
ഇങ്ങനെ ആണ് നമ്മുടെ ഓരോരുത്തരുടെയും പ്രാര്തനകള്‍. ദൈവഹിതമാല്ലാത്തതിനു വേണ്ടി എത്ര ദിവസം വേണമെങ്കിലും ഉപവാസം എടുത്തു പ്രാര്തിക്കും. അവരുടെ വിഷയങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാകൂ എന്ന് വാശി പിടിക്കും.
പ്രീയാ സഹോദരങ്ങളെ.... നിങ്ങളുടെ ആത്മാര്‍ഥമായ ചില പ്രാര്തനകള്‍ക്ക് ദൈവം മറുപടി തന്നില്ലായിരിക്കും എന്ന് കരുതി നിങ്ങള്‍ വിഷമിക്കരുത്..... വാശി പിടിക്കരുത്..... ദൈവം ആ വിഷയങ്ങളുടെമേല്‍ എന്തുകൊണ്ട് ഉത്തരം തന്നില്ലാ എന്നത് പിന്നീട് നിങ്ങള്ക്ക് മനസ്സിലാകും.നിങ്ങളുടെ ജീവിതം ദുഖത്തില്‍ അല്ലാ.... സന്തോഷത്തില്‍ അവസാനിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.... നിത്യമായ ഒരു സന്തോഷം നിങ്ങള്ക്ക് ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടായിരിക്കു
അതെ.... ദൈവം നമ്മുടെ ദുഖമല്ലാ സന്തോഷമാണ് പൂര്‍ണ്ണമാക്കുവാന്‍ ആഗ്രഹിക്കുന്നത്.നാം ചോദിക്കുന്ന ചിലകാര്യങ്ങള്‍ അനുവധിച്ചു തന്നാല്‍ നമ്മുടെ ജീവിതാന്ത്യത്തില്‍ നാം ദുഖിക്കേണ്ടി വരുമെന്ന് ദൈവത്തിനു അറിയാം.
ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും. യോഹന്നാന്‍16 :24
നല്ല ഒരു ശുഭദിനം ആശംസിച്ചുകൊണ്ട്
സ്നേഹത്തോടെ സുമാ സജി.
No comments:
Post a Comment