BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019


Image may contain: one or more people, people sitting, drink, table and indoorനിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. മത്തായി23:10 - 12

ദൈവം നമ്മളെ ഓരോരുത്തരെയും വളരെ സവിശേഷം ഉള്ളവരായിട്ടാണ് സൃഷ്ടിച്ചത്. ദൈവത്തിന്‍റെ മുന്‍പാകെ നമ്മള്‍ ശ്രേഷ്ടന്മാരും ആകുന്നു. ദൈവത്തിനു അത് നല്ലപോലെ അറിയുകയും ചെയ്യാം. എന്നാല്‍ നമ്മള്‍ ശ്രേഷ്ടന്‍ ആണ് എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുവാനോ ദൈവത്തെ ബോധിപ്പിക്കുവാനോ അഭിനയിച്ചു കാണിക്കേണ്ടുന്ന ആവശ്യമില്ലാ.....യേശു ആണ് നമ്മുക്ക് ഉത്തമ മാതൃക. അവനെക്കാളും സവിശേഷതയുള്ള ആരും തന്നെ ഇല്ലാ. എന്നിട്ടും നമ്മടെ രക്ഷകനും അരുമനാഥനും ആയ യേശുക്രിസ്തു വളരെ താഴ്ന്ന പ്രവൃത്തികളില്‍ നിന്നുപോലും മാറിനിന്നില്ല. ഉദാഹരണത്തിന് തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുവാന്‍ പോലും മടികാണിക്കാതെ നമ്മുക്ക് നല്ല മാതൃകയായി.

ദൈവമുന്‍പാകെ നാം ഓരോരുത്തരും വളരെ അധികം വിലമതിക്കുന്നവര്‍ ആയതു കൊണ്ടാണല്ലോ ദൈവം തന്‍റെ ഏകജാതനായ പുത്രനെ കാല്‍വരിയില്‍ നമ്മുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി തകര്‍ത്ത് ഒരു യോഗ്യതയും ഇല്ലാത്ത നമ്മേ തന്‍റെ കുടുംബക്കാര്‍ ആക്കി മാറ്റിയത്. ദൈവപൈതല്‍ ആയിരിക്കുന്ന നാം വിനയത്തിന്‍റെ വസ്ത്രം ധരിക്കണം.അല്ലാതെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ടന്‍ ആണ് എന്ന് ധരിക്കുന്നത് ദൈവത്തിനു പ്രസാദം അല്ലാ. 

വചനം പറയുന്നൂ.....അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ1പത്രോസ്‌5:5,6 

നാം ഓരോരുത്തരും ദൈവമുന്‍പാകെ ശ്രേഷ്ഠന്‍മാര്‍ ആയി ഇരിക്കുന്നപോലെ മറ്റുള്ളവരും ശ്രേഷ്ഠന്മാര്‍ തന്നേ.... ദൈവം എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു..... അതുകൊണ്ട് നാം മാത്രം ശ്രേഷ്ഠര്‍ എന്ന് ധരിച്ചു മറ്റുള്ളവരെ തരാം താഴ്ത്തി കാണുകയും പറയുകയും ചെയ്യുന്നത് ദൈവസന്നിധിയില്‍ നിന്ദ്യവും മനുഷ്യരുടെ ഇടയില്‍ അപഹാസ്യവും ആയി തീരും.

നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? 1കോരിന്ത്യര്‍4:7. 

മറ്റുള്ളവരെ നോക്കി നമ്മള്‍ ശ്രേഷ്ഠര്‍ എന്ന് ചിന്തിക്കുന്നെങ്കില്‍ പൗലോസ്‌ പറയുന്നത് ഓര്‍ക്കുക. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. 

മറ്റുള്ളവരെ നോക്കി ഞങ്ങള്‍ ശ്രേഷ്ഠന്മാര്‍ എന്ന് നിങ്ങള്ക്ക് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭോഷത്വം ആണ് നിങ്ങള്‍ നിക്കുന്നത് നിങ്ങളുടെ കഴിവിലോ ..... നിങ്ങളുടെ സാമര്‍ത്യത്തിലോ ..... നിങ്ങളുടെ ബലത്തിലോ ..... അല്ലാ.... ദൈവ കൃപയില്‍ അത്രേ........

ദൈവം നിങ്ങളെ പരിപാലിച്ചില്ലായിരുന്നെങ്കില്‍ മറ്റുള്ളവരെക്കാളും എത്രയോ നീചമായ അവസ്ഥയില്‍ ആയിരുന്നെനേം. അതുകൊണ്ട് നാം ഓരോരുത്തരും മറ്റുള്ളവര്‍ നമ്മെക്കാള്‍ ശ്രേഷ്ടര്‍ എന്ന് എണ്ണി ദൈവസന്നിധിയില്‍ താഴ്ന്നു ഇരിക്കുക.

ദൈവം എല്ലാവരെയും സ്നേഹിക്കുന്നപോലെ എന്നെയും സ്നേഹിക്കുന്നു. അതുകൊണ്ട് ഞാന്‍ ദൈവസന്നിധിയില്‍ വിലപ്പെട്ടവന്‍ ആണ്. ഇങ്ങനെ ആയിരിക്കണം നമ്മുടെ കാഴ്ചപ്പാട്. 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ 
സുമാസജി.


No comments:

Post a Comment