BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019


Image may contain: one or more people and textനിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു. 2കോരിന്ത്യാര്‍6:18

ഒരു പക്ഷെ നിങ്ങള്‍ക്ക് ഈ ലോകത്ത് നല്ല മാതാപിതാക്കള്‍ ഇല്ലാത്തവര്‍ ആയിരിക്കാം . ഒന്നുകില്‍ അവര്‍ വേര്‍പിരിഞ്ഞു ജീവിക്കുന്നവര്‍ ആകാം ,രോഗികള്‍ആകാം, മരണപെട്ടു പോയിട്ടുണ്ടാകാം , അല്ലെങ്കില്‍ വീട്ടില്‍ അലോഹ്യം ഉണ്ടാക്കുന്നവര്‍ ആകാം......

ഇങ്ങനെ ഉള്ളവര്‍ക്ക് വളരെ സന്തോഷം ഉള്ള ഒരു കാര്യം നമ്മുക്ക് നിത്യമായ ഒരു പിതാവ് സ്വര്‍ഗ്ഗത്തില്‍ ഉണ്ട് . അവന്‍ പൂര്ണ്ണനും സര്‍വ്വശക്തനും ആണ് . സദാ നമ്മെ അനുഗ്രഹിക്കുന്ന സ്വര്‍ഗ്ഗത്തിലെ നല്ല പിതാവ് . ലോകത്തിലെ പിതാക്കന്മാര്‍ പരാജയപ്പെടുമ്പോള്‍ വചനം പറയുന്നു.....ഒരിക്കലും പരാജയപ്പെടാത്ത ഒരു പിതാവ് നമുക്കുണ്ട് എന്ന്.ലോകത്തിലെ ഏതു പിതാവിനേക്കാളും ശ്രഷ്ടനായവാന്‍ തന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകാത്തവന്‍, തന്‍റെ മക്കള്‍ക്കായി സകലതും നന്മക്കായി മാറ്റുന്നവന്‍, വചനം പറയുന്നു....അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മത്തായി7:11.

ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.എശയ്യാവ്49:15

ഈ ലോക ജീവിതത്തില്‍ നാം അനേകം പ്രതികൂലത്തിലൂടെ കടന്നു പോകേണ്ടി വരും എങ്കിലും നാം ഒട്ടും നിരാശപ്പെടെണ്ടി വരികയില്ലാ.കാരണം ഈ പ്രതിസന്ധികളുടെ നടുവില്‍ നമ്മേ കരുതുവാന്‍ ശക്തന്‍ ആണ് നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ്.

ദൈവം നമ്മുക്ക് പിതാവ് ആയിരിക്കുമ്പോള്‍ നാം എന്തിനു വ്യാകുലപ്പെടണ൦. കാരണം നമ്മുടെ പിതാവ് നമ്മളെക്കാള്‍ എത്രയോ അധികം ശ്രേഷ്ടന്‍ ആണ്. ശക്തിയുടെ കാര്യത്തിലും, അറിവിന്‍റെ കാര്യത്തിലും നമ്മെക്കാള്‍ ശ്രേഷ്ടന്‍ ആയ ദൈവം നമ്മുടെ കുറവുകളില്‍ നമ്മുക്ക് സഹായമായി ഓടി എത്തും. ഒരു നല്ല പിതാവ് തന്‍റെ മക്കള്‍ക്ക്‌ ഓരോ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏല്‍പ്പിക്കും . അത് നമ്മളെ നന്നായി പരിശീലിപ്പിച്ച് ജയകരമായ ഒരു ജീവിതം നയിക്കുവാന്‍ സഹായിക്കും. പലപ്പോഴും നമ്മുടെ ഉത്തരവാദിത്വ൦ കഠിനം ആകുമ്പോള്‍ നാം നിരാശപ്പെടുകയും പിറുപിറുക്കുകയും ചെയ്യും. ഇതു നമ്മേ തളര്‍ത്തുവാന്‍ വേണ്ടി അല്ലാ.....നമ്മെ ശക്തീകരിക്കുവാന്‍ വേണ്ടി ആണ്. തന്‍റെ മക്കള്‍ക്ക്‌ സഹിക്കുവാന്‍ ആകാത്ത ഒരു പ്രയാസവും പിതാവായ ദൈവം നമ്മുക്ക് തരുകയില്ലാ.നമ്മേ നന്നായി അറിയുന്ന പിതാവ് നാം ഓരോരുത്തരുടെയു ശക്തിക്ക് അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ നമ്മുക്ക് തരികയുള്ളൂ.....

ഒരു ക്രൈസ്തവന്‍റെ വിശ്വാസം എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവം തന്‍റെ സ്വന്തപിതാവ് എന്നാണു വചനം നമ്മേ പഠിപ്പിക്കുന്നെ.... യേശു ശിഷ്യന്മാരെ പഠിപ്പിച്ചതും അപ്രകാരം ആണ്. ദൈവത്തെ അബ്ബാ .... പിതാവേ .... എന്ന് വിളിക്കുവാന്‍ പഠിപ്പിച്ചു . ഈ ഒരു വിശ്വാസം ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുവാന്‍ സഹായിക്കുന്നു...... അതുകൊണ്ട് നിങ്ങളുടെ സകലചിന്താകുലങ്ങളും അവന്‍റെമേല്‍ ഇട്ട്കൊള്‍ക.അവന്‍ നിങ്ങള്‍ക്കായി കരുതിക്കൊള്ളും.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.........

സ്നേഹത്തോടെ 
സുമാ സജി


No comments:

Post a Comment