BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Saturday, October 19, 2019


Image may contain: one or more peopleനമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. എഫെസ്യർ 4:7

ആകയാൽ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം, റോമർ 12:6
എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങളും പ്രകാശത്തിന്റെ ദൈവമായ പിതാവിൽ നിന്ന് നമ്മളിലേക്ക് വരുന്നു .... 

ഓരോ വുക്തികൾക്കും കർത്താവിന്റെ മഹാസ്നേഹത്തിൽ നിന്ന് അവർക്കു ആവശ്യമുള്ള കൃപകളെപകർന്നു കൊടുക്കുന്നു .

നാം മനസ്സിലേക്കേണ്ട കാര്യം ദൈവപൈതലായ നമ്മുക്ക് കർത്താവ് സകലവും തന്നിരിക്കുന്നു .എന്തിനാണെന്ന് അറിയാമോ ?ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും ഈ ലോകത്തിൽ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തുവാൻ വേണ്ടി .
ദൈവം നമ്മുക്ക് തന്നിരിക്കുന്ന കൃപാവരങ്ങൾ എല്ലാം തന്നെ ആത്മാക്കളുടെ രക്ഷക്ക് വേണ്ടി മാത്രമാണ്.

പാപികളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും കൃപയിലേക്കും കൊണ്ടിവരുവാൻ വേണ്ടിയാണ് ദൈവം നമുക്കീ കൃപാവരങ്ങൾ തന്നിരിക്കുന്നത് . അല്ലാതെ ഈ കൃപാവരങ്ങൾ വിറ്റു കാശാക്കുവാൻ വേണ്ടിയല്ല എന്നു പ്രത്യേകം ഓർക്കുന്നത് നന്നായിരിക്കും .ഇന്ന് നാം കണ്ടുവരുന്നത് കൃപാവരങ്ങളുടെ പേരും പറഞ്ഞു വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞു കൈയ്യടി നേടി പണം സമ്പാദിക്കുന്നു .ദയവുചെയിതു ആ തട്ടിപ്പിൽ ഒന്നും പോയി ആരും പെട്ടുപോകരുതു . ഇതുമൂലം പലരും വിശ്വാസത്തിൽ വന്നിട്ട് പിന്തിരിഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട് . നിങ്ങളെ വിളിച്ചവൻ വിശ്വസ്തൻ ഇന്ന് എണ്ണിക്കൊണ്ടു ദൈവത്തിന്റെ കൃപയിൽ നിന്നുകൊണ്ട് മുന്നേറുക.

അന്ധകാരത്തിൽ ആയിരിക്കുന്ന ജനത്തെ അത്ഭുതപ്രകാശത്തിലേക്ക് നടത്തുവാൻ ഈ കൃപാവരങ്ങൾ ഉപയോഗിക്കണം .. ഈ കൃപാവരങ്ങൾ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കും ദൈവനാമത്തിന്റെ മഹത്വത്തിനും വേണ്ടി ഉപയോഗിക്കണം.ഇതിനുവേണ്ടി മാത്രമാണ് ദൈവം കൃപാവരങ്ങളെ എല്ലാം ദാനമായി നമ്മുക്ക് തന്നത് . അനേകം നഷ്ടപ്പെട്ടു പോകുന്ന ജീവിതത്തെ യേശുക്രിസ്തുവിൽ നിത്യജീവനിലേക്കു നടത്തുവാൻ നമ്മുക്ക് ലഭിച്ചിരിക്കുന്ന ഈ കൃപാവരങ്ങളെ നാം നന്നായി പ്രയോജനപ്പെടുത്തണം എന്നതാണ് ദൈവത്തിന്റെ ആഗ്രഹവും .അതിനായി നിങ്ങളെ ഓരോരുത്തരെയും എടുത്തു ഉപയോഗിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
സ്നേഹത്തോടെ
സുമാസജി.

No comments:

Post a Comment