
സ്വർഗ്ഗത്തിൽ നിന്നും മദ്ധ്യാകാശത്തിലേക്കുള്ള കർത്താവിന്റെ വരവ് ........
കല്ലറകൾ തുറക്കുന്നത്.......
മരിച്ച വിശുദ്ധന്മാർ കല്ലറകളിൽനിന്ന് എഴുന്നേറ്റു കർത്താവിനോടു ചേരുന്നത് .......
ജീവനുള്ള വിശുദ്ധന്മാർ രൂപാന്തിരപ്പെട്ടു മദ്ധ്യാകാശത്തു കർത്താവിനെ എതിരേൽക്കുന്നതു.......
ഇവയെല്ലാം ഒരു നിമിഷത്തിൽ സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ ആണ് .
ഈ മഹത്വമേറിയ സംഭവങ്ങൾക്കായി നമ്മുക്ക് ഒരുങ്ങുവാൻ സാധിക്കുമോ ? .ഈ പാപബഹുലമായ ലോകത്തിൽ ജീവിക്കുമ്പോൾ നാമും പാപിയായിരിക്കുമ്പോൾ എങ്ങിനെ അതിനു സാധിക്കും ? സാധിക്കും എന്നാണു വചനം പറയുന്നേ......
യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.യെശയ്യാ 27

ഇത് വിശുദ്ധന്മാർക്കു അല്ലെങ്കിൽ ദൈവസഭക്കു നൽകിയിരിക്കുന്ന വാഗ്ദത്തം ആണ് . രാവും പകലും നമ്മേ പാപത്തിൽ വീണു പോകാതെ നമ്മേ സൂക്ഷിക്കുകയും ക്ഷണംപ്രതി നമ്മേ നനക്കുമെന്നും വാഗ്ദത്തം ചെയ്തിരിക്കുന്നു.....ക്ഷണം
പ്രീയ സഹോദരങ്ങളെ ...... നമ്മുടെ കഴിവുകൾ കൊണ്ടോ ...... ബുദ്ധികൊണ്ടോ ....... സാമർഥ്യം കൊണ്ടോ ........ വിശുദ്ധികൊണ്ടോ ...... ആരാധനയിൽ വെള്ള വസ്ത്രം ധരിച്ചു ഞങ്ങൾ പലതും വെടിഞ്ഞു വിശുദ്ധിയിലും വേർപാടിലും ജീവിക്കുന്നവർ ആണെന്ന് പറഞ്ഞത് കൊണ്ടോ........ കർത്താവിന്റെ വരവിൽ പോകാമെന്നു ചിന്തിക്കരുത് . ദൈവത്തിന്റെ കൃപയാൽ യേശുവരുമ്പോൾ നാംഅവനെ എതിരേൽക്കും . ആകയാൽ മറ്റുള്ളവർ എന്തൊക്കെ ധരിക്കുന്നു എന്ന് നോക്കി കുറ്റം വിധിച്ചും കിട്ടുന്നസമയം പിറുപിറുത്തും കളയാതെ പ്രാപിച്ച കൃപയെ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക . കൃപമേൽ കൃപയെ പ്രാപിച്ചു കൊൾക .
അതിനായി കർത്താവ് നമ്മളെ ഏവരെയും സഹായിക്കട്ടെ .....
സ്നേഹത്തോടെ നിങ്ങളുടെ
സുമാസജി
No comments:
Post a Comment