BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: nightഈ ദിവസങ്ങളിൽ ഏറ്റവും അധികം വിശ്വാസികൾ ചർച്ച ചെയ്യുന്ന ഒരു കാര്യം ആണ് ക്രിസ്മസ് ആഘോഷിക്കണോ വേണ്ടയോ എന്നത് . 

ആഘോഷിക്കണ്ടാ എന്ന് പറയുന്നവർ നിരത്തുന വാദങ്ങൾ വളരെ വര്ഷങ്ങള്ക്കു മുൻപ് അല്ലെങ്കിൽ ചരിത്രത്തിന്റെ തുടക്കത്തിൽ നടന്നിരുന്ന കാര്യങ്ങൾ ഇപ്പോൾ മനസ്സിലാക്കി അതിനെ എതിർക്കുന്നവർ ആണ് കൂടുതലും.

രസകരമായ കാര്യം........ അന്ന് നടന്നിരുന്ന ഒരു കാര്യം ഈ കാലഘട്ടത്തിൽ വലിച്ചു പൊക്കികൊണ്ട് വന്നു പുതിയ തലമുറയ്ക്ക് വികലമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കി കൊടുക്കുവാനല്ലേ നമ്മുക്ക് സാധിക്കുകയുള്ളൂ.

ഉദാഹരണത്തിന് SUNDAY എന്നതു പുറം ജാതിയിൽ നിന്ന് സ്വീകരിച്ച ഒരു പദം ആണ് . സൂര്യനെ നമസ്ക്കരിക്കുവാൻ ഉപയോഗിച്ച ദിവസം ആയിട്ടാണ് sunday അവർ കാണുന്നത് . എന്നാൽ ഇന്നത്തെ ക്രിസ്ത്യാനികൾ അങ്ങനെ ചിന്തിക്കുകയോ ആ ദിവസത്തിൽ ആരാധന വേണ്ടെന്നോ പറയുന്നുണ്ടോ ? ജനുവരി , ഫെബ്രുവരി ഇതെല്ലാം ഓരോ ദേവന്മാരുടെ പേരായിട്ടാണ് പുരാതന കാലങ്ങളിൽ കണ്ടിരുന്നത് . അതുകൊണ്ടു ഈ മാസങ്ങൾ ഒക്കെ നമ്മുക്ക് വേണ്ടെന്നു വെക്കുവാൻ സാധിക്കുമോ ?അപ്രകാരം ആണ് പലകാര്യങ്ങളും നടക്കുന്നതു. പഴയതു അല്ലെങ്കിൽ പുരാതന കാലങ്ങളിൽ നടന്നതൊക്കെ കഴിഞ്ഞുപോയി .അതിനെക്കുറിച്ച് വേവലാതിപ്പെട്ടു ജനങ്ങളുടെ ഹൃദയത്തിലേക്ക് കൊണ്ടുവരാതിരിക്കുന്നതാണ് നല്ലതു .

ഇന്ന് നാം ക്രിസ്തുമസ്സിനെ എങ്ങിനെ ആണ് കാണുന്നത് ?

ക്രിസ്ത്യാനികൾ ക്രിസ്തുമസ്സിനെ കാണുന്നത് പഴയ കഥകൾ വെച്ച് അല്ല . അവരുടെ ഉള്ളിൽ ലോകത്തിന്റെ രക്ഷകൻ പിറന്ന ദിവസമായിട്ടാണ് കാണുന്നത് . ക്രിസ്തുവിന്റെ ജനനവും , മരണവും , പുനരുത്ഥാനവും മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ആണ്. അത് ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് തെറ്റാണ് എന്ന് കരുതുന്നില്ല. ഇതു വേണ്ടെന്നു വാദിക്കുന്നവർ അവരുടെ ഭവനങ്ങളിൽ Birthday , Wedding Anniversary ,New Year Celebrations , എന്നിങ്ങനെ പലവിധത്തിലുള്ള ആഘോഷങ്ങൾ നടത്തുന്നില്ലേ ? അപ്പോൾ ക്രിസ്തുവിന്റെ ജനനം അതിലേറെ ശ്രേഷ്ഠം അല്ലേ ?

