ഒരിക്കല്‍ ഒരു ചൈനീസ് മിഷിനറി ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ തന്‍റെ ബാഗ് നഷ്ടപ്പെട്ടു.....ആ ബാഗിനുള്ളില്‍ ദീര്‍ഘനാള്‍ താന്‍ ഉപയോഗിച്ച തന്‍റെ ബൈബിള്‍, താന്‍ വളരെ കാലങ്ങള്‍ കൊണ്ട് ശേഖരിച്ച തനിക്കു ഇഷ്ടപ്പെട്ട പാട്ടുകള്‍ അടങ്ങിയ ബുക്കുകള്‍ , തന്‍റെ സ്നേഹിതന്മാരുടെ മേല്‍വിലാസം അടങ്ങിയ ഡയറി , തന്‍റെ പ്രസംഗത്തിന്‍റെ നോട്ടുകള്‍ എന്നിവ ഉണ്ടായിരുന്നു..... . അതിനാല്‍ അത് നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം വളരെ അധികം നിരാശനായി.
അപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോട് ഇപ്രകാരം സംസാരിച്ചു..... എന്‍റെ മകനേ..... നിന്‍റെ വേദപുസ്തകം നഷ്ടമായെങ്കിലും ആ ......... വേദപുസ്തകത്തിന്‍റെ രചയിതാവിനെ നിനക്ക് നഷ്ടമായിട്ടില്ലല്ലോ.....?
പാട്ട് പുസ്തകം നഷ്ടമായെങ്കിലും ഞാന്‍ നിന്‍റെ ഹൃദയത്തില്‍ നല്‍കിയ പാട്ടുകള്‍ നഷ്ടമായില്ലല്ലോ.....?
പ്രസംഗക്കുറിപ്പുകള്‍ എല്ലാം നഷ്ടമായത് സത്യം തന്നേ..... നിന്‍റെ യഥാര്‍ത്ഥ ദൂതായിരിക്കുന്ന എന്നേ.... നിനക്ക് നഷ്ടമായില്ലല്ലോ.....?
സ്നേഹിതന്മാരുടെയെല്ലാം മേല്‍വിലാസമുള്ള ഡയറി നിനക്ക് നഷ്ടമായെങ്കിലും നിന്‍റെ സ്നേഹിതന്മാരെ നിനക്ക് നഷ്ടമായിട്ടില്ലല്ലോ....?
ഇതു കേട്ട മിഷിനറിക്ക് വളരെ സന്തോഷം തോന്നി.....താന്‍ തന്‍റെ യാത്ര തുടരുകയും ചെയിതു....
പ്രീയപ്പെട്ടവരെ ഇതേ പോലെ.....നിങ്ങളുടെ ജോലി..... നിങ്ങളുടെ പണം ....., നിങ്ങളുടെ വീട്....., ഇങ്ങനെ വിലയേറിയ പലതും നിങ്ങള്ക്ക് ഈ അടുത്ത കാലങ്ങളില്‍ നഷ്ടപ്പെട്ടിരിക്കാം.എന്നാല
ഇയ്യോബിനുതന്‍റെ ഭൌതീകമായ അനുഗ്രഹങ്ങളും ശാരീരിക സൌഖ്യവും മക്കളും എല്ലാം നഷ്ടമായപ്പോഴും ഇയ്യോബ് തന്‍റെ ദൈവത്തെ മുറുകെപ്പിടിച്ചു. തന്‍റെ ഭാര്യ ദൈവത്തെ തള്ളിക്കളഞ്ഞിട്ടു പോയി മരിക്കുവാന്‍ പറഞ്ഞപ്പോഴും ആ ദൈവത്തോട് ചേര്‍ന്ന് നിന്ന്കൊണ്ട് ദൈവത്തെ ഏറ്റവും അടുത്തറിഞ്ഞു.....ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്‍റെ കണ്ണാൽ നിന്നെ കാണുന്നു എന്ന് പറയുന്നു..... അങ്ങനെ ഇയ്യോബ് ഇരട്ടിയായി അനുഗ്രഹിക്കപ്പെടുകയും കര്‍ത്താവിന്‍റെ അത്ഭുത സാക്ഷി ആയി തീരുകയും ചെയിതു. അതുകൊണ്ട് പ്രീയപ്പെട്ടവരെ .....നിങ്ങള്ക്ക് നഷ്ടമായതിനെ ഓര്‍ത്തു വിഷമിക്കുകയോ.... ദൈവത്തിന്‍റെ പ്രവൃത്തിയെ സംശയിക്കുകയോ ചെയ്യരുത്.... ദൈവത്തിനു നിങ്ങളെ സഹായിക്കുവാന്‍ ഒരു നിമിഷമതി.....
ആ ഇയ്യോബിനെപ്പോലെ...... നാമും നാഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിലപിക്കാതെ ഇതെല്ലാം നമ്മുക്ക് തന്ന ദൈവത്തെ മുറുകെ പിടിച്ചു കൊണ്ട് സകലമഹത്വവും ദൈവത്തിനു നല്‍കിയാല്‍ നഷ്ടപ്പെട്ടതിന്‍റെ ഇരട്ടി അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ട് അനുഗ്രഹങ്ങളില്‍ മാത്രം ഒതുങ്ങി പോകാതെ അനുഗ്രഹിക്കുന്നവന്‍റെ പിന്നാലെ പോകുന്നവരായി നമ്മുക്ക് മാറാം. തന്‍റെ പടകു നിറച്ച കര്‍ത്താവിന്‍റെ പിന്നാലെ തനിക്കു ലഭിച്ചത് മുഴുവന്‍ ഉപേക്ഷിച്ചു കര്‍ത്താവിനെ പിന്‍പറ്റിയ പത്രോസിനെ പോലെ നിറവിലേക്ക് നോക്കാതെ ....നിറക്കുന്നവനിലേക്ക് നോക്കി മുന്നോട്ടു പോകുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ....
സ്നേഹത്തോടെ .....
സുമാസജി.
No comments:
Post a Comment