BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019

Image may contain: one or more people, people standing, outdoor and textദൈവം എന്നേ സ്നേഹിക്കുന്നെങ്കില്...... ?

നാം എല്ലാവരും പലപ്പോഴായി ഇങ്ങിനെ ചിന്തിക്കാറുണ്ട് ദൈവം എന്നേ സ്നേഹിക്കുന്നെങ്കില്...... എനിക്ക് എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിച്ചു ? ഈ ചോദ്യത്തിന് ശരിയായ എന്തെകിലും ഉത്തരം നമ്മുക്കുണ്ടോ....? നാം ഒന്ന് ചിന്തിക്കണം ഈ ലോകത്തിലെ സകലകാര്യങ്ങളും നീയന്ത്രിക്കുന്നത് ദൈവം ആണ്. നമ്മുടെ ജീവിതത്തിലെ ചെറിയ ഒരു വിഷയo പോലും ദൈവം അറിയാതെ സംഭാവിക്കുന്നില്ലാ.....

ഈ ചോദ്യം ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കണമെങ്കില് നാം ഇപ്രകാരം ചോദിക്കുക.''എന്റെ അമ്മ എന്നെ സ്നേഹിക്കുന്നെങ്കില് എന്തുകൊണ്ടിത്‌ എന്റെ ജീവിതത്തില് സംഭവിച്ചു.....'' നിങ്ങള് ഒരു ചെറുപ്പക്കാരന് അല്ലെകില്ചെരുപ്പാക്കാരി ആണെങ്കില് നിങ്ങളുടെ അമ്മയുടെ നിര്ദ്ദേശങ്ങളെ വകവെക്കാതെ ജീവിച്ചപ്പോള് സംഭവിച്ച കാര്യങ്ങള് നിങ്ങള്ഒന്ന് ഓര്ത്തു നോക്കുക.അപ്പോള്നിങ്ങള്ക്ക് ഈ ചോദ്യത്തിന്റെ അര്ത്ഥശൂന്യത എന്തെന് മനസ്സിലാകും.നമ്മുക്ക് നന്നായി അറിയാം ഈ ലോകത്തിലെ സകലകാര്യങ്ങളും നീയന്ത്രിക്കുന്നത് നമ്മുടെ അമ്മ അല്ലാ എന്ന്. വേറെ പലരും ആണ് തീരുമാനങ്ങള്എടുക്കുന്നത്. നമ്മുടെ അമ്മ നമ്മളെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ ഏന് നാം മനസ്സിലാക്കുന്നത് അമ്മ നമ്മുക്ക് നല്കി തന്ന സഹായങ്ങളെ ആസ്പദം ആക്കിയാണ്. നാമും ദൈവത്തോട് ഇപ്രകാരം ആണ് സമീപിക്കേണ്ടത്. ദൈവം തന്റെ സ്നേഹം പ്രകടമാക്കുവാന് എന്താണ് ചെയിതത്...? ദൈവം സ്നേഹത്തെ പ്രകടിപ്പിച്ചോ?
അതേ.....പ്രകടിപ്പിച്ചു.....

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാന് 3:16.

യുദ്ധകളത്തില് ഉള്ള ഒരു സൈനീകന്തന്റെമേല് വന്നു പതിയുന്ന വെടിഉണ്ടകളെ നോക്കി ഇപ്രകാരം പറയുമോ....? എന്റെ മാതാ പിതാക്കള്എന്നേ സ്നേഹിക്കുന്നെങ്കില് എന്തിനു ഇങ്ങനെ സംഭവിച്ചു......? ഒരിക്കലും ഇല്ലാ..... സൈനീകന് ചിന്തിക്കുന്നത് എന്റെ രാജ്യത്തിന്റെ ശത്രു ആണ് എന്നേ കൊല്ലുവാന് ശ്രമിക്കുന്നത്. ഇതുപോലെ ആണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്‌. സാത്താന് ആണ് നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. അവന്അറുപ്പാനും മുടിപ്പാനും, മോഷ്ടിക്കുവാനും , തകര്ക്കുവാന് കടന്നു വരും.

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന സകല നന്മകളും ദൈവം നമ്മുക്ക് നല്‍കിയിട്ടുള്ളതാണ്.പിശാചും പിശാചിന്‍റെ സ്വാതീന വലയത്തില്‍ പെട്ട ചില ആളുകളും കൂടി ആണ് നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ദൈവം ഒരിക്കലും നമ്മുക്ക് ദോഷമായി ഒന്നും ചെയിതിട്ടും ഇല്ലാ .... ചെയ്യുകയും ഇല്ലാ.താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. അപ്പോസ്തോലപ്രവൃത്തി 17:25

ചില ആളുകള്‍ നമ്മേ ഇങ്ങിനെ പഠിപ്പിക്കാറുണ്ട് നമ്മുടെ ജീവിതത്തില്‍ നാം എടുക്കുന്ന ഓരോ തീരുമാനങ്ങളും ദൈവത്താല്‍ സംഭവിക്കുന്നതാണ് എന്ന്. ഇതു൦ തെറ്റായ ഒരു പഠിപ്പിക്കല്‍ ആണ് . ഉദാഹരണത്തിന് നാം ഒരു ഭവന൦ കൊള്ള അടിക്കുകയോ ഒരു വ്യക്തിയെ കൊല്ലുകയോ ചെയ്യുന്നത് നമ്മുടെ താല്‍പ്പര്യപ്രകാരം ആണ്. അത് ദൈവത്തു സംഭവിച്ചതാണ് എന്ന് പറയുന്നത് തികച്ചും പൈശാചികം ആണ്.അത് ആ വ്യക്തിയുടെ മാത്രം തെറ്റ് ആണ്. അതുകൊണ്ട് ഒരു കാര്യം നാം മനസ്സിലാക്കണം മോശമായ കാര്യങ്ങള്‍ക്ക് ദൈവം അല്ലാ ഉത്തരവാദി.ദൈവം നമ്മളെ സ്നേഹിക്കാത്തത് കൊണ്ടും അല്ലാ ഇതു സംഭവിക്കുന്നത്‌.

വചനം ഒരിക്കലും നമ്മേ പടിപ്പിക്കുന്നില്ലാ എടുക്കുന്ന തീരുമാനം എല്ലാം ദൈവം നീയന്ത്രിക്കുന്നു എന്ന് .വചനം പഠിപ്പിക്കുന്നു ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും വചനം അനുസരിച്ചു ജീവിക്കുന്നവര്‍ക്കും.സകലതും നന്മക്കായി കൂടി വ്യാപാരിക്കുംഎന്ന്. അതുകൊണ്ട് മുന്‍വിധിയോട് നമ്മുടെ കുറവുകളും വീഴ്ചകളും ദൈവത്തിന്‍റെമേല്‍ പഴി ചാരരുത്.

ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. 1യോഹന്നാന്‍4:16

നമ്മുടെ ദൈവം നമ്മുടെ ഇതു അവസ്ഥയിലും സ്നേഹിക്കുന്നവന്‍ ആണ്. മനം തിരിഞ്ഞു അവനിലേക്ക്‌ നോക്കുന്നവരെ അവന്‍ ഉപേക്ഷിക്കുകയുമില്ലാ.....കൈവിടുകയു൦ ഇല്ലാ....

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി.😀

Image may contain: one or more people and close-upഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെകല്പന. യോഹന്നാന്15:12.


ഇന്നു നമ്മുടെ സമൂഹത്തിലും വിശ്വാസികളുടെ ഇടയിലും വളരെ അധികം വിവാഹ മോചനവും കുടുംബ പ്രശ്നങ്ങളും ഏറി വരുന്നു..... ഇതിന്റെ എല്ലാം കാതല് ആയ കാര്യം ദൈവത്തിന്റെ കല്പനകളെ നാം വിസ്മരിക്കുകയും ദൈവത്തെ മറന്നുകൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. നാം ഓരോരുത്തരും നമ്മുടെ തലമുറകളുടെ മുന്നില് നല്ല മാതൃക ആയി ജീവിച്ചു കാണിചെങ്കിലെ....നമ്മുടെ കുഞ്ഞുങ്ങളും മാതൃകയുള്ളവര് ആയി തീരുകയുള്ളൂ....

പരസ്പരം സ്നേഹിക്കുവാന് മനുഷ്യന് വളരെ പ്രയാസം ആണ് പക്ഷെ .... ദൈവത്തില്ആശ്രയിക്കുന്നവര്ക്ക് ഇതു വളരെ എളുപ്പവും ആണ്.

