എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു. സഭാപ്രസംഗി3:1
ദൈവം ആണ് കാലങ്ങളെയും കാലാവസ്ഥയെയും സമയത്തെയും ഒക്കെ നീയന്ത്രിക്കുന്നത്.
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ സന്തോഷവും ,സമാധാനവും ദുഖവും ,ബുദ്ധിമുട്ടും , പ്രയാസവും ,വിജയവും പരാജയവും എല്ലാം ദൈവം ആണ് അനുവദിക്കുന്നത്. ഇതു മനുഷ്യന്‍ പലപ്പോഴും മറന്നു പോകുന്നു.....
ദൈവം സര്‍വ്വശക്തന്‍ ആണ് എന്ന് മനുഷ്യന് മനസ്സിലാക്കുവാന്‍ വേണ്ടി ആണ് നമ്മുടെ ജീവിതത്തില്‍ വിത്യസ്തമായ കാലങ്ങളും സമയങ്ങളും ദൈവം അനുവദിക്കുന്നത് .
ദൈവം ആണ് സകലവും നീയന്ത്രിക്കുന്നത് എന്ന് മനുഷ്യന് മനസ്സിലാക്കുവാന്‍ വേണ്ടി ആണ് ഇപ്രകാരം വിത്യസ്തമായ കാര്യങ്ങള്‍ ജീവിതത്തില്‍ ദൈവം തരുന്നത്.
ഓരോ പ്രവൃത്തിയുടെയും പിന്നില്‍ ദൈവത്തിനു ഒരു പദ്ധതിയുണ്ട് .
ഒരു പക്ഷെ നാം ചിന്തിക്കാം ഈ ലോകം എത്ര മ്ലേച്ചതയോടെയാണ് കടന്നു പോകുന്നത് , അക്രമം, വ്യഭിചാരം, പീഡനം ,സ്വാര്‍ത്ഥത, നിഗളം, ഇതൊക്കെ വളരെ അധികം ആയിട്ടും ദൈവം ഇതൊക്കെയും കാണുന്നില്ലയോ.....?
തീര്‍ച്ചയായും ദൈവം സകലതും അറിയുന്നുണ്ട്.ദൈവം അനുവധിച്ചുകൊടുത്തിട്ടാണ് ഇതൊക്കെയും സംഭവിക്കുന്നത്.വചനം പറയുന്നൂ.... ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു...
എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
അതേ....വെറുക്കുവാന്‍ ഒരു സമയം കാരണം ദൈവം പാപത്തെ വെറുക്കുന്നു....അതുകൊണ്ട് നമ്മളും പാപത്തെ വെറുക്കണം.....പാപത്തെ നമ്മുടെ ജീവിതത്തില്‍ നിന്നും പുറത്താക്കണം . ദൈവഹിതത്തിനു അനുകൂലം അല്ലാത്ത എല്ലാം നാം ത്യജിക്കണം .അതില്‍ നിന്നും നമ്മള്‍ ഓടി അകലണം.
ദൈവത്തിന്‍റെ സമയം വളരെ വിലപ്പെട്ടതാണ് . ദൈവം സകലതും നന്നായി ചെയ്യുന്നു.....നമ്മള്‍ ഒരു പ്രതികൂലത്തിലൂടെ കടന്നു പോകുമ്പോള്‍ അത് അല്പകാലത്തേക്ക് ഉള്ളൂ എന്നും അതില്‍ നിന്നും ദൈവം എന്നെ പുറത്തു കൊണ്ട് വരും എന്നും നാം വിശ്വസിക്കണം. ദൈവം നമ്മുടെ ജീവിതത്തില്‍ തരുന്ന സമയം അത് നല്ലതാണെങ്കിലും തീയതാണെങ്കിലും അത് സമാധാനത്തോടെ ഏറ്റെടുക്കുവാന്‍ നാം മനസ്സുള്ളവര്‍ ആയിരിക്കണം. അതിനു എതിരെ നമ്മള്‍ പിപിറുപിറുക്കരുത്.
ദൈവത്തിനു തന്‍റെ പ്രവൃത്തി ചെയിതെടുക്കുവാന്‍ ദൈവം നമ്മുടെ ജീവിതത്തില്‍ അനുവധിച്ചു തരുന്ന സമയവും കാലവും ദൈവത്തിന്റെ നീയന്ത്രണത്തില്‍ ഉള്ളതാണ് അതിനെ നാം ചോദ്യം ചെയ്യരുത്. കാരണം ....ദൈവം സകലതും നന്നായി ചെയ്യുന്നവന്‍ ആണ്.
