BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: one or more people, people sitting and textതകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തെ ദൈവം നിരസിക്കയില്ല (സങ്കീ. 51:17).

നാം തകർന്നഹൃദയം ഉള്ളവരായിരിക്കണം എന്നാണു ദൈവം ആഗ്രഹിക്കുന്നത് . നമ്മുടെ ഹൃദയം തകർന്നത് ആണെങ്കിൽ മാത്രമേ ദൈവത്തിനു നമ്മുടെ കൂടെ ആയിരിക്കുവാൻ പറ്റുകയുള്ളൂ. മനസ്താപമുള്ളവരോട് കൂടെ വസിക്കുവാൻ ആണ് കർത്താവ് ആഗ്രഹിക്കുന്നത് .നമ്മുടെ ഹൃദയത്തിൽ പലചിന്തകൾ കടന്നു കൂടും .എന്നാൽ നമ്മുടെ ഹൃദയം തകർക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ ഹൃദയത്തിൽ ഇരിക്കുന്നത് എന്തെന്ന് നമ്മുക്ക് മനസ്സിലാകില്ല.എങ്കിലും നമ്മുടെ ഹൃദയവിചാരങ്ങൾ എല്ലാം ദൈവം അറിയുന്നു എന്നതാണ് വാസ്തവം.

നമ്മുടെ ഹൃദയത്തിൽ ഉള്ളത് പലപ്പോഴും നാം മനസ്സിലാക്കാൻ ശ്രമിക്കാറില്ല . ഇസ്രായേൽ മക്കളെദൈവം നാൽപ്പതു വർഷക്കാലം മരുഭൂമിയിലൂടെ നടത്തി .അവരുടെ ഹൃദയത്തിൽ ഉള്ളത് അവർ അറിയുവാൻ വേണ്ടി ആയിരുന്നു അത്. ആവർത്തനം 8 :2 ൽ നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം. എന്നാൽ അവരുടെ ഹൃദയത്തിൽ ഇരിക്കുന്നത് എന്തെന്ന് അറിയുവാൻ കഴിയാതെ അവരിൽ അനേകൾ മരുഭൂമിയിൽ വീണു മരിച്ചു.

നമ്മുക്കും ഇങ്ങനെയുള്ള പരീക്ഷണങ്ങൾ നേരിടാതെ ഇരിക്കണമെങ്കിൽ അന്ത്യത്തോളം നാം കർത്താവിനെ അനുഗമിച്ചു ജീവിക്കണമെങ്കിൽ നമ്മുടെ ഹൃദയത്തിൽ ഇരിക്കുന്നത് എന്തെന്ന് ഓരോ നിമിഷവും നാം അറിയണം . നമ്മുടെ ഹൃദയത്തിൽ ഉള്ളത് അറിയണമെങ്കിൽ തകർന്നും നുറുങ്ങിയുമുള്ള ഒരു ഹൃദയം നമ്മുക്ക് ആവശ്യമാണ് .

പത്രോസ് തന്റെ ഹൃദയത്തിൽ ഇരിക്കുന്നത് എന്തെന്ന് അറിഞ്ഞിരുന്നില്ല പത്രോസ് കർത്താവിനോടു പറഞ്ഞു കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ പത്രോസ് കർത്താവിനെ തള്ളി പറയുന്നതായി നമ്മുക്ക് കാണുവാൻ സാധിക്കുന്നു. നമ്മുടെ ഹൃദയത്തിൽ ഉള്ളത് എന്തെന്ന് നാം അറിഞ്ഞില്ലെങ്കിൽ പത്രോസിനെ പോലെ നാമും കർത്താവിനെ തള്ളിപ്പറയുന്നവർ ആയി തീരും.

അതുകൊണ്ട് പ്രീയസഹോദരങ്ങളെ തകർക്കപ്പെട്ട ഒരു ഹൃദയം നമ്മുക്ക് ആവശ്യമാണ് .എങ്കിലേ നമ്മുടെ ഹൃദയത്തിൽ ഉള്ളത് നമ്മുക്ക് മനസ്സിലാക്കുവാനും അതുമൂലം നമ്മുടെ പാപങ്ങളെ തിരിച്ചറിഞ്ഞു കർത്താവിനോടു ഏറ്റുപറയുവാനും സാധിക്കുകയുള്ളൂ . നമ്മുടെ ഹൃദയത്തിൽ ഇരിക്കുന്നത് എന്തെന്ന് അറിയത്തക്കവണ്ണം തകർന്നും നുറുങ്ങിയുമുള്ള ഹൃദയമുള്ളവരായിരിപ്പാൻ കർത്താവ് നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ..

സ്നേഹത്തോടെ
സുമാ സജി .


No comments:

Post a Comment