BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: sky, cloud and outdoorദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി. വെളിപ്പാട് 8 : 5

പ്രാർത്ഥനാ ജീവിതത്തിനായുള്ള വിശുദ്ധമായ തീഷ്ണതയാണ് യാഗപീഠത്തിലെ കനൽ വെളിപ്പെടുത്തുന്നത് .വചനത്തിൽ പറയുന്ന

😳 ഇടിമുഴക്കം : ഇതു ശത്രുക്കളുടെമേൽ നമ്മുക്ക് ലഭിക്കുന്ന വിജയത്തെ കുറിക്കുന്നു . 

1 ശമുവേൽ 7 : 10 ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.

പിശാച് ജയം പ്രാപിച്ചുവോ എന്ന് തോന്നത്തക്കവണ്ണം ദൈവത്തിന്റെ സഭ ഇന്ന് ഉണർവ്വില്ലാത്ത ,തോൽപ്പിക്കപ്പെട്ട അവസ്ഥയിൽ ആയിരിക്കുന്നത് എന്തുകൊണ്ട് ?

തികഞ്ഞ വിശുദ്ധിയും മാലിന്യവുമില്ലാത്ത ജീവിതം നയിക്കുന്ന പ്രാർത്ഥനാ മനുഷ്യരുടെ അഭാവം ആണ് .അതുകൊണ്ടു ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് വ്യക്തമായ ദർശനമുള്ള വിശുദ്ധന്മാർ എഴുന്നേൽക്കട്ടെ.അവർ കൃപാസനത്തിങ്കലേക്കു മുന്നേറിചെല്ലട്ടെ ...... അങ്ങനെയെങ്കിൽ ദൈവം സ്വർഗ്ഗത്തിൽ നിന്ന് ഇടിമുഴക്കി സകല ശത്രുക്കളെയും തോൽപ്പിക്കും .

😲 നാദം : ഇവ ഭൗമീക നാദം അല്ല. സ്വർഗ്ഗീയ നാദത്തിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് .

പ്രസംഗ പീഠത്തിൽ പ്രസംഗകർ അർത്ഥശൂന്യമായ ദൂതുകൾ നൽകുന്നു എങ്കിൽ അതിന്റെ കാരണം വിശുദ്ധസ്ഥലത്തു മുട്ടിന്മേൽ നിൽക്കുന്ന പ്രാർത്ഥനാവീരന്മാർ നഷ്ടപ്പെട്ടിരിക്കുന്നു . അങ്ങനെയെങ്കിൽ വിശുദ്ധമായ സ്വർഗ്ഗീയ എരിവുള്ള പ്രാർത്ഥനാവീരന്മാർ എഴുന്നേൽക്കണം.വിശുദ്ധിയുടെഉപദേഷ്ടാക്കന്മാരെ ലഭിക്കേണ്ടതിനു ശക്തമായ പ്രാർത്ഥനയിലൂടെ കൃപാസനത്തെ ചലിപ്പിക്കുവാൻ പ്രാപ്തരായ വിശുദ്ധന്മാരേ നമ്മുക്ക് ആവശ്യമായിരിക്കുന്നു.

😲 മിന്നൽ : ഇതു സാത്താന്റെ സൈന്യം പരാജയപ്പെടുന്നതിനെ കാണിക്കുന്നു.

പ്രാർത്ഥനയിലൂടെയും വിശുദ്ധജീവിതത്തിലൂടെയും അന്ധകാര ശക്തികളെ കീഴ്‌പ്പെടുത്തുന്ന വിശുദ്ധന്മാർക്കു വേണ്ടി ദൈവം നോക്കിക്കൊണ്ടിരുന്നു . അതിനായി പ്രാർത്ഥിക്കുക.

😲 ഭൂകമ്പം :കുറ്റമറ്റ ജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് ക്രിസ്തുവിനു വേണ്ടി ഈ ലോകത്തെ ഇളക്കുവാൻ കഴിയും.

ഇന്ന് അനേകർ ഇന്ത്യയിൽ വലിയ ഒരു ഉണർവ്വിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്തുകൊണ്ട് ഉണർവ്വ് സംഭവിക്കുന്നില്ല ?

ചിലർ പിശാചിനെ ശാസിക്കുന്നു എന്തുകൊണ്ട് പിശാചിനെ ഓടിക്കുവാൻ സാധിക്കുന്നില്ലാ ?

ഇതിനു കാരണം അവരിലെ രഹസ്യപാപങ്ങൾ ആണ്.

നമ്മുടെ ദൈവം ഇന്നലെയും ഇന്നും എന്നേക്കും മാറാത്തവൻ ആണ് . സകലത്തിനും മതിയായവൻ ആണ് .

ഒരു വലിയ ആത്മീയ ഭൂകമ്പം അയച്ച്‌ ക്രിസ്തുവിനു വേണ്ടി ലോകത്തെ ഇളക്കുവാൻ അവൻ ഇപ്പോഴും ആഗ്രഹിക്കുന്നു

അതിനായി കുറ്റമറ്റതായ വിശുദ്ധന്മാരേ കർത്താവ്
ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു.അതിനായി നമ്മെത്തന്നെ കർത്തവിനായി സമർപ്പിക്കുക.അവൻ നമ്മെ കുറ്റമറ്റവരായി കർത്താവിന്റെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിച്ചു നല്ല പ്രാര്ഥനാവീരന്മാരാക്കി തീർക്കുകയും നമ്മുടെ പ്രാർത്ഥനയിലൂടെ സ്വർഗ്ഗീയ ധൂപവർഗ്ഗം പോലെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉളവാക്കട്ടെ .......

തകർത്ത ഇടിമുഴക്കം പോലെ
പെരുവെള്ളത്തിൻ ഇരച്ചിൽപോലെ
ഹല്ലേലുയ്യാ ഗീതം പാടിടുവാൻ
ഉല്ലസിച്ചു മഹത്വം കൊടുപ്പാൻ
മഹിമകണ്ട സാക്ഷികളെ
മണവാട്ടിയാം തിരു സഭയെ
ഒരുങ്ങീടുക ബലം ധരിക്കച്ചീടുക മണവാളനേശുവെ എതിരേൽക്കുവാൻ ........😃




No comments:

Post a Comment