Jehovah-M'Kaddesh : ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.ലേവ്യാപുസ്തകം 20:8.
ദൈവത്തിന്‍റെ പരിശുദ്ധി ദൈവം ചെയ്യുന്ന പ്രവൃത്തി അല്ലാ. ദൈവം എപ്പോഴും പരിശുദ്ധനായി ഇരിക്കുന്നു. പരിശുദ്ധനായി ഇരിക്കുന്നവന്‍ ദൈവം മാത്രം.പാപം ഇല്ലാത്ത ഒരേ ഒരു വ്യക്തി ദൈവം മാത്രം . പാപത്തെ നോക്കുവാന്‍ പോലും ദൈവത്തിന്‍റെ പരിശുദ്ധമായ കണ്ണുകള്‍ക്ക് കഴിയില്ലാ.... എന്നിട്ടും .... ദൈവം മനുഷ്യരാശിയുടെ രക്ഷയും വീണ്ടെടുപ്പിനും ആയി തന്‍റെ ഏകജാതനായ ക്രിസ്തുവിന്‍റെമേല്‍ ലോകത്തിന്‍റെ സകലപാപങ്ങളും അവന്‍റെമേല്‍ ഇട്ട് കാല്‍വറിയില്‍ തകര്‍ത്തുകളഞ്ഞു. അങ്ങനെ നമ്മേ... ദൈവത്തില്‍ വിശുദ്ധീകരിച്ചു.
നമ്മുക്ക് നമ്മുടെ പ്രവൃത്തികൊണ്ടോ എത്ര കഠിനാധ്വാനം കൊണ്ടോ ... നമ്മേ ... ശുദ്ധീകരിക്കുവാന്‍ സാധിക്കില്ല. യേശു മാത്രം ആയിരുന്നു പൂര്‍ണ്ണന്‍.ഹീബ്രൂ വാക്കായ കാദേശ്( Kaddesh ) സംബൂര്‍ണ്ണനായവന്‍ എന്നാണു.ഈ പദം ദൈവത്തിനു മാത്രം ഉപയോഗിക്കുന്നതാണ്.
പ്രീയസഹോദരങ്ങളെ .... പരിശുദ്ധനായ പിതാവിനെ അറിയുക തന്നെ എത്ര അനുഗ്രഹം ഏറിയതാണ്. യേശുക്രിസ്തുവിന്‍റെ പരിശുദ്ധി ക്രൂശുമരണത്തിലൂടെ പാപികളായ നമ്മുടെ മേല്‍ കൈവന്നിരിക്കുന്നു.അര്ഹിക് കാത്ത ഈ സ്നേഹം നമ്മുക്ക് ലഭിച്ചത് കര്‍ത്താവിന്‍റെ കൃപ മൂലം മാത്രം ആണ്. ഇതിനു പകരം കൊടുക്കുവാന്‍ നമ്മുക്ക് ഒന്നുമില്ലാ.സൌജന്യമായി നമ്മുക്ക് ലഭിച്ച ഈ നീതീകരണം ദൈവത്തിന്‍റെ ദാനം അത്രേ ..... മനുഷ്യന്‍റെ പ്രവൃത്തികൊണ്ട് ഒരിക്കലും അവനു നീതീകരിക്കുവാനോ .... പൂര്‍ണ്ണന്‍ ആകുവാനോ... സാധിക്കില്ലാ.കാരണം പാപം ചെയ്യാത്തവര്‍ ആരുമില്ലാ.... ഒരുവന്‍ മാത്രമേയുള്ളൂ.... അതാണ് നമ്മുടെ ദൈവം. അതുകൊണ്ട് അവന്‍റെ വിശുദ്ധിയില്‍ നാം സന്തോഷിക്കുക.അപ്പോള്‍ പരിശുദ്ധനായ ദൈവം നമ്മേയും ശുദ്ധീകരിച്ചു അനുഗ്രഹിക്കും . നമ്മുടെ സംസ്കാരം വിശുദ്ധിയില്‍ ഉള്ള സന്തോഷത്തെ അംഗീകരിക്കുന്നില്ലാ....
പക്ഷേ.... ദൈവം പറയുന്നു....കിന്നരത്തോടെയു ം വാധ്യാഘോഷത്തോടെയും കൈകൊട്ടിയും ഉച്ചത്തില്‍ അവന്‍റെ നാമം വിളിച്ചു അപേക്ഷിക്കുകയും ചെയ്യുന്നത് ദൈവത്തിനു പ്രസാദമുള്ളതാണ്. പരിശുദ്ധിയുടെ മനോഹാരിതയെയും വിശുദ്ധിയുടെ മഹത്വത്തെയും ആഘോഷിക്കുന്നത് ദൈവം പൂര്‍ണ്ണമായും സ്വീകരിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യും.
യെശയ്യാപ്രവാചകന്‍റെ വാക്കുകളെ കേള്‍പ്പീന്‍.....ഭയപ്പെടേണ ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.
നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ
പ്രീയപ്പെട്ടവരെ.... നമ്മുടെ പിതാവ് നമ്മളെ വളരെ പ്രത്യേകത ഉള്ളവരായിട്ടാണ് നമ്മേ കാണുന്നത്. ദൈവം നമ്മേ... ദൈവത്തിന്‍റെ പദ്ധതിക്കും സന്തോഷത്തിനും മഹത്വത്തിനും നമ്മെ വേര്‍തിരിച്ചിരിക്കുന്നു... .ആത്മാവില്‍ നിങ്ങള്‍ വിശുദ്ധി ഉള്ളവര്‍ ആണെന്നും പരിശുദ്ധമായി നിങ്ങളുടെ ശരീരവും മനസ്സും അവനു വേണ്ടി സമര്‍പ്പിക്കപ്പെട്ടത് ആണെന്നും. നാം മനസ്സിലാക്കണം. പിതാവിന്‍റെ മഹത്വത്തിനു സദാസമയവും നാം ഒരുക്കം ഉള്ളവരായി ദൈവത്തിന്‍റെ സ്വാതന്ത്രീയത്തിനു നമ്മേ തന്നേ വിട്ടു കൊടുക്കണം. നമ്മേ നന്നായി അറിയുന്ന നമ്മുടെ ദൈവം നമ്മുടെ സകല ആവശ്യങ്ങളിലും നമ്മുടെ ഏതു അവസ്ഥയിലും കടന്നു വന്നു നമ്മളെ രക്ഷിക്കുവാനും മതിയായവനാണ്.നമ്മുടെമേല്‍ ഉള്ള വാഗ്ദത്തങ്ങളെ ദൈവത്തോടുകൂടെ നാം സഞ്ചരിക്കുമ്പോള്‍ അത് നമ്മളില്‍ നിറവേറുന്നത് നാം നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യും. ദൈവത്തിന്‍റെ ശക്തിയിലും അവന്‍റെ അധികാരത്തിലും വിധേയപ്പെട്ടു ആ പരിശുദ്ധമായ നാമത്തെ നാം ഉയര്‍ത്തുകയും ആരാധിക്കുകയും ചെയ്യുമ്പോള്‍ അതിപരിശുദ്ധനും നമ്മുടെ രക്ഷകനുമായ ദൈവം നാം ഓരോരുത്തരെയും അനുഗ്രഹിക്കും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ....
സുമാസജി
ദൈവത്തിന്‍റെ പരിശുദ്ധി ദൈവം ചെയ്യുന്ന പ്രവൃത്തി അല്ലാ. ദൈവം എപ്പോഴും പരിശുദ്ധനായി ഇരിക്കുന്നു. പരിശുദ്ധനായി ഇരിക്കുന്നവന്‍ ദൈവം മാത്രം.പാപം ഇല്ലാത്ത ഒരേ ഒരു വ്യക്തി ദൈവം മാത്രം . പാപത്തെ നോക്കുവാന്‍ പോലും ദൈവത്തിന്‍റെ പരിശുദ്ധമായ കണ്ണുകള്‍ക്ക് കഴിയില്ലാ.... എന്നിട്ടും .... ദൈവം മനുഷ്യരാശിയുടെ രക്ഷയും വീണ്ടെടുപ്പിനും ആയി തന്‍റെ ഏകജാതനായ ക്രിസ്തുവിന്‍റെമേല്‍ ലോകത്തിന്‍റെ സകലപാപങ്ങളും അവന്‍റെമേല്‍ ഇട്ട് കാല്‍വറിയില്‍ തകര്‍ത്തുകളഞ്ഞു. അങ്ങനെ നമ്മേ... ദൈവത്തില്‍ വിശുദ്ധീകരിച്ചു.
നമ്മുക്ക് നമ്മുടെ പ്രവൃത്തികൊണ്ടോ എത്ര കഠിനാധ്വാനം കൊണ്ടോ ... നമ്മേ ... ശുദ്ധീകരിക്കുവാന്‍ സാധിക്കില്ല. യേശു മാത്രം ആയിരുന്നു പൂര്‍ണ്ണന്‍.ഹീബ്രൂ വാക്കായ കാദേശ്( Kaddesh ) സംബൂര്‍ണ്ണനായവന്‍ എന്നാണു.ഈ പദം ദൈവത്തിനു മാത്രം ഉപയോഗിക്കുന്നതാണ്.
പ്രീയസഹോദരങ്ങളെ .... പരിശുദ്ധനായ പിതാവിനെ അറിയുക തന്നെ എത്ര അനുഗ്രഹം ഏറിയതാണ്. യേശുക്രിസ്തുവിന്‍റെ പരിശുദ്ധി ക്രൂശുമരണത്തിലൂടെ പാപികളായ നമ്മുടെ മേല്‍ കൈവന്നിരിക്കുന്നു.അര്ഹിക്
പക്ഷേ.... ദൈവം പറയുന്നു....കിന്നരത്തോടെയു
യെശയ്യാപ്രവാചകന്‍റെ വാക്കുകളെ കേള്‍പ്പീന്‍.....ഭയപ്പെടേണ
നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ
പ്രീയപ്പെട്ടവരെ.... നമ്മുടെ പിതാവ് നമ്മളെ വളരെ പ്രത്യേകത ഉള്ളവരായിട്ടാണ് നമ്മേ കാണുന്നത്. ദൈവം നമ്മേ... ദൈവത്തിന്‍റെ പദ്ധതിക്കും സന്തോഷത്തിനും മഹത്വത്തിനും നമ്മെ വേര്‍തിരിച്ചിരിക്കുന്നു...
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ....
സുമാസജി
No comments:
Post a Comment