December 25 ന്റെ പിന്നിൽ പുരാതന കഥകളുടെ ഒരു നിര തന്നെ ഉണ്ടാകാം പക്ഷെ അതിനെ എല്ലാം മാറ്റി ആ ദിവസത്തെ വിശുദ്ധീകരിച്ചു ഒരു മഹത്ത്വം ഉള്ള ദിവസം ആക്കി മാറ്റിയിരിക്കുകയാണ് ഇന്നത്തെ സമൂഹം . ലോകം അതിനെ അംഗീകരിച്ചിരിക്കുന്നതു ക്രിസ്തു അതിനു യോഗ്യൻ ആയതു കൊണ്ടാണ്. ക്രിസ്തുവിന്റെ ജനനം ആ ദിവസം ആണോ എന്ന് ഒരുപക്ഷെ ചോദിച്ചേക്കാം . ഇവിടെ ക്രിസ്തു എന്ന് ജനിച്ചു എന്നുള്ളതല്ല പ്രസക്തം ക്രിസ്തു നമ്മുക്ക് വേണ്ടി ജനിച്ചു എന്ന് നമ്മുക്ക് അറിയാം.അതുമാത്രം ഓർത്താൽ മതി.അതിനായി ലോകം തിരഞ്ഞെടുത്ത ഒരു ദിവസം ആയി നാം കണ്ടാൽ മതി.

ഇതിനെയെല്ലാം എതിർക്കുന്ന ഒരു കൂട്ടം ജനം ക്രിസ്തു ജനിച്ചു , മരിച്ചു , ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്ന സ്ഥലങ്ങൾ ഒക്കെ കാണുവാൻ പോകുന്നു. അത് തികച്ചും വിരോധാഭാസം അല്ലെ ? കർത്താവ് പറഞ്ഞിട്ടുണ്ടോ നിങ്ങൾ ഇവിടെ ഒക്കെ പോകണം എന്ന്.?

ഈ ദിവസം എല്ലാവര്ക്കും ഒരു സുവർണ്ണാവസരം തന്നെയാണ് . ക്രിസ്തുവിനെ അറിയാത്തവരുടെ ഇടയിൽ നമ്മുക്കായി ഒരു രക്ഷകൻ ഉണ്ടെന്നും അവൻ ജനിച്ച ദിവസം ആണിതെന്നും അവനിലൂടെ മാത്രമേ രക്ഷ ഉള്ളെന്നും അവൻ മുഖാന്തിരം സകലതും ഉളവായെന്നും നമ്മുടെ സൃഷ്ടാവ് അവനാണെന്നും അവനിലൂടെ മാത്രമേ നിത്യ ജീവൻ പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ എന്നും പറഞ്ഞു കൊടുക്കുവാൻ പറ്റിയ ഈ ദിവസത്തെ നമ്മൾ തള്ളിക്കളയരുത് .ഇതു തീർച്ചയായും നല്ല അവസരമാക്കി മാറ്റി പ്രയോജനപ്പെടുത്തണം.അനേകർ ഇതു മൂലം ക്രിസ്തുവിനെ അറിയുവാൻ ഇടയാകും.

ഒരുകൂട്ടർ ഇതെല്ലാം വേണ്ടാ എന്ന് വാദിക്കുമ്പോൾ ഒരുകൂട്ടർ ഇതിനെ ആഘോഷമായി കാണുന്നു .

ഒരു കൂട്ടർ ഒന്നിച്ചു കൂടുവാനും സ്നേഹം പങ്കിടുവാനും മറ്റുള്ള വിജാതീയരെ ഒന്നുച്ചു കൂട്ടി ഈ സന്തോഷത്തിൽ പങ്കെടുപ്പിക്കുവാനും ശ്രമിക്കുന്നു .ഇവരുടെ മനസ്സിൽ പഴയകഥകൾ ഒന്നുമില്ല അവരുടെ മനസ്സിൽ ക്രിസ്തു എനിക്കായി ജനിച്ചു എന്ന സന്തോഷം മാത്രമേയുള്ളൂ.

ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.

ഈ ദിവസങ്ങൾ കർത്താവിന്റെ ജനനം ആയി കണ്ടു ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ ...... അതിനെ പഴങ്കതകൾ പറഞ്ഞു കുത്തി നോവിക്കരുത് . അവന്റെ മനസ്സാക്ഷിയെ വേദനിപ്പിക്കാതെ അവന്റെ വിശ്വാസം സംരക്ഷിക്കുവാൻ വേണ്ടി അവന്റെ കൂടെ ആഘോഷത്തിൽ പങ്കു ചേരുവാൻ സാധിക്കുന്നവർ പങ്കെടുക്കട്ടെ . അതിനെ നാം തടുക്കരുത് . പൗലോസ് പറയുന്നു ......നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ. റോമർ 14 :22

അതുകൊണ്ടു ആരെയും പരിഹസിക്കാതെ അവനവനു നല്ലതെന്നു തോന്നുന്നത് ചെയ്യട്ടെ . വിധിക്കുന്നവൻ കർത്താവാണ് . കർത്താവിനു വിട്ടുകൊടുക്കുക സകലതും .

എല്ലാവർക്കും സന്തോഷവും സമാധാനവും നൽകുന്ന ക്രിസ്തു യേശു നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നിറയട്ടെ .........

God bless you all .......

സ്നേഹത്തോടെ
സുമാ സജി ..

No comments:

Post a Comment