എന്തിനാണ് നാം സഭായോഗത്തിനു അല്ലെങ്കിൽ പള്ളിയിൽ പോകുന്നത് ?
പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യം ആണിത് .
നിരന്തരമായി പള്ളിയിൽ പോകുന്ന ഒരു വിശ്വാസിയും തന്റെ സുഹൃത്തിനോട് ഇതേ ചോദ്യം ചോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങിയത് ഇങ്ങനെ.....
ഞാൻ 30 വർഷമായി പള്ളിയിൽ പോകുന്നു . അതിനിടക്ക് ഞാൻ മൂവായിരത്തിൽ അധികം പ്രസംഗങ്ങൾ കേട്ടു..... പക്ഷെ അതെന്റെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല അതിൽ ഒരു പ്രസംഗം പോലും എനിക്ക് ഓർത്ത് എടുക്കുവാനും സാധിക്കുന്നില്ല .അതുകൊണ്ടു എനിക്ക് ഒരു കാര്യം മനസ്സിലായി ..... ഈ പള്ളിയിൽ പോകുന്നത് തികച്ചും പ്രയോജനം ഇല്ലാത്ത ഒരു കാര്യം ആണെന്ന് . വെറുതെ നമ്മുടെ സമയം കളയുവാൻ വേണ്ടി പാസ്റ്റർമാരും അച്ഛന്മാരും വൃഥാ പ്രസംഗിച്ചുകൊണ്ടേ ഇരിക്കുന്നു .....എന്ത് പ്രയോജനം..... ?
ഇത് കേട്ടു കൊണ്ടിരുന്ന സുഹൃത്ത് കൊടുത്ത മറുപടി ..... ഞാൻ 30 വർഷമായി കുടുംബജീവിതം നയിക്കുന്ന വ്യക്തിയാണ് . ഈ കാലയളവിൽ എന്റെ ഭാര്യ എനിക്ക് മുപ്പതിനായിരത്തിൽ അധികം വിവിധ തരത്തിൽ ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി തന്നു . പക്ഷെ ഞാൻ ഇപ്പോൾ ആ വിഭങ്ങൾ ഒന്നുപോലും ഓർക്കുന്നില്ല ..... പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ് ആ കാലഘട്ടങ്ങളിൽ കഴിച്ച ആഹാരങ്ങൾ എന്നെ പുഷ്ടിപ്പെടുത്തി ..... എന്നെ ശാക്തീകരിച്ചു ..... എന്നേ ആരോഗ്യവാനാക്കി ..... എന്റെ ആരോഗ്യം എന്നെ ജോലിചെയ്യുവാൻ സഹായിച്ചു ....എന്റെ ഭാര്യ ആരോഗ്യകരമായ ആ ഭക്ഷണങ്ങൾ ഉണ്ടാക്കി തന്നില്ലായിരുന്നെങ്കിൽ ......ഞാൻ ഈ ലോകത്തിൽ നിന്നും എന്നേ മാറ്റപ്പെട്ടേനേം .
അപ്രകാരം തന്നെയാണ് സഹോദരാ നമ്മൾ ആരാധനക്ക് പോകുമ്പോൾ അല്ലെങ്കിൽ പള്ളിയിൽ പോകുമ്പോൾ നമ്മുടെ ആത്മാവിനു കിട്ടുന്ന സന്തോഷം . ആ ആത്മീകാഹാരം നമ്മുക്ക് കിട്ടിയതുകൊണ്ടാണ് നമ്മൾ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നത് . ഈ ആത്മീയാഹാരം നമ്മുക്ക് ലഭിച്ചില്ലായിരുന്നെങ്കിൽ നമ്മൾ ആത്മീകമായി മരിച്ചുപോയെനേം . അവിടെ ചെന്ന് കൂട്ടായിമ ആചരിക്കുമ്പോഴും വചനം കേൾക്കുമ്പോഴും നമ്മെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ ദൈവം എന്റെ എല്ലാ ആവശ്യങ്ങളിലും മതിയായവൻ ആണെന്നും നാം അറിയാതെ തന്നെ നമ്മുടെ ആത്മാവിൽ അത് പതിയുന്നു ..... നമ്മുടെ ഉള്ളിലെ വിശ്വാസം നമ്മളെ കാണാത്തത്തു കാണിക്കുവാനും അസാദ്ധ്യത്തെ സാധ്യമാക്കുന്ന പ്രവൃത്തികൾ നമ്മുടെ ജീവിതത്തിൽ ഉടനീളം അനുഭവിക്കുവാനും ഒക്കെ സാധിക്കുന്നത് ഈ ആത്മീയ ആഹാരം നാം പാനം ചെയ്യുന്നത് കൊണ്ടാണ് .
