നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, യെശയ്യാവ് 41:10
നമ്മുക്ക് വളരെ അധികം ആശ്വാസം നൽകുന്ന വചനമാണിത്. പ്രത്യാശ നഷ്ടപ്പെട്ടു ഈ ലോകജീവിതം പ്രതികൂലത്തിലൂടെ കടന്നു പോകുമ്പോൾ നമ്മളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്റെ ശക്തിയേറിയ ഈ വചനം പൂർണ്ണമായും അവനിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു .
നാമെല്ലാവരും ദൈവത്തിൽ ആശ്രയിക്കുന്നവർ ആണ് . കർത്താവ് നമ്മുടെ രക്ഷകൻ ആണ് . നമ്മുടെ സകല പാപങ്ങളും പൊക്കി നമ്മേ രക്ഷിച്ച കർത്താവ്..
പാപം ചെയ്യാത്തവർ ആരും ഇല്ലാ ഒരുത്തൻപോലും ഇല്ലാ എന്ന് വചനം പറയുന്നു
പാപം ചെയിതു എന്നുകരുതി പേടിച്ചിട്ടു ആരും ദൈവത്തിൽ നിന്നും അകന്നു നിൽക്കേണ്ട ആവശ്യമില്ല. കർത്താവ് വന്നത് പാപികളെ തേടി ആണ്. അവന്റെ പാപങ്ങളെ കഴുകി സ്വന്തം മകനും മകളും ആക്കി മാറ്റുവാൻ ആണ് കർത്താവ് നമ്മുടെ ഇടയിലേക്ക് കടന്നു വന്നത്. പാപികളായ നാം ഒന്ന് വിശ്വസിക്കണം ദൈവം ക്ഷമിക്കുന്ന സ്നേഹം ആണെന്ന്. അവനിൽ നിന്നും അകന്നു നിൽക്കുവാൻ പാപം ഒരു കാരണമായി തീരരുത്.
സകല പാപങ്ങളെയും പോകുവാൻ അധികാരം ഉള്ളവനിലേക്കു ആണ് നമ്മൾ കടന്നു ചെല്ലുന്നതു യേശു ക്രിസ്തു കാൽവറിയിൽ യാഗം ആയി തീർന്നത് നമ്മുടെ സമ്പൂർണ്ണ പാപമോചനത്തിന് വേണ്ടി ആണ്. അങ്ങനെ ദൈവീക സമാധാനത്തിനു വേണ്ടി വിളിക്കപ്പെട്ടവർ ആണ് നാം. യേശു ക്രിസ്തുവിന്റെ കാൽവറി മരണം നമ്മുടെ പാപങ്ങളെ പോക്കി അവനോടു കൂടെ ചേരുവാൻ ആണ് എന്ന് നാം വിശ്വസിക്കണം അപ്പോൾ നാം യഥാർത്ഥത്തിൽ ഒരു ദൈവപൈതൽ ആയി തീരുകയും ദൈവസ്നേഹത്തിൽ നടക്കുവാൻ നമ്മൾ ശീലിക്കുകയും ചെയ്യും.
''പള്ളീൽ പോകുകയും, അവിടെ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും, രൂപങ്ങളെ തൊട്ടു വണങ്ങുകയും, നേര്ച്ച ഇടുകയും, മെഴുകുതിരി കത്തിക്കുകയും, ദാനധർമ്മങ്ങൾ ചെയ്യുകയും, സഭാചരിത്രം പഠിച്ചു വചനത്തോട് ബന്ധം ഇല്ലാതെ ജീവിക്കുകയും ചെയ്താൽ ഒരിക്കലും ഒരു ദൈവപൈതൽ ആയി തീരുകയില്ലാ . ഇങ്ങനെ ജീവിക്കുവാൻ അനേകർക്ക് സാധിക്കും.
പിശാച് വലിയ തന്ത്രശാലിയാണ് അവനെപ്പോഴും ജനത്തോടു പറഞ്ഞുകൊണ്ടിരിക്കും നിങ്ങളുടെ പാപം നിങ്ങളെ സ്വർഗ്ഗത്തിൽ കൊണ്ടുപോകയില്ലാ എന്നും നിങ്ങള്ക്ക് ദൈവത്തിന്റെ അടുത്തു ചെല്ലാൻ സാധിക്കുകയില്ല എന്നും അവൻ പറയും,എന്നാൽ ഇത് ദൈവത്തിൽ നിന്നും തന്റെ മക്കളെ അകറ്റുവാൻ വേണ്ടി പിശാച് പ്രവർത്തിക്കുന്ന തന്ത്രം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം. നാം എല്ലാവരും പാപികൾ ആണെന്നു ദൈവത്തിനു അറിയാം എന്നാൽ നമ്മുടെ പാപങ്ങളെ പൊക്കി നമ്മേ വിശുദ്ധിയിൽ നടത്തുവാൻ അവൻ മതിയായവൻ ആണ് എന്ന് മനസ്സിലാക്കുമ്പോൾ ഏതു പാപിക്കും അവനിലേക്ക് ഓടി എത്തുവാൻ സാധിക്കും. നാം ഓരോരുത്തരുടെയും തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു നല്ല പിതാവ് ആണ് നമ്മുടെ ദൈവം.
യേശു ആണ് നമ്മുടെ രക്ഷകൻ മറ്റുള്ളവർ നമ്മെ എങ്ങിനെ വിധിച്ചാലും അതിനെ എല്ലാം അവഗണിച്ചു ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുക അവിടെ നമ്മെ ഇരുകൈകളും നീട്ടി സ്വീകരിക്കുവാൻ നമ്മുടെ അരുമനാഥൻ ഉണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ പാപം ചെയിതു നശിച്ചുപോകാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ലല്ലോ അതുപോലെ തന്നെയാണ് നമ്മുടെ സ്വർഗ്ഗീയ പിതാവും ആഗ്രഹിക്കുന്നില്ല ഒരു വ്യക്തിപോലും നശിച്ചു പോകുവാൻ..... അതുകൊണ്ടു നാം ചെയ്തുകൂട്ടിയ പാപങ്ങളെ ഓർത്തു കർത്താവിൽ നിന്നും പിന്തിരിഞ്ഞു നിൽക്കാതെ കർത്താവിന്റെ സന്നിധിയിലേക്ക് ഒന്ന് ചെന്ന് ആ പാപങ്ങളെ ഏറ്റു പറഞ്ഞുകൊണ്ട് ഇനിമേൽ ഉള്ള ജീവിതം കർത്താവിനായി സമർപ്പിക്കുവാൻ ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി

No comments:
Post a Comment