യേശു സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക. അതുപോലെ നിങ്ങളുടെ ജീവിത പങ്കാളിയെയും സ്നേഹിക്കുക. പരസ്പരം സ്നേഹിക്കുന്നവര്ക്ക് ഒരിക്കലും വേര്പിരിയുവാന് സാധിക്കില്ലാ....കാരണം സ്നേഹം സകലതും കീഴ്പ്പെടുത്തുന്നു . നല്ല ഒരു വിവാഹ ജീവിതത്തിനു വേണ്ട ചേരുവകള് ഇപ്രകാരം ആണ് ആത്മാര്ത്തത , വിധേയത്വം , അനുകമ്പ, സമര്പ്പണം, ജാഗ്രത തുടങ്ങിയവ ആണ് എന്നാല് അതിലും ഏറ്റവും പ്രാധാന്യം ഏറിയത് സ്നേഹവും വിശ്വസ്തയും ആണ്. ഇവയെല്ലാം ചേരുമ്പോള് വിവാഹ ജീവിതം മാത്രം അല്ലാ.... മറ്റേതു ബന്തങ്ങളും വളരെ ശ്രേഷ്ടവും മനോഹരവും ആയി തീരും.

നിങ്ങളുടെ കൂട്ടാളി അനുഗ്രഹിക്കപ്പെടുകയും സന്തോഷിക്കുന്നതും കാണണമെങ്കില്നിങ്ങള് പരസ്പരം സ്നേഹിക്കുകയും തമ്മില്തമ്മില് സ്നേഹത്തോടെ പ്രതികരിക്കുകയും ചെയ്യണം. ഒരു വ്യക്തി മാത്രം ഇതു പ്രായോഗികം ആക്കിയാല് ഇതിന്റെ ഫലം വിപരീതം ആയിരിക്കും.അത് നമ്മള്ഉദ്ദേശിക്കുന്ന തരത്തില് നന്മ പുറപ്പെടുവിക്കുകയില്ലാ....

നാം ഓരോരുത്തരും ദൈവത്തിന്റെ പ്രതിനിധികള് ആണ്. ദൈവം ഓരോരുത്തരെയും നമ്മള്ആയിരിക്കുന്നിടത്ത്‌ ആക്കി വെച്ചിരിക്കുന്നു . ദൈവം തന്റെ സ്നേഹം നമ്മളിലൂടെ പ്രകടം ആക്കുന്നു.... നമ്മേ സ്നേഹിക്കുന്നപോലെ തന്നെ നമ്മുടെ ജീവിത പങ്കാളിയെയും ദൈവം സ്നേഹിക്കുന്നു.... ഒരു പക്ഷെ നമ്മള്ചിന്തിച്ചേക്കാം നമ്മുടെ പങ്കാളിക്ക് അതിനു അര്ഹത ഉണ്ടോ ഇല്ലയോ എന്ന് . പക്ഷെ ദൈവം രണ്ടു വ്യക്തികളെ കൂട്ടി ചേര്ക്കുമ്പോള് അവര് രണ്ടല്ലാ...ഒന്നായി തീരണം എന്നാണു ആഗ്രഹിക്കുന്നത്. അതുകൊണ്ട് ദൈവം കൂട്ടിചെര്ത്തത്തിനെ മനുഷ്യ വേര്പെടുത്താതിരിക്കട്ടെ....

സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ. റോമര്12:10. പരസ്പരം ബഹുമാനിക്കുകയും മറ്റുള്ളവര് നമ്മളെക്കാള് ശ്രേഷ്ഠം എന്ന് കരുതി ബഹുമാനിക്കുകയും ചെയ്യുക. അങ്ങനെ എങ്കില് നമ്മുടെ കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും..പങ്കാളികളുടെ സന്തോഷം ഒന്നായി തീരുമ്പോള്‍ ആണ് ആ ഭവനം യേശു വസിക്കുന്ന ഭവനം ആയി തീരുന്നത്.

നല്ലൊരു കുടുംബ ജീവിതം നയിക്കുവാന്‍ നന്നായി ശ്രമിക്കേണ്ടതായിട്ടുണ്ട്.നമ്മുടെ പ്രവൃത്തി നമ്മുടെ ജീവിതത്തെ വിജയിപ്പിക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യാം. അതിനുത്തരവാധിത്വം നമ്മുടെമേല്‍ കിടക്കുന്നു.....ദൈവ കല്‍പ്പന നാം പരസ്പരം സ്നേഹിക്കുക എന്നുള്ളതാണ് . നിങ്ങള്‍ സ്നേഹത്തില്‍ മുന്നെറുകയാണെങ്കില്‍ സ്നേഹം നിങ്ങളെ വിട്ടു പിരിയുകയില്ലാ.... പങ്കാളികള്‍ പരസ്പരം സമര്‍പ്പിച്ചു ഇരുവരുടെയും ഉയര്‍ച്ചക്കും നന്മക്കും , സന്തോഷത്തിനും വേണ്ടി പ്രവര്‍ത്തിക്കെണ്ടതായിട്ടുണ്ട്.വചനത്തെ ധ്യാനിക്കുകയും അതിലൂടെ ലഭിക്കുന്ന സ്നേഹം പരസ്പരം കൈമാറുകയും ചെയ്യണം . ഇരുവരും പൂര്‍ണ്ണമായിട്ടും ദൈവത്തിനു സമര്‍പ്പിച്ചു മുന്നേറുമ്പോള്‍ ദൈവം നമ്മുടെ ഭാഗത്ത് നിന്ന് സകല കാര്യങ്ങളും നന്മക്കായി മാറ്റും. ദൈവം സഹായിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല ഒരു കുടുംബ ജീവിതം കിട്ടുകയുള്ളൂ...അതുകൊണ്ട് നിങ്ങളുടെ ജീവിതം എപ്പോഴും ദൈവത്തോട് ചേര്‍ന്നുള്ളതു ആയിരിക്കട്ടേ.....

സ്നേഹത്തോടെ
സുമാ സജി.😀

Image may contain: one or more people, sky, outdoor and natureനീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. അപ്പോസ്തോല പ്രവൃത്തികള് 8:22. 

ഇതു അപ്പോസ്തോലനായ പൗലോസ്‌ ശീമോനോട് പറയുന്നതാണ്. പരിശുദ്ധത്മാവിനായി ശീമോന്ആഗ്രഹിച്ചു അത് എന്തിനെന്നു വചനം പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ..... ...അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു:
ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. ഈ ദുരുദ്ധേശത്തെ ആണ് ''വഷളത്വം '' എന്ന് പത്രോസ് പറഞ്ഞത്.

ഇന്നും ഇതേ ചിന്തയോടെ ദൈവ വചനവുമായി അനേകര് ഇറങ്ങിയിട്ടില്ലേ.... ദൈവം ദാനമായി കൊടുത്ത വരങ്ങള്എടുത്തു പേരും പ്രശസ്തിയും പണവും ഉണ്ടാക്കുന്നില്ലേ.... ദൈവ വചനവുമായി ഉപജീവനത്തിന് വേണ്ടി ഇറങ്ങി തിരിക്കല്ലേ...... ദൈവം നമ്മുടെ സകല ചിന്തകളെയും ന്യായം വിധിക്കും. നമ്മള്ചിന്തിക്കുന്ന എല്ലാ ചിന്തകള്ക്കും നാം ദൈവ മുന്പാകെ കണക്കു ബോധിപ്പിക്കേണ്ടതായിട്ടുണ്ട്. കര്ത്താവ്‌ പറയുന്നു.... ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ , നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും. അതുകൊണ്ട് നമ്മുടെ ഓരോ ചിന്തകളും ദൈവത്തിനു പ്രസാധാകരമായിത്തീരുവാന്തക്കതായിരിക്കണം. വിശുദ്ധീകരിക്കപ്പെടാത്ത ചിന്തകള്നമ്മുടെ മനസ്സില് വരുമ്പോള്ദൈവകൃപയാല് അതിനെ തള്ളിക്കളയണം.ദൈവഹിതം അല്ലാത്ത ചിന്തകള് നിങ്ങളുടെ ഹൃദയത്തില്വരുമ്പോള് അതിനെതിരായി ദൈവകൃപയാല് പോരാടി ജയിക്കണം. ദുശ്ചിന്തകള്ക്ക് നിങ്ങളുടെ ഹൃദയത്തില്അല്പം പോലും ഇടം കൊടുക്കരുത്.ക്രിസ്തുവിന്റെ നല്ലഭടനായിരിപ്പാന് ആണ് നമ്മേ വിളിച്ചിരിക്കുന്നത് എന്നബോധം നമ്മുക്ക് ഇപ്പോഴും ഉണ്ടായിരിക്കണം. നിത്യജീവന്പ്രാപിക്കേണമെങ്കില് പാപം, അധികാരമോഹം, വാഴ്ചകള്ഇതിനെയെല്ലാം വിട്ടു നല്ലപോരാട്ടം പോരാടി പോര്ക്കളത്തില്മുറിവേല്ക്കാതിരിക്കുവാന് നമ്മുക്ക് ജാഗ്രതയുള്ളവരായിരിക്കാം .
സ്നേഹത്തോടെ.....👩
സുമാസജി.

Image may contain: one or more peopleനാം ആരാധിക്കുന്നത് ശരിയായ രീതിയില്ആണോ ? ആരാണ് ആരാധനയ്ക്ക് യോഗ്യന്....? നാം ആരാധിക്കുന്ന ദൈവം എങ്ങിനെ ഉള്ളവന് ആയിരിക്കണം? 

🤨നമ്മുടെ ദൈവം മനുഷ്യന്റെ ബുദ്ധീമണ്ടലങ്ങള്ക്ക് അപ്പുറമുള്ളവനായിരിക്കണം.

നാം ദൈവത്തെ അല്ലാ ഉണ്ടാക്കിയത് ദൈവം നമ്മേയാണ് ഉരുവാക്കിയത് എന്ന് ഓര്മ്മിക്കുന്നത് നന്നായിരിക്കും. അതായത് കല്ലിലോ, മരത്തിലോ, ഒന്നും ഉണ്ടാക്കി വെയ്ക്കുന്നവയല്ലാ നമ്മുടെ ദൈവം. 

വിഗ്രഹങ്ങളെ ആരാധിക്കരുതേ....... അത് പാപം ആണ് .🤔
പുറപ്പാട് 20:4 - 6 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

ആവര്ത്തനം 4:16 -19. നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു. നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു;

റോമര്1:18 - 23 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.

അപ്പോസ്തോലപ്രവൃത്തി 17:24 - 29 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

പുണ്യവാന്മാരുടെ കര്മ്മപ്രവൃത്തികള്കൊണ്ട് മറ്റാരെയും രക്ഷിക്കുവാന്കഴിയുകയില്ലാ..... ആ ചതിയില് പെട്ട് പോകരുതേ......🤔 സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. സങ്കീര്ത്തനം 49:7,8

നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.യെഹസ്കേല്14: 20

ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ലാ. യെശയ്യാവ്42:8

എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: വെളിപ്പാട്21:8

🤨 നമ്മുടെ ദൈവം സര്വ്വവ്യാപി ആയിരിക്കണം.

അതായത് ഒരേ സമയത്ത് സര്വ്വഭൂമിയിലും സ്വര്ഗ്ഗത്തിലും പാതാളത്തിലും വ്യാപരിക്കുവാന് കഴിവുള്ളവന്ആയിരിക്കണം.

🤨നമ്മുടെ ദൈവം സര്വ്വജ്ഞാനി ആയിരിക്കണം.

ലോകത്തിലുള്ള സകല ഭാഷയും നമ്മുക്ക് അറിഞ്ഞിരിക്കുവാന്‍ പ്രയാസം ആണ്. എന്നാല്‍ നമ്മെ സൃഷ്ടിച്ച ദൈവത്തിനു സകലമാനവജാതിയുടെയും ഭാഷകള്‍ അറിയാം... അത് ഗ്രഹിക്കുവാനുള്ള കഴിവുണ്ട്.....അതുകൊണ്ടാണല്ലോ.... നമ്മുടെ ഓരോരുത്തരുടെയും പ്രാര്തനകള്‍ക്ക് ഉത്തരം ലഭിക്കുന്നത്.

🤨 നമ്മുടെ ദൈവം സര്‍വ്വശക്തന്‍ ആയിരിക്കണം.

ഈ ദൈവം സര്‍വ്വശക്തന്‍ ആണ്. നമ്മുടെ സൃഷ്ടാവാണ്. ഈ ദൈവത്തോട് പൊരുതുവാന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയില്ലാ....ഈ ദൈവം ആരാന്നു മനസ്സിലാക്കിയാല്‍ കല്ലിനെയും മരത്തെയും, മൃഗത്തെയും , സൂര്യനെയും ചന്ദ്രനേയും ,ആള്‍ദൈവത്തെയും ഒന്നും പോയി ആരും സേവിക്കേണ്ട കാര്യമില്ലാ....

ആവര്‍ത്തനം 4:19 നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു;

യോഹന്നാന്‍4:22 - 24 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
യെശയ്യാവ്43: 10 - 13 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.

🤨 നമ്മുടെ ദൈവം സര്‍വ്വസംമ്പന്നന്‍ ആണ്.

അതേ.... നമ്മുടെ ദൈവം തന്‍റെ മക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞു യഥാസമയം അവര്‍ക്ക് വേണ്ടതുകൊടുത്തു തൃപ്തിപ്പെടുത്തുന്നവന്‍ അത്രേ....ഈ ദൈവത്തിനു മുക്കിനും മൂലക്കും ഇരുന്നു ഭിക്ഷാടനം നടത്തേണ്ട ആവശ്യം ഇല്ലാ..... കണ്ണാടി കൂടിനുള്ളില്‍ ഒതുങ്ങി ഇരിക്കേണ്ട ആവശ്യമില്ലാ.....ലോകത്തില്‍വേണ്ടതെല്ലാം സൃഷ്ടിച്ച എന്‍റെ ദൈവത്തിനു മനുഷ്യരുടെ ദാനങ്ങളെ ഇരക്കേണ്ട ആവശ്യം ഇല്ലാ. ഈ ദൈവത്തിനു ആരുടേയും മെഴുകു തിരിയും വിളക്കും ഒന്നും കത്തിക്കേണ്ട കാര്യമില്ലാ....ഈ ദൈവം തന്നെ പ്രകാശമായി ശോഭിക്കുന്നുണ്ട്.നമ്മുക്ക്പ്രകാശം തരുന്ന സൂര്യനും ചന്ദ്രനും ദൈവത്തിന്‍റെ കൈവേല ആണെന്ന് മനസ്സിലാക്കികൊള്‍ക.ഈ ദൈവത്തിന്‍റെ മുന്‍പില്‍ പാലും തേനും പഴവും ഒന്നും കൊണ്ട് കാഴ്ച വെക്കേണ്ട ആവശ്യമില്ലാ..... ഈ ദൈവം വിശപ്പുള്ളവന് ആഹാരം കൊടുക്കുന്ന ദൈവം ആണ് . മരുഭൂമിയില്‍ മന്നായെ പൊഴിച്ച ദൈവം ആണ്.
മീഖാ 6:6 - 8 എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടു?

ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്‍റെ സന്നിധിയിൽ ചെല്ലേണമോ?

ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ?

എന്‍റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്‍റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കേണമോ?

മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?

പ്രീയ സഹോദരങ്ങളെ..... ഇനിയെങ്കിലും നിങ്ങളുടെ കണ്ണുകളെ ഒന്ന് തുറക്ക്...... ഭൂമിയില്‍ ഉള്ള കല്ലിനെയും മണ്ണിനെയും , മൃഗത്തെയും ഒക്കെ വിട്ടിട്ടു ജീവനുള്ള ദൈവത്തെ ഒന്ന് ആരാധിക്കു. അവനത്രെ നമ്മുടെ ദൈവം. ഈ ദൈവം നിങ്ങളുടെ നിലവിളികള്‍കേട്ട് നിങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമത്രേ.....നിങ്ങളുടെ കരച്ചിലിന് മറുപടി തരുന്ന ദൈവം ആണ്. നിങ്ങളുടെ കണ്ണുനീരിനെ തുടച്ചിട്ടു സാന്ത്വനം തരുന്ന ദൈവം ആണ്. ഈ ദൈവം ആരെന്നായിരിക്കും നിങ്ങള്‍ ചോദിക്കുന്നത് ......? അതേ.... ഈ ദൈവം നമ്മുടെ യേശു ആണ്.ഈ യേശുവിനെ അത്രേ നാം ആരാധിക്കേണ്ടത്. ഈ യേശു ഒരു ജാതിക്കോ മതത്തിനോ മാത്രം ഒതുങ്ങി നില്‍ക്കുന്നവന്‍ അല്ലാ..... സകല മാനവ ജാതിയുടെയും ദൈവം ആണ്. ഈ യേശുവില്‍ കൂടി മാത്രമേ നിങ്ങള്ക്ക് രക്ഷയുള്ളൂ.....വേറെ ഒരു ദൈവത്തില്‍ കൂടിയും നിങ്ങള്ക്ക് രക്ഷകിട്ടില്ലാ എന്ന് വചനം വ്യക്തമായി പറയുന്നു.....

