BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: 2 people, outdoorനാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജലപ്രളയത്തിനു കാരണം എന്താകും ? 

വചനം പറയുന്നു പാപം ലോകത്തിലേക്ക് പ്രവേശിച്ചപ്പോള് സൃഷ്ടി മുഴുവനായും ശപിക്കപ്പെട്ടു അങ്ങനെ മരണം പ്രകൃതിയുടെ ഭാഗമായി തീര്ന്നു . പാപം മുഖാന്തിരം അനേക ദുരന്തങ്ങള് മനുഷ്യര്നേരിടേണ്ടി വരുന്നു.... അത് പലരും മനസ്സിലാക്കുന്നില്ലാ.... പാപം ഇല്ലാതിരുന്ന സമയത്ത് എല്ലാം മനോഹരം ആയിരുന്നു....കാലാവസ്ഥയില്വെതിയാനം ഇല്ലായിരുന്നു....മഴ ഇല്ലായിരുന്നു....... ഭുകമ്പം ഇല്ലായിരുന്നു......സുനാമി കേട്ട് കേള്വി പോലും ഇല്ലായിരുന്നു..... പക്ഷെ പാപം മനുഷ്യന്നില് പെരുകിയപ്പോള് സകലതും താറുമാറായി എന്നു നാം മനസ്സിലാക്കണം. മനുഷ്യര് മുഖാന്തിരം പാപത്താല്മലിനപ്പെട്ട ഒരു ലോകത്താണ് ഇന്നു ഞാനും നിങ്ങളും ജീവിക്കുന്നത്.ഇതു പ്രകൃതി വിരുദ്ധമായ ഒരു സംഭവം ആണ്. ഇന്നു മനുഷ്യന് ദൈവത്തെ അന്വഷിച്ചെത്തുന്ന ആരാധനാലയങ്ങളും അമ്പലങ്ങളും ഒക്കെ വ്യഭിചാര ശാലകളായി മാറിയിരിക്കുന്നു....മനുഷ്യനില് സ്വാര്ത്ഥ ചിന്ത കൂടിയിരിക്കുന്നു......മനുഷ്യനു ദൈവത്തെ ഭയമില്ലാതെ പരസ്പരം കലഹിക്കുന്നു......ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില് പകവേച്ച്ചു പുലര്ത്തി കുലപാതകം നടത്തുന്നു..... നന്മയെ തിന്മാകൊണ്ട് നേരിടുന്നു.....ഇതൊക്കെ പ്രകൃതി എങ്ങിനെ നോക്കി മൌനമായിരിക്കും....? 

വചനം പറയുന്നു.....സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. (റോമര്8:19 - 22) 

നാം ഒരു കാര്യം മാസ്സിലാക്കണം ഈ ലോകം അല്ലാ നമ്മുടെ ഭവനം . പ്രകൃതിക്ഷോഭങ്ങള് ഈ ലോക ജീവിതത്തില് ഒരു യാഥാര്ത്ഥ്യം തന്നെ ..... ദൈവത്തിന്റെ മക്കള്ക്ക്‌ ഭയപ്പെടുവാന്ഒന്നുമില്ലാ....കാരണം നിത്യതയില്ഇതൊന്നും അവിടെ ഉണ്ടാകില്ലാ.....

ദൈവം ആണ് പരമാധികാരി . ഒരു പക്ഷെ നാം ചിന്തിച്ചേക്കാം ഈ പ്രകൃതിക്ഷോഭങ്ങള് ദൈവം നല്കുന്നതാണോ .....? അതോ സ്വാഭാവികം ആണോ എന്നത് . വച്ചനാടിസ്ഥാനത്തില്ഒരു കാര്യം മനസ്സിലാക്കാം ദൈവത്തിന്റെ അറിവിന്‌ അപ്പുറമായി ഈ ലോകത്തില്ഒന്നും സംഭാവിക്കുന്നില്ലാ.....പുറപ്പാട് പുസ്തകത്തില് അനേകം വ്യാധികളെ മിസ്രയീമിലേക്കു ദൈവം അയച്ചതായി കാണാം..... ഉല്പത്തി പുസ്തകത്തില് ദൈവം വെള്ളപ്പൊക്കത്തെ അയച്ചു......യോനായുടെ പുസ്തകത്തില് ദൈവം ശക്തമായ കാറ്റ് അടിപ്പിച്ചു.....ഇങ്ങനെ ബൈബിള് ഉടനീളം ഓരോ സംഭവങ്ങള് നടന്നതായി നാം കാണുന്നു.....

ദൈവം ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.ഇയ്യോബ് 37:6

അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. 
അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. 
അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ? 
അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു. സങ്കീര്ത്തനം147:15 - 18

യഹോവയായ കർത്താവിന്റെ അരുളപ്പാടു. 
നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു. ആമോസ്4:6

വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. 
അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. 
അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി. മര്ക്കോസ്4:37 - 39.

ഈ വചനങ്ങള് ഒക്കെ നമ്മോടു വിളിച്ചു പറയുന്നത് പ്രകൃതി മുഴുവനും ദൈവത്തിന്റെ നീയന്ത്രണത്തില് ആണ് . അതിനെ അനുകൂലം ആയും പ്രതികൂലം ആയും ദൈവം ഉപയോഗിക്കുന്നു....ഒരുപക്ഷെ നമ്മുക്ക് ദൈവം കഠിനഹൃദയം ഉള്ളവന് ആയി തോന്നാം പക്ഷെ നാം നമ്മുടെ പ്രവൃത്തികളെ ഒരു പ്രാവശ്യം എങ്കിലും ഒന്ന് വിലയിരുത്തി നോക്കൂ.... അപ്പോള്അറിയാം ദൈവത്തിന്‍റെ പ്രവൃത്തി നീതിയുക്തം ആണെന്ന്. 

ഈ പ്രതികൂല അവസ്ഥയിലും നമ്മുടെ ആശ്രയo ദൈവത്തില്‍ തന്നെ ആയിരിക്കട്ടെ....ഒരു പക്ഷെ നമ്മുക്ക് എളുപ്പമായി പറയുവാന്‍ സാധിക്കും ദൈവം സ്നേഹമാകുന്നു.....എന്നും ..... ദൈവം നല്ലവന്‍ ആണ് എന്നും.....പക്ഷേ ..... അപ്പോള്‍ തന്നെ നാം ഓര്‍ക്കെണ്ടുന്നത് ദൈവം നീതിയുള്ളവന്‍ ആണെന്ന് കൂടിയാണ്. നീതികെട്ട പ്രവൃത്തി നമ്മളില്‍ നിന്നും ഉണ്ടാകുമ്പോള്‍ ദൈവം നമ്മുക്ക് ഓരോരുത്തര്‍ക്കും തക്ക ശിക്ഷ നല്‍കുവാന്‍ മടി കാണിക്കാത്തവനും ആണ് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. 

നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു സങ്കീര്‍ത്തനം 115:3

ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. യെശയ്യാ45:7

നമ്മുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ നമ്മുടെ കാഴ്ചപ്പാടില്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ഇന്നത് നല്ലതെന്നും ചീത്തയെന്നും ഒക്കെ....എന്നാല്‍ അപ്പോഴൊക്കെയും നാം ഈ ദൈവ വചനങ്ങള്‍ ഓര്‍ക്കണം " എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർ‍ന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർ‍ന്നിരിക്കുന്നു''.

പലപ്പോഴും പലതരത്തിലുള്ള തെറ്റിലൂടെ സഞ്ചരിക്കുന്ന നാം ആണ് ഇതിനെല്ലാം കാരണം എന്ന് നാം ഓരോരുത്തരും മറന്നു പോകുന്നു....എന്നതല്ലേ സത്യം.

പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; 
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. 
അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. സദൃശ്യവാക്യങ്ങൾ3:5 - 8

ഈ ദുരിതങ്ങള്‍ ഒക്കെ വരുമ്പോഴും അനേകര്‍ നമ്മെ വിട്ടു പോകുമ്പോഴും വിലപ്പെട്ടത്‌ ഒക്കെ നഷ്ടപ്പെടുമ്പോഴും അതിന്‍റെ നടുവില്‍ അനേകരെ ദൈവം കരം പിടിച്ചു പുറത്തു കൊണ്ട് വരുന്നു.....ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് ദൈവം നമ്മെ ഈ അവസ്ഥയിലും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്ന്. ദൈവത്തിന്‍റെ മക്കള്‍ക്ക്‌ സഹനവും സന്തോഷവും ഉണ്ടാകും ഇവ രണ്ടും ഒരുപോലെ കൈകോര്‍ത്തു സ്വീകരിക്കുവാന്‍ നാം തയ്യാറാകണം . വചനം പറയുന്നു....നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. പൌലോസും ഇതേ ആശയം പറയുന്നുണ്ട് നമ്മുടെ ദുഖത്തിലും സന്തോഷിക്കുവീന്‍ എന്ന് .

ഈ ലോകജീവിതം ശാശ്വതം അല്ലാ.... അത് നിമിഷനേരം കൊണ്ട് അവസാനിക്കുന്നത് ആണ്. അതുകൊണ്ട് പ്രതികൂലത്തിന്‍റെ നടുവില്‍ സന്തോഷത്തോടെ ദൈവത്തെ സ്തുതിക്കുക. അന്യോന്യം ബലപ്പെടുത്തുക . നഷ്ടങ്ങളെ ലാഭാമാക്കുന്ന കര്‍ത്താവില്‍ ആശ്രയം വെക്കുക. ഇയ്യോബിനു എല്ലാം നഷ്ടപ്പെട്ടപ്പോഴും അദ്ദേഹം ദൈവത്തെ തള്ളിപ്പറയാതെ ഇപ്രകാരം പറഞ്ഞു നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. 

ഇപ്പോള്‍ ഈ സംഭാവിക്കുന്നതൊക്കെ ഈറ്റുനോവിന്റെ ആരംഭം മാത്രം ആണ് ..... ഇതൊക്കെ കാണുമ്പോള്‍ നാം ഓര്‍ക്കണം കര്‍ത്താവിന്‍റെ വരവ് അടുത്തിരിക്കുന്നു എന്ന്. ബൈബിള്‍ നാം വിശ്വസിക്കുന്നു എങ്കില്‍ ഇതിലും വലിയ സംഭവവികാസങ്ങള്‍ നടക്കുവാന്‍ ഇരിക്കുന്നതേയുള്ളൂ......മത്തായി 24: 5 - 14 “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 
5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. 
6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; 
7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. 
8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. 
9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. 
10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും 
11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. 
12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. 
13 എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. 
14 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. 

ഈ വചനങ്ങള്‍ വായിക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് ദൈവം പരമ്മാധികാരി ആണ് ,സകലതും ദൈവത്തിന്റെ നീയന്ത്രണത്തില്‍ ആണ്, വിശ്വസിക്കുവാനും ആശ്രയിക്കുവാനും ദൈവത്തെക്കാള്‍ ശ്രേഷ്ടന്‍ ആയി ആരും ഇല്ലാ.... അതിനാല്‍ പ്രതികൂലത്തിന്റെ നടുവിലും സന്തോഷിക്കുവാന്‍ നമ്മുക്ക് വകയുണ്ട് . എന്തെല്ലാം കഷ്ടങ്ങളും പ്രയാസങ്ങളും വന്നാലും ദൈവത്തില്‍ ആശ്രയിക്കുന്ന ദൈവമക്കള്‍ക്ക് സ്വര്‍ഗ്ഗം എന്ന മനോഹരമായ ദേശം നമ്മുക്കായി ഒരുക്കിയിട്ടുണ്ട് . അവിടെ കരച്ചിലും ദുഖവും ഒന്നുമില്ലാ......സ്വര്‍ഗ്ഗീയ സന്തോഷം മാത്രം. 

''അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. 
അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം .'' 

മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാളും ദൈവത്തില്‍ ആശ്രയിക്കുന്നത് നല്ലതെന്നു വചനം നമ്മേ പഠിപ്പിക്കുന്നു..... പ്രതികൂലം വരുമ്പോള്‍ മാത്രം ദൈവത്തെ അന്വഷിക്കാതെ നിത്യവും ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കുവാന്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....

പിതാവായ ദൈവമേ...🙏 

ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു..... അങ്ങ് സര്‍വ്വശക്തനായ ദൈവം ആകുന്നു.... അങ്ങ് നീതിയുള്ളവനും വിശ്വസ്തനും ആകുന്നു.... ഞങ്ങള്‍ പാപികളും അവിശ്വാസികളും ആയിരുന്നിട്ടും അങ്ങ് ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു..... ഈ വെള്ളപ്പൊക്കത്തിന്റെ നടുവില്‍ ഞങ്ങളുടെ പ്രീയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോഴും അനേക നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും അതിന്‍റെ നടുവില്‍ അങ്ങില്‍ സന്തോഷിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.... അര്‍ഹതയില്ലാത്ത നിത്യജീവന്‍ ഞങ്ങള്‍ക്ക് തരുവാന്‍ അങ്ങ് കാല്‍വരിയില്‍ ഞങ്ങള്‍ക്കായി യാഗം ആയി തീര്‍ന്നല്ലോ..... ഞങ്ങളുടെ നിലവിളി ഇപ്രകാരം ആയിക്കട്ടെ.... ഈ ലോകം ഞങ്ങള്‍ക്കുല്ലതല്ലാ...കര്‍ത്താവേ....വേഗം വരേണമേ.....ആമേന്‍....

