യഹോവയുടെ ദൂതൻ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. സങ്കീര്‍ത്തനം 34:7
പലപ്പോഴും പലസന്ദര്‍ഭങ്ങളിലും നമ്മുടെ ജീവന്‍ നഷ്ടപ്പെട്ടുപോകുന്ന സാഹചര്യങ്ങളിലും അതേപോലെ മറ്റു പ്രശ്നങ്ങള്‍ വരുമ്പോഴും അതില്‍ നിന്നൊക്കെ നാം അറിയാതെ നമ്മേ നന്നായി അറിയുന്ന ദൈവം തന്‍റെ ദൂതന്മാര്‍ മുഖാന്തിരം തക്കസമയത്ത് നമ്മേ വിടുവിച്ച അനേകം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ നമ്മില്‍ എത്രപേര്‍ അതൊക്കെ തിരിച്ചു അറിയുന്നു എന്നതാണ് ഇവിടെ പ്രസക്തം.
പലപ്പോഴും നാം പറയും എന്‍റെ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന്. എന്നാല്‍ സഹോദരങ്ങളെ നമ്മുടെ കര്‍ത്താവ് നമ്മുക്കായി എപ്പോഴും മയങ്ങാതെയും ഉറങ്ങാതെയുംകാത്തിരിക്കുന്ന ുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം. വചനം ഇങ്ങനെ പറയുന്നു....നിന്‍റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. യിസ്രായേലിന്‍റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
ഇതു എഴുതുമ്പോള്‍ എന്‍റെ ശ്രദ്ധയില്‍ ഞാന്‍ വായിച്ച ഒരു കാര്യം കൂടി ഇവിടെ കുറിക്കട്ടെ......
ആരാധനയില്‍ കൃത്യമായി വരുന്ന ഒരു അമ്മച്ചി .... തന്‍റെ ആരാധനയില്‍ കൊച്ചുമകളുമായി വന്നിരുന്നു കണ്ണടച്ച് ആരാധിച്ചു കൊണ്ടിരിക്കുമ്പോള്പെട്ടെന ്ന് അടുത്തിരുന്ന തന്‍റെ കൊച്ചുമകളെ കാണാതായി..... കൊച്ചു മകളെ നോക്കി പുറത്തേക്ക് ഈ അമ്മ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു കാര്‍ ബ്രേക്ക് ഇടുന്ന ശബ്ദവും കേട്ട് അവിടേക്ക് ഈ അമ്മ ഓടിയെത്തിയപ്പോള്‍ ആ കുട്ടി ശാന്തമായി റോഡിന്‍റെ സൈഡില്‍ ഉള്ള നടപ്പാതയില്‍ ഇരിക്കുന്നതും കാറിന്‍റെ ഡ്രൈവര്‍ കുട്ടിയെ നോക്കി നില്‍ക്കുന്നതുമായ കാഴ്ച ആണ് ആ അമ്മക്ക് കാണുവാന്‍ സാധിച്ചത്. ആ അമ്മ മോളുടെ അടുക്കലേക്കു ഓടി എത്തി കുട്ടിയോട് ചോദിച്ചു എന്ത് പറ്റിമോളെ നിനക്ക് ? എന്താണ് സംഭവിച്ചത്...? അപ്പോള്‍ കുട്ടി ആ അമ്മയോട് പറഞ്ഞത് കാര്‍ വരുന്നത് ശ്രദ്ധിക്കാതെ ഞാന്‍ റോഡുമുറിച്ചു കടക്കുകയായിരുന്നു.....പെട് ടെന്ന് ഈ കാര്‍ വന്നു എന്നെ ഇടിക്കുകയും ആരോ ഒരാള്‍ എന്നെ പൊക്കി എടുത്തു ഈ പാതയോരത്ത് കൊണ്ടിരുത്തുകയും ചെയ്തു.പിന്നെ ആളിനെ കാണുന്നുമില്ലാ. ആ അമ്മ നോക്കിയപ്പോള്‍ വണ്ടിയിടിച്ചതായി ഒരു പോറല്‍പോലും കുട്ടിയുടെ ശരീരത്തില്‍ ഇല്ലാ. ആ സമയത്ത് അമ്മ ദൈവത്തെ സ്തുതിച്ചുകൊണ്ടേ ഇരിക്കുവാരുന്നു..... കുഞ്ഞിനു വരാവുന്ന ആപത്തു ദൈവം മുന്നമേ കണ്ടുകൊണ്ടു തന്‍റെ ദൂതനെ അവിടെ ഇറക്കി കുട്ടിയെ രക്ഷിച്ചു......
അതെ....സഹോദരങ്ങളെ.....ഇതേപ ോലെ....എത്രയോ.....തവണ ദൈവം നമ്മേ....രക്ഷിച്ചിട്ടുണ്ട് . എന്നാല്‍ ആ സന്ദര്‍ഭങ്ങള്‍ ഒക്കെ നമ്മള്‍ മറന്നു പോകാറില്ലേ? ഒരിക്കലെങ്കിലും നാം ആ ദൈവത്തിനു നന്ദി കരേറ്റിയിട്ടുണ്ടോ....? ആ ദൈവത്തിന്‍റെ കരുതലിനെ കുറിച്ച് നാം ചിന്തിക്കാറേയില്ലാ എന്നതല്ലേ.....വാസ്തവം ? എന്നിരുന്നാലും നമ്മെ എത്ര ഭദ്രമായി ആപത്തു അനര്‍ത്ഥങ്ങളില്‍ വിടുവിച്ചു രക്ഷിക്കുന്നു....നാം എത്ര ഭാഗ്യവാന്‍മാര്‍ ആണ്. ദൈവം നമ്മുക്ക് തന്നിരിക്കുന്ന വാഗ്ദത്തങ്ങളും അതുപോലെയല്ലേ.....ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്‍റെ കൂടാരത്തിന്നു അടുക്കയില്ല. നിന്‍റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്‍റെ ദൂതന്മാരോടു കല്പിക്കും;
നിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന ്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. ഇതിലും വലിയ ഉറപ്പു വല്ലതും ഉണ്ടോ..... അതുകൊണ്ട് ദൈവത്തോട് എപ്പോഴും നന്ദിഉള്ളവരായി തീരുക. നമ്മുടെ എല്ലാ സ്തുതികളും സ്തോത്രങ്ങളും ദൈവത്തിനു മാത്രം കൊടുക്കുക.
സ്നേഹത്തോടെ ....
സുമാസജി.
പലപ്പോഴും പലസന്ദര്‍ഭങ്ങളിലും നമ്മുടെ ജീവന്‍ നഷ്ടപ്പെട്ടുപോകുന്ന സാഹചര്യങ്ങളിലും അതേപോലെ മറ്റു പ്രശ്നങ്ങള്‍ വരുമ്പോഴും അതില്‍ നിന്നൊക്കെ നാം അറിയാതെ നമ്മേ നന്നായി അറിയുന്ന ദൈവം തന്‍റെ ദൂതന്മാര്‍ മുഖാന്തിരം തക്കസമയത്ത് നമ്മേ വിടുവിച്ച അനേകം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ നമ്മില്‍ എത്രപേര്‍ അതൊക്കെ തിരിച്ചു അറിയുന്നു എന്നതാണ് ഇവിടെ പ്രസക്തം.
പലപ്പോഴും നാം പറയും എന്‍റെ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന്. എന്നാല്‍ സഹോദരങ്ങളെ നമ്മുടെ കര്‍ത്താവ് നമ്മുക്കായി എപ്പോഴും മയങ്ങാതെയും ഉറങ്ങാതെയുംകാത്തിരിക്കുന്ന
ഇതു എഴുതുമ്പോള്‍ എന്‍റെ ശ്രദ്ധയില്‍ ഞാന്‍ വായിച്ച ഒരു കാര്യം കൂടി ഇവിടെ കുറിക്കട്ടെ......
ആരാധനയില്‍ കൃത്യമായി വരുന്ന ഒരു അമ്മച്ചി .... തന്‍റെ ആരാധനയില്‍ കൊച്ചുമകളുമായി വന്നിരുന്നു കണ്ണടച്ച് ആരാധിച്ചു കൊണ്ടിരിക്കുമ്പോള്പെട്ടെന
അതെ....സഹോദരങ്ങളെ.....ഇതേപ
നിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന
സ്നേഹത്തോടെ ....
സുമാസജി.
No comments:
Post a Comment