BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


No photo description available.മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 
ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” മർക്കോസ് 7:20-23 

ഇവിടെ ദുശ്ചിന്തക്കു പാപത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനംകൊടുത്തിരിക്കുന്നു ..... എന്നാൽ ആരും ഇതേക്കുറിച്ച് ചിന്തിക്കാറേയില്ലാ . നാം ദൈവത്തിനു നിരക്കാത്തതായി എന്ത് ചിന്തിക്കുന്നുവോ അതെല്ലാം പാപം ആണ് .ദൈവം തന്റെ ന്യായവിധി താമസിപ്പിക്കുന്നത് കൊണ്ടാണ് നാം രക്ഷപെട്ടു പോകുന്നത് .ഭൂമിയുടെ മേൽ ആദ്യത്തെ ന്യായവിധി(ജലപ്രളയം) വന്നതിനു കാരണം തന്നെ ദോഷകരമായ ഹൃദയ വിചാരം ആയിരുന്നു .ഉല്പത്തി 6 : 5 - 7 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.

ആ സമയത്തു സഭയോ വേദപുസ്തകമോ ഉപദേഷ്‌ടാക്കന്മാരോ ജനത്തെ നടത്തുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ഇടയന്മാരോ, ഉണ്ടായിരുന്നില്ല . നമ്മുക്ക് ഇന്ന് നല്കപ്പെട്ടിരിക്കുന്നപോലെ പരിശുദ്ധാത്മാവും അവരുടെമേൽ കൊടുത്തിരുന്നില്ല , ആ കാലത്തു യേശു ക്രൂശിൽ മരിച്ചതുമില്ലായിരുന്നു.....എന്നിട്ടു പോലും ദുശ്ചിന്തക്കു കഠിന ശിക്ഷയാണ് കൊടുത്തത്. അപ്പോൾ കൃപായുഗത്തിൽ ജീവിക്കുന്ന നാം എത്രയധികം ഭയപ്പെടണം . കഴിഞ്ഞകാലങ്ങളെക്കാൾ ഈ കാലഘട്ടത്തിലെ ന്യായവിധി വളരെ വലുതായിരിക്കും .അതുകൊണ്ടു കൃപായുഗത്തിൽ ജീവിക്കുന്ന നാം ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷക്കായി പ്രവർത്തിക്കണം .ആകയാൽ പരിശുദ്ധാത്മാവ് നമ്മെ ശെരിയായ പാതയിൽ കൂടി നടത്തേണമേ എന്ന് എപ്പോഴും പ്രാർത്ഥിക്കുക. അപ്പോൾ നമ്മുടെ എല്ലാവിധ വികാരങ്ങളെയും വിചാരങ്ങളെയും ദുഷ്ചിന്തകളെയും പിടിച്ചടക്കി ഒരു വിശുദ്ധജീവിതം നയിക്കുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.

കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ
സുമാ സജി


No comments:

Post a Comment