BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019


Image may contain: textമനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. 1കൊരിന്ത്യര്‍2:11,12.


ഒരു വ്യക്തിക്ക് തന്‍റെ ബുദ്ധികൊണ്ട് ഈ ലോകത്തിലെ സകലകാര്യങ്ങളും മനസ്സിലാക്കുവാന്‍ സാധിക്കും. എന്നാല്‍ ദൈവത്തെ അറിയുവാനും , മനസ്സിലാക്കുവാനും നിത്യതയെക്കുറിച്ചു അറിയണമെങ്കിലും ഈ മാനുഷീകബുദ്ധി മാത്രം കൊണ്ട് നടക്കില്ലാ..... ദൈവത്തിലുള്ള വിശ്വാസം കൊണ്ട് മാത്രമേ ആ അമാനുഷീകബുദ്ധി നമ്മിലേക്ക്‌ വരുകയുള്ളൂ..... ദൈവത്തില്‍ ഉള്ള വിശ്വാസം ഇല്ലെങ്കില്‍ ശരിയായ അറിവ് നിങ്ങള്ക്ക് കിട്ടുകയില്ലാ..... വിശ്വാസം ഇല്ലെങ്കില്‍ ആത്മീക കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ അറിവുകളും തെറ്റായ അറിവാണ്. മനുഷ്യന്‍റെ അറിവ് പരിമിതം ആണ്.എന്നാല്‍......വിശ്വാസം നമ്മുടെ ഉള്ളില്‍ വന്നാല്‍ നമ്മുടെ അറിവ് വിശാലം ആയിരിക്കും എന്നാല്‍ വിശ്വാസം പോയാലോ....ആത്മീകമായ നിങ്ങളുടെ അറിവ് നിര്‍ജ്ജീവം ആയി തീരും.

ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്‍റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു. Hebrews11:3.

ലോകം വചനത്താല്‍ സൃഷ്ടിക്കപ്പെട്ടതുപോലെ ദൈവവചനം നമ്മെയും രൂപാന്തിരപ്പെടുത്തുന്നു..... വചനത്തില്‍ ഉള്ള വിശ്വാസം ഒരു വ്യക്തിയെ ശാരീരികമായും ആത്മീകമായും വൈകാരികമായും കഴിവുള്ളവര്‍ ആക്കുന്നു.അതിനു ഉദാഹരം ആണീ വചനം ''അവന്‍റെ നാമത്തിലെ വിശ്വാസത്താൽ അവന്‍റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.'' അപ്പോസ്തോലപ്രവൃത്തി3:16.

നമ്മുടെ പൂര്‍വ്വ പിതാക്കന്‍മാരുടെ എല്ലാം വിശ്വാസം വളരെ വലുതായിരുന്നു.... അവരുടെ വിശ്വാസത്തെക്കുറിച്ച് നമ്മുക്ക് ഒന്ന് നോക്കാം......

''വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.'' Hebrews11:8
എവിടെക്കാണ്‌ പോകുന്നതെന്ന അറിവോന്നും അബ്രഹാമിനു ഇല്ലായിരുന്നെങ്കിലും ആരോട് കൂടെയാണ് പോകുന്നതെന്ന് അബ്രഹാമിന് നല്ലവണ്ണം അറിയാമായിരുന്നു.....അതുകൊണ്ടാണല്ലോ അബ്രഹാം എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടത്. വിശ്വാസത്താല്‍ ആണ് അബ്രഹാം സത്യത്തിനു വേണ്ടി തന്‍റെ സ്വന്തദേശത്തു നിന്നും ചാര്‍ച്ചക്കാരില്‍ നിന്നും ഭവനത്തില്‍ നിന്നും വേര്‍പെട്ടു പോയത്. എന്നാല്‍ ഇന്ന് പലരും ഇതുപോലെ സ്വന്ത ദേശത്തു നിന്നും മറ്റൊരു ദേശത്തേക്ക് ദൈവവേലക്ക് പോകുന്നുണ്ട്. അത് എത്രമാത്രം വിശ്വസ്തതയോടെ നില്‍ക്കുന്നുന്നു എന്ന് നാം ഓരോരുത്തരും പരിശോദിക്കേണ്ടത് അത്യാവശ്യം ആണ്. അവസാനം കര്‍ത്താവിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പാകെ നില്‍ക്കേണ്ടതാണ് എന്നാ ബോധ്യം നമ്മുക്ക് വേണം. ''വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ''Hebrews 11:6. ദൈവത്തില്‍ ആശ്രയിച്ചു വചനപ്രകാരം പ്രവര്‍ത്തിക്കുന്നതാണ് വിശ്വാസം. തന്നെ ജാഗ്രതയോടെ അന്വഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നാണു പറയുന്നത്..... ദൈവത്തിന്‍റെ പേര് പറഞ്ഞു നടക്കുന്നവര്‍ക്കോ..... അനുഗ്രഹങ്ങളെ അന്വഷിച്ച് അവിടെയും ഇവിടെയും ഓടി നടക്കുന്നവര്‍ക്കോ..... പ്രവചനങ്ങളുടെ പുറകെ പോകുന്നവര്‍ക്കോ ഒന്നും അല്ലാ ദൈവത്തെ ജാഗ്രതയോടെ അന്വഷിക്കുന്നവര്‍ക്ക് അത്രേ പ്രതിഫലം കൊടുക്കുന്നത്. അനേകം ദൈവമക്കള്‍ ഇന്ന് തെറ്റിപോകുന്നത് മുകളില്‍ പറഞ്ഞതിന്‍റെ ഒക്കെ പുറകെ പോകുന്നത് കൊണ്ടാണ്. അനുഗ്രഹം നല്കുന്നവനെ അന്വഷിക്കുന്നതിനു പകരം അനുഗ്രഹങ്ങളെ ആണ് അവര്‍ അന്വഷിക്കുന്നത്. നിങ്ങള്‍ അനുഗ്രഹങ്ങള്‍ക്കായി മാത്രം ആണ് ദൈവത്തെ അന്വഷിക്കുന്നത് എങ്കില്‍ ഒരു നാളില്‍ അതെല്ലാം നിങ്ങളെ വിട്ടു പോകും.അതോടൊപ്പം നിങ്ങളുടെ ബലഹീനമായ വിശ്വാസവും നിങ്ങളെ വിട്ടു പോകും.ഇയ്യോബിനെ നോക്കുക അവന്‍റെ എല്ലാം നഷ്ടപെട്ടപ്പോഴും അവന്‍റെ വിശ്വാസം മുറുകെപിടിച്ചിരുന്നു....അതുകൊണ്ടാണല്ലോ ഇയ്യോബ് ഇങ്ങനെ പറഞ്ഞത്....''എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്‍റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്‍റെ സ്വന്തകണ്ണു അവനെ കാണുo '' ഇയ്യോബ്19:25-27. സഹോദരങ്ങളെ ഈ ഒരു പ്രത്യാശ നമ്മുക്കും വേണം.

''വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു'' Hebrews11:7 സഹോദരങ്ങളെ വിശ്വാസത്തിനു ഒരു പ്രവൃത്തി ഉണ്ട്. വിശ്വാസം നമ്മേ പ്രവര്‍ത്തനാത്മകമാക്കുന്നുവെങ്കില്‍ ഈ ലോകത്തിലുള്ള യാതൊന്നിനും നമ്മേ പിടിച്ചു കുലുക്കുവാന്‍ സാധിക്കില്ലാ....ലോകത്തെ പിടിച്ചു കുലുക്കുന്ന ദൈവമാനുഷ്യന്‍ ലോകത്തില്‍ കുലുങ്ങിപോകയില്ലാ....

വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു. Hebrews11:11. സാറാ... വിശ്വാസത്താല്‍ ദൈവത്തില്‍ നിന്നും ശക്തി പ്രാപിച്ചു. വാഗ്ദത്തം ചെയിതവന്‍ വിശ്വസ്ഥന്‍. സാറാ തന്‍റെയും ഭര്‍ത്താവിന്‍റെയുo ശാരീരിക സ്ഥിതി നോക്കിയപ്പോള്‍ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് അസാധ്യം ആയിരുന്നിരിക്കാം. എന്നാല്‍ വാഗ്ദത്തം ചെയിതത്നിവര്‍ത്തിപ്പാന്‍ ദൈവം വിശ്വസ്ഥന്‍ എന്ന് അവള്‍ എണ്ണി. അതുകൊണ്ട് ദൈവം അവര്‍ക്ക് വിശ്വസ്തന്‍ തന്നെ ആയിരുന്നു....

ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. Hebrews11:13 പിതാക്കന്മാര്‍ എല്ലാവരും വിശ്വാസത്താല്‍ മരിച്ചു. ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുന്നതിന് മാത്രമല്ലാ....ദൈവത്തിനു പ്രസാദകരമായി മരിക്കുന്നതിനും വിശ്വാസം ആവശ്യമാണ്‌.വാഗ്ദത്തം പ്രാപിക്കുവാന്‍ കഴിഞ്ഞില്ലാ എങ്കിലും പഴയനീയമ വിശുദ്ധന്മാര്‍ വിശ്വാസത്തില്‍ മരിച്ചു.വിശ്വാസത്തില്‍ മരിക്കുക എന്നാല്‍ യാതൊരുവിധ ഭയവും കൂടാതെ പൂര്‍ണ്ണ സമാധാനത്തോടെ മരിക്കുന്ന അനുഭവം ആണ്. വിശ്വാസവീരന്മാര്‍ വിശ്വാസത്തിനുവേണ്ടി നിന്ന്...... വിശ്വാസത്തിനു വേണ്ടി ജീവിച്ചു..... വിശ്വാസത്തിനുവേണ്ടി പോരാടി...... വിശ്വാസത്തിനു വേണ്ടി മരിച്ചു.....

പ്രീയ സഹോദരങ്ങളെ നമ്മുക്ക് വിശ്വാസം ഉണ്ടെങ്കില്‍ നാം ദിവസേന മരിക്കും.മരിക്കുന്നത് ലാഭം എന്ന് പൗലോസ്‌ പറയുന്നു.... കര്‍ത്താവ്‌ വരുവാന്‍ താമസിച്ചാല്‍ വിശ്വാസത്താല്‍ ജീവിച്ചു വിശ്വാസത്താല്‍ മരിക്കുവാന്‍ നമ്മുക്കും ഒരുങ്ങാം .എങ്കിലേ ആ സ്വര്‍ഗ്ഗീയനാട് കാണുവാനുള്ള ഭാഗ്യം നമ്മുക്ക് ലഭിക്കൂ..... ദൈവം ആതിനായി നമ്മെ ഏവരെയും ഒരുക്കട്ടെ......സഹായിക്കട്ടെ.....

സ്നേഹത്തോടെ
സുമാ സജി

No comments:

Post a Comment