ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.
മലാക്കി 2 :16
ഇന്നത്തെ തലമുറയിൽ വളരെ പ്രസക്തമായ ഒരു വചന ഭാഗം ആണിത് .വിവാഹ ജീവിതം ഇന്ന് പലരും ഒരു തമാശ ആയിട്ടാണ് കാണുന്നത് . വസ്ത്രം മാറുന്നപോലെ മാറി മാറി ജീവിക്കുവാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്
നമ്മുടെ കയ്യോ കാലോ മുറിവേറ്റു വളരെ അധികം വേദനിക്കുകയും നീരുവെക്കുകയും അത് മുഖാന്തിരം വളരെ അധികം പ്രയാസപ്പെടുകയും ചെയ്യുമ്പോൾ നാം എന്താ ചെയ്യുക ? നമ്മുടെ ശരീരത്തിൽ നിന്നും ആ ഭാഗം മുറിച്ചുമാറ്റുമോ ? അതോ മുറിവുണക്കുവാൻ ശ്രമിക്കുമോ ?
ഒന്നിച്ചു ദീർഘകാലം ജീവിക്കുന്നത് ഒരു പഴഞ്ചൻ സമ്പ്രദായമോ മുഷിപ്പൻ കാര്യമോ അല്ല പ്രീയപ്പെട്ടവരേ......... അത് ദൈവം രണ്ടു വ്യക്തികളെ ഒന്നാക്കുന്ന ഒരു വല്യ പ്രക്രീയ ആണത് . ദൈവത്തിന്റെ ആദ്യത്തേതും മഹത്വപൂർണ്ണവുമായ ഒരു പദ്ധതി ആയിരുന്നു കുടുംബജീവിതം.അതുകൊണ്ടു കുടുംബ ജീവിതത്തെ തമാശ ആയി ആരും കാണരുത് . പ്രത്യേകിച്ച് യുവതീ യുവാക്കൾ വളരെ ഗൗരവത്തോടെ വേണം ഇതിനെ സമീപിക്കുവാൻ....... തോന്നുമ്പോൾ ഇട്ടെറിഞ്ഞിട്ടു പുതിയതിനെ തേടി പോകുന്നതല്ല കുടുംബജീവിതം . അത് രണ്ടു വ്യക്തികളെ തമ്മിൽ ഒന്നാക്കി ചേർക്കൽ ആണ്. അവർ രണ്ടല്ല ഒന്നാണ് . ഈ ഒരു ചിന്ത എല്ലാവരിലും വേണം . നമ്മുടെ ശരീരത്തിലെ ഒരു അവയവം കേടുപാടുകൾ സംഭവിച്ചു ജീർണ്ണിച്ച് അളിഞ്ഞു പോകാൻ തുടങ്ങിയാൽ എന്ത് വില കൊടുത്തും അതിനെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നപോലെ തന്നെ വേണം നമ്മുടെ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും തരണം ചെയ്യാൻ . അതുകൊണ്ടു മറ്റുള്ള എല്ലാ വിഷയങ്ങളും മാറ്റി വെച്ച് കുടുംബ ബന്ധം മനോഹരമാക്കുവാൻ ദൈവത്തിന്റെ കൃപക്കായി നിരന്തരം പ്രാർത്ഥിക്കുക.ദൈവത്തിൽ നിന്നും ആലോചനകൾ ചോദിക്കുക , അങ്ങനെ ആരോഗ്യകരമായ ഒരു കുടുംബ ബന്ധം മുന്നോട്ടു നയിക്കുവാൻ ശ്രമിക്കുക. അതാണ് ദൈവം ഓരോരുത്തരെയും കുറിച്ച് ആഗ്രഹിക്കുന്നത് .
ആരോഗ്യകരമായ ഒരു കുടുംബജീവിതം നയിക്കുവാൻ ദൈവം നിങ്ങളെ ഏവരെയും സഹായിക്കട്ടെ ...... GOD BLESS YOU ALL ........
സ്നേഹത്തോടെ
സുമാ സജി 💞

No comments:
Post a Comment