സഹോദരങ്ങളേ...... നിങ്ങള്‍ ഇത്രയും നാള്‍ വചനത്തിനു വിരുദ്ധമായി ആണ് ദൈവമെന്നു പറഞ്ഞു ആരാധിച്ചതെങ്കില്‍ ഇന്ന് നിങ്ങള്ക്ക് ദൈവത്തോട് മാപ്പ് ചോദിച്ച് തിരിച്ചു വരാം...... ക്ഷമിക്കുന്ന ദൈവം ആണ് നമ്മുക്കുള്ളത്. നമ്മുടെ പാപങ്ങള്‍ ജീവനുള്ള ദൈവത്തോട് മനസ്സുരുകി പറഞ്ഞാല്‍ ദൈവം കേള്‍ക്കും. അതിനു പകരം നിങ്ങള്‍ നിങ്ങളുടെ പാപപരിഹാരത്തിനായി.... മലകേറുകയോ..... പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു നേര്‍ച്ചകള്‍ നേരുകയോ..... മദ്ധ്യസ്ഥന്മാരോട് പറയുകയോ.... ഒന്നും വേണ്ടാ..... നിങ്ങളുടെ പാപങ്ങള്‍ ഹൃദയ പശ്ചാത്താപത്തോട് കൂടി യേശുവേ..... ഞാന്‍ പാപിയാണ് എന്ന് സങ്കടപ്പെട്ടു പറഞ്ഞാല്‍ അവ ക്ഷമിച്ചു തരുവാന്‍ യേശുവിനു കഴിയും. ദൈവത്തെ വിശുദ്ധിയില്‍ ആരാധിക്കുക. നിങ്ങള്‍ ഇത്രയും നാള്‍ ഈ യേശുവിനെ അറിഞ്ഞിട്ടില്ലെങ്കില്‍ ഈ യേശുവില്‍ വിശ്വാസം ഉണ്ടെങ്കില്‍ ..... ഒരു രക്ഷ നിങ്ങള്ക്ക് ആവശ്യമുണ്ടെങ്കില്‍ ഈ യേശുവിനെ നിങ്ങളുടെ കര്‍ത്താവും രക്ഷകനുമായി നിങ്ങള്‍ സ്വീകരിക്കുമോ....? അങ്ങനെ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ താഴെ പറയുന്നത് വാസ്തവമായി..... നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിച്ചു ഇതൊന്നു ഏറ്റു പറയാമോ....? യേശുവേ..... ഞാന്‍ ഒരു പാപി ആണ്. എന്‍റെ പാപത്തെ ഞാന്‍ ഓര്‍ക്കുന്നു..... ഇനിയും ഞാന്‍ പാപം ചെയ്യുകയില്ലാ.... എന്‍റെ പാപങ്ങളില്‍ നിന്നും എന്നേ വിടുവിക്കേണമേ....അങ്ങയുടെ മകന്‍/മകള്‍ ആയി എന്നേ തീര്‍ക്കേണമേ.....എന്നുമുതല്‍ ഞാന്‍ എന്‍റെ സ്വന്തം രക്ഷകനും കര്‍ത്താവുമായി അങ്ങയെ സ്വീകരിക്കുന്നു....ആമേന്‍..... ഇതു നീ ആതാര്തമായി പറഞ്ഞു എങ്കില്‍ ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ട് കര്‍ത്താവിന്‍റെ മകന്‍/മകളായി തീര്‍ക്കും.ദൈവം അതിനു കൃപ തന്നു സഹായിക്കട്ടെ......

സ്നേഹത്തോടെ
സുമാ സജി

No photo description available.ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി. യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു
നമ്മുടെ കൊച്ചുകുട്ടികളോട് ചോദിച്ചാലും സക്കായി ആരാണെന്ന് പറയും .അത്രമാത്രം കുരുന്നു ഹൃദയങ്ങളെപ്പോലും പിടിച്ചു കുലുക്കിയ ആളാണ്‌ സക്കായി.
ചുങ്കക്കാരനായ സക്കായിയുടെ ജോലി റോമന് ഗവണ്മെന്റിനു വേണ്ടി കരം പിരിക്കല് ആയിരുന്നു. കൈക്കൂലി വാങ്ങുക പതിവായിരുന്നു.... എന്നാല്ആളില് കുറുകിയ ഈ മനുഷ്യന്യേശുവിനെക്കുറിച്ച് കേട്ട് അറിവുള്ള മനുഷ്യന് ആയിരുന്നു.....ഒരു ദിവസം അതുവഴി യേശു വരുന്നു എന്ന് കേട്ടപ്പോള്അവന് എങ്ങിനെയുള്ളവന് ആണെന്ന് കാണുവാന് ആഗ്രഹിച്ചു. ഉയരം കുറഞ്ഞവനായ താന് നിലത്തു നിന്നാല്യേശുവിനെ കാണുവാന് പറ്റുകയില്ലാ എന്ന് മനസ്സിലാക്കിയിട്ടു അവിടെ ഉണ്ടായിരുന്ന ഒരു കാട്ടത്തിമേല് കയറി . ധനവാന് ആയ ഈ മനുഷ്യന് ഈ കട്ടത്തി മരത്തില്കയറുമ്പോള് അവിടെ ഉണ്ടായിരുന്ന ജനങ്ങള്ക്ക് അതൊരു പരിഹാസമായി തോന്നിയിരിക്കാം......എന്നാല് ഈ സക്കായി പരിസരമോ.... പരിഹാസമോ ഒന്നും നോക്കിയില്ലാ..... തനിക്കു ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ...... ''യേശുവിനെ കാണണം '' ഈ യേശുവിനെ ഒന്ന് നേരിട്ട് അറിയണം. 

എന്നാല് അവിടെ ഈ കാട്ടത്തി മരത്തേക്കാള് വലിയ മരങ്ങള് അവിടെ ഉണ്ടായിരുന്നിരിക്കാം എന്നാല്അതിലൊന്നും കയറാതെ ഇതില്കയറിയതിന്റെ ഉദ്ദേശ്യം എന്തായിരിക്കാം....? മറ്റൊന്നുമല്ലാ.....യേശു കടന്നു പോകുന്ന പാതയോരത്ത് ഇതായിരുന്നു ഉണ്ടായിരുന്നത്.അതുകൊണ്ട് സക്കായിക്ക് യേശുവിനെ കാണുവാന്സഹായിക്കുന്ന മരം ഇതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ആളില്കുറുകിയവനായ സക്കായി കാട്ടത്തിമരത്തിന്മേല്പറ്റിപിടിച്ച്ഇരിക്കുമ്പോള് യേശുവും യേശുവിന്റെ കൂടെ അനേകം പുരുഷരങ്ങളും കൂടി അത് വഴി കടന്നു പോയി.....സക്കായി ഇരുന്ന വൃക്ഷത്തിന്റെ അടുത്തു വന്നപ്പോള് യേശു മുകളിലേക്ക് നോക്കി “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” (Luke19:5). യേശുവിന്റെ ആ സ്നേഹത്തോടെയുള്ള വിളികേട്ട് ഒരുപക്ഷേ അവിടെ ഉണ്ടായിരുന്നവര്ക്ക് ഒക്കെ അസൂയ തോന്നിയിരിക്കാം..... എന്നാല്സക്കായിയുടെ സന്തോഷം അത്യന്തം വലുതായിരുന്നു.... അവന് യേശുവിനെ ഒന്ന് കാണുവാന് മാത്രമേ ആഗ്രഹിച്ചുള്ളൂ...... എന്നാല്‍ യേശു അവനെ കണ്ടു എന്ന് മാത്രമല്ലാ..... അവനെ പെര്ചോല്ലിവിളിച്ചു.അതുകൊണ്ടും അവസാനിക്കുന്നില്ലാ.....യേശു ഒരു അതിഥിആയി തന്‍റെ ഭവനത്തിലേക്ക്‌ വന്നു പാര്‍ക്കാം എന്നും കൂടി പറഞ്ഞിരിക്കുന്നു....

സക്കായിയോടു യേശു ആദ്യം പറഞ്ഞത്.... വേഗം ഇറങ്ങി വരുവാന്‍ ആണ്. സക്കായി ആ ദേശത്തെ ധനികനും , പ്രമാണിയും ചുങ്കക്കാരനും , പ്രധാനിയും ആയിരുന്നു....ചുങ്കക്കാരുടെ പ്രമാണി ആയിരുന്നതിനാല്‍ അവനു അവിടെ ഒരു പ്രധാന പദവി ഉണ്ടായിരുന്നു..... ഈ സ്ഥാനമാനങ്ങള്‍ ഒക്കെ ഉള്ളപ്പോള്‍ സ്വാഭാവികമായും അഹങ്കാരം , നിഗളം ഒക്കെ ഉണ്ടാകും. അതില്‍ നിന്നൊക്കെ സക്കായിക്ക് ഒരു മാറ്റം വരണമെന്ന് യേശു ആഗ്രഹിച്ചു. അതുകൊണ്ടായിരിക്കുമല്ലോ..... നീവേഗം ഇറങ്ങി വാ എന്ന് യേശു പറഞ്ഞത്. അത് കേട്ടപ്പോള്‍ സക്കായി വേഗത്തില്‍ ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചതായി കാണുന്നു.... 

