BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019


Image may contain: 1 personഅസൂയ.

അസൂയ നിമിത്തം ഇന്നു അനേകരും വഴുതി നരകക്കുഴിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. വിശ്വസഗോളത്തില് ആണ് ഇന്നു ഏറ്റവും കൂടുതല് കണ്ടു വരുന്നത് . തന്നെക്കാള്ഒരുവന് നല്ലപോലെ പ്രസംഗിച്ചാല്, അല്ലെങ്കില് തന്നെക്കാള് കൂടുതല്മറ്റൊരുവന് ഉയര്ന്നാല്, അതുമല്ലെങ്കില്തന്റെ ചര്ച്ചില് ഉള്ളതിലും ആധികള്ആള്ക്കൂട്ടം അടുത്തുള്ള സഭയില്ഉണ്ടായാല് അസൂയ തുടങ്ങും, പിന്നെ അവരേക്കുറിച്ചു എന്തും പറഞ്ഞു നടക്കും. അവസാനം ദുരുപദേശി എന്നെങ്കിലും പറഞ്ഞു തകര്ക്കാന് ശ്രമിക്കും. ഇങ്ങനെയുള്ളവരുടെ അവസ്ഥ നകം ആണ് എന്ന് ആരും ചിന്തിക്കുന്നേയില്ലാ.....ഭൂമിയിലെ ജീവിതം കഴിഞ്ഞിട്ടല്ലേ ഉള്ളൂ നരകം ഇല്ലേ......? എന്നാല് നാം ഒന്ന് മനസ്സിലാക്കണം അസൂയ ഉള്ള മനുഷ്യര്സ്വര്ഗ്ഗത്തിനു മാത്രമല്ലാ....ഭൂമിക്കും പ്രയോജനം ഇല്ലാത്തവര് ആണ് എന്നത്.

ഇങ്ങനെ അസൂയപ്പെട്ടവരെക്കുറിച്ച് ബൈബിള് എന്ത് പറയുന്നു എന്ന് നമ്മുക്കൊന്ന് നോക്കാം.

പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. സങ്കീര്ത്തനം 106:16,17.

ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു, അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു. അപ്പോസ്തോലപ്രവൃത്തികള്7:9

യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി . അപ്പോസ്തോലപ്രവൃത്തികള് 17:5

നമ്മിലും ഇതേപോലെ അസൂയ ഉളവായിട്ടുണ്ടെങ്കില് അത് കലഹത്തില്ചെന്ന് അവസാനിക്കും എന്നത് ഉറപ്പാണ്‌. ഇങ്ങനെയുള്ളവര് ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കുന്നു.വിശ്വാസം നഷ്ടപ്പെട്ടവര് മറ്റുള്ളവരുടെ വിശ്വാസത്തെയും നഷ്ടപ്പെടുത്തുവാന്ശ്രമിക്കുന്നു..... നാം അസൂയ മൂലം നമ്മേത്തന്നെ നശിപ്പിക്കാതെ നല്ലവനായ യേശു കര്ത്താവിന്റെ പ്രവൃത്തികളെ പിന്പറ്റുവാന് ശ്രമിക്കുക. കര്ത്താവ് പറഞ്ഞതിങ്ങനെആണ്. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും . തന്‍റെ ശിഷ്യന്മാര്‍ താന്‍ ചെയ്യുന്നതിനേക്കാള്‍ വലിയവ ചെയ്യണമെന്നു യേശു ആഗ്രഹിച്ചു..... ഇവിടെ നാം ആയിരുന്നെങ്കില്‍ എന്തായിരുന്നെനേം അവസ്ഥ.... ?😀
പൗലോസ്‌ പറഞ്ഞത് ശ്രദ്ധിക്കുക.....നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്‍റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു. എന്നാല്‍ സഹോദരങ്ങളെ നിങ്ങളില്‍ എത്രപേര്‍ക്ക് പൗലോസ്‌ പറഞ്ഞത് പോലെ പറയുവാന്‍ സാധിക്കും.? നമ്മുക്ക് എന്തെങ്കിലും ഒരു അനുഗ്രഹം ലഭിച്ചാല്‍ അതിനു എത്ര സ്തോത്രം വേണമെങ്കിലും പറയുവാന്‍ സാധിക്കും . എന്നാല്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന അനുഗ്രഹത്തെ ഓര്‍ത്ത്‌ നിങ്ങള്ക്ക് സ്തുതിക്കുവാന്‍ സാധിക്കുന്നുവോ.....? അസൂയ കൂടാതെ നിങ്ങളുടെ കൂട്ടുസഹോദരങ്ങളുടെ അനുഗ്രഹത്തെ ഓര്‍ത്തു സ്തുതിക്കുവാന്‍ സാധിക്കുമോ.....?

അങ്ങനെ മറ്റുള്ളവരുടെ അനുഗ്രഹത്തെ ഓര്‍ത്ത്‌ ഇപ്പോഴും സ്തുതിക്കുവാന്‍ നമ്മുക്ക് അധികം കൃപയും താഴ്മയും ആവശ്യം ആണ്. ആ കൃപ ലഭിക്കുവാന്‍ താഴ്മയോടെ ദൈവസന്നിധിയില്‍ ഇരിക്കുക. അപ്പോള്‍ ആ കൃപ ദൈവം നമ്മുക്ക് തരും. അതോടൊപ്പം ദൈവം നമ്മളെ ഉയര്‍ത്തുകയും സ്വര്‍ഗ്ഗത്തിനും ഭൂമിക്കും അവകാശികള്‍ ആക്കി തീര്‍ക്കുകയും ചെയ്യും.

ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;എപ്പോഴും സന്തോഷിപ്പിൻ;ഇടവിടാതെ പ്രാർത്ഥിപ്പിൻ
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

അസൂയ കൂടാതെയുള്ള ഒരു ജീവിതം നയിക്കുവാന്‍ ദൈവം നിങ്ങളെ ഏവരെയും സഹായിക്കട്ടെ..... 

സ്നേഹത്തോടെ.....
സുമാ സജി.

No comments:

Post a Comment