BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019


Image may contain: one or more peopleനാം ആരാധിക്കുന്നത് ശരിയായ രീതിയില്ആണോ ? ആരാണ് ആരാധനയ്ക്ക് യോഗ്യന്....? നാം ആരാധിക്കുന്ന ദൈവം എങ്ങിനെ ഉള്ളവന് ആയിരിക്കണം? 

🤨നമ്മുടെ ദൈവം മനുഷ്യന്റെ ബുദ്ധീമണ്ടലങ്ങള്ക്ക് അപ്പുറമുള്ളവനായിരിക്കണം.

നാം ദൈവത്തെ അല്ലാ ഉണ്ടാക്കിയത് ദൈവം നമ്മേയാണ് ഉരുവാക്കിയത് എന്ന് ഓര്മ്മിക്കുന്നത് നന്നായിരിക്കും. അതായത് കല്ലിലോ, മരത്തിലോ, ഒന്നും ഉണ്ടാക്കി വെയ്ക്കുന്നവയല്ലാ നമ്മുടെ ദൈവം. 

വിഗ്രഹങ്ങളെ ആരാധിക്കരുതേ....... അത് പാപം ആണ് .🤔
പുറപ്പാട് 20:4 - 6 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

ആവര്ത്തനം 4:16 -19. നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു. നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു;

റോമര്1:18 - 23 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.

അപ്പോസ്തോലപ്രവൃത്തി 17:24 - 29 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

പുണ്യവാന്മാരുടെ കര്മ്മപ്രവൃത്തികള്കൊണ്ട് മറ്റാരെയും രക്ഷിക്കുവാന്കഴിയുകയില്ലാ..... ആ ചതിയില് പെട്ട് പോകരുതേ......🤔 സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. സങ്കീര്ത്തനം 49:7,8

നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.യെഹസ്കേല്14: 20

ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ലാ. യെശയ്യാവ്42:8

എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: വെളിപ്പാട്21:8

🤨 നമ്മുടെ ദൈവം സര്വ്വവ്യാപി ആയിരിക്കണം.

അതായത് ഒരേ സമയത്ത് സര്വ്വഭൂമിയിലും സ്വര്ഗ്ഗത്തിലും പാതാളത്തിലും വ്യാപരിക്കുവാന് കഴിവുള്ളവന്ആയിരിക്കണം.

🤨നമ്മുടെ ദൈവം സര്വ്വജ്ഞാനി ആയിരിക്കണം.

ലോകത്തിലുള്ള സകല ഭാഷയും നമ്മുക്ക് അറിഞ്ഞിരിക്കുവാന്‍ പ്രയാസം ആണ്. എന്നാല്‍ നമ്മെ സൃഷ്ടിച്ച ദൈവത്തിനു സകലമാനവജാതിയുടെയും ഭാഷകള്‍ അറിയാം... അത് ഗ്രഹിക്കുവാനുള്ള കഴിവുണ്ട്.....അതുകൊണ്ടാണല്ലോ.... നമ്മുടെ ഓരോരുത്തരുടെയും പ്രാര്തനകള്‍ക്ക് ഉത്തരം ലഭിക്കുന്നത്.

🤨 നമ്മുടെ ദൈവം സര്‍വ്വശക്തന്‍ ആയിരിക്കണം.

ഈ ദൈവം സര്‍വ്വശക്തന്‍ ആണ്. നമ്മുടെ സൃഷ്ടാവാണ്. ഈ ദൈവത്തോട് പൊരുതുവാന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയില്ലാ....ഈ ദൈവം ആരാന്നു മനസ്സിലാക്കിയാല്‍ കല്ലിനെയും മരത്തെയും, മൃഗത്തെയും , സൂര്യനെയും ചന്ദ്രനേയും ,ആള്‍ദൈവത്തെയും ഒന്നും പോയി ആരും സേവിക്കേണ്ട കാര്യമില്ലാ....

ആവര്‍ത്തനം 4:19 നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു;

യോഹന്നാന്‍4:22 - 24 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
യെശയ്യാവ്43: 10 - 13 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.

🤨 നമ്മുടെ ദൈവം സര്‍വ്വസംമ്പന്നന്‍ ആണ്.

അതേ.... നമ്മുടെ ദൈവം തന്‍റെ മക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞു യഥാസമയം അവര്‍ക്ക് വേണ്ടതുകൊടുത്തു തൃപ്തിപ്പെടുത്തുന്നവന്‍ അത്രേ....ഈ ദൈവത്തിനു മുക്കിനും മൂലക്കും ഇരുന്നു ഭിക്ഷാടനം നടത്തേണ്ട ആവശ്യം ഇല്ലാ..... കണ്ണാടി കൂടിനുള്ളില്‍ ഒതുങ്ങി ഇരിക്കേണ്ട ആവശ്യമില്ലാ.....ലോകത്തില്‍വേണ്ടതെല്ലാം സൃഷ്ടിച്ച എന്‍റെ ദൈവത്തിനു മനുഷ്യരുടെ ദാനങ്ങളെ ഇരക്കേണ്ട ആവശ്യം ഇല്ലാ. ഈ ദൈവത്തിനു ആരുടേയും മെഴുകു തിരിയും വിളക്കും ഒന്നും കത്തിക്കേണ്ട കാര്യമില്ലാ....ഈ ദൈവം തന്നെ പ്രകാശമായി ശോഭിക്കുന്നുണ്ട്.നമ്മുക്ക്പ്രകാശം തരുന്ന സൂര്യനും ചന്ദ്രനും ദൈവത്തിന്‍റെ കൈവേല ആണെന്ന് മനസ്സിലാക്കികൊള്‍ക.ഈ ദൈവത്തിന്‍റെ മുന്‍പില്‍ പാലും തേനും പഴവും ഒന്നും കൊണ്ട് കാഴ്ച വെക്കേണ്ട ആവശ്യമില്ലാ..... ഈ ദൈവം വിശപ്പുള്ളവന് ആഹാരം കൊടുക്കുന്ന ദൈവം ആണ് . മരുഭൂമിയില്‍ മന്നായെ പൊഴിച്ച ദൈവം ആണ്.
മീഖാ 6:6 - 8 എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടു?

ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്‍റെ സന്നിധിയിൽ ചെല്ലേണമോ?

ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ?

എന്‍റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്‍റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കേണമോ?

മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?

പ്രീയ സഹോദരങ്ങളെ..... ഇനിയെങ്കിലും നിങ്ങളുടെ കണ്ണുകളെ ഒന്ന് തുറക്ക്...... ഭൂമിയില്‍ ഉള്ള കല്ലിനെയും മണ്ണിനെയും , മൃഗത്തെയും ഒക്കെ വിട്ടിട്ടു ജീവനുള്ള ദൈവത്തെ ഒന്ന് ആരാധിക്കു. അവനത്രെ നമ്മുടെ ദൈവം. ഈ ദൈവം നിങ്ങളുടെ നിലവിളികള്‍കേട്ട് നിങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമത്രേ.....നിങ്ങളുടെ കരച്ചിലിന് മറുപടി തരുന്ന ദൈവം ആണ്. നിങ്ങളുടെ കണ്ണുനീരിനെ തുടച്ചിട്ടു സാന്ത്വനം തരുന്ന ദൈവം ആണ്. ഈ ദൈവം ആരെന്നായിരിക്കും നിങ്ങള്‍ ചോദിക്കുന്നത് ......? അതേ.... ഈ ദൈവം നമ്മുടെ യേശു ആണ്.ഈ യേശുവിനെ അത്രേ നാം ആരാധിക്കേണ്ടത്. ഈ യേശു ഒരു ജാതിക്കോ മതത്തിനോ മാത്രം ഒതുങ്ങി നില്‍ക്കുന്നവന്‍ അല്ലാ..... സകല മാനവ ജാതിയുടെയും ദൈവം ആണ്. ഈ യേശുവില്‍ കൂടി മാത്രമേ നിങ്ങള്ക്ക് രക്ഷയുള്ളൂ.....വേറെ ഒരു ദൈവത്തില്‍ കൂടിയും നിങ്ങള്ക്ക് രക്ഷകിട്ടില്ലാ എന്ന് വചനം വ്യക്തമായി പറയുന്നു.....

സഹോദരങ്ങളേ...... നിങ്ങള്‍ ഇത്രയും നാള്‍ വചനത്തിനു വിരുദ്ധമായി ആണ് ദൈവമെന്നു പറഞ്ഞു ആരാധിച്ചതെങ്കില്‍ ഇന്ന് നിങ്ങള്ക്ക് ദൈവത്തോട് മാപ്പ് ചോദിച്ച് തിരിച്ചു വരാം...... ക്ഷമിക്കുന്ന ദൈവം ആണ് നമ്മുക്കുള്ളത്. നമ്മുടെ പാപങ്ങള്‍ ജീവനുള്ള ദൈവത്തോട് മനസ്സുരുകി പറഞ്ഞാല്‍ ദൈവം കേള്‍ക്കും. അതിനു പകരം നിങ്ങള്‍ നിങ്ങളുടെ പാപപരിഹാരത്തിനായി.... മലകേറുകയോ..... പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു നേര്‍ച്ചകള്‍ നേരുകയോ..... മദ്ധ്യസ്ഥന്മാരോട് പറയുകയോ.... ഒന്നും വേണ്ടാ..... നിങ്ങളുടെ പാപങ്ങള്‍ ഹൃദയ പശ്ചാത്താപത്തോട് കൂടി യേശുവേ..... ഞാന്‍ പാപിയാണ് എന്ന് സങ്കടപ്പെട്ടു പറഞ്ഞാല്‍ അവ ക്ഷമിച്ചു തരുവാന്‍ യേശുവിനു കഴിയും. ദൈവത്തെ വിശുദ്ധിയില്‍ ആരാധിക്കുക. നിങ്ങള്‍ ഇത്രയും നാള്‍ ഈ യേശുവിനെ അറിഞ്ഞിട്ടില്ലെങ്കില്‍ ഈ യേശുവില്‍ വിശ്വാസം ഉണ്ടെങ്കില്‍ ..... ഒരു രക്ഷ നിങ്ങള്ക്ക് ആവശ്യമുണ്ടെങ്കില്‍ ഈ യേശുവിനെ നിങ്ങളുടെ കര്‍ത്താവും രക്ഷകനുമായി നിങ്ങള്‍ സ്വീകരിക്കുമോ....? അങ്ങനെ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ താഴെ പറയുന്നത് വാസ്തവമായി..... നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിച്ചു ഇതൊന്നു ഏറ്റു പറയാമോ....? യേശുവേ..... ഞാന്‍ ഒരു പാപി ആണ്. എന്‍റെ പാപത്തെ ഞാന്‍ ഓര്‍ക്കുന്നു..... ഇനിയും ഞാന്‍ പാപം ചെയ്യുകയില്ലാ.... എന്‍റെ പാപങ്ങളില്‍ നിന്നും എന്നേ വിടുവിക്കേണമേ....അങ്ങയുടെ മകന്‍/മകള്‍ ആയി എന്നേ തീര്‍ക്കേണമേ.....എന്നുമുതല്‍ ഞാന്‍ എന്‍റെ സ്വന്തം രക്ഷകനും കര്‍ത്താവുമായി അങ്ങയെ സ്വീകരിക്കുന്നു....ആമേന്‍..... ഇതു നീ ആതാര്തമായി പറഞ്ഞു എങ്കില്‍ ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ട് കര്‍ത്താവിന്‍റെ മകന്‍/മകളായി തീര്‍ക്കും.ദൈവം അതിനു കൃപ തന്നു സഹായിക്കട്ടെ......

സ്നേഹത്തോടെ
സുമാ സജി

No comments:

Post a Comment