വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. ഉൽപ്പത്തി 1 : 3 ,4 .
ദൈവം ഒന്നാം ദിവസം ലോകത്തിൽ വെളിച്ചo ഉണ്ടാകട്ടെ എന്ന് കല്പിച്ചു . ഇതുപോലെ തന്നെ ദൈവം നമ്മളിലും ആ വെളിച്ചം കാണുവാൻ ആഗ്രഹിക്കുന്നു..... നാം ആയിരിക്കുന്ന സ്ഥാനങ്ങളിൽ എല്ലാം നമ്മുക്ക് വെളിച്ചം പകരുവാൻ സാധിക്കും. എന്നാൽ ആരും തന്നെ ആ വെളിച്ചo മറ്റുള്ളവരിലേക്ക് പകരുവാൻ തയ്യാറാകുന്നില്ല . എല്ലാവരിലും സ്വാർത്ഥത നിറഞ്ഞു നിൽക്കുന്നത് കാരണം ആണ് വെളിച്ചം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുവാൻ സാധിക്കാത്തതു . എന്നാൽ ദൈവം നമ്മേ ആക്കിയിരിക്കുന്ന സ്ഥാനങ്ങളിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യുവാനായി നമ്മേ അതാത് സ്ഥാനങ്ങളിൽ വെളിച്ചം നൽകുന്നവരായി വെച്ചിരിക്കുന്നു..... ദൈവം നമ്മിൽ ഓരോരുത്തരെയും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കുവാൻ തക്കതായി ഒരുക്കിയിരിക്കുന്നു..... നാം അതിനെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നത് നാം ഓരോരുത്തരും ആണ് തീരുമാനിക്കേണ്ടത് ........
ഏറ്റവും പ്രകാശമുള്ള സൂര്യൻ പോലും ഭൂമിയുടെ ഒരു ഭാഗത്തു പൂർണ്ണമായും മറയ്ക്കപ്പെടുന്ന സമയം ഉണ്ട് .അതുപോലെ നാം ഏതു സ്ഥാനങ്ങളിൽ ആണെങ്കിലും ചില സമയങ്ങളിൽ നമ്മേ തന്നെ മറക്കപ്പെടേണ്ടതായിട്ടുണ്ട്
ദൈവത്തിൽ കീഴ്പെട്ടു ദൈവകൃപയെ ആശ്രയിച്ചു മുന്നോട്ടു പോകുകയാണെങ്കിൽ നാം പ്രകാശിക്കുക തന്നെ ചെയ്യും . എന്നാൽ ഇന്ന് പലപ്പോഴും നാം കാണുന്നത് ദൈവമുൻപാകെ അൽപ്പസമയം പോലും ചിലവാക്കാതെ സ്വന്തം ബുദ്ധിയാൽ വചനങ്ങളെ വിവേചിച്ചു കർണ്ണരസം ആക്കുമാറ് വളരെ വാചാലം ആയി പ്രസംഗിക്കും. അങ്ങിനെയുള്ളിടത്തു വ്യാപരിക്കുന്നത് അന്ധകാരം ആയിരിക്കും അവരിലെ പ്രകാശംനിന്നുപോകുന്നു.....
നമ്മിലുള്ള വെളിച്ചo വിശ്വസ്തതയോടെ നമ്മുക്ക് നിയമിക്കപ്പെട്ട സ്ഥാനത്തു നിന്നുകൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം ആകും വിധം പ്രകാശിക്കണം. നിങ്ങളുടെ പ്രകാശം ഒരു പക്ഷെ എല്ലാവരിലും ഒരുപോലെ എത്തിപ്പെടണം എന്നില്ലാ...... ഇതാണ് ഇന്ന് സംഭവിക്കുന്നതും .വിശ്വസ്തരായ ഒരുപാട് വിശുദ്ധന്മാർ നമ്മുടെ ഇടയിൽ ഉണ്ട് .അവരെല്ലാം സൂര്യൻ ഭൂമിയുടെ ഒരുഭാഗത്ത് മറയപ്പെടുന്നത് പോലെ മറഞ്ഞിരിക്കുവാണ് . അവരെ വെളിച്ചത്തിലേക്കു ഒന്ന് കൊണ്ടുവരുവാൻ ആരുമില്ല . അവർ മുഴംകാൽ മടക്കി ദൈവസന്നിധിയിൽ ഇരുന്നു അനേകർക്ക് വേണ്ടി കരയുകയും ദൈവമുപാകെ വളരെ അധികം പ്രകാശിക്കുകയും ചെയ്യുന്നു.. ദൈവത്തിനു അവരെയാണ് ആവശ്യം.മറ്റുള്ളവർക്ക് പ്രയോജനം ആയി തീരാവുന്ന ഇതേ പോലുള്ള വിശുദ്ധൻ മാരുടെ ശുശ്രൂഷ മറഞ്ഞിരിക്കുവാൻ ദൈവത്താൽ നിശ്ചയിക്കപ്പെട്ട കാലങ്ങളിൽ അത് മറഞ്ഞു തന്നെ ഇരിക്കട്ടെ . സമയമാകുമ്പോൾ നമ്മുടെ മുൻപിൽ ഇവർ പ്രകാശിക്കുകയും വിശുദ്ധിയും അശുദ്ധിയും ഏതെന്നു എടുത്തു കാട്ടി മനസ്സിലാക്കി തരുകയും ചെയ്യുംചെയ്യും .
വലിയ സ്റ്റേജുകളിൽ കേറിയിറങ്ങി സ്റ്റേജിളക്കുന്നവരെ അല്ലാ ദൈവത്തിലിന് വേണ്ടത് .അവിടെ താൽക്കാലിക പ്രകാശം മാത്രമേ കാണൂ.... നിത്യ പ്രകാശം കാണില്ല .
ദൈവത്താൽ നിയമിക്കപ്പെട്ട വെളിച്ചങ്ങൾ അതിന്റെ ഉത്തരവാദിത്വത്തെ വിശ്വസ്തതയോടെ നിർവഹിക്കുന്നതുപോലെ നമ്മുക്കും നമ്മുടെ ദൈവത്തിന്റെ സുവിശേഷ വെളിച്ചങ്ങളായി അവനു വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാം. വചനം നമ്മോടു ഇങ്ങനെ ആഹ്വനം ചെയ്യുന്നു ........ എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
.ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.......
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി .
No comments:
Post a Comment