BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, March 5, 2019

Image may contain: one or more peopleമകനേ, നിന്റെ ഹൃദയം എനിക്കു തരിക സദൃശ്യവാക്യം23:26😀 
 
കര്ത്താവിനു വേണ്ടി തന്റെ ഹൃദയത്തെ കൊടുത്ത ഓരോ ദൈവ പൈതലിന്റെയും ഹൃദയം കോട്ടക്കുള്ളില്സുരക്ഷിതമായിരിക്കുന്ന ഒരു നഗരം പോലെ ആണ് .ലോകത്തിന്റെ പ്രലോഭനങ്ങള് ജഡത്തിന്റെ മോഹങ്ങള് , അന്തകാരത്തിന്റെ ശക്തികള് ഇവയെല്ലാം കോട്ടയ്ക്കു പുറത്തു നിന്ന് അകത്തേക്ക് വരുവാന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും.അപ്പോള് നാം ഇതിനെ എല്ലാം ശക്തമായി എതിര്ക്കണം.നമ്മുടെ ജീവിത ലക്ഷ്യമായ നിത്യതയെ നഷ്ടപ്പെടുത്തുന്ന.ഈ ശത്രുക്കളുടെ മുന്പില് കോട്ടകളുടെ വാതില് വലിച്ചു അടക്കണം. ഇപ്രകാരം നിങ്ങള് ചെയ്യുമ്പോള്ഒരുകാര്യം നിങ്ങള് ഓര്ക്കണം ''കൊട്ടക്കുള്ളിലും നിങ്ങളെ തകര്ക്കുവാന്ഉള്ളവര് ഉണ്ടെന്നു''. കാരണം നിങ്ങള്ജഡത്തില് ആണ് ജീവിക്കുന്നത്. ജഡം നിങ്ങളെ പാപത്തിലേക്ക് നയിക്കും. അതുകൊണ്ട് നിങ്ങളുടെ ഹൃദയത്തെ ജഡത്തിന്റെ പാപത്തില് നിന്ന് അകറ്റിനിര്ത്തണം . അത് എങ്ങനെ സാധിക്കും ?

നമ്മുടെ ജഡത്തിന്റെ മോഹങ്ങള്എപ്രകാരം ഒക്കെ നമ്മളില് കടന്നു വരുന്നു എന്ന് വചനപ്രകാരം ഒന്ന് വിലയിരുത്താം.

😥വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വർദ്ധിപ്പിക്കുന്നു. സദൃശ്യ്വാക്യം 23 : 27,28

😊നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.
കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും. സദൃശ്യ്വാക്യം23:20,21

ഈ കാര്യങ്ങളില് നിന്നൊക്കെ ദൈവപതല്മാറിനില്ക്കണം.

വചനത്തിലൂടെ ജോസഫിന്റെ കഥ നമ്മള്കേട്ടിട്ടുണ്ടല്ലോ.... തന്‍റെ ഭവനക്കാരെയും , സഹോദരങ്ങളെയും അറിയപ്പെടുന്ന എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു അഞ്ജാതമായ ഒരു ദേശത്തു അഞ്ജാതനായി ജീവിക്കുമ്പോള്‍ അദ്ദേഹം പോത്തിഫര്‍ എന്നാ ഒരു വ്യക്തിയുടെ വീട്ടില്‍ ജോലി ചെയ്യുകയുണ്ടായി..... അയ്യാളുടെ ഭാര്യ ജോസഫിനെ പാപം ചെയ്യുവാന്‍ പ്രലോഭിപ്പിച്ചു.... അപ്പോള്‍ ജൊസഫ് ഇപ്രകാരം പറഞ്ഞു..... ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്‍റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.

ഒരുപക്ഷേ.... ജോസഫിന്‍റെ സഹോദരന്മാരില്‍ ഒരുത്തര്‍പോലും ഇപ്രകാരം പറയില്ലാ....കാരണം അവര്‍ ആരും അവരുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിചിട്ടില്ലായിരുന്നു..... ഇവര്‍ എല്ലാം ഒരു കുടുംബത്തില്‍ വളര്ന്നവരും ഒരേ മാതാപിതാക്കളില്‍ ജനിച്ചവരും ആയിരുന്നു . എങ്കിലും സമര്‍പ്പണം ഉള്ളവന്‍ ജൊസഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ജൊസഫ് ദൈവത്തിന്‍റെ വചനത്തിലൂടെ ആണ് ജീവിച്ചത്. അതുകൊണ്ട് അദ്ദേഹത്തിനു ദൈവഭയം ഉണ്ടായിരുന്നു.....

