BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Saturday, October 19, 2019


Image may contain: textജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ....റോമർ 8 :5 ,6

രക്ഷിക്കപ്പെട്ട ഓരോ ദൈവപൈതലിന്റെ ഉള്ളിലും..... സദാസമയവും ഓരോ തരത്തിലുള്ള പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കും . നമ്മുടെ ഉള്ളിലെ പഴയ ജഡസ്വഭാവത്തിന്റെയും ഇപ്പോൾ നമ്മുക്ക് ക്രിസ്തു യേശുവിൽ ലഭിച്ചിരിക്കുന്ന സ്വഭാവവും തമ്മിൽ ആണീ യുദ്ധം . ഈ യുദ്ധം നാം ജയിക്കണമെങ്കിൽ നമ്മുടെ ചിന്താഗതികൾക്കു മാറ്റം വരുത്തേണ്ടത് അത്യാവശ്യം ആണ് .

☺️ പിശാച് നമ്മുടെ ഉള്ളിൽ കൊണ്ടുവന്നിടുന്ന ചിന്തകൾ മോഹത്തിന്റെയും പ്രലോഭനത്തിന്റെയും സ്വാർത്ഥതയുടെയും ആണ്

😀എന്നാൽ ദൈവം നമ്മുടെ ഉള്ളിൽ കൊണ്ട് വരുന്ന ചിന്തകളോ പ്രോത്സാഹനത്തിന്റെയും പ്രകാശനത്തിന്റെയും സമാധാനത്തിന്റെയും ചിന്തകൾ ആണ് .

📖എന്നാൽ വചനം പറയുന്നൂ .....ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.

🤔ഇതിൽ ഏതു ചിന്തകൾ ആണ് നാം സ്വീകരിക്കേണ്ടത് ?

തീർച്ചയായും നമ്മുക്ക് ജീവനും സമാധാനവും കിട്ടുന്ന സ്വഭാവത്തെ തിരഞ്ഞെടുക്കും . മരണത്തെ ആരും കാംഷിക്കുന്നില്ല .

🤔പക്ഷെ സത്യത്തിൽ എന്താണ് നമ്മുടെ ഉള്ളിൽ നടക്കുന്നെ ? മരണത്തെ വിളിച്ചു വരുന്ന ചിന്തകൾ അല്ലെ നാം താലോലിക്കുന്നതു . അപ്പോൾ നാം എന്ത് ചെയ്യും ?

ഈ അവസരത്തിൽ ആണ് നമ്മുക്ക് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ആവശ്യമായി തോന്നുന്നത് . നമ്മുടെ നീയന്ത്രണത്തിൽ കൊണ്ടുവരുവാൻ പറ്റാത്ത ചിന്തകളെ പരിശുദ്ധാത്മാവിൽ ഭരമേല്പിക്കണം . പരിശുദ്ധാത്മാവ് നമ്മളെ വഴിനടത്തും നമ്മുടെ ജഡത്തിന്റെ ചിന്തകളെ ആത്മാവിന്റെ ചിന്തകളാൽ മാറ്റപ്പെടുത്തും . നമ്മുടെ ജീവിതത്തിൽ നമ്മൾ മാറ്റുവാൻ ആഗ്രഹിക്കുന്ന ചിന്തകളെ ഒന്നും നാം മനപൂർവ്വമാണ് തടഞ്ഞു വെക്കരുത് പകരം ആത്മാവിന്റെ ചിന്തകളാൽ അതിനെ മറികടക്കണം.

😀 ഉദാഹരണത്തിന് നമ്മൾ എന്തെങ്കിലും ടീവിയിൽ കണ്ടുകൊണ്ടിരിക്കുന്നു ..... അപ്പോൾ ജഡീകമായി നമ്മുടെ മനസ്സിൽ എന്തെങ്കിലും കടന്നുവരുന്നു എങ്കിൽ അത് നമ്മുക്ക് കാണുവാൻ യോഗ്യമല്ല എന്ന് നമ്മുടെ മനസ്സ് പറയുന്നു .അപ്പോൾ തന്നെ അതിനെ മാറ്റി യോഗ്യമായതു കാണുക

😀 പുകവലിയിൽ നിന്നും മോചനം ആഗ്രഹിക്കുന്ന ഒരു വ്യക്തി സിഗററ്റിനെ കുറിച്ചുള്ള ചിന്തകൾ വരുമ്പോൾ ആ ചിന്തകളെ മാറ്റി ഒരു ഗ്ലാസ് വെള്ളം കുടിക്കുവാൻ ആഗ്രഹിക്കുക.

നെഗറ്റീവ് ചിന്തകളെ മാറ്റിപോസിറ്റീവ് ചിന്തകൾ ജീവിതത്തിൽ കൊണ്ടുവരണം. ഇപ്രകാരം നാം ഓരോന്ന് ചിന്തിക്കുമ്പോൾ നമ്മളിലുള്ള ജഡത്തിന്റെ ചിന്തകൾ മാറിമാറി വരും അപ്പോൾ പൂർണ്ണമായി പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങും അപ്പോൾ നമ്മുടെ നീയന്ത്രണത്തിൽ കൊണ്ടുവരാൻ പറ്റാത്ത എല്ലാ ചിന്തകളെയും മാറ്റി എടുക്കുവാൻ സാധിക്കും. അങ്ങനെയുള്ള വ്യക്തി ആത്മാവിനാൽ നയിക്കപ്പെടുന്നു . അങ്ങനെയുള്ളവരെ ദൈവമക്കൾ എന്ന് വചനം വിളിക്കുന്നു . അതുകൊണ്ടു നമ്മുക്കും ഈ ദൈവമക്കളുടെ കൂട്ടത്തിൽ വരുവാൻ ശ്രമിക്കാം.

ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ

സ്നേഹത്തോടെ

സുമാസജി .


No comments:

Post a Comment