
ഇതേപോലെ ആണ് നമ്മുടെ ജീവിതത്തിലും.
നമ്മുടെ ഭാവി ജീവിതം , മക്കളുടെ ഭാവിജീവിതം, നാളെയേക്കുറിച്ചുള്ള വ്യാകുലത ,ഇങ്ങനെ പലവിദമായ ചിന്തകള്‍ മൂലം ഉറക്കം നഷ്ടപ്പെട്ടു നിങ്ങള്‍ കിടക്കുമ്പോള്‍ ഓര്‍ക്കണം നമ്മുടെ ദൈവം രാത്രി മുഴുവനും നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്ന്.
ദീര്‍ഘവര്‍ഷങ്ങള്‍ ഭൂമിയുടെ അധോഭാഗത്തു ഇരുണ്ട സ്ഥലത്ത് കിടക്കുന്ന കല്ലുകളാണ് ഏറ്റവും വിലയേറിയതും ശോഭയുള്ളതുമായ കല്ലുകള്‍ ആയിതീരുന്നത്. അതുപോലെ ഇരുള്‍ നിറഞ്ഞു കിടക്കുന്ന നിങ്ങളുടെ ജീവിതവും, മറ്റുള്ളവരാല്‍ തഴയപ്പെട്ടു കിടക്കുന്നതായ അവസ്ഥയും ആണോ നിങ്ങളുടേത് ..... എങ്കില്‍ ഭാരപ്പെേടണ്ടാ നിങ്ങള്‍ ഏറ്റവും വിലയേറിയതും ശോഭയുള്ളതുമായി തീരും. പുതിയ യെരുശലേമിന്‍റെ അടിസ്ഥാനത്തിന് വേണ്ടി ദൈവം തിരഞ്ഞെടുത്ത ജീവനുള്ള കല്ലുകള്‍ ആണ് നാം ഓരോരുത്തരും. നാം എത്രത്തോളം അന്ധകാരത്തിലൂടെ കടന്നുപോകുന്നുവോ.... അത്രത്തോളം ശോഭയുള്ളവരായി നാം ശോഭിക്കും. ഇരുണ്ട ജീവിതത്തെ ജയകരമാക്കി തീര്‍ക്കുന്നവര്‍ക്കുവേണ്ടി
ഇതു എഴുതിയപ്പോള്‍ ആണ് ഒരു ദൈവദാസന്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു പോയത്..... ഞാന്‍ എത്ര വചനം പറഞ്ഞു നടന്നാലും നിത്യത എനിക്ക് കിട്ടില്ലാന്നു. കാരണം ഞാന്‍ ഇടുന്ന വേഷങ്ങള്‍ ദൈവത്തിനു യോജിച്ചതല്ലാ.... സ്വര്‍ണ്ണം ഞാന്‍ ഉപയോഗിക്കുന്നു.... ഇതൊക്കെഉപേക്ഷിക്കുന്നതാണോ നിത്യത ? ദൈവം എന്നെ തിരഞ്ഞെടുത്തു എന്നെ കര്‍ത്താവിനോടു ഇത്രത്തോളം അടുപ്പിച്ചെങ്കില്‍ആ കര്‍ത്താവിനു അറിയാം എന്നെ സത്യത്തിലും ആത്മാവിലും നടത്താനും. എന്തായാലും അതിനെക്കുറിച്ചു ഞാനേറെ പറയുന്നില്ലാ.... കാരണം എന്‍റെ ദൈവം അറിയാതെ ഒരുത്തര്‍ പോലും കര്‍ത്താവിലേക്ക് അടുക്കില്ലാ....വിശ്വസിക്കു
സഹോദരങ്ങളെ നിങ്ങളെയും ഇതുപോലെ പരിഹസിക്കുന്നവര്‍ ധാരാളം ഉണ്ടായിരിക്കാം നിങ്ങളുടെ ജീവിതം ഇരുള്‍ നിറഞ്ഞത് ആയിരിക്കാം... നിങ്ങളുടെ രാത്രി ഇരുണ്ടതും വേദനകള്‍ നിറഞ്ഞതും ആയിരിക്കാം.....എന്നാല്‍ ആ ഇരുട്ടില്‍ തെജോമയനായ ദൈവം നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു നിങ്ങളുടെ ഇരുട്ടിനെ വെളിച്ചമുള്ളതായി തീര്‍ക്കും. നമ്മുടെ കര്‍ത്താവ് സകല പ്രയാസങ്ങളെയും നിങ്ങള്‍ക്ക് നന്മക്കായി തീര്‍ത്തു തരും. അതുകൊണ്ട് പ്രീയപ്പെട്ടവരെ .... ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.
നിങ്ങള്‍ ഏതു അവസ്ഥയില്‍ ആയിരിക്കുന്നുവോ....അവിടെ കര്‍ത്താവ് നിങ്ങളെ ശക്തീകരിക്കും....
ദൈവം നിങ്ങളെ ബലപ്പെടുത്തട്ടെ..... ദൈര്യത്തോടെ മുന്നോട്ടു പോകുക . അവന്‍റെ കല്‍പ്പന അനുസരിച്ചു ജീവിക്കുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment