മകനേ, നിന്‍റെ ഹൃദയം എനിക്കു തരിക. സദൃശ്യവാഖ്യം23:26
ഒരുവന്‍ കര്‍ത്താവിനുവേണ്ടി തന്‍റെ ഹൃദയത്തെ കൊടുക്കുമ്പോള്‍ ആ വ്യക്തി കര്‍ത്താവിന്‍റെ ശത്രുവോ അടിമയോ അല്ലാ ആകുന്നതു . ഹൃദയം കൊടുക്കുന്നവനെ കര്‍ത്താവ് തന്‍റെ പുത്രന്‍ ആയി ആണ് കാണുന്നത് . ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ത്ഥാനമായ മര്മ്മത്തിലേക്ക് ആണ് ഇതു വഴി ഒരുക്കുന്നത്. നമ്മുടെ ഹൃദയം നാം കര്‍ത്താവിനു കൊടുക്കുമ്പോള്‍ നാം മുന്നമേ അറിഞ്ഞു മനസ്സിലാക്കിയ വളരെ കാലംകൊണ്ട് സ്ഥാപിതമായ ഒരു ഗാഢബന്ധത്തിലേക്ക് ആണ് നാം എത്തിച്ചേരുന്നത്.
ഹൃദയത്തെ ദൈവത്തിനു കൊടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ദൈവപൈതല്‍ ആയി തീരുന്നില്ല.നിങ്ങള്‍ ദൈവ പൈതല്‍ ആണെങ്കില്‍ മാത്രമേ നിങ്ങളുടെ ഹൃദയം ദൈവത്തിനു കൊടുക്ക്വാന്‍ തയ്യാറാകൂ എന്നതാണ് വാസ്തവം.അപ്പോള്‍ ദൈവം പറയും മകനേ...''നിന്‍റെ ഹൃദയം എനിക്ക് തരിക'' എന്ന്.
നമ്മുടെ കര്‍ത്താവ് ഒരു മനോഹരമായ ഉപമ നമ്മളോട് വചനത്തിലൂടെ പറഞ്ഞിട്ടുണ്ട്. അതായത് ദൂര്‍ത്തപുത്രന്‍റെ ഉപമ . പിതാവില്‍ നിന്നും ലഭിച്ചു സകല നന്മകളും തന്‍റെ സുഖത്തിനായി ഉപയോഗിച്ചു നശിച്ചുപോയ ഒരു മകന്‍റെ കഥ . സുബോധം വന്നപ്പോള്‍ അവന്‍ തിരിച്ചു തന്‍റെ ഭവനത്തിലേക്ക് പോയി. പോകുന്നതിനു മുന്‍പ് അവന്‍ തീരുമാനിച്ചു ഞാന്‍ ഇപ്രകാരം പറയും ''പിതാവേ ....... ഇനി നിന്‍റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്‍റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു''
അവന്‍ തിരിച്ചു ചെന്നപ്പോള്‍ അവന്‍ പറയുവാന്‍ ഉദ്ദേശിച്ചതിന്‍റെ പകുതിയേ അവനു പറയുവാന്‍ കഴിഞ്ഞുള്ളൂ..... .ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.അപ്പൻ തന്‍റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്‍റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക.
ഈ എന്‍റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ആ പിതാവിന് വേറെ ഒരു പുത്രനും ഉണ്ടായിരുന്നു....അവന്‍ വിശ്വസ്തനും കടിനാദ്ധ്വാനിയും ആയിരുന്നു..... അവന്‍റെ ''ചീത്ത സഹോദരന്‍'' മടങ്ങിവന്നപ്പോള്‍ പിതാവ് അവനെ അത്യന്തം സന്തോഷത്തോടെ സ്വീകരിച്ചത് അവനു ഒട്ടും ഇഷ്ടം ആയില്ലാ.....അത് നീതി അല്ലാത്ത ഒരു പ്രവൃത്തി ആയിട്ട് അവനു തോന്നി.അതുകൊണ്ട് അവന്‍ പിതാവിനോട് ചോദിച്ചു....ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്‍റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻ കുട്ടിയെ തന്നിട്ടില്ല. അപ്പോള്‍ പിതാവ് അവനോടു മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്‍റെതു ആകുന്നു.
ഇവിടെ ഈ പുത്രന്‍ തന്നെത്താന്‍ പിതാവിന്‍റെ ദാസനായി ചിന്തിക്കുന്നു.പിതാവിന് വേണ്ടി ജോലി ചെയ്യുന്ന ഒരു വേലക്കാരന്‍.
നാമും ഇപ്രകാരം ദൈവത്തിന്‍റെ ഒരു ദാസനായോ ..... വേലക്കാരനായോ നമ്മേ കണ്ടു കഴിഞ്ഞാല്‍ ദൈവവും നമ്മേ അപ്രകാരം തന്നെയേ കാണുകയുള്ളൂ എന്ന് നാം ചിന്തിച്ചു പോകും. അതിനാല്‍ നാം നമ്മുടെ ഹൃദയത്തെ ദൈവത്തിനു കൊടുക്കില്ലാ...... നാം എപ്പോഴും ഇപ്രകാരം ചോദിക്കും ''എന്‍റെ പ്രവൃത്തിക്ക് അനുസരിച്ചു ദൈവം എനിക്ക് പ്രതിഫലം തരുന്നുണ്ടോ ......?'' സഹോദരങ്ങളെ..... നാം ദൈവത്തിന്‍റെ ദാസന്മാര്‍ അല്ലാ.... ദൈവം നമ്മേ.... മക്കളായിട്ടാണ് കാണുന്നത്. പൗലോസ്‌റോമര്‍ 8:15 ല്‍ പറയുന്നു...... നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. ഗലാത്യര്‍4:7 ല്‍ അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
ഈ തിരിച്ചു അറിവാണ് നമ്മുടെ ഹൃദയത്തെ ദൈവത്തിനു കൊടുക്കുവാന്‍ നമ്മളെ ഒരുക്കുന്നത്. നാം ദൈവത്തിന്‍റെ മകനും മകളും ആണ് എന്ന സത്യം നാം അറികയും, ദൈവം നമ്മേ ഒരിക്കലും കൈ വിടുകയില്ലാ എന്നും, എപ്പോഴും നമ്മുടെ കൂടെ ഇരിക്കുന്നവന്‍ ആണെന്നും, അവിടുന്ന് എന്നെ ദത്ത് എടുത്തു സ്വന്തം ഭവനക്കാരന്‍ ആക്കി എന്നുള്ള ബോധ്യം നമ്മളിലേക്ക് വരുമ്പോള്‍ നാം പൂര്‍ണ മനസ്സോടെ നമ്മുടെ ഹൃദയത്തെ പിതാവിന്‍റെ കരങ്ങളിലേക്ക് ഏല്‍പ്പിക്കും . ഈ തിരിച്ചു അറിവ് നാം ഓരോരുത്തരിലും ഉണ്ടാകട്ടെ.....
സ്നേഹത്തോടെ ...
സുമാസജി .

No comments:
Post a Comment