മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു. 1കോരിന്ത്യര്9:27
ഈ വചനഭാഗം വേദപുസ്തകത്തിലേ പതിനാലു ലേഖനങ്ങള് എഴുതിയ വിശുദ്ധ പൌലോസിന്റെ ജീവിതാനുഭവ പ്രകാശത്തില് എഴുതിയതാണ്.
ഇന്നു വചനവുമായി നമ്മുടെ മദ്ധ്യേ കടന്നു വരുന്ന എത്രപേര്ക്ക് ഇതുപോലെ പറയുവാന് സാധിക്കും?
നമ്മുടെ ശുശ്രൂഷയില് എത്ര ശേഷ്ടമായി നാം പ്രവര്ത്തിച്ചാലും പരാജയപ്പെട്ടു പോകുവാന് അല്ലെങ്കില് തഴയപ്പെട്ടു പോകുവാന് വളരെ അധികം സാധ്യത ഉണ്ട്. ദൈവത്തില് നിന്നും കൃപ ലഭിച്ചിട്ട് വിളിച്ചു വേര്തിരിച്ച തന്റെ ശുശ്രൂഷകര്ക്ക് വെളിപാടിന്റെയും പ്രവചനത്തിന്റെയും, സൌഖ്യത്തിന്റെയും, ശുശ്രൂഷയുടെയും കൃപ ലഭിച്ചവര് അനേകര് വീണു പോയിരിക്കുന്നു..... അങ്ങനെ അനേക ശക്തന്മാര് ഈ പോര്ക്കളത്തില് വീണു നശിച്ചുപോയി എന്ന് നാം ഓര്ക്കേണ്ടതുണ്ട്.
ഈ വചനഭാഗം നമ്മളെ വ്യക്തമായി ഓര്മ്മപ്പെടുത്തുന്നത് ശുശ്രൂഷയില്നില്ക്കുന്നവര് ശ്രദ്ധിക്കേണ്ട അതിപ്രധാനപ്പെട്ട കാര്യമാണ് ജഡത്തിന്മേല് ഉള്ള വിജയം . ജഡീകമായിട്ടുള്ള ചിന്തകള്, വികാരങ്ങള് , കണ്മോഹം , ഇതെല്ലാം ആത്മനീയന്ത്രണത്തില് കൊണ്ട് വരണം. നമ്മുടെ കണ്ണുകളെ ..... നമ്മുടെ കാതുകളെ.... നമ്മുടെ കരങ്ങളെ...... നമ്മുടെ പാദങ്ങളെ ഒന്നും അനീതിയുടെയും പാപത്തിന്റെയും ആയുധങ്ങള് ആക്കാതെ അതിനെ അനുദിനം വിശുദ്ധീകരിച്ചു കര്ത്താവിനു പ്രസാദമായി സമര്പ്പിക്കണം.
ഓട്ടക്കാരന് ജയിക്കണം എന്ന ലക്ഷ്യത്തില്‍ ഓടുന്നു...... ഇതിനായി അവന്‍ തന്‍റെ ശരീരത്തെ പാകപ്പെടുത്തുന്നു....അതിനാ യി പരിശ്രമിക്കുന്നു.....അതിലു പരി ഓട്ടത്തിന്‍റെ നീയമങ്ങളെ സസൂഷ്മം പാലിക്കുന്നു.... ഓട്ടക്കാരന് അറിയാം ഇപ്രകാരം ചെയിതില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് അവനെ പുറംതള്ളുമെന്ന്. ഒരു ഓട്ടക്കാരന്‍ ഇപ്രകാരം ചെയ്യുമ്പോള്‍...... നിത്യതക്കുവേണ്ടി ഓടുന്നവര്‍ എത്ര അധികമായി നമ്മുടെ ജഡത്തെ പാകപ്പെടുത്തി എടുക്കണം. ഓടുന്നവര്‍ എല്ലാം കിരീടം പ്രാപിക്കണം എന്നില്ലാ....അതുകൊണ്ട് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടി ലക്ഷ്യസ്ഥാനത്തു എത്തുവാന്‍ നാം ഓരോരുത്തരും ശ്രമിക്കണം.
നമ്മേ വിളിച്ചു വേര്‍തിരിച്ചത് മറ്റുള്ളവരെപ്പോലെ ആയി തീരുവാന്‍ അല്ലാ.....അവരെക്കാളും ഉന്നത നിലവാരത്തില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ ആണ് നാം. നമ്മുടെ വിളിയും തിരഞ്ഞെടുപ്പും എന്തെന്ന് വ്യക്തമായി മനസ്സിലാക്കി നാം കര്‍ത്താവിനു വേണ്ടി ഈ പോര്‍ക്കളത്തില്‍ ധീരതയോടെ മുന്നെറണം. ദൈവം നമ്മേ.... അതിനായി സഹായിക്കട്ടെ.....എന്ന് നമ്മുക്ക് പ്രാര്‍ത്തിക്കാം. ദൈവത്തിനു പ്രസാധമുള്ള ജീവിതം നയിച്ച് നമ്മുടെ ശുശ്രൂഷയിലൂടെ ഈ സന്തോഷം അനേകരിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ......
