നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. 1കൊരിന്ത്യർ 15 : 57
2019 നമ്മുടെ ജീവിതത്തിൽ പ്രതികൂലങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത വര്ഷം ആയിരിക്കണമെന്നില്ല . പക്ഷെ നമ്മുക്ക് ഭാരപ്പെടേണ്ട കാര്യമില്ല . ജയിച്ചവൻ നമ്മുടെ കൂടെകൂടെ ഉള്ളതുകൊണ്ട് ആത്മവിശ്വാസത്തോടെ ഏതു പ്രതികൂലത്തെയും നമ്മുക്ക് നേരിടുവാൻ സാധിക്കും.കാരണം നമ്മുടെ പടകിൽ രക്ഷകനായ കർത്താവുണ്ട്. അതുകൊണ്ടു ജയാളികളായി ആത്മവിശ്വാസത്തോടെ ഓരോ ദിവസവും മുന്നേറണം .
യോശുവ 1 : 9 ൽ പറയുന്നു .......നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ. നാം ധൈര്യവും ശക്തിയും ഉള്ളവരായി പ്രതികൂലങ്ങളെ നേരിടണം . ദൈവം നമ്മുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ ?
ഈ ലോകത്തിൽ നമ്മുക്ക് പ്രതികൂലങ്ങൾ ഉണ്ട് അതിനെ നേരിടുവാനുള്ള ധൈര്യവും ശക്തിയും കർത്താവ് നമ്മുക്ക് തന്നിട്ടുണ്ട് .ദൈവത്തിന്റെ മക്കൾ സാധാരണക്കാർ അല്ലാ.നമ്മുടെ കർത്താവ് എപ്പോഴും നമ്മോടു കൂടെയുണ്ട് . അതുകൊണ്ടാണല്ലോ ഭയപ്പെടേണ്ടാ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന് വചനം നമ്മോടു വിളിച്ചു പറയുന്നത് .കർത്താവിന്റെ ഈ വാക്കുകൾ ധൈര്യവും പ്രചോദനവും നൽകുന്നു . ഇമ്മാനുവേൽ നമ്മുടെ കൂടെയുണ്ടെന്നുള്ള ബോധ്യത്താൽ തന്നേ നമ്മുക്ക് ശക്തിയും ബലവും വരുന്നു അതുകൊണ്ടു കർത്താവിന്റെ ഈ ശക്തിയും ബലവും ധരിച്ചുകൊണ്ട് ധീരതയോടെ മുന്നേറുവാൻ ദൈവം ഓരോരുത്തരെയും സഹായിക്കട്ടെ.
സ്നേഹത്തോടെ
സുമാ സജി .

No comments:
Post a Comment