സക്കായിക്ക് യേശുവിനെ കാണുവാന്‍ വലിയ ആഗ്രഹാമായിരുന്നു എങ്കിലും അവിടെ ഉണ്ടായിരുന്ന പുരുഷാരം അവനു തടസം ആയിരുന്നു..... ഇതുപോലെ ആണ് എന്നും. യേശുവിനെ കാണുവാനും അറിയുവാനും പലര്‍ക്കും ആഗ്രഹം ഉണ്ട് എന്നാല്‍ സാഹചര്യം അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു..... ഇന്നു നമ്മുക്ക് ചുറ്റും നോക്കിയാല്‍ യേശുവിനോടും സഭയോടും അടുത്തിരിക്കുന്നു എന്ന് ഭാവിക്കുന്ന ദൈവമക്കള്‍ എന്ന് വിളിക്കപ്പെടുന്നവര്‍തന്നേ യേശുവിനെ അറിയുന്നതില്‍ നിന്ന് വളരെ പിന്നോക്കം പോയിരിക്കുന്നു..... നിര്‍ഭാഗ്യകരം എന്നേ ഇതേക്കുറിച്ചു പറയുവാന്‍ കഴികയുള്ളൂ..... ക്രിസ്ത്യാനികള്‍ എന്ന് പറയുന്ന അനേകര്‍ ക്രിസ്തുവിനെ അറിയുകയോ.... ക്രിസ്തുവിനെപ്പോലെ ജീവിക്കുകയോ ചെയ്യുന്നില്ലാ.... ഇതുമൂലം സക്കായിയെപ്പോലെ കര്‍ത്താവിനെ അറിയണം എന്ന് ആഗ്രഹിക്കുന്ന പലരെയും ക്രിസ്തുവില്‍ നിന്നും അകറ്റുന്നു......

സക്കായിവളര്‍ച്ചയില്‍ മുരടിച്ചത് പോലെ..... പാരമ്പര്യമായി വിശ്വാസികള്‍ ആയിരിക്കുന്നവരും ആത്മീയത്തില്‍ മുരടിച്ചിരിക്കുന്ന അവസ്ഥ ആണ് കാണുന്നത്. ആത്മീയ വളര്‍ച്ച കുറയുന്നത് മൂലം യേശുവിനെ കാണുന്നതിനും അറിയുന്നതിനും തടസം സൃഷ്ടിക്കുന്നു..... 

ഇവിടെ നാം മനസ്സിലാക്കേണ്ടത്..... 

😲 സക്കായി യേശുവിന്‍റെ അടുക്കലേക്കു പോയതല്ലാ....യേശു അവന്‍റെ അടുത്തേക്കാണ് ചെന്നത്.

😲സക്കായി അല്ലാ ആദ്യം യേശുവിനെ കണ്ടത്.....യേശുവാണ് ആദ്യം സക്കായിയെ കണ്ടത്തിയത് . 

😲സക്കായി അല്ലാ യേശുവിനോട് ആദ്യം സംസാരിച്ചത്..... യേശു ആണ് ആദ്യം സംസാരിച്ചത്.

പ്രീയ ദൈവ പൈതലേ....ഇനി നമ്മുടെ ആത്മീയ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കേ.... 

🤔നാം യേശുവിന്‍റെ അടുത്തേക്ക്‌ ചെല്ലുന്നതിനു മുന്‍പേ.... യേശുവല്ലേ നിങ്ങളുടെ അടുത്തേക്ക്‌ വന്നത്.....? 

🤔എന്നിട്ട് നിങ്ങള്‍ ആ യേശുവിന്‍റെ വിളിയെ സ്വീകരിച്ചോ.....? 

😀നാം യേശുവിനെ കാണുന്നതിനു മുന്‍പേ.... അവന്‍ നമ്മെ കണ്ടിരിക്കുന്നു.....

🤔വചനം പറയുന്നപോലെ യേശു നിന്നെ എത്രപ്രാവശ്യം പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു....... 
നീ ഒരു പ്രാവശ്യം എങ്കിലും അത് കേള്‍ക്കുവാന്‍ മനസ്സ് കാട്ടിയോ....?

😲ഇതുവരെയും നിനക്ക് യേശുവിനെ സ്നേഹിക്കുവാന്‍ സാധിച്ചില്ലാ എങ്കില്‍ ഒന്ന് മനസ്സിലാക്കിക്കോണം നിന്‍റെ നിഗളത്തില്‍ നിന്നും നീ ഇപ്പോഴും താഴെ ഇറങ്ങിയിട്ടില്ലാ.....

🤔 നീ ആ സക്കായിയെപ്പോലെ ബദ്ധപ്പെട്ടിറങ്ങി ഇന്നുതന്നേ ആ യേശുവിനെ സ്വീകരിക്കുമോ.....?

😁ഈ സക്കായിയെ തേടി വന്ന യേശുവിനു നിന്നെയും ആവശ്യമുണ്ട്.....

പ്രീയ പൈതലേ....നിനക്ക് യേശുവിനെക്കുറിച്ചു അറിയില്ലാ എങ്കില്‍ ഒരു നല്ല ദൈവദാസനെ സമീപിക്കുക.... പലര്‍ക്കും ദൈവദാസന്മാര്‍ നിസാരന്മാരായി തോന്നിയേക്കാം..... അവരെ ഭോഷന്മാര്‍, ഒരു പണിയും ഇല്ലാത്തവന്‍, മതപരിവര്‍ത്തനം ചെയ്യുന്നവന്‍, പണി എടുക്കാതെ ഇരന്നുതിന്നുന്നവന്‍..... എന്നൊക്കെ കളിയാക്കി പരിഹസിച്ചേക്കാം ..... എന്നാല്‍ അവരൊക്കെ ദൈവമുന്‍പാകെ ശ്രേഷ്ടന്മാര്‍ആണ്. അതുകൊണ്ട് അവര്‍ നിങ്ങള്‍ക്ക് ഒരു ദോഷവും ചെയ്യില്ലാ....... ഒരു വഴികാട്ടി ആയി നിങ്ങളെ നേരെയുള്ള പാതയില്‍ നടത്തും എന്നുള്ളത് വാസ്തവമായ കാര്യം ആണ്.

സക്കായി യേശു പോകുന്ന വഴിയിലൂടെ ആണ് ഓടിയത്. സഹോദരങ്ങളെ....നിങ്ങളുടെ ആത്മീക ജീവിത ഓട്ടം യേശു പോകുന്ന പാതയിലൂടെ ആണോ....? ആ പാതയിലൂടെ മാത്രമേ യേശുവിനെ എതിരേല്‍ക്കുവാനും അവനെ അഭിമുഖമായി കാണുവാനും സാധിക്കുകയുള്ളൂ.....കര്‍ത്താവ്‌ പോകുന്ന വഴി നിനക്ക് കാണിച്ചു തരുവാന്‍ അവന്‍ ആകാഷയോടിരിക്കുന്നു..... നീ അല്പം ശ്രദ്ധയോടെ നടക്കുമെങ്കില്‍ '' വഴി ഇതാകുന്നു ഇതില്‍ കൂടി നടന്നുകൊള്‍വീന്‍ എന്നൊരു വാക്ക് പിറകില്‍ നിന്നും നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കും.

ദൈവം നിങ്ങളെ ആ ശബ്ദം കേള്‍ക്കുവാനായി സഹായിക്കട്ടെ....

സ്നേഹത്തോടെ 
സുമാ സജി.



Image may contain: one or more peopleസ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. യോഹന്നാന്‍4:39

വെള്ളം ചോദിച്ചു ചെന്ന യേശു സംസാരിച്ച ശമാര്യാസ്ത്രീ പാത്രം വെച്ചിട്ട് യേശുവിനെപറ്റിപറയുവാന്‍ പട്ടണത്തിലേക്ക് ഓടി. അവള്‍ പറഞ്ഞത്കേട്ട് പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു എന്നാണു വചനം പറയുന്നത്. 

എന്നാല്‍ യേശുവിനോട് ഒപ്പമുണ്ടായിരുന്ന ശിഷ്യന്മാര്‍ ആ സമയത്ത് അവന്‍റെ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. എന്നാണ് നമ്മുക്ക് വചനത്തിലൂടെ കാണുവാന്‍ സാധിക്കുന്നത്. ഈ സ്ത്രീക്ക് യേശുവിനെക്കുറികച്ച് അധികം ഒന്നും അറിയില്ലായിരുന്നു ......എന്നാല്‍ ശിഷ്യന്മാര്‍ യേശുവിനോട്കൂടെ ആയിരുന്നതിനാല്‍ മറ്റാരേക്കാളും അധികം യേശുവിനെക്കുറിച്ചു ശിഷ്യന്മാര്‍ക്ക് അറിയാമായിരുന്നു.... എന്നാല്‍ ഈ ശിഷ്യന്മാര്‍ യേശുവിനെക്കുറിച്ച് പറഞ്ഞു ശമാര്യാപട്ടണത്തില്‍ നിന്നും ഒരു ആത്മാവിനെപ്പോലും നേടി കര്‍ത്താവിന്‍റെ അടുക്കലേക്കു കൊണ്ടുവന്നതായി കാണുന്നില്ലാ....

എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം യേശുവിനെ പരിചയമുള്ള ഈ സ്ത്രീയുടെ ദൈവത്തിന്‍റെ വേലക്കായുള്ള ശുഷ്കാന്തി നാം മനസ്സിലാക്കണം. 

ഈ സ്ത്രീ അനേകം ശമാര്യാക്കാരെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നതായും ആ പട്ടണത്തിലെ പലരും യേശുവിനെ വിശ്വസിച്ചതായും യേശുവിനെ അവരുടെ കൂടെ പാര്‍ക്കുവാന്‍ വിളിച്ചതായും കാണുന്നു.... യേശു അവിടെ രണ്ടു ദിവസം പാര്‍ത്തു വചനം അവരോടു പറഞ്ഞു .... ആ വചനം കേട്ട് അനേകര്‍ അവനില്‍ വിശ്വസിച്ചു.

പലപ്പോഴുംഇന്നു നമ്മുടെ ഇടയിലും കാണുന്നത് ഇതേ പോലെയാണ് പഴയ വിശ്വാസികളെക്കാളും പുതുവിശ്വാസികള്‍ ആത്മാക്കളെ നേടുവാന്‍ താല്‍പ്പര്യം കാണിക്കുന്നു. .പഴയ വിശ്വാസികള്‍ അവരുടെ പാരമ്പര്യവും വെച്ചുകൊണ്ട് അതും ഇതും പറഞ്ഞു തമ്മില്‍ തല്ലുണ്ടാക്കി ...... മറ്റുള്ളവരെ എല്ലാം പുച്ചിച്ചുതള്ളി..... ഞങ്ങളുടെ വിശ്വാസം ആണ് ശരി ..... ഞങ്ങള്‍ പറയുന്നത് മാത്രം ആണ് ശരി .... എന്ന് പറഞ്ഞു കൊണ്ടിരിക്കും. ഒരുത്തനോട്‌ പോലും സ്നേഹത്തില്‍ ഇടപെടുകയോ വിശ്വാസത്തിലേക്ക് വരുന്നവനെപ്പോലും ഓരോന്ന് പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിച്ചു ഓടിക്കുവാന്‍ നോക്കുകയും അധികാരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുകയും ചെയ്യും. എന്നാല്‍ പുതുവിശ്വാസികള്‍ പഴയവിശ്വസികളെക്കാളും ആത്മഭാരത്തോടെ പുതിയ ആത്മാക്കളെക്കൊണ്ടുവരാനും അവരേ വചനത്തില്‍ ഉറപ്പിക്കാനും ഉത്സാഹിക്കുന്നു..... അത് കാണുമ്പോള്‍ നാം അവരെ പുച്ചിച്ച്തള്ളാതെ ഒത്തൊരുമയോടെ അവരോടൊപ്പം നിന്ന് ഒരുമനസ്സോടെ കര്‍ത്താവിനെ പ്രസംഗിക്കുവാന്‍ കഴിയണം. പുതു തലമുറയെ വിധിക്കുന്ന ചിന്തകള്‍ കര്‍ത്താവിന്‍റെ പാദപീടത്തില്‍ വെച്ചിട്ട് വചനം എടുത്തുകൊണ്ടു ശമാര്യക്കാരി സ്ത്രീ ചെയിതപോലെ കര്‍ത്താവിന്‍റെ സാക്ഷികള്‍ ആയി അനേകരിലേക്കു ഓടി എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..... യേശുവിനോട് കൂടെ തന്‍റെ സഭയാം തോട്ടത്തില്‍ നമ്മുക്കും അധ്വാനിക്കാം .... ഇതു പിശാചിന് ഒട്ടു ഇഷ്ടമില്ലാത്തതിനാല്‍ ആണ് പലരാലും നിങ്ങള്‍ക്ക് കഷ്ടങ്ങളും അപവാദങ്ങളും നേരിടേണ്ടി വരുന്നത് . കര്‍ത്താവിനു വേണ്ടി നില്‍ക്കുമ്പോള്‍ പ്രശ്നങ്ങള്‍, പരിഹാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം . അതില്‍ പതറിപോകരുത്. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. എന്ന് വചനം തന്നെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.....

എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്‍റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.എന്നും വചനം നമ്മോടു പറയുന്നുണ്ട്. 

ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.....

നിത്യനാശത്തില്‍ നിന്നും ഒരു ആത്മാവിനെ നേടുന്നത് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിലയേറിയതാണ്.വെറുംകൈയ്യോടെസ്വര്‍ഗ്ഗത്തില്‍ പോകരുത് . കര്‍ത്താവിനു വേണ്ടി നില്‍ക്കുമ്പോള്‍ നിങ്ങളെ നോക്കി പലരും പലതും പറയുമായിരിക്കും എന്നാലും നിങ്ങള്‍ നിങ്ങളുടെ കര്‍ത്താവിനെ ഉയര്‍ത്തി കാണിച്ചു അനേകരെ രക്ഷയിലേക്കു കൊണ്ടുവരുക. ക്രിസ്തുവിനായി നിങ്ങള്‍ നേടിയ ആത്മാക്കള്‍ സ്വര്‍ഗ്ഗകവാടത്തില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന സന്തോഷം എന്തായിരിക്കും എന്ന് അപ്പോഴേ മനസ്സിലാകൂ ... നിത്യതമുഴുവനും നമ്മുക്കതു സന്തോഷം നല്‍കും,. 

കര്‍ത്താവിന്‍റെ വേലയില്‍ ശുഷ്കാന്തിയോടെ നില്‍ക്കുവാന്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....

സ്നേഹത്തോടെ 
സുമാ സജി.


Image may contain: one or more people, people sitting, drink, table and indoorനിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. മത്തായി23:10 - 12

ദൈവം നമ്മളെ ഓരോരുത്തരെയും വളരെ സവിശേഷം ഉള്ളവരായിട്ടാണ് സൃഷ്ടിച്ചത്. ദൈവത്തിന്‍റെ മുന്‍പാകെ നമ്മള്‍ ശ്രേഷ്ടന്മാരും ആകുന്നു. ദൈവത്തിനു അത് നല്ലപോലെ അറിയുകയും ചെയ്യാം. എന്നാല്‍ നമ്മള്‍ ശ്രേഷ്ടന്‍ ആണ് എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുവാനോ ദൈവത്തെ ബോധിപ്പിക്കുവാനോ അഭിനയിച്ചു കാണിക്കേണ്ടുന്ന ആവശ്യമില്ലാ.....യേശു ആണ് നമ്മുക്ക് ഉത്തമ മാതൃക. അവനെക്കാളും സവിശേഷതയുള്ള ആരും തന്നെ ഇല്ലാ. എന്നിട്ടും നമ്മടെ രക്ഷകനും അരുമനാഥനും ആയ യേശുക്രിസ്തു വളരെ താഴ്ന്ന പ്രവൃത്തികളില്‍ നിന്നുപോലും മാറിനിന്നില്ല. ഉദാഹരണത്തിന് തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുവാന്‍ പോലും മടികാണിക്കാതെ നമ്മുക്ക് നല്ല മാതൃകയായി.

ദൈവമുന്‍പാകെ നാം ഓരോരുത്തരും വളരെ അധികം വിലമതിക്കുന്നവര്‍ ആയതു കൊണ്ടാണല്ലോ ദൈവം തന്‍റെ ഏകജാതനായ പുത്രനെ കാല്‍വരിയില്‍ നമ്മുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി തകര്‍ത്ത് ഒരു യോഗ്യതയും ഇല്ലാത്ത നമ്മേ തന്‍റെ കുടുംബക്കാര്‍ ആക്കി മാറ്റിയത്. ദൈവപൈതല്‍ ആയിരിക്കുന്ന നാം വിനയത്തിന്‍റെ വസ്ത്രം ധരിക്കണം.അല്ലാതെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ടന്‍ ആണ് എന്ന് ധരിക്കുന്നത് ദൈവത്തിനു പ്രസാദം അല്ലാ. 

വചനം പറയുന്നൂ.....അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ1പത്രോസ്‌5:5,6 

നാം ഓരോരുത്തരും ദൈവമുന്‍പാകെ ശ്രേഷ്ഠന്‍മാര്‍ ആയി ഇരിക്കുന്നപോലെ മറ്റുള്ളവരും ശ്രേഷ്ഠന്മാര്‍ തന്നേ.... ദൈവം എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു..... അതുകൊണ്ട് നാം മാത്രം ശ്രേഷ്ഠര്‍ എന്ന് ധരിച്ചു മറ്റുള്ളവരെ തരാം താഴ്ത്തി കാണുകയും പറയുകയും ചെയ്യുന്നത് ദൈവസന്നിധിയില്‍ നിന്ദ്യവും മനുഷ്യരുടെ ഇടയില്‍ അപഹാസ്യവും ആയി തീരും.

നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? 1കോരിന്ത്യര്‍4:7. 

മറ്റുള്ളവരെ നോക്കി നമ്മള്‍ ശ്രേഷ്ഠര്‍ എന്ന് ചിന്തിക്കുന്നെങ്കില്‍ പൗലോസ്‌ പറയുന്നത് ഓര്‍ക്കുക. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. 

മറ്റുള്ളവരെ നോക്കി ഞങ്ങള്‍ ശ്രേഷ്ഠന്മാര്‍ എന്ന് നിങ്ങള്ക്ക് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭോഷത്വം ആണ് നിങ്ങള്‍ നിക്കുന്നത് നിങ്ങളുടെ കഴിവിലോ ..... നിങ്ങളുടെ സാമര്‍ത്യത്തിലോ ..... നിങ്ങളുടെ ബലത്തിലോ ..... അല്ലാ.... ദൈവ കൃപയില്‍ അത്രേ........

ദൈവം നിങ്ങളെ പരിപാലിച്ചില്ലായിരുന്നെങ്കില്‍ മറ്റുള്ളവരെക്കാളും എത്രയോ നീചമായ അവസ്ഥയില്‍ ആയിരുന്നെനേം. അതുകൊണ്ട് നാം ഓരോരുത്തരും മറ്റുള്ളവര്‍ നമ്മെക്കാള്‍ ശ്രേഷ്ടര്‍ എന്ന് എണ്ണി ദൈവസന്നിധിയില്‍ താഴ്ന്നു ഇരിക്കുക.

ദൈവം എല്ലാവരെയും സ്നേഹിക്കുന്നപോലെ എന്നെയും സ്നേഹിക്കുന്നു. അതുകൊണ്ട് ഞാന്‍ ദൈവസന്നിധിയില്‍ വിലപ്പെട്ടവന്‍ ആണ്. ഇങ്ങനെ ആയിരിക്കണം നമ്മുടെ കാഴ്ചപ്പാട്. 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ 
സുമാസജി.



Image may contain: textമനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. 1കൊരിന്ത്യര്‍2:11,12.


ഒരു വ്യക്തിക്ക് തന്‍റെ ബുദ്ധികൊണ്ട് ഈ ലോകത്തിലെ സകലകാര്യങ്ങളും മനസ്സിലാക്കുവാന്‍ സാധിക്കും. എന്നാല്‍ ദൈവത്തെ അറിയുവാനും , മനസ്സിലാക്കുവാനും നിത്യതയെക്കുറിച്ചു അറിയണമെങ്കിലും ഈ മാനുഷീകബുദ്ധി മാത്രം കൊണ്ട് നടക്കില്ലാ..... ദൈവത്തിലുള്ള വിശ്വാസം കൊണ്ട് മാത്രമേ ആ അമാനുഷീകബുദ്ധി നമ്മിലേക്ക്‌ വരുകയുള്ളൂ..... ദൈവത്തില്‍ ഉള്ള വിശ്വാസം ഇല്ലെങ്കില്‍ ശരിയായ അറിവ് നിങ്ങള്ക്ക് കിട്ടുകയില്ലാ..... വിശ്വാസം ഇല്ലെങ്കില്‍ ആത്മീക കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ അറിവുകളും തെറ്റായ അറിവാണ്. മനുഷ്യന്‍റെ അറിവ് പരിമിതം ആണ്.എന്നാല്‍......വിശ്വാസം നമ്മുടെ ഉള്ളില്‍ വന്നാല്‍ നമ്മുടെ അറിവ് വിശാലം ആയിരിക്കും എന്നാല്‍ വിശ്വാസം പോയാലോ....ആത്മീകമായ നിങ്ങളുടെ അറിവ് നിര്‍ജ്ജീവം ആയി തീരും.

ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്‍റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു. Hebrews11:3.

ലോകം വചനത്താല്‍ സൃഷ്ടിക്കപ്പെട്ടതുപോലെ ദൈവവചനം നമ്മെയും രൂപാന്തിരപ്പെടുത്തുന്നു..... വചനത്തില്‍ ഉള്ള വിശ്വാസം ഒരു വ്യക്തിയെ ശാരീരികമായും ആത്മീകമായും വൈകാരികമായും കഴിവുള്ളവര്‍ ആക്കുന്നു.അതിനു ഉദാഹരം ആണീ വചനം ''അവന്‍റെ നാമത്തിലെ വിശ്വാസത്താൽ അവന്‍റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.'' അപ്പോസ്തോലപ്രവൃത്തി3:16.

നമ്മുടെ പൂര്‍വ്വ പിതാക്കന്‍മാരുടെ എല്ലാം വിശ്വാസം വളരെ വലുതായിരുന്നു.... അവരുടെ വിശ്വാസത്തെക്കുറിച്ച് നമ്മുക്ക് ഒന്ന് നോക്കാം......

''വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.'' Hebrews11:8
എവിടെക്കാണ്‌ പോകുന്നതെന്ന അറിവോന്നും അബ്രഹാമിനു ഇല്ലായിരുന്നെങ്കിലും ആരോട് കൂടെയാണ് പോകുന്നതെന്ന് അബ്രഹാമിന് നല്ലവണ്ണം അറിയാമായിരുന്നു.....അതുകൊണ്ടാണല്ലോ അബ്രഹാം എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടത്. വിശ്വാസത്താല്‍ ആണ് അബ്രഹാം സത്യത്തിനു വേണ്ടി തന്‍റെ സ്വന്തദേശത്തു നിന്നും ചാര്‍ച്ചക്കാരില്‍ നിന്നും ഭവനത്തില്‍ നിന്നും വേര്‍പെട്ടു പോയത്. എന്നാല്‍ ഇന്ന് പലരും ഇതുപോലെ സ്വന്ത ദേശത്തു നിന്നും മറ്റൊരു ദേശത്തേക്ക് ദൈവവേലക്ക് പോകുന്നുണ്ട്. അത് എത്രമാത്രം വിശ്വസ്തതയോടെ നില്‍ക്കുന്നുന്നു എന്ന് നാം ഓരോരുത്തരും പരിശോദിക്കേണ്ടത് അത്യാവശ്യം ആണ്. അവസാനം കര്‍ത്താവിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പാകെ നില്‍ക്കേണ്ടതാണ് എന്നാ ബോധ്യം നമ്മുക്ക് വേണം. ''വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ''Hebrews 11:6. ദൈവത്തില്‍ ആശ്രയിച്ചു വചനപ്രകാരം പ്രവര്‍ത്തിക്കുന്നതാണ് വിശ്വാസം. തന്നെ ജാഗ്രതയോടെ അന്വഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നാണു പറയുന്നത്..... ദൈവത്തിന്‍റെ പേര് പറഞ്ഞു നടക്കുന്നവര്‍ക്കോ..... അനുഗ്രഹങ്ങളെ അന്വഷിച്ച് അവിടെയും ഇവിടെയും ഓടി നടക്കുന്നവര്‍ക്കോ..... പ്രവചനങ്ങളുടെ പുറകെ പോകുന്നവര്‍ക്കോ ഒന്നും അല്ലാ ദൈവത്തെ ജാഗ്രതയോടെ അന്വഷിക്കുന്നവര്‍ക്ക് അത്രേ പ്രതിഫലം കൊടുക്കുന്നത്. അനേകം ദൈവമക്കള്‍ ഇന്ന് തെറ്റിപോകുന്നത് മുകളില്‍ പറഞ്ഞതിന്‍റെ ഒക്കെ പുറകെ പോകുന്നത് കൊണ്ടാണ്. അനുഗ്രഹം നല്കുന്നവനെ അന്വഷിക്കുന്നതിനു പകരം അനുഗ്രഹങ്ങളെ ആണ് അവര്‍ അന്വഷിക്കുന്നത്. നിങ്ങള്‍ അനുഗ്രഹങ്ങള്‍ക്കായി മാത്രം ആണ് ദൈവത്തെ അന്വഷിക്കുന്നത് എങ്കില്‍ ഒരു നാളില്‍ അതെല്ലാം നിങ്ങളെ വിട്ടു പോകും.അതോടൊപ്പം നിങ്ങളുടെ ബലഹീനമായ വിശ്വാസവും നിങ്ങളെ വിട്ടു പോകും.ഇയ്യോബിനെ നോക്കുക അവന്‍റെ എല്ലാം നഷ്ടപെട്ടപ്പോഴും അവന്‍റെ വിശ്വാസം മുറുകെപിടിച്ചിരുന്നു....അതുകൊണ്ടാണല്ലോ ഇയ്യോബ് ഇങ്ങനെ പറഞ്ഞത്....''എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്‍റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്‍റെ സ്വന്തകണ്ണു അവനെ കാണുo '' ഇയ്യോബ്19:25-27. സഹോദരങ്ങളെ ഈ ഒരു പ്രത്യാശ നമ്മുക്കും വേണം.

''വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു'' Hebrews11:7 സഹോദരങ്ങളെ വിശ്വാസത്തിനു ഒരു പ്രവൃത്തി ഉണ്ട്. വിശ്വാസം നമ്മേ പ്രവര്‍ത്തനാത്മകമാക്കുന്നുവെങ്കില്‍ ഈ ലോകത്തിലുള്ള യാതൊന്നിനും നമ്മേ പിടിച്ചു കുലുക്കുവാന്‍ സാധിക്കില്ലാ....ലോകത്തെ പിടിച്ചു കുലുക്കുന്ന ദൈവമാനുഷ്യന്‍ ലോകത്തില്‍ കുലുങ്ങിപോകയില്ലാ....

വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു. Hebrews11:11. സാറാ... വിശ്വാസത്താല്‍ ദൈവത്തില്‍ നിന്നും ശക്തി പ്രാപിച്ചു. വാഗ്ദത്തം ചെയിതവന്‍ വിശ്വസ്ഥന്‍. സാറാ തന്‍റെയും ഭര്‍ത്താവിന്‍റെയുo ശാരീരിക സ്ഥിതി നോക്കിയപ്പോള്‍ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് അസാധ്യം ആയിരുന്നിരിക്കാം. എന്നാല്‍ വാഗ്ദത്തം ചെയിതത്നിവര്‍ത്തിപ്പാന്‍ ദൈവം വിശ്വസ്ഥന്‍ എന്ന് അവള്‍ എണ്ണി. അതുകൊണ്ട് ദൈവം അവര്‍ക്ക് വിശ്വസ്തന്‍ തന്നെ ആയിരുന്നു....

ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. Hebrews11:13 പിതാക്കന്മാര്‍ എല്ലാവരും വിശ്വാസത്താല്‍ മരിച്ചു. ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുന്നതിന് മാത്രമല്ലാ....ദൈവത്തിനു പ്രസാദകരമായി മരിക്കുന്നതിനും വിശ്വാസം ആവശ്യമാണ്‌.വാഗ്ദത്തം പ്രാപിക്കുവാന്‍ കഴിഞ്ഞില്ലാ എങ്കിലും പഴയനീയമ വിശുദ്ധന്മാര്‍ വിശ്വാസത്തില്‍ മരിച്ചു.വിശ്വാസത്തില്‍ മരിക്കുക എന്നാല്‍ യാതൊരുവിധ ഭയവും കൂടാതെ പൂര്‍ണ്ണ സമാധാനത്തോടെ മരിക്കുന്ന അനുഭവം ആണ്. വിശ്വാസവീരന്മാര്‍ വിശ്വാസത്തിനുവേണ്ടി നിന്ന്...... വിശ്വാസത്തിനു വേണ്ടി ജീവിച്ചു..... വിശ്വാസത്തിനുവേണ്ടി പോരാടി...... വിശ്വാസത്തിനു വേണ്ടി മരിച്ചു.....

പ്രീയ സഹോദരങ്ങളെ നമ്മുക്ക് വിശ്വാസം ഉണ്ടെങ്കില്‍ നാം ദിവസേന മരിക്കും.മരിക്കുന്നത് ലാഭം എന്ന് പൗലോസ്‌ പറയുന്നു.... കര്‍ത്താവ്‌ വരുവാന്‍ താമസിച്ചാല്‍ വിശ്വാസത്താല്‍ ജീവിച്ചു വിശ്വാസത്താല്‍ മരിക്കുവാന്‍ നമ്മുക്കും ഒരുങ്ങാം .എങ്കിലേ ആ സ്വര്‍ഗ്ഗീയനാട് കാണുവാനുള്ള ഭാഗ്യം നമ്മുക്ക് ലഭിക്കൂ..... ദൈവം ആതിനായി നമ്മെ ഏവരെയും ഒരുക്കട്ടെ......സഹായിക്കട്ടെ.....

സ്നേഹത്തോടെ
സുമാ സജി

Image may contain: 1 personഅസൂയ.

അസൂയ നിമിത്തം ഇന്നു അനേകരും വഴുതി നരകക്കുഴിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. വിശ്വസഗോളത്തില് ആണ് ഇന്നു ഏറ്റവും കൂടുതല് കണ്ടു വരുന്നത് . തന്നെക്കാള്ഒരുവന് നല്ലപോലെ പ്രസംഗിച്ചാല്, അല്ലെങ്കില് തന്നെക്കാള് കൂടുതല്മറ്റൊരുവന് ഉയര്ന്നാല്, അതുമല്ലെങ്കില്തന്റെ ചര്ച്ചില് ഉള്ളതിലും ആധികള്ആള്ക്കൂട്ടം അടുത്തുള്ള സഭയില്ഉണ്ടായാല് അസൂയ തുടങ്ങും, പിന്നെ അവരേക്കുറിച്ചു എന്തും പറഞ്ഞു നടക്കും. അവസാനം ദുരുപദേശി എന്നെങ്കിലും പറഞ്ഞു തകര്ക്കാന് ശ്രമിക്കും. ഇങ്ങനെയുള്ളവരുടെ അവസ്ഥ നകം ആണ് എന്ന് ആരും ചിന്തിക്കുന്നേയില്ലാ.....ഭൂമിയിലെ ജീവിതം കഴിഞ്ഞിട്ടല്ലേ ഉള്ളൂ നരകം ഇല്ലേ......? എന്നാല് നാം ഒന്ന് മനസ്സിലാക്കണം അസൂയ ഉള്ള മനുഷ്യര്സ്വര്ഗ്ഗത്തിനു മാത്രമല്ലാ....ഭൂമിക്കും പ്രയോജനം ഇല്ലാത്തവര് ആണ് എന്നത്.

ഇങ്ങനെ അസൂയപ്പെട്ടവരെക്കുറിച്ച് ബൈബിള് എന്ത് പറയുന്നു എന്ന് നമ്മുക്കൊന്ന് നോക്കാം.

പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. സങ്കീര്ത്തനം 106:16,17.

ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു, അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു. അപ്പോസ്തോലപ്രവൃത്തികള്7:9

യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി . അപ്പോസ്തോലപ്രവൃത്തികള് 17:5

നമ്മിലും ഇതേപോലെ അസൂയ ഉളവായിട്ടുണ്ടെങ്കില് അത് കലഹത്തില്ചെന്ന് അവസാനിക്കും എന്നത് ഉറപ്പാണ്‌. ഇങ്ങനെയുള്ളവര് ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കുന്നു.വിശ്വാസം നഷ്ടപ്പെട്ടവര് മറ്റുള്ളവരുടെ വിശ്വാസത്തെയും നഷ്ടപ്പെടുത്തുവാന്ശ്രമിക്കുന്നു..... നാം അസൂയ മൂലം നമ്മേത്തന്നെ നശിപ്പിക്കാതെ നല്ലവനായ യേശു കര്ത്താവിന്റെ പ്രവൃത്തികളെ പിന്പറ്റുവാന് ശ്രമിക്കുക. കര്ത്താവ് പറഞ്ഞതിങ്ങനെആണ്. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും . തന്‍റെ ശിഷ്യന്മാര്‍ താന്‍ ചെയ്യുന്നതിനേക്കാള്‍ വലിയവ ചെയ്യണമെന്നു യേശു ആഗ്രഹിച്ചു..... ഇവിടെ നാം ആയിരുന്നെങ്കില്‍ എന്തായിരുന്നെനേം അവസ്ഥ.... ?😀
പൗലോസ്‌ പറഞ്ഞത് ശ്രദ്ധിക്കുക.....നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്‍റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു. എന്നാല്‍ സഹോദരങ്ങളെ നിങ്ങളില്‍ എത്രപേര്‍ക്ക് പൗലോസ്‌ പറഞ്ഞത് പോലെ പറയുവാന്‍ സാധിക്കും.? നമ്മുക്ക് എന്തെങ്കിലും ഒരു അനുഗ്രഹം ലഭിച്ചാല്‍ അതിനു എത്ര സ്തോത്രം വേണമെങ്കിലും പറയുവാന്‍ സാധിക്കും . എന്നാല്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന അനുഗ്രഹത്തെ ഓര്‍ത്ത്‌ നിങ്ങള്ക്ക് സ്തുതിക്കുവാന്‍ സാധിക്കുന്നുവോ.....? അസൂയ കൂടാതെ നിങ്ങളുടെ കൂട്ടുസഹോദരങ്ങളുടെ അനുഗ്രഹത്തെ ഓര്‍ത്തു സ്തുതിക്കുവാന്‍ സാധിക്കുമോ.....?

അങ്ങനെ മറ്റുള്ളവരുടെ അനുഗ്രഹത്തെ ഓര്‍ത്ത്‌ ഇപ്പോഴും സ്തുതിക്കുവാന്‍ നമ്മുക്ക് അധികം കൃപയും താഴ്മയും ആവശ്യം ആണ്. ആ കൃപ ലഭിക്കുവാന്‍ താഴ്മയോടെ ദൈവസന്നിധിയില്‍ ഇരിക്കുക. അപ്പോള്‍ ആ കൃപ ദൈവം നമ്മുക്ക് തരും. അതോടൊപ്പം ദൈവം നമ്മളെ ഉയര്‍ത്തുകയും സ്വര്‍ഗ്ഗത്തിനും ഭൂമിക്കും അവകാശികള്‍ ആക്കി തീര്‍ക്കുകയും ചെയ്യും.

ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;എപ്പോഴും സന്തോഷിപ്പിൻ;ഇടവിടാതെ പ്രാർത്ഥിപ്പിൻ
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

അസൂയ കൂടാതെയുള്ള ഒരു ജീവിതം നയിക്കുവാന്‍ ദൈവം നിങ്ങളെ ഏവരെയും സഹായിക്കട്ടെ..... 

സ്നേഹത്തോടെ.....
സുമാ സജി.