്രിസ്തുവിന്റെ പ്രവൃത്തിയില്‍ നിന്നും അവന്‍റെ ശക്തിയില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ പറ്റുകയില്ലാ.... കാരണം ഇതിന്‍റെ ആദികാര്യത കര്‍ത്താവ് നമ്മുക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു. തന്‍റെ മര്‍ത്യശരീരത്തെ തന്‍റെ ശക്തിയാല്‍ അവന്‍ വീണ്ടെടുത്തു. അതുകൊണ്ട് നമ്മുക്കും ദൈര്യപൂര്‍വ്വം പറയാം എന്‍റെ കര്‍ത്താവ് എന്നെയും വീണ്ടെടുക്കും.ഇതല്ലോ ....കര്‍ത്താവില്‍ നമ്മുക്കുള്ള പ്രത്യാശ.

😀നമ്മുടെ വീണ്ടെടുക്കപ്പെട്ട ശരീരം കര്‍ത്താവിന്‍റെ മഹത്തായ ശരീരം പോലെ ആകും.

നമ്മുടെ വീണ്ടെടുക്കപ്പെട്ട ശരീരം ഇപ്പോള്‍ ഉള്ള ശരീരം പോലെ തന്നെ ആയിരിക്കും. അത് ഒഴുകി നടക്കുന്നതോ....പറന്നു നടക്കുന്നതുപോലെയോ ഉള്ള ശരീരം അല്ലാ.....ലൂക്കോസ്24:39,40, ല്‍ യേശു പറഞ്ഞു..... ഞാൻ തന്നെ ആകുന്നു എന്നു എന്‍റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു.(ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.) . മാസവും ! എല്ലും ! യേശു തന്‍റെ പുനരുദ്ധാന ശരീരത്തെക്കുറിച്ചു ആകുന്നു മുകളില്‍ പറഞ്ഞത്.

അത് കാണുവാനും തോടുവാനും സ്പര്‍ശിക്കുവാനും എല്ലാം സാധിക്കും. അതുകൊണ്ടാണല്ലോ മറിയ യേശുവിനെ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു തോട്ടക്കാരന്‍ എന്ന് വിചാരിച്ചത്. എമ്മവുസ്സിലേക്ക് പോയ ശിഷ്യന്മാര്‍ അവനെ ഒരു വഴി യാത്രക്കാരന്‍ ആയി തെറ്റിദ്ധരിച്ചു. വീണ്ടെടുക്കപ്പെട്ട ശരീരത്തിന് ഇപ്പോഴത്തെ ശരീരത്തെക്കാളും വളരെ അധികം വിത്യാസങ്ങള്‍ ഉണ്ടെങ്കിലും സാമ്യതകള്‍ വളരെ അധികം കാണുന്നു. വചനം പറയുന്നു.....ലൂക്കൊസ്24:41 - 44 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു.അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു.
അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.

യോഹാന്നാന്‍റെ സുവിശേഷത്തില്‍ നമ്മുക്ക് കാണാം പുനരുദ്ധാനത്തിനു ശേഷം യേശു പാചകം ചെയ്യുന്നതും ശിഷ്യന്മാരോടോത്തു ആഹാരം കഴിക്കുന്നതും. അതുകൊണ്ട് ഒരു കാര്യം വ്യക്തം നമ്മള്‍ ഇപ്പോള്‍ ചെയ്യുന്ന സകല കാര്യങ്ങളും വീണ്ടെടുക്കപ്പെട്ട ശരീരത്തില്‍ നമ്മുക്ക് ചെയ്യുവാന്‍ സാധിക്കും. പാടുവാനും , കൈകൊട്ടുവാനും , നടക്കുവാനും എന്നുവേണ്ടാ.....സകലതും. ഈ ഒരു പ്രത്യാശയില്‍ നമ്മുക്ക് മുന്നോട്ടു പോകാം.

പലരും ചിന്തിക്കുന്നപോലെ പുനരുദ്ധാനം ചെയ്യപ്പെട്ട ശരീരം ഭാരം ഇല്ലാത്തതും ഏതു വസ്തുവിലൂടെയും കടന്നുപോകുവാന്‍ പറ്റുന്നതും ആണ് എന്നുള്ള ചിന്ത തെറ്റാണ്. ബൈബിളില്‍ ഒരിടത്തും പറയുന്നില്ലാ....യേശു ഭിത്തി ക്കുള്ളിലൂടെ കയറി ശിഷ്യന്മാരുടെ അടുത്ത് ചെന്നെന്നോ.....ഒന്നും.
യോഹന്നാന്‍ 20:19 ല്‍ പറയുന്നു..... ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. ഇതിനു അര്‍ത്ഥം യേശു വാതില്‍ തുറക്കാതെ അകത്തു കടന്നു ചെന്ന് എന്നല്ലാ.....ദൈവത്തിന്‍റെ ശക്തിയാല്‍ വാതിലുകള്‍ തുറന്നു കാണും. അപ്പോസ്തോലപ്രവൃത്തി 12:10 അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതിൽക്കൽ എത്തി. അതു അവർക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

4. 1കോരിന്ത്യര്‍15: 51, 52

ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം:
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

ഇപ്പോള്‍ ഉള്ള ശരീരം നൊടി നേരം കൊണ്ട് ഒരു പുതിയ ശരീരം ആയി മാറും . എല്ലാ ദൈവമക്കള്‍ക്കും ഈ ഒരു ദാനം ഒരേ സമയത്ത് ദൈവം എല്ലാവര്ക്കും നല്‍കും. അങ്ങനെ അവര്‍ എല്ലാവരും രൂപാന്തിരപ്പെട്ടു പുതിയ വീണ്ടെടുക്കപ്പെട്ട ശരീരവും ആയി കര്‍ത്താവിന്‍റെ അരികില്‍ എത്തും.

തുടരും.....

സ്നേഹത്തോടെ
സുമാസജി.😀
No photo description available.

Part : 5

വീണ്ടെടുക്കപ്പെട്ട ശരീരത്തിന്റെ മാറ്റങ്ങള്.

😀അദ്രവം

മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു,അദ്രവത്വത്തിൽ ഉയിർക്കുന്നു; 1 കോരിന്ത്യര്15: 42

ലാസറിനെ യേശു മരണത്തില് നിന്നും ജീവനിലേക്കു തിരിച്ചു കൊണ്ടുവന്നു. ( യോഹന്നാന്11 ) മരണത്തില് നിന്നും തിരിച്ചു വന്ന ലാസറിന്റെ ശരീരത്തിന് രൂപാന്തിരം ഒന്നും ഉണ്ടായില്ലാ.....ആ ശരീരം പഴയത്പോലെ ആയിരുന്നു..... ഇതിനര്ത്ഥം ലാസര് ഒരു സാധാരണ മനുഷ്യനെപോലെ വീണ്ടും ജീവിച്ചു മരിച്ചു പോയികാണും. പക്ഷേ....നമ്മുടെ കര്ത്താവ് മരണത്തിനു കീഴ്പെട്ടിട്ടു ഉയിര്ത്തുഎഴുന്നേറ്റു വന്നത് ഒരിക്കലും മരിക്കാത്ത ഒരു ശരീരവുമായി ആണ്. ഇനിയും ആ ശരീരത്തിന് മരണം ഇല്ലാ.... കര്ത്താവില് ആയ നാം ഓരോരുത്തരും പുനരുദ്ധനത്തില്അപ്രകാരം ഉള്ള ഒരു ശരീരം ആണ് പ്രാപിക്കുക. ആ ശരീരത്തിന് മരണം , പ്രായം, ദ്ര് വത്വം ഇവയൊന്നും ബാധിക്കില്ലാ .

😀തേജസ്കരണം

അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു1 കോരിന്ത്യര്15: 43

മോശ യഹോവയുടെ സാന്നിധ്യത്തില്നിന്ന് തിരിച്ചു വന്നപ്പോള് അവന്റെ മുഖം അതീവ തേജസ്സുനിറഞ്ഞതായിരുന്നു. എന്തുകൊണ്ട് അത് സംഭവിച്ചു.....? നാം ദൈവത്തോട് കൂടെ ഇരിക്കുമ്പോള്ദൈവത്തിന്റെ തേജസ്സു നമ്മിലേക്ക്‌ പകരപ്പെടും. അതുപോലെ ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനേയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,.
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു. മത്തായി 17 :1, 2

ഇതുപോലെ രൂപാന്തിരപ്പെട്ട നമ്മുടെ ശരീരവും സൂര്യനെപ്പോലെ ശോഭിക്കുകയും വെളിച്ചം പോലെ പ്രകാശിക്കുകയും ചെയ്യും.

😀ശക്തി പ്രാപിക്കുന്നു.

ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; 1 കോരിന്ത്യര്15: 43

വീണ്ടെടുക്കപ്പെട്ട ശരീരത്തിലേക്ക് അധികമായ ഊര്ജ്ജം , ശാരീരിക കഴിവുകള് , വേഗത, ഇതെല്ലാം വന്നു ചേരും. നാം കര്ത്താവിനോടു കൂടി വാസം ചെയ്യുമ്പോള് അധികമായി അവനു പ്രയോജനപ്പെടുവാന് വീണ്ടെടുക്കപ്പെട്ട ഈ ശരീരം നമ്മേ സഹായിക്കും . ഈ ഭൂമിയില്ആയിരുന്നപ്പോള് ചെയ്യുവാന് പറ്റാത്ത പല കാര്യങ്ങളും കര്ത്താവിനോടൊപ്പം ആയിരിക്കുമ്പോള് നമ്മുക്ക് ചെയ്യുവാന്സാധിക്കും. അതായത് അന്തന്കാണുന്നു...... ചെകിടന് കേള്‍ക്കുന്നു .... മുടന്തന്‍ നടക്കുന്നു......
ഏദെന്‍ തോട്ടത്തില്‍ ആദമിനും ഹവ്വാക്കും കൊടുത്ത അതേ സ്വാതന്ത്ര്യവും അവകാശവും വരാനിരിക്കുന്ന ലോകത്തില്‍ നമ്മുക്കും ദൈവം നല്‍കും.

😀ദൈവീകം

പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു. 1 കോരിന്ത്യര്‍15: 44

രൂപാന്തിരപ്പെട്ട നമ്മുടെ ശരീരം ദൈവീക ശരീരത്തിനു സമമായി മാറും.അതായത് ആ ശരീരം മാംസവും എല്ലും എല്ലാം ചേര്‍ന്ന ശരീരം തന്നെ ആണ്.പൗലോസ്‌ ഈ ശരീരത്തെ ആത്മീക ശരീരം എന്ന് പറയുന്നു....കാരണം ആ ശരീരം പൂര്‍ണ്ണമായും പരിശുദ്ധാത്മാവിനാല്‍ നീയന്ത്രിക്കപ്പെടുന്നു. വീണ്ടെടുക്കപ്പെട്ട ഈ ശരീരം ഒരിക്കലും പറയില്ലാ .... ആത്മാവ് സമ്മദം ആണ് പക്ഷേ.... ശരീരം ക്ഷീണിച്ചിരിക്കുന്നു എന്ന്. വീണ്ടെടുക്കപ്പെട്ട നാം ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുവാന്‍ എപ്പോഴും ഉത്സാഹം ഉള്ളവരായി ആത്മാവില്‍ നടക്കുന്നവരാകും.

തുടരും.....

സ്നേഹത്തോടെ
സുമാ സജി.


Part: 6Image may contain: sky and outdoor

വീണ്ടെടുക്കപ്പെട്ട ശരീരത്തിന്റെ പ്രഭയില്ജീവിക്കണം.

പ്രീയ സഹോദരങ്ങളെ .... നമ്മള് ഒരു കാര്യം മനസ്സിലാക്കണം. നാം നമ്മുക്ക് ഉള്ളവര് അല്ലാ. കര്ത്താവ് നമ്മെ വിലക്ക് വാങ്ങിയിരിക്കുകയാ..... അതിനാല്നമ്മുക്ക് നമ്മുടെമേല് അവകാശം ഇല്ലാ. 

ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ. 1 കോരിന്ത്യര്6:19 - 20

യേശു ക്രിസ്തു ആണ് നാം എവിടെ ജീവിക്കണം , എന്ത് ചെയ്യണം, എന്നൊക്കെ തീരുമാനിക്കുന്നത് . നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്തുവിനു അധികാരം ഉണ്ടായിരിക്കും.ക്രിസ്തു നമ്മേ നോക്കി പറയും ഇവന് ''എന്റെ '' ആകുന്നു . കാരണം അവന്റെ രക്തത്തിന്റെ വില ആകുന്നു നാം ഓരോരുത്തരും. അതുകൊണ്ട് നമ്മേ.... വിളിച്ച ആ വലിയ വിളി ഓര്ത്ത്‌ നമ്മുടെ ജീവിതം കര്ത്താവിന്റെ മഹത്വത്തിനായി നാം സമര്പ്പിക്കണം.നമ്മുടെ ശരീരത്തെയും ആത്മാവിനെയും അശുദ്ധമാക്കുന്ന സകല പ്രവൃത്തികളില് നിന്നും പിന്മാറി നില്ക്കണം.

പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക. 2 കോരിന്ത്യര്7:1

നിങ്ങളുടെ ആത്മാവിനു ശുഭവും മഹത്വവും ഉള്ള ഒരു ഭാവി ഉണ്ടെന്നു മനസ്സിലാക്കി നാം ആത്മാവില് ദൈവത്തെ മഹത്വപ്പെടുത്തണം. ആത്മാവിനെ മലിനപ്പെടുത്തരുത് ! . കര്ത്താവിനു പ്രസാധമുള്ള കാര്യങ്ങള് ചെയിത് ആത്മനിറവുള്ളവര് ആയി തീരണം.

ഇപ്രകാരം നമ്മുടെ ശരീരത്തെയും കാത്തു സൂക്ഷിക്കണം. നമ്മുടെ ശരീരത്തെ പാപത്തിന്റെ വാഹനം ആക്കി മാറ്റരുത്. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. റോമര് 6:13

നിങ്ങളുടെ കണ്ണുകള്, കാതുകള്, കരങ്ങള് , പാദങ്ങള് ഇവ കര്ത്താവിനു ബഹുമാനം ഉണ്ടാകുന്ന രീതിയില് ആയിരിക്കണം. നിങ്ങളുടെ നാവു കരുണയുള്ള വാക്കുകള്സംസാരിക്കട്ടെ....നിങ്ങളുടെ കരങ്ങള്എപ്പോഴും മറ്റുള്ളവരെ സഹായിക്കുവാന്ഉപകരിക്കട്ടെ.... നിങ്ങളെ പൂര്ണ്ണമായും കര്ത്താവിനു സമര്പ്പിക്കുക. ''സഹോദരന്മാരേ, ഞാൻ ദൈവത്തിന്‍റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ''. റോമര്‍ 12:1

നാം സാധാരണ ചെയ്യാറുള്ള ഒരു കാര്യം നമ്മുടെ ആത്മാവിനെ കര്‍ത്താവിനു സമര്‍പ്പിക്കും . പക്ഷേ..... നമ്മുടെ ശരീരത്തെ സമര്‍പ്പിക്കുന്നില്ലാ.....എന്തുകൊണ്ട് ശരീരത്തെ സമര്‍പ്പിക്കുന്നില്ലാ....? കര്‍ത്താവിനു നമ്മുടെ ആത്മാവിനെ മാത്രമല്ലാ.... നമ്മുടെ ശരീരത്തെയും ആവശ്യമാണ്‌. ഒരു പക്ഷേ..... ആത്മാവിനേക്കാള്‍ കൂടുതല്‍ ശരീരത്തേ ആയിരിക്കും ദൈവം ആഗ്രഹിക്കുന്നത്. കാരണം ദൈവത്തിന്‍റെ പ്രവൃത്തികള്‍ ചെയിതെടുക്കുവാന്‍ ശരീരം ആണ് ആവശ്യം.

