ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. സങ്കീര്‍ത്തനം 51:10
ദാവീദിന്‍റെ ഈ പ്രാര്‍ത്ഥന നമ്മുക്ക് ഒന്ന് വിലയിരുത്താം. ദാവീദ് ഒരു പുതിയ ഹൃദയത്തിന് വേണ്ടി ആണ് പ്രാര്‍ഥിച്ചത്. ''സൃഷ്ടി ''എന്ന പദം പുതിയതായി ഒന്നിനെ പുറത്തു കൊണ്ട് വരിക എന്നാണു ഉദ്ധേശിച്ചത്. ദാവീദ് ദൈവത്തോട് നേരത്തെ യാചിച്ചത് ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ എന്നാണു.
തന്‍റെ പാപ പരിഹാരത്തിനായി ദാവീദു പ്രാര്‍ത്തിച്ചു...... അത് പ്രാപിച്ചു എടുക്കുകയും ചെയിതു. ഇവിടെ തന്‍റെ പാപങ്ങള്‍ മോചിച്ചു കൊടുത്ത ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ദാവീദ് വീണ്ടും ദൈവത്തോട് പറയുന്നു....നീ എന്‍റെ പാപങ്ങള്‍ എല്ലാം മോചിപ്പിച്ചു എന്‍റെ ഹൃദയം ഇപ്പോള്‍ പാപം ഇല്ലാതിരിക്കുന്നു.....
എന്‍റെ ഹൃദയം വീണ്ടും പഴയതുപോലെ ചിന്തിക്കുന്നു ഞാന്‍ വീണ്ടും പാപം ചെയ്യുന്നു.....അതുകൊണ്ട് ദൈവമേ....എനിക്കൊരു പുതിയ ഹൃദയത്തെ സൃഷ്ടിച്ചു തരേണമേ .....ആ ഹൃദയം നിന്നേ മാത്രം സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നത് ആയിരിക്കണം. ഇന്നു വീണ്ടെടുക്കപ്പെട്ട ഓരോരുത്തരും ഇപ്രകാരം പാപമോചനം ലഭിച്ചവരും പുതിയ ഹൃദയം പ്രാപിച്ചവരും ആണ്. ഇനിയും നമ്മുടെ മുന്നോട്ടുള്ള ഓട്ടം എപ്രകാരം ആയിരിക്കണം എന്ന് നാം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
യേശുക്രിസ്തു എന്‍റെ രക്ഷകനും നാഥനുമായി നമ്മുടെ ജീവിതത്തില്‍ വെളിപ്പെട്ടു വരണം . കര്‍ത്താവില്‍ ഉള്ള എന്‍റെ ആശ്രയവും സ്നേഹവും വര്‍ദ്ധിക്കണം. അവനിലുള്ള പ്രത്യാശ അനുദിനവും വര്‍ദ്ധിക്കണം.അതിനായി നാം നമ്മുടെ ഹൃദയത്തെ പൂര്‍ണ്ണമായി സമര്‍പ്പിക്കണം. ദൈവം നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നതും അത് തന്നെ ആണ്. അതായത് നമ്മുടെ ഹൃദയം . ''മകനേ, നിന്‍റെ ഹൃദയം എനിക്കു തരിക''; സദൃശ്യവാക്യം 23: 26. കര്‍ത്താവിനു നിങ്ങളുടെ ഹൃദയം മാത്രം മതി. ആ ഹൃദയം കൊടുക്കുന്നവനില്‍ മാത്രമേ .... ദൈവത്തിനു പ്രവര്‍ത്തിക്കുവാന്‍ കഴികയുള്ളൂ...... അതുകൊണ്ട് അവന്‍റെ മക്കള്‍ ആകുവാന്‍ യോഗ്യതയുള്ളവരായി നമ്മുടെ ഹൃദയങ്ങളെ ദൈവകരങ്ങളിലേക്ക് ഏല്‍പ്പിച്ചു കൊടുക്കാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ....
സുമാ സജി.

No comments:
Post a Comment