സ്നേഹത്തോടെ
സുമാ സജി.😀
ഈ വചനഭാഗം വേദപുസ്തകത്തിലേ പതിനാലു ലേഖനങ്ങള് എഴുതിയ വിശുദ്ധ പൌലോസിന്റെ ജീവിതാനുഭവ പ്രകാശത്തില് എഴുതിയതാണ്.
ഇന്നു വചനവുമായി നമ്മുടെ മദ്ധ്യേ കടന്നു വരുന്ന എത്രപേര്ക്ക് ഇതുപോലെ പറയുവാന് സാധിക്കും?
നമ്മുടെ ശുശ്രൂഷയില് എത്ര ശേഷ്ടമായി നാം പ്രവര്ത്തിച്ചാലും പരാജയപ്പെട്ടു പോകുവാന് അല്ലെങ്കില് തഴയപ്പെട്ടു പോകുവാന് വളരെ അധികം സാധ്യത ഉണ്ട്. ദൈവത്തില് നിന്നും കൃപ ലഭിച്ചിട്ട് വിളിച്ചു വേര്തിരിച്ച തന്റെ ശുശ്രൂഷകര്ക്ക് വെളിപാടിന്റെയും പ്രവചനത്തിന്റെയും, സൌഖ്യത്തിന്റെയും, ശുശ്രൂഷയുടെയും കൃപ ലഭിച്ചവര് അനേകര് വീണു പോയിരിക്കുന്നു..... അങ്ങനെ അനേക ശക്തന്മാര് ഈ പോര്ക്കളത്തില് വീണു നശിച്ചുപോയി എന്ന് നാം ഓര്ക്കേണ്ടതുണ്ട്.
ഈ വചനഭാഗം നമ്മളെ വ്യക്തമായി ഓര്മ്മപ്പെടുത്തുന്നത് ശുശ്രൂഷയില്നില്ക്കുന്നവര് ശ്രദ്ധിക്കേണ്ട അതിപ്രധാനപ്പെട്ട കാര്യമാണ് ജഡത്തിന്മേല് ഉള്ള വിജയം . ജഡീകമായിട്ടുള്ള ചിന്തകള്, വികാരങ്ങള് , കണ്മോഹം , ഇതെല്ലാം ആത്മനീയന്ത്രണത്തില് കൊണ്ട് വരണം. നമ്മുടെ കണ്ണുകളെ ..... നമ്മുടെ കാതുകളെ.... നമ്മുടെ കരങ്ങളെ...... നമ്മുടെ പാദങ്ങളെ ഒന്നും അനീതിയുടെയും പാപത്തിന്റെയും ആയുധങ്ങള് ആക്കാതെ അതിനെ അനുദിനം വിശുദ്ധീകരിച്ചു കര്ത്താവിനു പ്രസാദമായി സമര്പ്പിക്കണം.
ഓട്ടക്കാരന് ജയിക്കണം എന്ന ലക്ഷ്യത്തില്‍ ഓടുന്നു...... ഇതിനായി അവന്‍ തന്‍റെ ശരീരത്തെ പാകപ്പെടുത്തുന്നു....അതിനാ
നമ്മേ വിളിച്ചു വേര്‍തിരിച്ചത് മറ്റുള്ളവരെപ്പോലെ ആയി തീരുവാന്‍ അല്ലാ.....അവരെക്കാളും ഉന്നത നിലവാരത്തില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ ആണ് നാം. നമ്മുടെ വിളിയും തിരഞ്ഞെടുപ്പും എന്തെന്ന് വ്യക്തമായി മനസ്സിലാക്കി നാം കര്‍ത്താവിനു വേണ്ടി ഈ പോര്‍ക്കളത്തില്‍ ധീരതയോടെ മുന്നെറണം. ദൈവം നമ്മേ.... അതിനായി സഹായിക്കട്ടെ.....എന്ന് നമ്മുക്ക് പ്രാര്‍ത്തിക്കാം. ദൈവത്തിനു പ്രസാധമുള്ള ജീവിതം നയിച്ച് നമ്മുടെ ശുശ്രൂഷയിലൂടെ ഈ സന്തോഷം അനേകരിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ......
സ്നേഹത്തോടെ
സുമാ സജി.😀
No comments:
Post a Comment