ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. സങ്കീർത്തനം 46:1
ദൈവം എപ്പോഴും നാം ഓരോരുത്തരോടും കൂടെ ഉണ്ട് . അതായത് എല്ലാസമയത്തും എല്ലാ സാഹചര്യത്തിലും പ്രതികൂലത്തിലും സന്തോഷത്തിലും എപ്പോഴും നമ്മുടെ കൂടെയുണ്ട് . ഓരോ വ്യക്തികൾക്കും ഓരോ തരത്തിലുള്ള ആവശ്യങ്ങൾ ആണുള്ളത്. ഈ ആവശ്യങ്ങളിൽ എല്ലാം നമ്മോടു കൂടെ ഇരുന്നു നമ്മെ സഹായിക്കും. നമ്മുടെ ദൈവം നമ്മുടെ ആവശ്യങ്ങളിൽ മതിയായവൻ ആണ് .എന്ത് ആവശ്യത്തിന്മേൽ ആണ് നാം ഭാരപ്പെടുന്നത് ആ ആവശ്യം നിറവേറ്റി തരുവാൻ ദൈവം ശക്തൻ ആണ്.കാരണം ഈ ദൈവം എപ്പോഴും നമ്മുടെ കൂടെ ഉള്ളത് കൊണ്ടും നമ്മുടെ ആവശ്യങ്ങൾ എന്തെന്ന് അറിയുന്നത് കൊണ്ടും അത് തക്കസമയത്ത് ഒരുക്കി തരുവാൻ ദൈവം മതിയായവൻ ആണ്.

ഇന്ന് നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള പ്രയാസത്തെ അഭിമുഖീകരിക്കുന്നുണ്ടോ ?ഉണ്ടെങ്കിൽ ഓർക്കുക ! നിങ്ങളുടെ കൂടെ ഒരു ദൈവമുണ്ട് .അവനിൽ മാത്രം ആശ്രയം വെക്കുക .നിങ്ങളുടെ ആ ആവശ്യം നിങ്ങൾക്ക് വേണ്ടത് ആണെങ്കിൽ തീർച്ചയായും ദൈവം നിങ്ങൾക്കായി വാതിലുകളെ തുറക്കും .നിങ്ങൾക്ക് അനുകൂലം ആയി കർത്താവ് കാര്യങ്ങളെ ക്രമീകരിക്കും.. ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും ദൈവത്തിന്റെ വചനത്തെ പ്രമാണിക്കയും ചെയ്യുമ്പോൾ നമ്മുക്ക് വേണ്ടത് തന്നു അനുഗ്രഹിക്കയും നാം നടക്കേണ്ടുന്ന വഴിയിൽ ദൈവം നമ്മെ നടത്തുകയും ചെയ്യും.പലപ്പോഴും നമ്മുക്ക് വളരെ ദുഖകരമായ അവസ്ഥകൾ ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ടായിരിക്കാം . അതൊക്കെ എന്തുകൊണ്ട് ഇന്ന് ചോദിച്ചു നിരാശപ്പെടരുത് . ഒരുപക്ഷേങ്കിൽ അതൊക്കെ ദൈവഹിതം ആയിരിക്കാം. അതിനൊക്കെ പോക്കുവഴിയും ദൈവം തന്നിരിക്കും. തന്മൂലം തകർന്നു പോകുവാൻ ദൈവം അനുവദിക്കില്ല. ഓരോ പ്രശ്നങ്ങൾ വരുമ്പോഴും ദൈവം നമ്മെ വീണ്ടെടുത്തു ആശ്വസിപ്പിച്ചു സമാധാനത്തിൽ നടത്തി നമ്മളെ അനുഗ്രഹിക്കും .നമ്മുടെ ദൈവം വിശ്വസ്തൻ ആണ് .വാക്കു മാറാത്തവൻ ആണ് . എന്ത് പ്രശ്നങ്ങൾ വന്നാലും കർത്താവിന്റെ മുഖത്തേക്ക് മാത്രം നോക്കുക . മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ അധികം ദൈവത്തിൽ ആശ്രയം വെക്കുവാൻ നമ്മുടെ ദൈവം നമ്മോടു പറയുന്നുണ്ട് . കർത്താവ് പറയുന്നു മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ.... അതെ നാം മിണ്ടാതിരുന്നു നമ്മുടെ ദൈവത്തിനു സ്തോത്രങ്ങൾ കരേറ്റുക. അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു .
ദൈവം നിങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment