ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
യോഹന്നാൻ 7 : 37
ക്ഷമയുടെയും സഹിഷ്ണതയുടെയും അവസാനവാക്ക് ആണ് നമ്മുടെ കർത്താവായ യേശു ക്രിസ്തു . ഉത്സവത്തിന്റെ അവസാന ദിവസവും യേശു ഇസ്രായേൽ മക്കളോട് നിലവിളിച്ചു പറയുന്ന വാക്കുകൾ ആണിത്.
ഈ വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് നമ്മെയും നോക്കി കർത്താവ് അതുപോലെ നിലവിളിക്കുന്നു....... ദീർഘക്ഷമയോടെ അവൻ നമ്മെയും കാത്തിരിക്കുകയാണ്. നമ്മളിൽ കുറച്ചു പേരെങ്കിലും പരിശുദ്ധാത്മാവിന്റെ മുന്നറിയിപ്പിനെ അവഗണിച്ചു കൊണ്ട് നമ്മുടെ ഹിതപ്രകാരം ജീവിക്കുന്നത് കാണുമ്പോൾ ലോകരക്ഷകൻ എത്ര അധികം വിഷമിക്കുന്നുണ്ടായിരിക്കും ? അവന്റെ കൃപയുടെ വലുപ്പം കൊണ്ടാവണം നാം ഓരോരുത്തരും ഇന്നും ജീവിച്ചിരിക്കുന്നത്.
അന്ന് അവിടെ നിന്ന് യേശു വിളിച്ചു പറയുമ്പോൾ കർത്താവിന്റെ തൊണ്ട ഇടറി കാണും, തന്റെ മക്കൾ മാനസാന്തരപ്പെട്ട് തിരിച്ചു വരുവാൻ കാത്തിരിക്കുന്ന നമ്മുടെ കർത്താവ് ഈ വാക്കുകൾ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകാം..... ഒരു 'അമ്മ തന്റെ കുഞ്ഞിനെ മാർവ്വോടു ചേർത്തു വെക്കുവാൻ ആഗ്രഹിക്കുന്നപോലെ കർത്താവ് അവിടെ നിന്ന് വിളിച്ചു പറയുന്നു...... ദാഹിക്കുന്നവർ എന്റെ അടുക്കൽ വന്നു കുടിക്കുക .
ഏതു ഹൃദയവും അലിഞ്ഞു പോകുന്ന വാക്കുകൾ..... എന്നിട്ടും അതിനോട് മറുതലിച്ചു നിൽക്കുന്ന ഒരു കൂട്ടം ജനം .
ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കുവാൻ അധികാരം ഉള്ളവൻ ആണ് നമ്മേ വിളിക്കുന്നത്. ദാഹം എന്ന വികാരം അത് വളരെ തീവ്രം ഏറിയതാണ്. അതിനെ നീയന്ത്രിക്കുവാൻ പ്രയാസം ആണ്. എന്നാൽ യേശുവിനു അത് മാറ്റുവാൻ സാധിക്കും. അതുകൊണ്ടാണ് യേശു പറയുന്നത് ദാഹിക്കുന്നവൻ എന്റെ അടുത്തു വന്നു കുടിക്കുവാൻ.... ആത്മാവിന്റെ ഏതു തരത്തിൽ ഉള്ള ദാഹം ആണെങ്കിലും ആ ദാഹത്തെ മാറ്റുവാൻ യേശു മതിയായവൻ ആണ്. ഈ ദാഹത്തെ തീർക്കുവാൻ വേണ്ടി ആർക്കു വേണമെങ്കിലും അവന്റെ അടുക്കലേക്കു കടന്നു ചെല്ലാം. അത് ഏതു തരത്തിൽ ഉള്ള ദാഹവും ആയിക്കൊള്ളട്ടെ ......
അത്യാഗ്രഹo ..... സുഖസൗകര്യങ്ങൾ .... പണമോഹം.....അധികാര മോഹം ....... ലോകപരമായിട്ടുള്ള അറിവുകൾ..... ഈ ലോകത്തിന്റെ സമാധാനം...... ഇതിനുവേണ്ടി ഒക്കെ ദാഹിക്കുന്നവർ ആയിരിക്കാം നമ്മളിൽ പലരും. ഇ ങ്ങനെയുള്ളവർക്കും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ അരികിലേക്ക് കടന്നു ചെല്ലാം. അവൻ തരുന്ന ജലം നമ്മൾ പാനം ചെയ്യുമ്പോൾ നമ്മുടെ ജഡത്തിന്റെ എല്ലാ മോഹവും മാറി അവനിലേക്ക് ദൈവസ്നേഹം ഒഴുകുവാൻ തുടങ്ങും. അങ്ങനെ ആ വ്യക്തി തന്റെ പാപ കെട്ടിൽ നിന്നും മോചിതർ ആയി ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടി ആയി മാറും.
സഹോദരങ്ങളെ നമ്മുടെ കർത്താവിന്റെ അടുക്കലേക്കു കടന്നു ചെല്ലുവാൻ പ്രത്യേക ഒരുക്കത്തിന്റെ ആവശ്യം ഒന്നുമില്ല. ദാഹിക്കുന്നവന്
വെള്ളം ആണ് ആവശ്യം .അത് സ്വർണ്ണ കപ്പിലോ...... വെള്ളി കപ്പിലോ..... മൺപാത്രത്തിലോ..... ഏതിൽ കൊടുത്താലും അവൻ അത് സ്വീകരിക്കും. അതുപോലെ തന്നെ കർത്താവിന്റെ അടുക്കലേക്കു ചെല്ലുന്നവൻ ഏതു സ്വഭാവക്കാരനാണെന്നോ...... ഏതു മതത്തിൽ ഉള്ളവൻ ആണെന്നോ ......ഏതു തരത്തിൽ ഉള്ളവൻ ആണെന്നോ...... നോക്കുന്നില്ല. ഇവരുടെ ഒക്കെ ആത്മാവിന്റെ ദാഹത്തെ തീർക്കുവാൻ അവനിൽ നിന്നും ഒഴുകി വരുന്ന സ്നേഹത്തിന്റെ ജീവജലം അവരുടെ സകല ദാഹത്തെയും തീർത്തു അവരെ ശുദ്ധീകരിച്ചു ദൈവത്തിനു കൊള്ളാവുന്നവൻ ആക്കി മാറ്റും.
പ്രീയ സഹോദരങ്ങളെ വീണ്ടെടുപ്പ് കാരന്റെ സ്നേഹത്തോടെയുള്ള ഈ നിലവിളി നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത് ഈ വർഷത്തിന്റെ അവ സാനത്തിൽ കർത്താവ് നമ്മളോട് ആവശ്യപ്പെടുന്നത് നിങ്ങളിൽ ആർക്കെങ്കിലും ദാഹം ഉണ്ടെങ്കിൽ എന്റെ അടുക്കലേക്കു വരുവിൻ എന്നാകുന്നു...... അതുകൊണ്ടു ഈ പുതുവർഷം കർത്താവിനോടു ചേർന്ന് നടക്കുവാൻ ദൈവo നിങ്ങളെ സഹായിക്കട്ടെ.........
ഇ തു വായിക്കുന്ന എല്ലാവര്ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പുതുവത്സരാശംസകൾ നേരുന്നു .......
സ്നേഹത്തോടെ
സുമസാജി .😃
യോഹന്നാൻ 7 : 37
ക്ഷമയുടെയും സഹിഷ്ണതയുടെയും അവസാനവാക്ക് ആണ് നമ്മുടെ കർത്താവായ യേശു ക്രിസ്തു . ഉത്സവത്തിന്റെ അവസാന ദിവസവും യേശു ഇസ്രായേൽ മക്കളോട് നിലവിളിച്ചു പറയുന്ന വാക്കുകൾ ആണിത്.
ഈ വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് നമ്മെയും നോക്കി കർത്താവ് അതുപോലെ നിലവിളിക്കുന്നു....... ദീർഘക്ഷമയോടെ അവൻ നമ്മെയും കാത്തിരിക്കുകയാണ്. നമ്മളിൽ കുറച്ചു പേരെങ്കിലും പരിശുദ്ധാത്മാവിന്റെ മുന്നറിയിപ്പിനെ അവഗണിച്ചു കൊണ്ട് നമ്മുടെ ഹിതപ്രകാരം ജീവിക്കുന്നത് കാണുമ്പോൾ ലോകരക്ഷകൻ എത്ര അധികം വിഷമിക്കുന്നുണ്ടായിരിക്കും
അന്ന് അവിടെ നിന്ന് യേശു വിളിച്ചു പറയുമ്പോൾ കർത്താവിന്റെ തൊണ്ട ഇടറി കാണും, തന്റെ മക്കൾ മാനസാന്തരപ്പെട്ട് തിരിച്ചു വരുവാൻ കാത്തിരിക്കുന്ന നമ്മുടെ കർത്താവ് ഈ വാക്കുകൾ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകാം..... ഒരു 'അമ്മ തന്റെ കുഞ്ഞിനെ മാർവ്വോടു ചേർത്തു വെക്കുവാൻ ആഗ്രഹിക്കുന്നപോലെ കർത്താവ് അവിടെ നിന്ന് വിളിച്ചു പറയുന്നു...... ദാഹിക്കുന്നവർ എന്റെ അടുക്കൽ വന്നു കുടിക്കുക .
ഏതു ഹൃദയവും അലിഞ്ഞു പോകുന്ന വാക്കുകൾ..... എന്നിട്ടും അതിനോട് മറുതലിച്ചു നിൽക്കുന്ന ഒരു കൂട്ടം ജനം .
ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കുവാൻ അധികാരം ഉള്ളവൻ ആണ് നമ്മേ വിളിക്കുന്നത്. ദാഹം എന്ന വികാരം അത് വളരെ തീവ്രം ഏറിയതാണ്. അതിനെ നീയന്ത്രിക്കുവാൻ പ്രയാസം ആണ്. എന്നാൽ യേശുവിനു അത് മാറ്റുവാൻ സാധിക്കും. അതുകൊണ്ടാണ് യേശു പറയുന്നത് ദാഹിക്കുന്നവൻ എന്റെ അടുത്തു വന്നു കുടിക്കുവാൻ.... ആത്മാവിന്റെ ഏതു തരത്തിൽ ഉള്ള ദാഹം ആണെങ്കിലും ആ ദാഹത്തെ മാറ്റുവാൻ യേശു മതിയായവൻ ആണ്. ഈ ദാഹത്തെ തീർക്കുവാൻ വേണ്ടി ആർക്കു വേണമെങ്കിലും അവന്റെ അടുക്കലേക്കു കടന്നു ചെല്ലാം. അത് ഏതു തരത്തിൽ ഉള്ള ദാഹവും ആയിക്കൊള്ളട്ടെ ......
അത്യാഗ്രഹo ..... സുഖസൗകര്യങ്ങൾ .... പണമോഹം.....അധികാര മോഹം ....... ലോകപരമായിട്ടുള്ള അറിവുകൾ..... ഈ ലോകത്തിന്റെ സമാധാനം...... ഇതിനുവേണ്ടി ഒക്കെ ദാഹിക്കുന്നവർ ആയിരിക്കാം നമ്മളിൽ പലരും. ഇ ങ്ങനെയുള്ളവർക്കും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ അരികിലേക്ക് കടന്നു ചെല്ലാം. അവൻ തരുന്ന ജലം നമ്മൾ പാനം ചെയ്യുമ്പോൾ നമ്മുടെ ജഡത്തിന്റെ എല്ലാ മോഹവും മാറി അവനിലേക്ക് ദൈവസ്നേഹം ഒഴുകുവാൻ തുടങ്ങും. അങ്ങനെ ആ വ്യക്തി തന്റെ പാപ കെട്ടിൽ നിന്നും മോചിതർ ആയി ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടി ആയി മാറും.
സഹോദരങ്ങളെ നമ്മുടെ കർത്താവിന്റെ അടുക്കലേക്കു കടന്നു ചെല്ലുവാൻ പ്രത്യേക ഒരുക്കത്തിന്റെ ആവശ്യം ഒന്നുമില്ല. ദാഹിക്കുന്നവന്
വെള്ളം ആണ് ആവശ്യം .അത് സ്വർണ്ണ കപ്പിലോ...... വെള്ളി കപ്പിലോ..... മൺപാത്രത്തിലോ..... ഏതിൽ കൊടുത്താലും അവൻ അത് സ്വീകരിക്കും. അതുപോലെ തന്നെ കർത്താവിന്റെ അടുക്കലേക്കു ചെല്ലുന്നവൻ ഏതു സ്വഭാവക്കാരനാണെന്നോ...... ഏതു മതത്തിൽ ഉള്ളവൻ ആണെന്നോ ......ഏതു തരത്തിൽ ഉള്ളവൻ ആണെന്നോ...... നോക്കുന്നില്ല. ഇവരുടെ ഒക്കെ ആത്മാവിന്റെ ദാഹത്തെ തീർക്കുവാൻ അവനിൽ നിന്നും ഒഴുകി വരുന്ന സ്നേഹത്തിന്റെ ജീവജലം അവരുടെ സകല ദാഹത്തെയും തീർത്തു അവരെ ശുദ്ധീകരിച്ചു ദൈവത്തിനു കൊള്ളാവുന്നവൻ ആക്കി മാറ്റും.
പ്രീയ സഹോദരങ്ങളെ വീണ്ടെടുപ്പ് കാരന്റെ സ്നേഹത്തോടെയുള്ള ഈ നിലവിളി നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത് ഈ വർഷത്തിന്റെ അവ സാനത്തിൽ കർത്താവ് നമ്മളോട് ആവശ്യപ്പെടുന്നത് നിങ്ങളിൽ ആർക്കെങ്കിലും ദാഹം ഉണ്ടെങ്കിൽ എന്റെ അടുക്കലേക്കു വരുവിൻ എന്നാകുന്നു...... അതുകൊണ്ടു ഈ പുതുവർഷം കർത്താവിനോടു ചേർന്ന് നടക്കുവാൻ ദൈവo നിങ്ങളെ സഹായിക്കട്ടെ.........
ഇ തു വായിക്കുന്ന എല്ലാവര്ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പുതുവത്സരാശംസകൾ നേരുന്നു .......
സ്നേഹത്തോടെ
സുമസാജി .😃
No comments:
Post a Comment