ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം? Luke7:31
ഈ വചനം നമ്മളോട് വ്യക്തമായി സംസാരിക്കുന്ന ഒരു പ്രധാന വിഷയം ഉണ്ട് .
ദൈവം തന്‍റെ ജനത്തിന്‍റെ വീണ്ടെടുപ്പിനായി അയക്കുന്ന ദൈവത്തിന്‍റെ പ്രവാചകന്‍മാരേയും ദാസന്‍മാരെയും പരിഹസിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഒരു തലമുറ അന്നും ഇന്നും ഉണ്ട് എന്ന് യേശു കര്‍ത്താവ് നമ്മേ പഠിപ്പിക്കുന്നു.
സ്നാപകയോഹന്നാന്‍ മാനസാന്തരത്തിന്‍റെ സന്ദേശവുമായി വളരെ ലെളിതമായ ജീവിതം നയിച്ചുകൊണ്ട് ലോകത്തിന്‍റെ ഇമ്പങ്ങളും മോഹങ്ങളും ഒക്കെ വിട്ടു മാനസാന്തരത്തിന്‍റെ സന്ദേശം അറിയിക്കുവാന്‍ വന്ന പ്രവാചകനെ ആ തലമുറയില്‍ ഉള്ള കുറേപ്പേര്‍ സ്വീകരിച്ചില്ലാ.....അവര്‍ അവനെ കുറ്റപ്പെടുത്തി ....കാരണം യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു പറഞ്ഞു......അങ്ങനെ യോഹന്നാനെ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ട് അവര്‍ തള്ളികളഞ്ഞു.
ക്രിസ്തു ദൈവരാജ്യത്തിന്‍റെ സന്ദേശവുമായി യോഹന്നാനെക്കാള്‍ വിത്യസ്തമായ രീതിയില്‍ ആ തലമുറയില്‍ ഇടപെട്ടപ്പോള്‍ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്ന്അവര്‍ പറഞ്ഞു ......അങ്ങനെ അവര്‍ യേശുവിനെയും കുറ്റപ്പെടുത്തി.....
ഇതുപോലെ ......ഇന്നു നമ്മുടെ തലമുറയിലും ഇപ്രകാരം ഉള്ളവര്‍ അനേകര്‍ ഉണ്ട്. അവര്‍ ഓരോ കാരണം പറഞ്ഞു ദൈവ ദാസന്‍മാരെയും വചനത്തെയും തുച്ചീകരിക്കുന്നു . കാപട്യം ഉള്ള ഈ തലമുറ അവര്‍ ആഗ്രഹിക്കുന്ന പ്രകാരം ദൈവവചനം പ്രസംഗിക്കുന്നു..... അവരെ നോക്കി കര്‍ത്താവ് ഇപ്രകാരം പറയുന്നു.......ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.
സഹോദരങ്ങളെ....നാം ഓരോരുത്തരും നമ്മുടെ ബുദ്ധിക്കു അനുസരിച്ചല്ലാ....മറിച്ചു ദൈവത്തിന്‍റെ പരിജ്ഞാനത്തില്‍ വളരേണ്ടവര്‍ ആണ്. ദൈവത്തിന്‍റെ പരിജ്ഞാനം ഉള്ളവര്‍ ദൈവവചനത്തെ ഹൃദയത്തില്‍ സംഹരിച്ചു ദൈവത്തിനു യോജിച്ച മക്കളായി രൂപാന്തിരപ്പെടും. വചനം പറയുന്ന വ്യക്തിയുടെ ഫലങ്ങള്‍ കണ്ടു വേണം നാം അവരെ വിലയിരുത്തെണ്ടത്. വെറുതേ എല്ലാ ദൈവദാസന്മാരെയും കുറ്റം പറഞ്ഞു നടക്കുകയും സ്വയം ആത്മപരിശോദന ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നത് ദൈവമുന്‍പാകെ കണക്കു ബോധിപ്പിക്കേണ്ടി വരും എന്ന് നാം ഓരോരുത്തരും ഓര്‍ക്കുന്നത് നന്നായിരിക്കും .
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.

No comments:
Post a Comment