നിന്‍റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. ദൈവത്തോടുള്ള ഭയം എന്നാല്‍ ദൈവത്തെ പേടിക്കുക എന്നല്ലാ .... ദൈവത്തോടുള്ള ബഹുമാനവും സ്നേഹവും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് നമ്മുടെ പ്രവൃത്തി ദൈവത്തിനു പ്രസാദം ഉള്ളത് അല്ലാ എങ്കില്‍ അത് നമ്മേ വേദനിപ്പിക്കുകയും നമ്മുടെ പ്രവൃത്തി പ്രസാദം ഉള്ളത് ആണെങ്കില്‍ അത് ഏറ്റവും അധികം നമ്മളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.....

ജോസഫിന് അറിയാമായിരുന്നു ദൈവം തന്‍റെ ശക്തിയിലും സ്നേഹത്തിലും ഏറ്റവും വലിയവനെന്നു.... അതുകൊണ്ടാണ് ജൊസഫ് പറഞ്ഞത് ''ഇത്ര വലിയ പാപം ഞാന്‍ ദൈവത്തിനു എതിരെ എങ്ങനെ ചെയ്യും'' എന്ന്. ദൈവത്തിനു നമ്മുടെ ഹൃദയത്തെ കൊടുത്ത് കഴിഞ്ഞാല്‍ പാപത്തെ നമ്മുക്ക് പ്രതിരോധിക്കുവാന്‍ സാധിക്കും എന്ന് ജോസഫിന്‍റെ ജീവിതം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്നു.....

ഇന്നത്തെ യുവതീ....യുവാക്കളോട് എനിക്ക് പറയുവാനുള്ളത് നിങ്ങള്‍ ഇപ്രകാരം ഉള്ള പ്രലോഭനങ്ങളില്‍പെട്ട് പോകുമ്പോള്‍ അതിനെ അതിജീവിക്കുവാന്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ..... ''നിങ്ങളുടെ ഹൃദയത്തെ ദൈവത്തിനു കൊടുക്കുക''.

ബിസിനസ് കാര്യങ്ങള്‍ക്കായി ദൂരെ ദൂരെ യാത്രചെയ്യുന്നവര്‍ , ദിവസങ്ങളോളം കുടുംബത്തില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ , ജോലിക്കായി കുടുംബത്തെ വിട്ടു ദൂരെ പോകുന്നവര്‍ , പഠനത്തിനായി മാതാപിതാക്കളെ വിട്ടു ദൂരെ പോകുന്നവര്‍, ഇങ്ങനെ പലതരത്തില്‍ വീട്ടുകാരുമായി അകന്നു ജീവിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ട പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ഒരേഒരു മാര്ഗ്ഗമേയുള്ളൂ..... ''നിങ്ങളുടെ ഹൃദയത്തെ ദൈവത്തിനു കൊടുക്കുക''.

നമ്മുടെ ഹൃദയത്തെ ദൈവത്തിന്‍റെ കരങ്ങളില്‍ ഏല്‍പ്പിക്കുമ്പോള്‍ ഈ ലോകത്തില്‍ നിന്നുള്ള മോഹങ്ങളില്‍ നിന്നും ജഡത്തിന്‍റെ താല്‍പ്പര്യത്തില്‍ നിന്നും അന്ധകാര ശക്തിയുടെ വീഴ്ചയില്‍ നിന്നും മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ഒക്കെ ആസക്തിയില്‍ നിന്നും ദൈവം തന്‍റെ മക്കളെ സൂക്ഷിച്ചു കൊള്ളും. നമ്മുടെ ഹൃദയം ദൈവത്തിനു കൊടുത്താല്‍ അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ദൈവത്തിനു ഉള്ളതാണ്. അതുകൊണ്ടാണ് ദൈവം നിങ്ങളോട് ഓരോരുത്തരോടും പറയുന്നത് മകനെ.... മകളെ .... നിന്‍റെ ഹൃദയം എനിക്ക് തരുക.

ദൈവം നിങ്ങളെ ഇതിനായി ഒരുക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.😀

No comments:

Post a Comment