സ്നേഹത്തോടെ 
സുമാ സജി .



Image may contain: textഎല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു. സഭാപ്രസംഗി3:1

ദൈവം ആണ് കാലങ്ങളെയും കാലാവസ്ഥയെയും സമയത്തെയും ഒക്കെ നീയന്ത്രിക്കുന്നത്.

ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ സന്തോഷവും ,സമാധാനവും ദുഖവും ,ബുദ്ധിമുട്ടും , പ്രയാസവും ,വിജയവും പരാജയവും എല്ലാം ദൈവം ആണ് അനുവദിക്കുന്നത്. ഇതു മനുഷ്യന്‍ പലപ്പോഴും മറന്നു പോകുന്നു..... 

ദൈവം സര്‍വ്വശക്തന്‍ ആണ് എന്ന് മനുഷ്യന് മനസ്സിലാക്കുവാന്‍ വേണ്ടി ആണ് നമ്മുടെ ജീവിതത്തില്‍ വിത്യസ്തമായ കാലങ്ങളും സമയങ്ങളും ദൈവം അനുവദിക്കുന്നത് .

ദൈവം ആണ് സകലവും നീയന്ത്രിക്കുന്നത് എന്ന് മനുഷ്യന്‍ മനസ്സിലാക്കുവാന്‍ വേണ്ടി ആണ് ഇപ്രകാരം വിത്യസ്തമായ കാര്യങ്ങള്‍ ജീവിതത്തില്‍ ദൈവം തരുന്നത്.

ഓരോ പ്രവൃത്തിയുടെയും പിന്നില്‍ ദൈവത്തിനു ഒരു പദ്ധതിയുണ്ട് .

ഒരു പക്ഷെ നാം ചിന്തിക്കാം ഈ ലോകം എത്ര മ്ലേച്ചതയോടെയാണ് കടന്നു പോകുന്നത് , അക്രമം, വ്യഭിചാരം, പീഡനം ,സ്വാര്‍ത്ഥത, നിഗളം, ഇതൊക്കെ വളരെ അധികം ആയിട്ടും ദൈവം ഇതൊക്കെയും കാണുന്നില്ലയോ.....?

തീര്‍ച്ചയായും ദൈവം സകലതും അറിയുന്നുണ്ട്.ദൈവം അനുവധിച്ചുകൊടുത്തിട്ടാണ് ഇതൊക്കെയും സംഭവിക്കുന്നത്‌.വചനം പറയുന്നൂ.... ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു...

എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.

അതേ....വെറുക്കുവാന്‍ ഒരു സമയം കാരണം ദൈവം പാപത്തെ വെറുക്കുന്നു....അതുകൊണ്ട് നമ്മളും പാപത്തെ വെറുക്കണം.....പാപത്തെ നമ്മുടെ ജീവിതത്തില്‍ നിന്നും പുറത്താക്കണം . ദൈവഹിതത്തിനു അനുകൂലം അല്ലാത്ത എല്ലാം നാം ത്യജിക്കണം .അതില്‍ നിന്നും നമ്മള്‍ ഓടി അകലണം.

ദൈവത്തിന്‍റെ സമയം വളരെ വിലപ്പെട്ടതാണ്‌ . ദൈവം സകലതും നന്നായി ചെയ്യുന്നു.....നമ്മള്‍ ഒരു പ്രതികൂലത്തിലൂടെ കടന്നു പോകുമ്പോള്‍ അത് അല്പകാലത്തേക്ക് ഉള്ളൂ എന്നും അതില്‍ നിന്നും ദൈവം എന്നെ പുറത്തു കൊണ്ട് വരും എന്നും നാം വിശ്വസിക്കണം. ദൈവം നമ്മുടെ ജീവിതത്തില്‍ തരുന്ന സമയം അത് നല്ലതാണെങ്കിലും തീയതാണെങ്കിലും അത് സമാധാനത്തോടെ ഏറ്റെടുക്കുവാന്‍ നാം മനസ്സുള്ളവര്‍ ആയിരിക്കണം. അതിനു എതിരെ നമ്മള്‍ പിപിറുപിറുക്കരുത്.

ദൈവത്തിനു തന്‍റെ പ്രവൃത്തി ചെയിതെടുക്കുവാന്‍ ദൈവം നമ്മുടെ ജീവിതത്തില്‍ അനുവധിച്ചു തരുന്ന സമയവും കാലവും ദൈവത്തിന്റെ നീയന്ത്രണത്തില്‍ ഉള്ളതാണ് അതിനെ നാം ചോദ്യം ചെയ്യരുത്. കാരണം ....ദൈവം സകലതും നന്നായി ചെയ്യുന്നവന്‍ ആണ്.

നമ്മുക്ക് ഒരു സൌഖ്യം വേണമെങ്കില്‍ നാം അതിനായി കാത്തിരിക്കണം. അതിന്‍റെ തക്ക സമയത്ത് ദൈവം നമ്മളെ സൌഖ്യം ആക്കും. അതുപോലെ തന്നെ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്കും. നാം മടുപ്പ് കൂടാതെ അതിനു വേണ്ടി കാത്തിരിക്കണം. അപ്പോള്‍ തക്കസമയത്തു നമ്മുക്ക് അത് നേടി എടുക്കുവാന്‍ സാധിക്കും. നമ്മുടെ അനുഗ്രഹത്തിന് വേണ്ടി നമ്മള്‍ കാത്തിരിക്കണം തീര്‍ച്ചയായും ദൈവം അനുവദിക്കുന്ന സമയത്ത് നമ്മുക്ക് ലഭിക്കും. നമ്മുടെ സ്വര്‍ഗ്ഗത്തിലെ പിതാവിന് മാത്രമേ ശരിയായിട്ടുള്ള സമയം എന്തെന്ന് അറിയുകയുള്ളൂ.... ദൈവമാണ് സകലവും നീയന്ത്രിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിക്കുന്നത്‌.

