
നമ്മുടെ ജീവിതത്തില്‍ രണ്ടു തരത്തില്‍ ഉള്ള പ്രത്യാശ ഉണ്ട്. 1. ജീവനുള്ള പ്രത്യാശ. 2. ജീവനില്ലാത്ത പ്രത്യാശ.
ഇവിടെ വിശുദ്ധ പത്രോസ് ജീവനുള്ള പ്രത്യാശയെക്കുറിച്ചു ആണ് പറയുന്നത്.
ഈ ലോകത്തില്‍ നിങ്ങള്‍ സമ്പന്നരോ..... വലിയവരോ.....പ്രശസ്ഥരോ ആകണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രത്യാശ ജീവനില്ലാത്തത് ആണ്. ഇന്നു വിശ്വാസ സമൂഹത്തില്‍ ഇപ്രകാരം ചിന്തിക്കുന്നവര്‍ അനേകര്‍ ഉണ്ടെന്നു നിസംശയം പറയാന്‍ സാധിക്കും.ഇങ്ങനെയുള്ളവരുടെ
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഉയിര്ത്തെഴുന്നെല്പ്പിനാല
ജീവനോടിരിക്കുമ്പോള്‍ കര്‍ത്താവായ യേശുക്രിസ്തു വരികയാണെങ്കില്‍ കൃപയാല്‍ ഞാന്‍ രൂപാന്തിരപ്പെടും എന്നതാണ് ആ പ്രത്യാശ.
വചനം പറയുന്നു.... സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു
യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്‍റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്‍റെ വചനത്താൽ നിങ്ങളോടു പറയുന്നു.കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
അതായതു ...... കര്‍ത്താവ് വരുമ്പോള്‍ ഈ ഭൂമിയില്‍ ജീവനോടിരിക്കുന്നവര്‍......
പ്രീയ സഹോദരങ്ങളേ..... നിങ്ങളുടെ പ്രത്യാശ ഏതാണ്? ജീവനുള്ളതോ.....? ജീവനില്ലാത്തതോ.....?
സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതെക്കായിട്ടും
കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു. തീത്തോസ്2:11 - 13.
ദൈവത്തിന്‍റെ കൃപ നമ്മുടെ ജീവിതത്തെ നിറക്കുമ്പോള്‍ നമ്മുക്ക് ജീവനുള്ള പ്രത്യാശ ഉണ്ടായിരിക്കും . ജീവനുള്ള പ്രത്യശയുള്ളവര്‍ക്ക് മാത്രമേ ജീവനുള്ള ക്രിസ്ത്യാനിയായിരിപ്പാന്‍ കഴികയുള്ളൂ......
ദൈവം നമ്മേ.... വിളിച്ചിരിക്കുന്നത് രക്ഷിക്കപ്പെട്ടു കര്‍ത്താവിനോടു ചേരുവാനാണ്. ഈ രക്ഷ സൌജന്യമായി നമ്മുക്ക് നല്‍കപ്പെട്ടിരിക്കുന്നു...
എന്തിനാണ് ദൈവം നമ്മുക്ക് ഈ രക്ഷ നല്‍കിയിരിക്കുന്നത്?
കെടാത്ത തീയില്‍ നിന്നും ചാകാത്ത പുഴുവില്‍ നിന്നും രക്ഷനേടി കര്‍ത്താവിന്‍റെ കൂടെ വസിക്കുവാന്‍ ആണ് . മറ്റെന്തിനെക്കാളും വലുത് ഇതു തന്നെ ആണ്. അതുകൊണ്ട് പ്രീയപ്പെട്ടവരെ നമ്മുടെ പ്രത്യാശ ജീവനുള്ളത് ആയിരിക്കട്ടെ.... അത് നമ്മുടെ കര്‍ത്താവിനോടു കൂടെ യുഗായുഗങ്ങള്‍ ആയി വസിക്കാം എന്നുള്ള പ്രത്യാശ ആണ്. അതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment