നീ...മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍; ലാവണ്യം നിന്‍റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു;അതുകൊണ ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്‍റെ തേജസ്സും നിന്‍റെ മഹിമയും തന്നേ. സങ്കീര്‍ത്തനം45:2,3.
ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍റെ നാവില്‍ എത്രമാത്രം കൃപ ഉണ്ടോ അത്രമാത്രം അവന്‍റെ പുനരുദ്ധാനശരീരം സൌന്ദര്യമുള്ളതായിരിക്കും എന്ന അനുഗൃഹീത സത്യം അനേകരും മനസ്സിലാക്കുന്നില്ല. നമ്മുക്ക് ദുഷിച്ച വായാണ് ഉള്ളതെങ്കില്‍ പുനരുദ്ധാനത്തിനുശേഷം നമ്മുടെ ശരീരം വിരൂപമായിരിക്കും .
നമ്മുടെ ശരീരം നിത്യം ആയിരിക്കും എന്ന് ഓര്‍ക്കുക.
ദൈവം ഒരുവനെ എന്നേക്കും അനുഗ്രഹിക്കുന്നത് അവന്‍റെ ആദരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്ന കൃപയെ ആശ്രയിച്ചാണ്.
അധരങ്ങളില്‍ കൃപ പകര്‍ന്നിരിക്കുന്ന ഒരു വിശുദ്ധന്‍ മഹത്വവും തേജസ്സും അണിഞ്ഞ ഒരു വീരനും അവന്‍റെ നാവു ഇരുവായിത്തലയുള്ള വാളും ആണ് .
നമ്മുക്ക് ദുഷിച്ച വയാണ് ഉള്ളതെങ്കില്‍ നാം ലെജ്ജയും ദുരിതവും നിറഞ്ഞ ബലഹീനനായിരിക്കും .
നമ്മുടെ കര്‍ത്താവിനെക്കുറിച്ചു വചനം പറയുന്നു.....എല്ലാവരും അവനെ(യേശു) പുകഴ്ത്തി, അവന്‍റെവായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ലൂക്കോസ്4:22., അവന്‍റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ.ഉത്തമ ഗീതം 5:16
ഈ വചനം പോലെ നാമും ലാവണ്യമുള്ള വാക്കുകള്‍ ഉപയോഗിച്ചു മറ്റുള്ളവര്‍ക്ക് സന്തോഷവും സമാധാനവും പകര്‍ന്നു കൊടുക്കണം.അങ്ങനെ ആകുമ്പോള്‍ നിത്യതയില്‍ നമ്മുടെ നിത്യമായ സൌന്ദര്യവും നിത്യമായ അനുഗ്രഹങ്ങളും നമ്മുക്ക് ലഭിക്കും. അതുകൊണ്ട് നമ്മുടെ നാവിനെ അടക്കി ദൈവത്തിനു പ്രസാധമുള്ള മക്കളായി തീരുവാന്‍ ശ്രമിക്കാം. നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. അതുകൊണ്ട് ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നത് നമ്മുക്ക് യോഗ്യമല്ല. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചു നമ്മള്‍ നമ്മളെ തന്നെ ശുദ്ധീകരിക്കുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമ സജി.

No comments:
Post a Comment