ഇന്നു നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളും ദൈവം അറിഞ്ഞിട്ടു തന്നെയാണ്..... എന്നാല്‍ അവിടെയും ദൈവം തന്‍റെ ജനത്തോടു കരുണ കാട്ടി..... പട്ടു പോകേണ്ട പലരെയും ദൈവം കൈപിടിച്ചു ഉയര്‍ത്തി......അതൊന്നും ആരുടേയും കഴിവ് കൊണ്ടോ മേന്മകൊണ്ടോ അല്ലാ..... ഇനിയുള്ള സമയം ഒരു പക്ഷെ ദൈവം തന്‍റെ മക്കള്‍ ദൈവത്തെ കൂടുതല്‍ അറിയുവാനും ദൈവഹിതപ്രകാരം ജീവിക്കുവാനും അനുവധിച്ചു തന്നതാകാം. അതിനാല്‍ നമ്മെ സ്നേഹിക്കുന്ന ആ നല്ല ദൈവത്തെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകുക. അവന്‍ നമ്മുക്കായി സകലതും നന്മക്കായി മാറ്റും. പ്രത്യാശയോടെ നഷ്ടപ്പെട്ടതിനെയെല്ലാംതിരിച്ചു നല്‍കുന്ന കര്‍ത്താവിലേക്ക് തിരിയുക ഇയ്യോബ് പറഞ്ഞത് പോലെ യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു നമ്മുക്കും പറയുവാന്‍ സാധിക്കട്ടെ.....

സ്നേഹത്തോടെ
സുമാ സജി.



Image may contain: food😀 സ്വര്ഗ്ഗവും നരകവും
~~~~~~~~~~~~~~~~~~~~~~~🌹

😛ഇന്നു പലവിരുതന്മാര് പറയാറുണ്ട്‌ സ്വര്ഗ്ഗവും നരകവും ഒന്നും ഇല്ലെന്നും .....സ്വര്ഗ്ഗം ഈ ഭൂമിയാണ്‌ എന്നുമൊക്കെ......

😀എന്നാല് ദൈവവും സാത്താനും യാഥാര്ത്ഥ്യം ആയിരിക്കുന്നപോലെ തന്നെ സ്വര്ഗ്ഗവും നരകവും യാഥാര്ത്ഥ്യം തന്നെയാണ്. മരണാനന്തരം ദൈവമക്കള്സ്വര്ഗ്ഗത്തിലേക്കാണ് പോകുന്നത് . എന്നാല്പിശാചിന്റെ കൂട്ടര് (രക്ഷിക്കപ്പെടാത്തവര്) താല്ക്കാലിക തടവറയായ യാതനാസ്ഥലത്തായിരിക്കും എത്തിപ്പെടുക . ഈ കൂട്ടര് അന്ത്യ ന്യായവിധിക്കുശേഷം എന്നന്നേക്കുമായി തീപ്പോയികയിലേക്ക് തള്ളും.

😀ഇവിടെ പലതരത്തില് ഉള്ള തടവറകള്ഉണ്ട്. 

1 അന്ധതമസ്സ് (Darkness)
2. നരകം(Hell)
3.അഗാധകൂപം ( Bottomless Pit)
4. തീപ്പോയിക ( Lake of Fire )

🤔 1 അന്ധതമസ്സ് (Darkness) : പാപം ചെയിത ദൂതന്മാരെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു സൂക്ഷിച്ചിരിക്കയാണ് എന്ന് പത്രോസ് പറയുന്നു....

2പത്രോസ്2:4 പാപംചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിച്ചിരിക്കുന്നു. 

🤔 2. നരകം(Hell) : രക്ഷിക്കപ്പെടാത്തവര്മരണശേഷം ചെന്നെത്തുന്ന യാതനാസ്ഥലം ആണിത് .ധനവാന് മരണാനന്തരം യാതനാസ്ഥലത്ത് പോയാതായി വചനത്തില് കാണുന്നു....( ലൂക്കോസ് 16:23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ ....)

വെളിപ്പാട് പുസ്തകം 20:12 മുതല് 15 വരെ വായിക്കുമ്പോള് ഇങ്ങനെ പറയുന്നു..... "മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. 
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. 
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും

🤔 3.അഗാധകൂപം ( Bottomless Pit) : ദുരാത്മാക്കള് , ദുര്ഭൂതങ്ങള്,സാത്താന്യദുഷ്ട ശക്തിയിലുള്ള ദൂതന്മാര് എന്നിവരുടെ തടവറയാണിത്‌.പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്പ്പത്തെ ആയിരം ആണ്ടേക്ക് ബന്ധിച്ചിടുന്നത് ഇവിടെ ആണ്.

വെളിപ്പാട് പുസ്തകം20: 1-3. അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. 
അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു.

🤔 4. തീപ്പോയിക ( Lake of Fire ) : രക്ഷിക്കപ്പെടാത്ത പാപികള് ,സാത്താനും അവന്റെ ശുശ്രൂഷകരും ആയ ദുഷ്ടാത്മശക്തികള്‍ ,ഭൂതങ്ങള്‍ ,ദുരാത്മാക്കള്‍,ദുഷ്ടദൂതന്മാര്‍ എന്നിങ്ങനെ സകലരെയും തള്ളിയിടുന്ന സ്ഥലമാണ് തീപ്പോയിക .

മത്തായി 5:22 സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. 

മത്തായി 5:29,30 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. 

മത്തായി 10:28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.

😀 ദൈവമക്കളുടെ വാസസ്ഥലം 

1.പറുദീസാ ( paradise)

2. കര്‍ത്താവിനോടൊപ്പം ( with the Lord )

3. പുതിയ ആകാശം പുതിയ ഭൂമി ( New Heavens and Earth)

😀 1.പറുദീസാ ( paradise) : ദൈവത്തെ അന്വഷിക്കുകയും ദൈവകൃപ പ്രാപിച്ചവരുമായ നീതിമാന്മാരായവരുടെ വാസസ്ഥലമാണിത്. ദരിദ്രനായ ലാസര്‍ മരണാനന്തരം ഇവിടെ ആണ് എത്തിയത് , കര്‍ത്താവ്‌ രാജത്വം പ്രാപിച്ചു വരുമ്പോള്‍ തന്നെ ഓര്‍ക്കേണമേ എന്ന് അപേക്ഷിച്ച ദുഷ്പ്രവൃത്തിക്കാരന് കര്‍ത്താവ്‌ വാഗ്ദത്തം നല്കിയതും ഈ പറുദീസാ ആയിരുന്നു.... പറുദീസാ ആശ്വസത്തിന്റെയും സന്തോഷത്തിന്റെയും വിശ്രമത്തിന്റെയും സ്ഥലമാണ് 

ലൂക്കോസ്23:43 യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു

😀 2. കര്‍ത്താവിനോടൊപ്പം ( with the Lord ) : സഭായുഗത്തിലെ രക്ഷിക്കപ്പെട്ട സകലരും മരണാനന്തരം ആയിരിക്കുന്നത് കര്‍ത്താവിനോടോപ്പമാണ് 

1തെസ്സലൊനീക്യർ 4:16,17കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. 
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

😀 3. പുതിയ ആകാശം പുതിയ ഭൂമി ( New Heavens and Earth): ദൈവത്തോട് ഒപ്പം നിത്യം വസിക്കുന്ന സ്ഥലം . ന്യായവിധി, നിത്യദണഢനം എന്നിവയ്ക്ക് ശേഷം പുതിയ ആകാശം ,പുതിയഭൂമി , പുതിയ യെരുശലേം എന്നിവ സ്ഥാപിക്കപ്പെടുന്നു.

വെളിപ്പാട് പുസ്തകം21:1-5 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. 
അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. 
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. 

ഈ തിരിച്ചറിവ് ഉള്ളവര്‍ക്കേ..... സ്വര്‍ഗ്ഗവും നരകവും എന്താണെന്ന് മനസ്സിലാകൂ....അല്ലാത്തവര്‍ ഇതൊക്കെ ഒരു സങ്കല്പ്പമായി കാണും. പക്ഷെ ദൈവച്ചനാടിസ്ഥാനത്തില്‍ ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. ദൈവവചനത്തിന്റെ ഒരു വള്ളിയോ പുള്ളിയോ മാറുകയില്ലാകയില്ലാ... വിശ്വസിക്കുന്നവര്‍ക്കു ഇതൊരു അനുഗ്രഹം ആയി തീരും. അല്ലാത്തവര്‍ക്ക് അയ്യോ ....കഷ്ടം. 

എല്ലാവര്‍ക്കും ദൈവം സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കട്ടെ.....എന്ന് പ്രാര്‍ഥിക്കുന്നു.....

സ്നേഹത്തോടെ 
സുമാ സജി .



Image may contain: one or more people, people standing, text, outdoor and natureഅവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.മത്തായി 14:26

ആശ നഷ്ടപ്പെട്ടനിലയില്‍ നടുക്കടലില്‍ അലഞ്ഞുകൊണ്ടിരുന്ന ശിഷ്യന്മാരുടെ അടുക്കല്‍ചെന്ന് അവരെ സഹായിച്ചത് കര്‍ത്താവിനു അവരോടുള്ള കൃപയായിരുന്നു.....അത് അവര്‍ അല്പം പോലും പ്രതീക്ഷിച്ചിരുന്നില്ലാ.നമ്മുടെ ജീവിതത്തിലും നാം അല്പം പോലും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്ത് ദൈവം നമ്മുക്ക് സഹായം എത്തിക്കും. അത് നാം എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നാമും ദൈവവും ആയുള്ള ബന്ധം .

യേശു കടലിന്മേല്‍ നടന്നു തങ്ങളുടെ അടുത്തേക്ക്‌ വരുന്നത് കണ്ട ശിഷ്യന്മാര്‍ ഭയപരവശരായി നിലവിളിച്ചു..... തങ്ങളെ രക്ഷിക്കുവാന്‍ വരുന്നത് കണ്ടു സന്തോഷിക്കെണ്ടുന്നതിനു പകരം അവര്‍ ഭയന്ന് അലറി നിലവിളിക്കുകയാണുണ്ടായത്. ഇന്നും ഇതേ അവസ്ഥയിലാണ് പല ദൈവമാക്കളുo . അവരുടെ വിഷമാവസ്ഥയില്‍ അവര്‍ക്ക് ആളും സഹായവും ആയി എത്തുമ്പോള്‍ അവര്‍ അത് എങ്ങനെ സംഭവിക്കുന്നു എന്ന് വിവേചിച്ചു അറിയുവാന്‍ മിനക്കെടാറില്ലാ.....

ഈ അടുത്ത ഇടയില്‍ നടന്ന വെള്ളപ്പൊക്കം തന്നെ നമ്മുക്ക് ഉദാഹരണം ആയി എടുക്കാം..... ആ വെള്ളപ്പൊക്കത്തില്‍ എത്രപേര്‍ അകപ്പെട്ടിരുന്നു.....? ആ വെള്ളത്തില്‍ മുങ്ങി മരിക്കാമായിരുന്ന അവസ്ഥയില്‍ ആയിരുന്നു പലരും..... എന്നാല്‍ ദൈവം അവരുടെ ജീവനെ തിരികെ കൊടുത്തു. അവരെ രക്ഷിക്കുവാന്‍ ആളും സഹായവും എത്തി...... എന്നാല്‍ ആരും തന്നെ പറയുന്നില്ലാ.... എന്‍റെ ദൈവം ആണ് എന്‍റെ ജീവനെ തിരികെ തന്നത് എന്ന്. ഞങ്ങളെ കുറേപ്പേര്‍ വന്നു രക്ഷിച്ചു എന്ന് മാത്രമേ പറയുന്നുള്ളൂ.... ഈ കുറേപ്പേര്‍ അവരുടെ ജീവന്‍ നഷ്ടപ്പെടുമല്ലോ എന്ന് പേടിച്ചിട്ടു വരാതിരിന്നു എങ്കില്‍ എന്ത് ചെയിതെനേം.....? ആ നല്ലവരായ മനുഷ്യരുടെ ഹൃദയത്തില്‍ അവരുടെ ജീവന്‍ പോയിട്ടാണെങ്കിലും പോയി എല്ലാവരെയും രക്ഷ പെടുത്തണം എന്ന തോന്നല്‍ ദൈവം കൊടുക്കുന്നതാണ് അത് ഒരുത്തര്‍ പോലും മനസ്സിലാക്കുന്നില്ലാ എന്നതാണ് വാസ്തവം.

ദൈവത്തിനു നാം ഓരോരുത്തരോടും ഉള്ള മഹാ കരുണ അല്ലെങ്കില്‍ കൃപ ഒന്നുകൊണ്ടു മാത്രം ആണ് നാം പട്ടുപോകാതെ ഇന്നും സന്തോഷമായിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിനു ലോകം അറിയപ്പെടത്തക്ക ഒരു പേരാണ് കിട്ടിയിരുന്നത്. അതായത് ദൈവത്തിന്‍റെ സ്വന്തം നാട്. എന്നാല്‍ ഈ കൊച്ചുകേരളത്തില്‍ ഉള്ള ജനം ദൈവഹൃദയത്തെ ദുഖിപ്പിക്കുന്ന തരത്തിലുള്ള വഷളത്വം കൊണ്ട് നിറഞ്ഞിരുന്നു......അപ്പോള്‍ ദൈവത്തിന്‍റെ കൃപ അവിടെയുള്ള ജനത്തിന്‍റെമേല്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് മരണസംഖ്യകുറഞ്ഞത്‌. ആ കൃപ ജനങ്ങളുടെ മേല്‍ ലെഭിച്ചതു ദൈവത്തെ അറിയുന്ന ഒരു കൂട്ടം ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രം ആണ്. എല്ലാ ഇടത്തും ഇരുളും പാപവും നിറയുമ്പോള്‍ തന്‍റെ ജനം സൂക്ഷിക്കപ്പെടുവാന്‍ ദൈവം അവരുടെമേല്‍ കൃപ പകരുന്നു.....നാം പലപ്പോഴും ദൈവത്തിനു പകരം മനുഷ്യനിലേക്ക് നോക്കുന്നതിനാല്‍ പലപ്പോഴും ദൈവ കൃപ ലഭിക്കാതെയും കൃപ നഷ്ടപ്പെട്ടവരായും കാണപ്പെടുന്നു.....

ഇതേ അവസ്ഥ ആയിരുന്നു നോഹയുടെ കാലത്തും ഉണ്ടായിരുന്നത്.നോഹക്ക് യഹോവയുടെ ദൃഷ്ടിയില്‍ കൃപ ലഭിച്ചു. മനുഷ്യനിലേക്ക് നോക്കാതെ ദൈവത്തിങ്കലേക്കു മാത്രം നോക്കിയത് കൊണ്ടാണ് നോഹക്ക് ആ കൃപ ലഭിച്ചത്. നോഹ ദൈവകൃപ അന്വഷിച്ചതുകൊണ്ടാണ് കണ്ടെത്തിയത്. അന്വഷിക്കാതിരുന്നെങ്കില്‍ ഒരിക്കലും കണ്ടെത്തുമായിരുന്നില്ലാ.....അന്വഷിപ്പാന്‍ കാരണമായി തീര്‍ന്നത് ചുറ്റുമുള്ള വഷളത്വം ആയിരുന്നു. ആകയാല്‍ പ്രീയ സഹോദരങ്ങളെ....ദോഷത്താല്‍ വലയുമ്പോഴും ബുദ്ധിമുട്ടുകള്‍ നിറയുമ്പോഴും കര്‍ത്താവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുക. അപ്പോള്‍ നമ്മുടെ അരുമ രക്ഷകന്‍ കൃപമേല്‍ കൃപ തന്നു നിങ്ങളെ അനുഗ്രഹിക്കും.

നോഹ പ്രാപിച്ച ദൈവകൃപയില്‍ നോഹയെ നിഷ്കളങ്കനും നീതിമാനും ആക്കി മാറ്റി.അങ്ങനെ എങ്കില്‍ ഈ ക്രുപായുഗത്തില്‍ ദൈവകൃപ നമ്മെ എത്ര അധികം നിഷ്കളങ്കരും നീതിമാന്മാരും ആക്കി തീര്‍ക്കും ?

ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.

അതുകൊണ്ട് പ്രീയമുള്ളവരെ..... കഠിന ശോധനയാല്‍ ചുറ്റപ്പെടുമ്പോഴും പ്രശ്നങ്ങള്‍ അന്തമില്ലാതെ പിന്തുടരുമ്പോഴും നാളത്തെ നല്ല ദിവസങ്ങളെ കാണുമെന്ന ആശപോലും ഇല്ലാതെ ആയിരിക്കുമ്പോഴും കര്‍ത്താവില്‍ വിശ്രമിച്ചു അവനായി ക്ഷമയോടെ കാത്തിരിക്കുക. അതേ....കര്‍ത്താവിനായി കാത്തിരിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ.....