പുതിയ ഭൂമിയും പുതിയ ആകാശവും ഇപ്പോഴത്തെ ഭൂമിയേയും ആകാശത്തേക്കാളും വളരെ മേല്ത്തരമായത് ആയിരിക്കും.അതുപോലെ തന്നെ നമ്മുടെ വീണ്ടെടുക്കപ്പെട്ട ശരീരവും പഴയ ശരീരത്തേക്കാള്‍ എത്ര അധികം മേന്മ ഉള്ളത് ആയിരിക്കും.കര്‍ത്താവ് നമ്മുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന സന്തോഷത്തെ നമ്മുക്ക് നിത്യമായി ആസ്വദിക്കുവാന്‍ സാധിക്കും. ഇതാണ് ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാനം.

'' ഞാനെന്‍റെ ജീവിതം മുഴുവന്‍ നിനക്ക് പ്രസാധമുള്ള കാര്യങ്ങള്‍ ചെയിതു നിന്‍റെ പോന്മുഖം കാണുവോളം ഞാന്‍ ജീവിക്കും''. ഇതായിരിക്കണം ഓരോ ദൈവ പൈതലിന്‍റെയും ലക്ഷ്യം .

ഒരിക്കലും നമ്മള്‍ തളര്‍ന്നു പോകരുത്. നമ്മേ വിളിച്ച വിളിക്ക് അനുസരിച്ചു നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടണം.''ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ. '' 1 കൊരിന്ത്യര്‍15: 58

നിങ്ങള്‍ ഒരുകാര്യം മനസ്സിലാക്കണം നമ്മുടെ പരിശ്രമങ്ങളും ,കഷ്ടപ്പാടുകളും എല്ലാം വേഗത്തില്‍ മാറി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു ജീവിതം വീണ്ടെടുക്കപ്പെട്ട നിങ്ങളുടെ ശരീരത്തിനായി കര്‍ത്താവ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവത്തിന്‍റെ വിളിക്ക് അനുസരിച്ചു നമ്മള്‍ നമ്മളെത്തന്നെ സൂക്ഷിക്കുക.ഒരിക്കലും പിന്നോട്ട് പോകരുത് . എല്ലാം സന്തോഷത്തോടെ ചെയ്യുക.ഓര്‍ക്കുക നിങ്ങള്‍ ദൈവനാമത്തില്‍ കൊടുക്കുന്ന ഓരോ ഗ്ലാസ്സ് വെള്ളത്തിനും പ്രതിഫലം ഉണ്ട് എന്നത്.നിങ്ങള്‍ കര്‍ത്താവിനു വേണ്ടി സമര്‍പ്പിക്കുന്ന നിങ്ങളുടെ വിശ്വാസ ജീവിതം ഒരിക്കലും ഒരു പരാജയം ആയി തീരുകയില്ലാ. അത് ജയത്തിന്‍റെയും ഘോഷത്തിന്‍റെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അതിലുപരി സ്നേഹത്തിന്‍റെയും ഉന്നതമായ ഒരു ജീവിതം ആയിരിക്കും.

ഇതാണ് പുനരുദ്ധാനത്തിന്‍റെ കാഴ്ചപ്പാടുകള്‍.

ആറു ഭാഗങ്ങള്‍ ആയി ഞാന്‍ എഴുതിയ ഈ പുനരുദ്ധനത്തിന്‍റെ കാഴ്ചപ്പാടുകള്‍ വായിച്ച എല്ലാവര്ക്കും ദൈവ നാമത്തില്‍ നന്ദി അറിയിക്കുന്നു. ഒപ്പം ഇതു നിങ്ങള്ക്ക് ഒരു വലിയ അനുഗ്രഹവും ആയി തീരട്ടെ......

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ

സുമാ സജി.😀😀

No comments:

Post a Comment