BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Saturday, October 19, 2019

Image may contain: textകൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു. എബ്രായർ13:9 

നിങ്ങളുടെ ഹൃദയം ഭാരത്താലും, ആകുല ചിന്തകളാലും, ഭയത്താലും, ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാലും നിറഞ്ഞു നിൽക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല .നമ്മുടെ ഹൃദയം സമാധാനത്താലും ദൈവ സ്നേഹത്താലും നിറഞ്ഞിരിക്കണം എന്നാണു ദൈവം ആഗ്രഹിക്കുന്നതു. നാം ഒരു പക്ഷെ ചിന്തിക്കാം ദൈവത്തിന്റെ ഹിതപ്രകാരം ജീവിച്ചെങ്കിൽ മാത്രമേ നമ്മുടെ പ്രശ്നങ്ങൾ മാറുകയുള്ളൂ എന്ന് . എന്നാൽ ദൈവത്തിൽ കൂടുതൽ ആശ്രയം വെക്കുന്നവർക്കും പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കും . നമ്മൾ ആരും പെർഫെക്റ്റ് അല്ലല്ലോ ..... നമ്മുക്ക് ആർക്കും ദൈവത്തെ പൂർണ്ണമായി അനുസരിക്കുവാൻ സാധിക്കുകയില്ല . എന്നിരുന്നാലും നമ്മൾ ഒരോരുത്തരും ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചാൽ ..... നമ്മൾ അനുസരണക്കേടു കാണിക്കുമ്പോഴും ദൈവം നമ്മുക്ക് അർഹതയില്ലാത്ത നന്മകളും അനുഗ്രഹങ്ങളും നൽകുന്നു .... ഇതൊക്കെ നമ്മളിൽ സാധിക്കുന്നത് നമ്മുടെ സൽപ്രവൃത്തി കൊണ്ടല്ല .ദൈവത്തിന്റെ പൂർത്തീകരിച്ച പ്രവൃത്തിയിൽ ഉള്ള വിശ്വാസം മൂലമത്രെ സംഭവിക്കുന്നത് . ആ വിശ്വാസം ആണ് നമ്മെ ഓരോരുത്തരെയും ജീവിതത്തിന്റെ പ്രതികൂല സാഹചര്യത്തിൽ മുന്നോട്ടു നടക്കുവാൻ ധൈര്യപ്പെടുത്തുന്നത് . എന്നിൽ കുറവുകൾ ഏറെ ഉണ്ടെങ്കിലും എന്റെ ദൈവം എന്നെ നടത്തുവാൻ വിശ്വസ്തൻ ആണെന്നുള്ള ബോധ്യം ഒരുവന്റെ ഉള്ളിൽ ഉടലെടുക്കുമ്പോൾ അവന്റെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവൃത്തികൾ വെളിപ്പെട്ടുവരും. അത് അവന്റെ വിശ്വാസം മൂലം ഉണ്ടാകുന്നത് ആണ് . നമ്മുടെ സുരക്ഷിതത്വംവും ,സൗഖ്യവും ,കടബാധ്യതകളും ഭാരങ്ങളും പ്രയാസങ്ങളും ഇവയെല്ലാം യേശു ക്രൂശിൽ നമുക്കുവേണ്ടി ചെയ്തുകഴിഞ്ഞു എന്നുള്ള ബോധ്യത്താൽ നമ്മുടെ ഹൃദയം ഉറച്ചിരിക്കണം. അപ്പോൾ ഇതെല്ലാം നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് നമ്മുക്ക് കാണുവാൻ സാധിക്കും. നമ്മളിൽ പലർക്കും ഈ ബോധ്യം ഇല്ലാത്തതാണ് കുഴപ്പം . ഇവയൊക്കെയും നമ്മുടെ ജീവിതത്തിൽ നടക്കുന്നത് നമ്മുടെ നല്ല നടപ്പോ നമ്മുടെ കഴിവുകൊണ്ടോ ഒന്നും അല്ലാ സംഭവിക്കുന്നത് . മറിച്ച് യേശുക്രിസ്തുവിന്റെ പിതാവിനോടുള്ള സമ്പൂർണ്ണ അനുസരണം മൂലം നമ്മുക്ക് ലെഭിച്ചതാണ് .

എന്നാൽ ന്യായപ്രമാണത്തിന്റെ കീഴിൽ ഉള്ളവർ ( പഴയ നിയമ കാലം )കൽപ്പനകൾ അനുസരിക്കുന്ന തോതിൽ ആയിരുന്നു അവർക്കു അനുഗ്രഹങ്ങൾ കിട്ടിക്കൊണ്ടിരുന്നതു . ആവർത്തന പുസ്തകം 28 :1 - 6 ,നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
മുകളിൽ പറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ എല്ലാo കൽപ്പന അനുസരിച്ചെങ്കിൽ മാത്രമേ കിട്ടുകയുള്ളായിരുന്നു .....പാപം ചെയിതു ദൈവത്തിന്റെ കൽപ്പനയിൽ ഏതെങ്കിലും ഒന്ന് ലംഘിച്ചാൽ ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ നിന്നും നമ്മളെ അയോഗ്യരാക്കുമായിരുന്നു ...... എന്നാൽ പുതിയനീയമത്തിൽ നമ്മുടെ പാപം കാരണം നമ്മുക്കു കിട്ടേണ്ട അനുഗ്രഹങ്ങളിൽ നിന്നും നമ്മെ അയോഗ്യർ ആക്കുന്നില്ല എന്നതാണ് വാസ്തവം. വചനം പറയുന്നത് ശ്രദ്ധിക്കുക ....എബ്രായർ8:12 ''ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.”
പുതിയനിയമ വിശ്വാസികൾക്ക് കൃപ കർത്താവായ യേശുക്രിസ്തു തന്നിരിക്കുന്നതിനാൽ ആ കൃപയിൽ ഉറച്ചിരിക്കുവാൻ ആണ് വചനം നമ്മളോട് പറയുന്നത്.

കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു. എബ്രായർ13:9 . അതിനാൽ നമ്മുടെ ഹൃദയം ദൈവത്തിന്റെ കൃപയിൽ ഉറച്ചിരിക്കട്ടെ .... കൃപ മുഖാന്തിരം ദൈവത്തിന്റെ സകല അനുഗ്രഹങ്ങളും ലഭിക്കുവാൻ വേണ്ടി നമ്മുക്ക് വാതിൽ തുറന്നു ലഭിച്ചിരിക്കുന്നു .....നമ്മുടെ നീതിപ്രവൃത്തിയെ ഓർത്ത് നമ്മൾ ആകുലപ്പർടെണ്ട ആവശ്യമില്ല . കാരണം നമ്മുടെ അകൃത്യങ്ങൾക്കു കർത്താവ് കാൽവരിയിൽ വിലകൊടുത്തു കഴിഞ്ഞു....നാം ആ പ്രവൃത്തിയിൽ പൂർണ്ണമായി വിശ്വസിക്കുന്നത് മൂലം ക്രൂശിലൂടെ ദൈവം നമ്മുക്ക് ഒരുക്കിയ സകല നന്മകളും നമ്മുക്ക് പ്രാപിച്ചു എടുക്കുവാൻ സാധിക്കും. അതുകൊണ്ടു കർത്താവിന്റെ കൃപയിൽ ആശ്രയം വെച്ചുകൊണ്ട് നമ്മുക്ക് മുന്നോട്ടു പോകാം .
ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളം ആയി അനുഗ്രഹിക്കട്ടെ ..
സ്നേഹത്തോടെ
സുമാസജി .😃

No comments:

Post a Comment