സുമാ സജി 

Image may contain: one or more people, sky, ocean, outdoor and waterനമ്മുടെ ജീവിതത്തില് എല്ലാവരാലും തള്ളപ്പെടുക എന്നത് വളരെ നിരാശനിറഞ്ഞതും, വേദനാജനകവും ആണ്. നാം ചിന്തിക്കാത്ത വിഷയങ്ങള്ആയിരിക്കും മിക്കവാറും ഒരു തള്ളപ്പെടലിന് കാരണമായി തീരുന്നത്. ഞാനടക്കം പലരും ഈ തള്ളപ്പെടലുകള്അനുഭവിക്കുന്നവര്ആയിരിക്കാം......എന്നാല്........വചനത്തില്ഉടനീളം പരിശോദിച്ചാല്ദൈവപുരുഷന്മാര് ഒന്നാമത് തള്ളപ്പെടുകയും പിന്നീട് ഉയര്ത്തപ്പെടുകയും ചെയിതതായി കാണുന്നുണ്ട്.

യാക്കോബിന്റെ പുത്രനായ ജോസഫ്‌ ഇതിന് നല്ല ഒരു ഉദാഹരണം ആണ്. ആരംഭത്തില് പിതാവിന്റെ സ്നേഹം ജോസഫ്‌ അനുഭവിച്ചു .....എന്നാല് പെട്ടെന്ന് തന്നെ തള്ളപ്പെടുന്നതിന്റെ അനുഭവം ജോസഫിനു ഉണ്ടായി. തന്റെ സഹോദരന്മാര് ആദ്യം അവനെ തള്ളി.....പിന്നീട് പിതാവിനാല് തള്ളപ്പെടല്അനുഭവിച്ചു.....

പോത്തീഫറിന്റെ ഭവനത്തെ നോക്കിയാല്ആദ്യം അവന് ഉയര്ത്തപ്പെട്ടതായി അവനു തോന്നി എന്നാല് തള്ളപ്പെടല് അവനെ പിന്തുടര്ന്നു......

ദാവീദിനെ നോക്കിയാലും ഇതേ അനുഭവം ആണ്.ദാവീദ് ശൌലിനായിതന്റെ കയ്യില്ഒരു വീണ വെച്ചിരുന്നപ്പോള്..... ശൌല്ദാവീദിന് വേണ്ടി കരുതിയത്‌ ഒരു കുന്തമാണ്.

എന്നാല് അവസാനം ഇവരെല്ലാം ദൈവത്താല് ഉയര്ത്തപ്പെട്ടു.....

ഇതേപോലെ ഇതു വായിക്കുന്ന ഓരോരുത്തരും ഒരു പക്ഷേ..... സ്വന്തം സഹോദരങ്ങളാലോ...... മാതാപിതാക്കളാലോ...... ജോലീ മേഖലകളില് പലരുമായോ...... സ്നേഹിതന്മാരുമായോ.....ഒക്കെ അവഗണിക്കപ്പെടുകയോ.....തള്ളപ്പെടുകയോ ചെയിതവര് ആയിരിക്കാം ..... ചിലപ്പോള് നിങ്ങള്ക്ക് തോന്നിയേക്കാം ദൈവവും നിങ്ങളെ തള്ളിക്കളഞ്ഞു എന്ന്.....എന്നാല് പ്രീയ സഹോദരങ്ങളെ.....ഇതൊക്കെ നമ്മുടെ ജിവിതത്തില് വരുന്നത് നമ്മേ ഒന്ന് ഉടച്ചു വാര്ത്തെടുക്കുവാനാണ് എന്ന് നാം മനസ്സിലാക്കണം. ഹന്നയെ ഒന്ന് ശ്രദ്ധിച്ചു നോക്കുക. ദൈവം അവളുടെ ഗര്ഭം അടച്ചു എന്ന് 1ശമുവേല്‍ 1:5 ല്‍ നാം വായിക്കുന്നു.....ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മള്‍ ആയി തീരുന്നത് വരെ ദൈവം നമ്മളില്‍ നിന്നും പലതും എടുത്തു മാറ്റിയേക്കാം.....അതില്‍ ഒന്നും തളര്‍ന്നു പോകരുത്. ദൈവം നമ്മേ ആത്മീയമായും ഭൌതീകമായും ഉയര്‍ത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഇങ്ങനെയുള്ള തള്ളപ്പെടലിലൂടെയും...... ദുഖകരമായ പല സാഹചര്യങ്ങളിലൂടെയും പോകുവാന്‍ ദൈവം അനുവധിക്കുന്നു.....ഇപ്രകാരം ഉള്ള ബുദ്ധിമുട്ടുകളെ നാം നേരിടുമ്പോള്‍ ദൈവകൃപയാല്‍ നമ്മുടെ അകത്തെ മനുഷ്യന്‍ ബലം പ്രാപിക്കുമെങ്കില്‍ ആത്മീകമായും ഭൌതീകമായും നാം അനുഗ്ര്‍ഹിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യും. അതുകൊണ്ട് ധൈര്യത്തോടെ നമ്മുടെ തെറ്റുകളെ ഏറ്റുപറഞ്ഞു കര്‍ത്താവിന്റെ പാദപീoത്തിലേക്ക് ചെല്ലുക. നമ്മേ അറിയുന്നപോലെ മറ്റാരെ കര്‍ത്താവിനു അറിയുവാന്‍ സാധിക്കും. എപ്പോഴും സന്തോഷിപ്പിൻ...... ഇടവിടാതെ പ്രാർത്ഥിപ്പിൻ.....
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ...... ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. 😀

തള്ളപ്പെടല്‍ അനുഭവിക്കുന്ന ഏവരെയും ദൈവം ആശ്വസിപ്പിച്ചു അനുഗ്രഹിക്കട്ടെ.....എന്ന് പ്രാര്‍ഥിക്കുന്നു.....🙏

സ്നേഹത്തോടെ
സുമാ സജി .💞



Image may contain: one or more people, people standing and textമകനേ, നിന്റെ ഹൃദയം എനിക്കു തരിക; സദൃശ്യവാക്യങ്ങൾ23 : 26

പലപ്പോഴും നമ്മുടെ ഹൃദയം വ്യാകുലപ്പെട്ടുകൊണ്ടിരിക്കും . വ്യാകുലവേളകളിൽപോലും നമ്മുടെ ഹൃദയം ദൈവത്തിലേക്ക് തിരിക്കുവാൻ ശ്രമിക്കാറില്ല..... നമ്മുടെ ജീവിതത്തിന്റെ ബലഹീനനിമിഷങ്ങളിൽ പിശാച് നമ്മേ കീഴ് പ്പെടുത്തുവാൻ കാത്തു നിൽക്കുകയാണ് . എന്നാൽ ദൈവം നമ്മോടു ചോദിക്കുന്നു.... മകനേ, നിന്റെ ഹൃദയം എനിക്കു തരിക. എത്ര സ്നേഹത്തോടെയും കരുതലോടെയും ഉള്ള ചോദ്യം ആണിത്. നമ്മുടെ ഹൃദയം ദൈവത്തിനു കൊടുക്കുമെങ്കിൽ ദൈവേഷ്ടം ചെയ്യുവാൻ നാം പ്രീയപ്പെടുമെങ്കിൽ ജീവനാകട്ടെ മരണമാകട്ടെ പിശാചിന് നമ്മേ കീഴ്‌പ്പെടുത്തുവാൻ സാദ്ധ്യമല്ലാ.... ദൈവത്തിൽ വിശ്വാസം അർപ്പിച്ചു ദൈവത്തോട് അടുത്തു നിന്നാൽ നമ്മുടെ ഏറ്റവും ബലഹീനമായ നിമിഷങ്ങളിലും നമ്മുക്ക് ഏറ്റവും ശക്തമായ നിമിഷങ്ങൾ ആയി തീരും. അതുകൊണ്ടു ബലഹീനതയിൽ ശക്തയായി തീരുവാൻ ഓരോ ദിവസവും നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞു കർത്താവിനോടു പറ്റിച്ചേർന്നു നിൽക്കുവാൻ നമ്മുക്ക് ഏവർക്കും ശ്രമിക്കാം. 

സ്നേഹത്തോടെ നിങ്ങളുടെ 
സുമാസജി .



Image may contain: one or more peopleഎന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 1 കൊരിന്ത്യർ 15 : 52 

സ്വർഗ്ഗത്തിൽ നിന്നും മദ്ധ്യാകാശത്തിലേക്കുള്ള കർത്താവിന്റെ വരവ് ........

കല്ലറകൾ തുറക്കുന്നത്....... 

മരിച്ച വിശുദ്ധന്മാർ കല്ലറകളിൽനിന്ന് എഴുന്നേറ്റു കർത്താവിനോടു ചേരുന്നത് .......

ജീവനുള്ള വിശുദ്ധന്മാർ രൂപാന്തിരപ്പെട്ടു മദ്ധ്യാകാശത്തു കർത്താവിനെ എതിരേൽക്കുന്നതു.......

ഇവയെല്ലാം ഒരു നിമിഷത്തിൽ സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ ആണ് .

ഈ മഹത്വമേറിയ സംഭവങ്ങൾക്കായി നമ്മുക്ക് ഒരുങ്ങുവാൻ സാധിക്കുമോ ? .ഈ പാപബഹുലമായ ലോകത്തിൽ ജീവിക്കുമ്പോൾ നാമും പാപിയായിരിക്കുമ്പോൾ എങ്ങിനെ അതിനു സാധിക്കും ? സാധിക്കും എന്നാണു വചനം പറയുന്നേ......

യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.യെശയ്യാ 27 

ഇത് വിശുദ്ധന്മാർക്കു അല്ലെങ്കിൽ ദൈവസഭക്കു നൽകിയിരിക്കുന്ന വാഗ്ദത്തം ആണ് . രാവും പകലും നമ്മേ പാപത്തിൽ വീണു പോകാതെ നമ്മേ സൂക്ഷിക്കുകയും ക്ഷണംപ്രതി നമ്മേ നനക്കുമെന്നും വാഗ്ദത്തം ചെയ്തിരിക്കുന്നു.....ക്ഷണം പ്രതി നനക്കുക എന്നുദ്ദേശിക്കുന്നതു ഏതു നിമിഷവും നമ്മുടെമേൽ അനുഗ്രഹങ്ങളും അഭിഷേകവും കൃപയും പകർന്നു തന്നു നമ്മേ അവന്റെ വരവിനായി ഒരുക്കും എന്ന് വെളിപ്പെടുത്തുന്നു .....

പ്രീയ സഹോദരങ്ങളെ ...... നമ്മുടെ കഴിവുകൾ കൊണ്ടോ ...... ബുദ്ധികൊണ്ടോ ....... സാമർഥ്യം കൊണ്ടോ ........ വിശുദ്ധികൊണ്ടോ ...... ആരാധനയിൽ വെള്ള വസ്ത്രം ധരിച്ചു ഞങ്ങൾ പലതും വെടിഞ്ഞു വിശുദ്ധിയിലും വേർപാടിലും ജീവിക്കുന്നവർ ആണെന്ന് പറഞ്ഞത് കൊണ്ടോ........ കർത്താവിന്റെ വരവിൽ പോകാമെന്നു ചിന്തിക്കരുത് . ദൈവത്തിന്റെ കൃപയാൽ യേശുവരുമ്പോൾ നാംഅവനെ എതിരേൽക്കും . ആകയാൽ മറ്റുള്ളവർ എന്തൊക്കെ ധരിക്കുന്നു എന്ന് നോക്കി കുറ്റം വിധിച്ചും കിട്ടുന്നസമയം പിറുപിറുത്തും കളയാതെ പ്രാപിച്ച കൃപയെ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക . കൃപമേൽ കൃപയെ പ്രാപിച്ചു കൊൾക .

അതിനായി കർത്താവ് നമ്മളെ ഏവരെയും സഹായിക്കട്ടെ .....

സ്നേഹത്തോടെ നിങ്ങളുടെ
സുമാസജി



Image may contain: ocean, sky, text, nature, outdoor and waterയേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു. 1 യോഹന്നാൻ 4  

കർത്താവിന്റെ രഹസ്യവരവിൽ സഭ എടുത്തുകൊള്ളപ്പെട്ടതിനു ശേഷമാണ് എതിർക്രിസ്തു വെളിപ്പെടുന്നത് എന്നത് വാസ്തവം ആണെങ്കിലും യോഹന്നാൻ പറയുന്നു എതിർക്രിസ്തുവിന്റെ ആത്മാവു ഈ ലോകത്തിൽ ഉണ്ടു.അതു ഇപ്പോൾ് പ്രവർത്തിച്ചുകോണ്ടു മിരിക്കുന്നു ..... നാം ഓരോരുത്തരും ദൈവത്തിന്റെ ആലയമത്രെ എന്ന് വചനം പറയുന്നു ( 1 കോരിന്ത്യർ 3 :16 ) ഈ എതിർക്രിസ്തു ഈ ആലയത്തിൽ ഇരുന്നു തന്നെ ആരാധിക്കണമെന്നു അവകാശപ്പെടുന്നു.....
ഈ അന്ത്യനാളുകളിൽ എതിർക്രിസ്തുവിന്റെ ആത്മാവ് നമ്മിൽ പ്രവേശിക്കാതിരിക്കുവാൻ നാം എത്ര അധികം ശ്രദ്ധിക്കണം.മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പേരും ,പ്രശസ്തിയും, അംഗീകാരവും , ശ്രദ്ധയും , ഒക്കെ നേടി എടുക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ മനസ്സിലാക്കിക്കൊള്ളണം എതിർക്രിസ്തു നിങ്ങളുടെ ആലയത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നത്. അതുകൊണ്ടു ശ്രദ്ധിക്കുക ........ പെട്ടെന്ന് തന്നെ അനുതപിച്ചു കർത്താവിങ്കലേക്കു തിരിയുന്നില്ലെങ്കിൽ നിഗളത്തിന്റെ ആത്മാവ് നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെ തകർക്കും.
പാപികളോടോ ..... പിന്മാറ്റക്കാരോടോ ദൈവം എതിർത്ത് നിൽക്കുന്നു എന്ന് വചനത്തിൽ എവിടെയും പറയുന്നില്ല...... എന്നാൽ നിഗളികളോട് എതിർത്ത് നിൽക്കുന്നതായി വചനം പറയുന്നൂ .... 

നാം ഒന്ന് മനസ്സിലാക്കണം എതിർക്രിസ്തുവിന്റെ ആത്മാവ് തന്നേത്താൻ ഉയർത്തുന്ന ആത്മാവ് ആണ് . എന്നാൽ ക്രിസ്തുവിന്റെ ആത്മാവ് തന്നെത്താൻ താഴ്ത്തുന്ന ആത്മാവാണ്. പ്രീയ സഹോദരങ്ങളെ.... നമ്മളിൽ ഉള്ള ആത്മാവ് ഏതാണ് എന്ന് ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. തന്നെത്താൻ ഉയർത്തുന്ന ആത്മാവാണ് നമ്മിൽ ഉള്ളതെങ്കിൽ നമ്മൾ ഒരു അധ:പദനത്തിലേക്കുപോയിക്കൊണ്ടിരിക്കുകയാവും അതുകൊണ്ടു നമ്മിലുള്ള ആത്മാവ് ഏതെന്നു മനസ്സിലാക്കി കർത്താവിന്റെ പാദപീഠത്തിലേക്കു വന്നു തന്നെത്താൻ താഴ്ത്തി നമ്മുടെ കുറവുകളെ ഒന്ന് ഏൽപ്പിച്ചു കൊടുക്കാമോ..... ? നാളത്തേക്കു ഒരുപക്ഷെ ഇങ്ങനെ ഒരു അവസരം കിട്ടിയെന്നു വരില്ലാ.... അതുകൊണ്ടു ഇപ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ നിന്നും ആ എതിർക്രിസ്തുവിനെ എടുത്തുകളയുവാൻ ശ്രമിക്കുക .അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ ......

സ്നേഹത്തോടെ നിങ്ങളുടെ 
സുമാ സജി .