ഒരു പക്ഷെ നാം ഇത്രയും നാൾ കേട്ട വചനം ഒക്കെ ഓർത്തിരിക്കുന്നില്ലായിരിക് കാം.... എന്നാൽ കേട്ട വചനം നാം അറിയാതെ തന്നെ നമ്മിൽ ക്രീയ ചെയ്തിട്ടുണ്ടാകും .അത് ഒരു പക്ഷെ പ്രകടമായി നമ്മുക്ക് തിരിച്ചു അറിയുവാൻ സാധിക്കുന്നില്ലായിരിക്കാം ... എങ്കിലും പ്രതികൂല സാഹചര്യങ്ങളിൽ ഈ കേട്ട വചനം നമ്മളെ ശാക്തീകരിച്ചു ദൈവത്തിൽ ആശ്രയിപ്പാനും മുന്നോട്ടു പ്രത്യാശയോടെ ജീവിക്കുവാനും നമ്മെ സഹായിക്കുന്നു .നമ്മെ ആത്മീകമായും ശാരീരികമായും പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ദൈവത്തിനു നാം ഓരോദിവസവും നന്ദി പറയുവാൻ സാധിക്കണം .
ആരാധനാലയങ്ങളിൽ പോകുന്നത് എന്തിനു എന്ന് ഇനി ഒരിക്കലും നാം ചോദിക്കുവാൻ ഇടവരാതിരിക്കട്ടെ ..... കിട്ടിയ വിശ്വാസം നാം മുറുകെപിടിച്ചു സത്യത്തിനു വേണ്ടി എന്നും നിലനിൽക്കുകയും പിന്തിരിഞ്ഞു ഓടാതെ മുൻപോട്ടു തന്നെ നമ്മുടെ നിത്യത ലക്ഷ്യം വെച്ച് ഓടുവാൻ നമ്മുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ......
സ്നേഹത്തോടെ
സുമാസജി .
പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യം ആണിത് .
നിരന്തരമായി പള്ളിയിൽ പോകുന്ന ഒരു വിശ്വാസിയും തന്റെ സുഹൃത്തിനോട് ഇതേ ചോദ്യം ചോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങിയത് ഇങ്ങനെ.....
ഞാൻ 30 വർഷമായി പള്ളിയിൽ പോകുന്നു . അതിനിടക്ക് ഞാൻ മൂവായിരത്തിൽ അധികം പ്രസംഗങ്ങൾ കേട്ടു..... പക്ഷെ അതെന്റെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല അതിൽ ഒരു പ്രസംഗം പോലും എനിക്ക് ഓർത്ത് എടുക്കുവാനും സാധിക്കുന്നില്ല .അതുകൊണ്ടു എനിക്ക് ഒരു കാര്യം മനസ്സിലായി ..... ഈ പള്ളിയിൽ പോകുന്നത് തികച്ചും പ്രയോജനം ഇല്ലാത്ത ഒരു കാര്യം ആണെന്ന് . വെറുതെ നമ്മുടെ സമയം കളയുവാൻ വേണ്ടി പാസ്റ്റർമാരും അച്ഛന്മാരും വൃഥാ പ്രസംഗിച്ചുകൊണ്ടേ ഇരിക്കുന്നു .....എന്ത് പ്രയോജനം..... ?
ഇത് കേട്ടു കൊണ്ടിരുന്ന സുഹൃത്ത് കൊടുത്ത മറുപടി ..... ഞാൻ 30 വർഷമായി കുടുംബജീവിതം നയിക്കുന്ന വ്യക്തിയാണ് . ഈ കാലയളവിൽ എന്റെ ഭാര്യ എനിക്ക് മുപ്പതിനായിരത്തിൽ അധികം വിവിധ തരത്തിൽ ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി തന്നു . പക്ഷെ ഞാൻ ഇപ്പോൾ ആ വിഭങ്ങൾ ഒന്നുപോലും ഓർക്കുന്നില്ല ..... പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ് ആ കാലഘട്ടങ്ങളിൽ കഴിച്ച ആഹാരങ്ങൾ എന്നെ പുഷ്ടിപ്പെടുത്തി ..... എന്നെ ശാക്തീകരിച്ചു ..... എന്നേ ആരോഗ്യവാനാക്കി ..... എന്റെ ആരോഗ്യം എന്നെ ജോലിചെയ്യുവാൻ സഹായിച്ചു ....എന്റെ ഭാര്യ ആരോഗ്യകരമായ ആ ഭക്ഷണങ്ങൾ ഉണ്ടാക്കി തന്നില്ലായിരുന്നെങ്കിൽ ......ഞാൻ ഈ ലോകത്തിൽ നിന്നും എന്നേ മാറ്റപ്പെട്ടേനേം .
അപ്രകാരം തന്നെയാണ് സഹോദരാ നമ്മൾ ആരാധനക്ക് പോകുമ്പോൾ അല്ലെങ്കിൽ പള്ളിയിൽ പോകുമ്പോൾ നമ്മുടെ ആത്മാവിനു കിട്ടുന്ന സന്തോഷം . ആ ആത്മീകാഹാരം നമ്മുക്ക് കിട്ടിയതുകൊണ്ടാണ് നമ്മൾ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നത് . ഈ ആത്മീയാഹാരം നമ്മുക്ക് ലഭിച്ചില്ലായിരുന്നെങ്കിൽ നമ്മൾ ആത്മീകമായി മരിച്ചുപോയെനേം . അവിടെ ചെന്ന് കൂട്ടായിമ ആചരിക്കുമ്പോഴും വചനം കേൾക്കുമ്പോഴും നമ്മെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ ദൈവം എന്റെ എല്ലാ ആവശ്യങ്ങളിലും മതിയായവൻ ആണെന്നും നാം അറിയാതെ തന്നെ നമ്മുടെ ആത്മാവിൽ അത് പതിയുന്നു ..... നമ്മുടെ ഉള്ളിലെ വിശ്വാസം നമ്മളെ കാണാത്തത്തു കാണിക്കുവാനും അസാദ്ധ്യത്തെ സാധ്യമാക്കുന്ന പ്രവൃത്തികൾ നമ്മുടെ ജീവിതത്തിൽ ഉടനീളം അനുഭവിക്കുവാനും ഒക്കെ സാധിക്കുന്നത് ഈ ആത്മീയ ആഹാരം നാം പാനം ചെയ്യുന്നത് കൊണ്ടാണ് .
ഒരു പക്ഷെ നാം ഇത്രയും നാൾ കേട്ട വചനം ഒക്കെ ഓർത്തിരിക്കുന്നില്ലായിരിക്
ആരാധനാലയങ്ങളിൽ പോകുന്നത് എന്തിനു എന്ന് ഇനി ഒരിക്കലും നാം ചോദിക്കുവാൻ ഇടവരാതിരിക്കട്ടെ ..... കിട്ടിയ വിശ്വാസം നാം മുറുകെപിടിച്ചു സത്യത്തിനു വേണ്ടി എന്നും നിലനിൽക്കുകയും പിന്തിരിഞ്ഞു ഓടാതെ മുൻപോട്ടു തന്നെ നമ്മുടെ നിത്യത ലക്ഷ്യം വെച്ച് ഓടുവാൻ നമ്മുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ......
സ്നേഹത്തോടെ
സുമാസജി .
No comments:
Post a Comment