ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെകല്പന. യോഹന്നാന്15:12.
ഇന്നു നമ്മുടെ സമൂഹത്തിലും വിശ്വാസികളുടെ ഇടയിലും വളരെ അധികം വിവാഹ മോചനവും കുടുംബ പ്രശ്നങ്ങളും ഏറി വരുന്നു..... ഇതിന്റെ എല്ലാം കാതല് ആയ കാര്യം ദൈവത്തിന്റെ കല്പനകളെ നാം വിസ്മരിക്കുകയും ദൈവത്തെ മറന്നുകൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. നാം ഓരോരുത്തരും നമ്മുടെ തലമുറകളുടെ മുന്നില് നല്ല മാതൃക ആയി ജീവിച്ചു കാണിചെങ്കിലെ....നമ്മുടെ കുഞ്ഞുങ്ങളും മാതൃകയുള്ളവര് ആയി തീരുകയുള്ളൂ....
പരസ്പരം സ്നേഹിക്കുവാന് മനുഷ്യന് വളരെ പ്രയാസം ആണ് പക്ഷെ .... ദൈവത്തില്ആശ്രയിക്കുന്നവര്ക്ക് ഇതു വളരെ എളുപ്പവും ആണ്.
യേശു സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക. അതുപോലെ നിങ്ങളുടെ ജീവിത പങ്കാളിയെയും സ്നേഹിക്കുക. പരസ്പരം സ്നേഹിക്കുന്നവര്ക്ക് ഒരിക്കലും വേര്പിരിയുവാന് സാധിക്കില്ലാ....കാരണം സ്നേഹം സകലതും കീഴ്പ്പെടുത്തുന്നു . നല്ല ഒരു വിവാഹ ജീവിതത്തിനു വേണ്ട ചേരുവകള് ഇപ്രകാരം ആണ് ആത്മാര്ത്തത , വിധേയത്വം , അനുകമ്പ, സമര്പ്പണം, ജാഗ്രത തുടങ്ങിയവ ആണ് എന്നാല് അതിലും ഏറ്റവും പ്രാധാന്യം ഏറിയത് സ്നേഹവും വിശ്വസ്തയും ആണ്. ഇവയെല്ലാം ചേരുമ്പോള് വിവാഹ ജീവിതം മാത്രം അല്ലാ.... മറ്റേതു ബന്തങ്ങളും വളരെ ശ്രേഷ്ടവും മനോഹരവും ആയി തീരും.
നിങ്ങളുടെ കൂട്ടാളി അനുഗ്രഹിക്കപ്പെടുകയും സന്തോഷിക്കുന്നതും കാണണമെങ്കില്നിങ്ങള് പരസ്പരം സ്നേഹിക്കുകയും തമ്മില്തമ്മില് സ്നേഹത്തോടെ പ്രതികരിക്കുകയും ചെയ്യണം. ഒരു വ്യക്തി മാത്രം ഇതു പ്രായോഗികം ആക്കിയാല് ഇതിന്റെ ഫലം വിപരീതം ആയിരിക്കും.അത് നമ്മള്ഉദ്ദേശിക്കുന്ന തരത്തില് നന്മ പുറപ്പെടുവിക്കുകയില്ലാ....
നാം ഓരോരുത്തരും ദൈവത്തിന്റെ പ്രതിനിധികള് ആണ്. ദൈവം ഓരോരുത്തരെയും നമ്മള്ആയിരിക്കുന്നിടത്ത് ആക്കി വെച്ചിരിക്കുന്നു . ദൈവം തന്റെ സ്നേഹം നമ്മളിലൂടെ പ്രകടം ആക്കുന്നു.... നമ്മേ സ്നേഹിക്കുന്നപോലെ തന്നെ നമ്മുടെ ജീവിത പങ്കാളിയെയും ദൈവം സ്നേഹിക്കുന്നു.... ഒരു പക്ഷെ നമ്മള്ചിന്തിച്ചേക്കാം നമ്മുടെ പങ്കാളിക്ക് അതിനു അര്ഹത ഉണ്ടോ ഇല്ലയോ എന്ന് . പക്ഷെ ദൈവം രണ്ടു വ്യക്തികളെ കൂട്ടി ചേര്ക്കുമ്പോള് അവര് രണ്ടല്ലാ...ഒന്നായി തീരണം എന്നാണു ആഗ്രഹിക്കുന്നത്. അതുകൊണ്ട് ദൈവം കൂട്ടിചെര്ത്തത്തിനെ മനുഷ്യ വേര്പെടുത്താതിരിക്കട്ടെ...
സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ. റോമര്12:10. പരസ്പരം ബഹുമാനിക്കുകയും മറ്റുള്ളവര് നമ്മളെക്കാള് ശ്രേഷ്ഠം എന്ന് കരുതി ബഹുമാനിക്കുകയും ചെയ്യുക. അങ്ങനെ എങ്കില് നമ്മുടെ കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും..പങ്കാളികളുടെ സന്തോഷം ഒന്നായി തീരുമ്പോള്‍ ആണ് ആ ഭവനം യേശു വസിക്കുന്ന ഭവനം ആയി തീരുന്നത്.
നല്ലൊരു കുടുംബ ജീവിതം നയിക്കുവാന്‍ നന്നായി ശ്രമിക്കേണ്ടതായിട്ടുണ്ട്.ന
സ്നേഹത്തോടെ
സുമാ സജി.😀
No comments:
Post a Comment