നമ്മുക്ക് ഒരു സൌഖ്യം വേണമെങ്കില്‍ നാം അതിനായി കാത്തിരിക്കണം. അതിന്‍റെ തക്ക സമയത്ത് ദൈവം നമ്മളെ സൌഖ്യം ആക്കും. അതുപോലെ തന്നെ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്കും. നാം മടുപ്പ് കൂടാതെ അതിനു വേണ്ടി കാത്തിരിക്കണം. അപ്പോള്‍ തക്കസമയത്തു നമ്മുക്ക് അത് നേടി എടുക്കുവാന്‍ സാധിക്കും. നമ്മുടെ അനുഗ്രഹത്തിന് വേണ്ടി നമ്മള്‍ കാത്തിരിക്കണം തീര്‍ച്ചയായും ദൈവം അനുവദിക്കുന്ന സമയത്ത് നമ്മുക്ക് ലഭിക്കും. നമ്മുടെ സ്വര്‍ഗ്ഗത്തിലെ പിതാവിന് മാത്രമേ ശരിയായിട്ടുള്ള സമയം എന്തെന്ന് അറിയുകയുള്ളൂ.... ദൈവമാണ് സകലവും നീയന്ത്രിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിക്കുന്നത്.
ഇന്നു നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളും ദൈവം അറിഞ്ഞിട്ടു തന്നെയാണ്..... എന്നാല്‍ അവിടെയും ദൈവം തന്‍റെ ജനത്തോടു കരുണ കാട്ടി..... പട്ടു പോകേണ്ട പലരെയും ദൈവം കൈപിടിച്ചു ഉയര്‍ത്തി......അതൊന്നും ആരുടേയും കഴിവ് കൊണ്ടോ മേന്മകൊണ്ടോ അല്ലാ..... ഇനിയുള്ള സമയം ഒരു പക്ഷെ ദൈവം തന്‍റെ മക്കള്‍ ദൈവത്തെ കൂടുതല്‍ അറിയുവാനും ദൈവഹിതപ്രകാരം ജീവിക്കുവാനും അനുവധിച്ചു തന്നതാകാം. അതിനാല്‍ നമ്മെ സ്നേഹിക്കുന്ന ആ നല്ല ദൈവത്തെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകുക. അവന്‍ നമ്മുക്കായി സകലതും നന്മക്കായി മാറ്റും. പ്രത്യാശയോടെ നഷ്ടപ്പെട്ടതിനെയെല്ലാംതിരി ച്ചു നല്‍കുന്ന കര്‍ത്താവിലേക്ക് തിരിയുക ഇയ്യോബ് പറഞ്ഞത് പോലെ യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു നമ്മുക്കും പറയുവാന്‍ സാധിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
ദൈവം ആണ് കാലങ്ങളെയും കാലാവസ്ഥയെയും സമയത്തെയും ഒക്കെ നീയന്ത്രിക്കുന്നത്.
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ സന്തോഷവും ,സമാധാനവും ദുഖവും ,ബുദ്ധിമുട്ടും , പ്രയാസവും ,വിജയവും പരാജയവും എല്ലാം ദൈവം ആണ് അനുവദിക്കുന്നത്. ഇതു മനുഷ്യന്‍ പലപ്പോഴും മറന്നു പോകുന്നു.....
ദൈവം സര്‍വ്വശക്തന്‍ ആണ് എന്ന് മനുഷ്യന് മനസ്സിലാക്കുവാന്‍ വേണ്ടി ആണ് നമ്മുടെ ജീവിതത്തില്‍ വിത്യസ്തമായ കാലങ്ങളും സമയങ്ങളും ദൈവം അനുവദിക്കുന്നത് .
ദൈവം ആണ് സകലവും നീയന്ത്രിക്കുന്നത് എന്ന് മനുഷ്യന് മനസ്സിലാക്കുവാന്‍ വേണ്ടി ആണ് ഇപ്രകാരം വിത്യസ്തമായ കാര്യങ്ങള്‍ ജീവിതത്തില്‍ ദൈവം തരുന്നത്.
ഓരോ പ്രവൃത്തിയുടെയും പിന്നില്‍ ദൈവത്തിനു ഒരു പദ്ധതിയുണ്ട് .
ഒരു പക്ഷെ നാം ചിന്തിക്കാം ഈ ലോകം എത്ര മ്ലേച്ചതയോടെയാണ് കടന്നു പോകുന്നത് , അക്രമം, വ്യഭിചാരം, പീഡനം ,സ്വാര്‍ത്ഥത, നിഗളം, ഇതൊക്കെ വളരെ അധികം ആയിട്ടും ദൈവം ഇതൊക്കെയും കാണുന്നില്ലയോ.....?
തീര്‍ച്ചയായും ദൈവം സകലതും അറിയുന്നുണ്ട്.ദൈവം അനുവധിച്ചുകൊടുത്തിട്ടാണ് ഇതൊക്കെയും സംഭവിക്കുന്നത്.വചനം പറയുന്നൂ.... ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു...
എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
അതേ....വെറുക്കുവാന്‍ ഒരു സമയം കാരണം ദൈവം പാപത്തെ വെറുക്കുന്നു....അതുകൊണ്ട് നമ്മളും പാപത്തെ വെറുക്കണം.....പാപത്തെ നമ്മുടെ ജീവിതത്തില്‍ നിന്നും പുറത്താക്കണം . ദൈവഹിതത്തിനു അനുകൂലം അല്ലാത്ത എല്ലാം നാം ത്യജിക്കണം .അതില്‍ നിന്നും നമ്മള്‍ ഓടി അകലണം.
ദൈവത്തിന്‍റെ സമയം വളരെ വിലപ്പെട്ടതാണ് . ദൈവം സകലതും നന്നായി ചെയ്യുന്നു.....നമ്മള്‍ ഒരു പ്രതികൂലത്തിലൂടെ കടന്നു പോകുമ്പോള്‍ അത് അല്പകാലത്തേക്ക് ഉള്ളൂ എന്നും അതില്‍ നിന്നും ദൈവം എന്നെ പുറത്തു കൊണ്ട് വരും എന്നും നാം വിശ്വസിക്കണം. ദൈവം നമ്മുടെ ജീവിതത്തില്‍ തരുന്ന സമയം അത് നല്ലതാണെങ്കിലും തീയതാണെങ്കിലും അത് സമാധാനത്തോടെ ഏറ്റെടുക്കുവാന്‍ നാം മനസ്സുള്ളവര്‍ ആയിരിക്കണം. അതിനു എതിരെ നമ്മള്‍ പിപിറുപിറുക്കരുത്.
ദൈവത്തിനു തന്‍റെ പ്രവൃത്തി ചെയിതെടുക്കുവാന്‍ ദൈവം നമ്മുടെ ജീവിതത്തില്‍ അനുവധിച്ചു തരുന്ന സമയവും കാലവും ദൈവത്തിന്റെ നീയന്ത്രണത്തില്‍ ഉള്ളതാണ് അതിനെ നാം ചോദ്യം ചെയ്യരുത്. കാരണം ....ദൈവം സകലതും നന്നായി ചെയ്യുന്നവന്‍ ആണ്.
നമ്മുക്ക് ഒരു സൌഖ്യം വേണമെങ്കില്‍ നാം അതിനായി കാത്തിരിക്കണം. അതിന്‍റെ തക്ക സമയത്ത് ദൈവം നമ്മളെ സൌഖ്യം ആക്കും. അതുപോലെ തന്നെ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്കും. നാം മടുപ്പ് കൂടാതെ അതിനു വേണ്ടി കാത്തിരിക്കണം. അപ്പോള്‍ തക്കസമയത്തു നമ്മുക്ക് അത് നേടി എടുക്കുവാന്‍ സാധിക്കും. നമ്മുടെ അനുഗ്രഹത്തിന് വേണ്ടി നമ്മള്‍ കാത്തിരിക്കണം തീര്‍ച്ചയായും ദൈവം അനുവദിക്കുന്ന സമയത്ത് നമ്മുക്ക് ലഭിക്കും. നമ്മുടെ സ്വര്‍ഗ്ഗത്തിലെ പിതാവിന് മാത്രമേ ശരിയായിട്ടുള്ള സമയം എന്തെന്ന് അറിയുകയുള്ളൂ.... ദൈവമാണ് സകലവും നീയന്ത്രിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിക്കുന്നത്.
ഇന്നു നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളും ദൈവം അറിഞ്ഞിട്ടു തന്നെയാണ്..... എന്നാല്‍ അവിടെയും ദൈവം തന്‍റെ ജനത്തോടു കരുണ കാട്ടി..... പട്ടു പോകേണ്ട പലരെയും ദൈവം കൈപിടിച്ചു ഉയര്‍ത്തി......അതൊന്നും ആരുടേയും കഴിവ് കൊണ്ടോ മേന്മകൊണ്ടോ അല്ലാ..... ഇനിയുള്ള സമയം ഒരു പക്ഷെ ദൈവം തന്‍റെ മക്കള്‍ ദൈവത്തെ കൂടുതല്‍ അറിയുവാനും ദൈവഹിതപ്രകാരം ജീവിക്കുവാനും അനുവധിച്ചു തന്നതാകാം. അതിനാല്‍ നമ്മെ സ്നേഹിക്കുന്ന ആ നല്ല ദൈവത്തെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകുക. അവന്‍ നമ്മുക്കായി സകലതും നന്മക്കായി മാറ്റും. പ്രത്യാശയോടെ നഷ്ടപ്പെട്ടതിനെയെല്ലാംതിരി
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment