യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു. 1 യോഹന്നാൻ 4
കർത്താവിന്റെ രഹസ്യവരവിൽ സഭ എടുത്തുകൊള്ളപ്പെട്ടതിനു ശേഷമാണ് എതിർക്രിസ്തു വെളിപ്പെടുന്നത് എന്നത് വാസ്തവം ആണെങ്കിലും യോഹന്നാൻ പറയുന്നു എതിർക്രിസ്തുവിന്റെ ആത്മാവു ഈ ലോകത്തിൽ ഉണ്ടു.അതു ഇപ്പോൾ് പ്രവർത്തിച്ചുകോണ്ടു മിരിക്കുന്നു ..... നാം ഓരോരുത്തരും ദൈവത്തിന്റെ ആലയമത്രെ എന്ന് വചനം പറയുന്നു ( 1 കോരിന്ത്യർ 3 :16 ) ഈ എതിർക്രിസ്തു ഈ ആലയത്തിൽ ഇരുന്നു തന്നെ ആരാധിക്കണമെന്നു അവകാശപ്പെടുന്നു.....
ഈ അന്ത്യനാളുകളിൽ എതിർക്രിസ്തുവിന്റെ ആത്മാവ് നമ്മിൽ പ്രവേശിക്കാതിരിക്കുവാൻ നാം എത്ര അധികം ശ്രദ്ധിക്കണം.മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പേരും ,പ്രശസ്തിയും, അംഗീകാരവും , ശ്രദ്ധയും , ഒക്കെ നേടി എടുക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ മനസ്സിലാക്കിക്കൊള്ളണം എതിർക്രിസ്തു നിങ്ങളുടെ ആലയത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നത്. അതുകൊണ്ടു ശ്രദ്ധിക്കുക ........ പെട്ടെന്ന് തന്നെ അനുതപിച്ചു കർത്താവിങ്കലേക്കു തിരിയുന്നില്ലെങ്കിൽ നിഗളത്തിന്റെ ആത്മാവ് നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെ തകർക്കും.
പാപികളോടോ ..... പിന്മാറ്റക്കാരോടോ ദൈവം എതിർത്ത് നിൽക്കുന്നു എന്ന് വചനത്തിൽ എവിടെയും പറയുന്നില്ല...... എന്നാൽ നിഗളികളോട് എതിർത്ത് നിൽക്കുന്നതായി വചനം പറയുന്നൂ ....
നാം ഒന്ന് മനസ്സിലാക്കണം എതിർക്രിസ്തുവിന്റെ ആത്മാവ് തന്നേത്താൻ ഉയർത്തുന്ന ആത്മാവ് ആണ് . എന്നാൽ ക്രിസ്തുവിന്റെ ആത്മാവ് തന്നെത്താൻ താഴ്ത്തുന്ന ആത്മാവാണ്. പ്രീയ സഹോദരങ്ങളെ.... നമ്മളിൽ ഉള്ള ആത്മാവ് ഏതാണ് എന്ന് ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. തന്നെത്താൻ ഉയർത്തുന്ന ആത്മാവാണ് നമ്മിൽ ഉള്ളതെങ്കിൽ നമ്മൾ ഒരു അധ:പദനത്തിലേക്കുപോയിക്കൊണ് ടിരിക്കുകയാവും അതുകൊണ്ടു നമ്മിലുള്ള ആത്മാവ് ഏതെന്നു മനസ്സിലാക്കി കർത്താവിന്റെ പാദപീഠത്തിലേക്കു വന്നു തന്നെത്താൻ താഴ്ത്തി നമ്മുടെ കുറവുകളെ ഒന്ന് ഏൽപ്പിച്ചു കൊടുക്കാമോ..... ? നാളത്തേക്കു ഒരുപക്ഷെ ഇങ്ങനെ ഒരു അവസരം കിട്ടിയെന്നു വരില്ലാ.... അതുകൊണ്ടു ഇപ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ നിന്നും ആ എതിർക്രിസ്തുവിനെ എടുത്തുകളയുവാൻ ശ്രമിക്കുക .അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ ......
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി .
കർത്താവിന്റെ രഹസ്യവരവിൽ സഭ എടുത്തുകൊള്ളപ്പെട്ടതിനു ശേഷമാണ് എതിർക്രിസ്തു വെളിപ്പെടുന്നത് എന്നത് വാസ്തവം ആണെങ്കിലും യോഹന്നാൻ പറയുന്നു എതിർക്രിസ്തുവിന്റെ ആത്മാവു ഈ ലോകത്തിൽ ഉണ്ടു.അതു ഇപ്പോൾ് പ്രവർത്തിച്ചുകോണ്ടു മിരിക്കുന്നു ..... നാം ഓരോരുത്തരും ദൈവത്തിന്റെ ആലയമത്രെ എന്ന് വചനം പറയുന്നു ( 1 കോരിന്ത്യർ 3 :16 ) ഈ എതിർക്രിസ്തു ഈ ആലയത്തിൽ ഇരുന്നു തന്നെ ആരാധിക്കണമെന്നു അവകാശപ്പെടുന്നു.....
ഈ അന്ത്യനാളുകളിൽ എതിർക്രിസ്തുവിന്റെ ആത്മാവ് നമ്മിൽ പ്രവേശിക്കാതിരിക്കുവാൻ നാം എത്ര അധികം ശ്രദ്ധിക്കണം.മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പേരും ,പ്രശസ്തിയും, അംഗീകാരവും , ശ്രദ്ധയും , ഒക്കെ നേടി എടുക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ മനസ്സിലാക്കിക്കൊള്ളണം എതിർക്രിസ്തു നിങ്ങളുടെ ആലയത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നത്. അതുകൊണ്ടു ശ്രദ്ധിക്കുക ........ പെട്ടെന്ന് തന്നെ അനുതപിച്ചു കർത്താവിങ്കലേക്കു തിരിയുന്നില്ലെങ്കിൽ നിഗളത്തിന്റെ ആത്മാവ് നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെ തകർക്കും.
പാപികളോടോ ..... പിന്മാറ്റക്കാരോടോ ദൈവം എതിർത്ത് നിൽക്കുന്നു എന്ന് വചനത്തിൽ എവിടെയും പറയുന്നില്ല...... എന്നാൽ നിഗളികളോട് എതിർത്ത് നിൽക്കുന്നതായി വചനം പറയുന്നൂ ....
നാം ഒന്ന് മനസ്സിലാക്കണം എതിർക്രിസ്തുവിന്റെ ആത്മാവ് തന്നേത്താൻ ഉയർത്തുന്ന ആത്മാവ് ആണ് . എന്നാൽ ക്രിസ്തുവിന്റെ ആത്മാവ് തന്നെത്താൻ താഴ്ത്തുന്ന ആത്മാവാണ്. പ്രീയ സഹോദരങ്ങളെ.... നമ്മളിൽ ഉള്ള ആത്മാവ് ഏതാണ് എന്ന് ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. തന്നെത്താൻ ഉയർത്തുന്ന ആത്മാവാണ് നമ്മിൽ ഉള്ളതെങ്കിൽ നമ്മൾ ഒരു അധ:പദനത്തിലേക്കുപോയിക്കൊണ്
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി .
No comments:
Post a Comment