BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: one or more people and textജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. റോമർ 8:5

🤔 നീയന്ത്രിക്കുവാൻ പറ്റാത്ത ചിന്തകളിൽ നിന്നും നമ്മെ എങ്ങനെയാണ് പരിശുദ്ധാത്മാവ് വിടുവിക്കുന്നതു ? 

ഒരു ദൈവ പൈതലിന്റെ ഉള്ളിൽ അവർ അറിയാതെ തന്നെ എപ്പോഴും ഒരു യുദ്ധം നടക്കുന്നുണ്ട് . നമ്മുടെ പഴയ മനുഷ്യനും യേശുക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ കിട്ടിയ പുതിയ മനുഷ്യനും തമ്മിലാണ് ആ യുദ്ധം നടക്കുന്നത് .ഈ യുദ്ധം ജയിക്കണം എങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായം അത്യാവശ്യം ആണ്. ഒരുവൻ ക്രിസ്തുവിൽ ആകുമ്പോൾ അവൻ പുതിയ സൃഷ്ടി ആകും . അവനിലേക്ക്‌ പരിശുദ്ധാത്മാവ് കടന്നു വന്നു അവനിൽ വസിക്കുന്നു . ഇങ്ങനെയുള്ള വ്യക്തിയിലേക്ക് സാത്താൻ പല തരത്തിൽ ഉള്ള പരീക്ഷണങ്ങൾ കൊണ്ട് വരും .വിവിധ തരത്തിൽ ഉള്ള പ്രലോഭനങ്ങൾ സാത്താൻ നമ്മുടെ മുൻപിൽ കൊണ്ട് വെക്കും.അതിനെ ഒക്കെ അതിജീവിക്കണമെങ്കിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മുക്ക് അത്യാവശ്യം ആണ്

ദൈവം നമ്മുടെ ഉള്ളിൽ പ്രത്യാശയുടെയും ആത്മീയ വളർച്ചയുടെയും ചിന്തകൾ കൊണ്ട് വരുന്നു . ഇതിൽ നാം ഏതു തിരഞ്ഞെടുക്കും ? 🤔

വചനം പറയുന്നു ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ... റോമർ 8 : 6

ഒരു വ്യക്തി തന്റെ സമാധാനവും ജീവനും കളഞ്ഞു മരണത്തെ ആഗ്രഹിക്കുമോ ? പലപ്പോഴും നമ്മുടെ സ്വായത്വത്തെ നശിപ്പിക്കുന്ന ചിന്തകൾ കൂടുതലായി നമ്മിൽ കടന്നു വരും .ആ ചിന്തകൾ നമ്മെ നശിപ്പിക്കുമെന്ന് നമ്മുക്ക് അറിയാമെങ്കിലും അതിൽ തുടരുവാൻ നാം ആഗ്രഹിക്കുന്നു .... ഇങ്ങനെയുള്ള സന്ദർഭത്തിൽ നാം
എന്ത് ചെയ്യണം ?🤔
ഇവിടെ ആണ് പരിശുദ്ധാത്മാവിന്റെ സഹായം നമ്മുക്ക് അത്യാവശ്യം ആയി വരുന്നത് .നമ്മുക്ക് നീയന്ത്രിക്കുവാൻ പറ്റാത്തതിൽ നിന്നും നമ്മെ മോചിപ്പിച്ചു നമ്മളെ പൂർണ്ണ സ്വാതന്ത്ര്യത്തിൽ നടത്തുന്നത് പരിശുദ്ധാത്മാവ് ആണ് . ആത്മാവ് ചെയ്യുന്നത്..... നമ്മുടെ ചിന്തകളെ മാറ്റുകയല്ലാ .... മറിച്ച് അതിനു പകരം വേറെ നല്ല ചിന്തകളിലേക്ക് നമ്മെ കൊണ്ടുപോകുകയാണ് ചെയ്യുന്നത് .

ഉദാഹരണത്തിന് അമിതമായി സിനിമ കാണുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ വേറെ നല്ല കാര്യങ്ങൾ കാണുവാനായിട്ടു അവന്റെ മനസ്സിനെ മാറ്റുന്നു..... മദ്യപാനത്തിന് അടിമപ്പെട്ട ഒരു വ്യക്തിയെ ആ ചിന്തകളിൽ നിന്നും മാറ്റി വേറെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകുന്നു .അങ്ങനെ നമ്മുടെ പഴയ ചിന്തകളെ പുതിയ ചിന്തകൾ കൊണ്ട് പകരം വെക്കണം .നമ്മുടെ ഹൃദയത്തിൽ എപ്പോഴും പോസിറ്റീവ് ചിന്തകളാൽ നെഗറ്റീവിനെ അകറ്റിക്കളയണം .തിന്മയെ നന്മകൊണ്ട് എതിർക്കുക.അങ്ങനെ നാം ചെയ്യുമ്പോൾ നമ്മുടെ പഴയ മനുഷ്യൻ നമ്മളിൽ നിന്നും അടർന്നു പോകും പരിശുദ്ധാത്മാവിനെ നാം എപ്പോഴും ഇപ്രകാരമുള്ള പ്രക്രീയകളിലേക്കു സ്വാഗതം ചെയിതു കൊണ്ടിരിക്കണം. അപ്പോൾ ആത്മാവ് നമ്മുടെ മനസ്സിനെ പൂർണ്ണമായും ആത്മാവിന്റെ നീയന്ത്രനത്തിൽ കൊണ്ടുവരും . അങ്ങനെ ആത്മാവിൽ നടക്കുന്ന നാം ജഡത്തിന്റെ പ്രവൃത്തികളെ അനുസരിക്കുകയില്ല .ഇ പ്രകാരം ജീവിക്കുമ്പോൾ ആണ് നാം ക്രിസ്തുവിന്റെ തികഞ്ഞ പുരുഷത്വത്തിലേക്കു വളരുന്നത്. ഇതാണ് ദൈവം തന്റെ മക്കളിൽ നിന്നും ആഗ്രഹിക്കുന്നത്.

ദൈവം നിങ്ങളെ ഓരോരുത്തരെയും ജഡത്തിന്റെ പ്രവൃത്തികളിൽ നിന്നും വിടുവിച്ചു അനുഗ്രഹിക്കട്ടെ ....

സ്നേഹത്തോടെ
സുമാസജി.


No comments:

Post a Comment