നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവു കൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.മർക്കോസ് 4 :24
നമ്മൾ കേൾക്കുന്ന വചനം ശ്രദ്ധിച്ചു കേൾക്കുക. അതിനെ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും വേണം.
വചനം കേട്ടത് കൊണ്ടുമാത്രം നമ്മുക്ക് പ്രയോജനം ഉണ്ടാകണമെന്നില്ല. അത് നമ്മൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും വേണം .പ്രത്യേകിച്ച് മറ്റുള്ളവരോട് ഇതിനെക്കുറിച്ച് പറഞ്ഞു കൊടുക്കുമ്പോൾ അത് വചനപ്രകാരം ആണോ എന്ന് നിരീക്ഷിക്കണം .എന്നിട്ടു അത് പൂർണ്ണമായും ശരിയാണ് എന്ന് ബോദ്ധ്യം ഉണ്ടെങ്കിൽ മാത്രമേ അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാവൂ...... കയ്യടി കിട്ടുവാൻ വേണ്ടി എന്തെങ്കിലും ഒക്കെ തട്ടി വിട്ടാൽ അതിന്റെ ഭവിഷ്യത്ത് നാം അനുഭവിക്കേണ്ടി വരും.
ഒരു വചനം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നതിനു മുൻപ് നാം നമ്മെത്തന്നെ സൂക്ഷിച്ചു കൊള്ളണം. നാം എപ്രകാരം ആണ് ദൈവവചനം അനേകർക്ക് പകർന്നു കൊടുക്കുന്നത് അപ്രകാരം ആയിരിക്കും നമ്മുക്ക് കിട്ടുന്ന അനുഗ്രഹവും. നമ്മൾ വിശ്വസ്തതയോടെ ചെയ്തെങ്കിൽ ദൈവം നമ്മോടുള്ള വിശ്വസ്ഥതയും അധികമായി കാണിക്കും.
നമ്മുടെ കഴിവുകളെ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കുമ്പോൾ ദൈവം നമ്മടെ അറിവിനെ വിശാലമാക്കി അവന്റെ നാമത്തെ മഹത്വപ്പെടുത്തേണ്ടതിനു നമ്മുടെ നാവുകൾ ഉപയോഗിക്കും . ഇതുതന്നെയല്ലേ കർത്താവു തന്റെ ശിഷ്യന്മാർക്കും നൽകിയത് . അവർ കേട്ടത് വിശ്വസ്തതയോടെ വ്യാപാരം ചെയ്തപ്പോൾ കൂടുതലായി ദൈവത്തിന്റെ മർമ്മങ്ങളെ അവർക്കു മനസ്സിലാക്കുവാനും വലിയ ദൈവപ്രവൃത്തി ചെയ്തെടുക്കുവാനും സാധിച്ചു. കൃപാവരങ്ങളെ പ്രാപിപ്പാനും അത് ശക്തമായി ഉപയോഗിക്കുവാനും ദൈവം അവരെ ഉപയോഗിച്ചു .
നമ്മൾ കേൾക്കുന്ന വചനം നമ്മൾ വ്യാപാരം ചെയ്തില്ലെങ്കിൽ അത് നമ്മളിൽ നിന്നും നഷ്ടപ്പെട്ടു പോകുകയും നമ്മുടെ അനുഗ്രഹങ്ങൾ ചോർന്നു പോകുവാനും ഇടയായി തീരും.വചനം വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയില്ലെങ്ക ിൽ നിങ്ങളിൽ ഉള്ളതുകൂടി എടുത്തു മാറ്റപ്പെടും അതുകൊണ്ടു നമ്മൾ കേൾക്കുന്നത് വിശ്വസ്തതയോടുകൂടി മറ്റുള്ളവർക്ക് പകർന്നു കൊടുത്ത് ദൈവത്തിന്റെ പ്രസാദം കൂടുതലായി പ്രാപിച്ചു എടുക്കുവാൻ നമ്മെ തന്നെ സമർപ്പിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ
സുമാ സജി .
നമ്മൾ കേൾക്കുന്ന വചനം ശ്രദ്ധിച്ചു കേൾക്കുക. അതിനെ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും വേണം.
വചനം കേട്ടത് കൊണ്ടുമാത്രം നമ്മുക്ക് പ്രയോജനം ഉണ്ടാകണമെന്നില്ല. അത് നമ്മൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും വേണം .പ്രത്യേകിച്ച് മറ്റുള്ളവരോട് ഇതിനെക്കുറിച്ച് പറഞ്ഞു കൊടുക്കുമ്പോൾ അത് വചനപ്രകാരം ആണോ എന്ന് നിരീക്ഷിക്കണം .എന്നിട്ടു അത് പൂർണ്ണമായും ശരിയാണ് എന്ന് ബോദ്ധ്യം ഉണ്ടെങ്കിൽ മാത്രമേ അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാവൂ...... കയ്യടി കിട്ടുവാൻ വേണ്ടി എന്തെങ്കിലും ഒക്കെ തട്ടി വിട്ടാൽ അതിന്റെ ഭവിഷ്യത്ത് നാം അനുഭവിക്കേണ്ടി വരും.
ഒരു വചനം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നതിനു മുൻപ് നാം നമ്മെത്തന്നെ സൂക്ഷിച്ചു കൊള്ളണം. നാം എപ്രകാരം ആണ് ദൈവവചനം അനേകർക്ക് പകർന്നു കൊടുക്കുന്നത് അപ്രകാരം ആയിരിക്കും നമ്മുക്ക് കിട്ടുന്ന അനുഗ്രഹവും. നമ്മൾ വിശ്വസ്തതയോടെ ചെയ്തെങ്കിൽ ദൈവം നമ്മോടുള്ള വിശ്വസ്ഥതയും അധികമായി കാണിക്കും.
നമ്മുടെ കഴിവുകളെ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കുമ്പോൾ ദൈവം നമ്മടെ അറിവിനെ വിശാലമാക്കി അവന്റെ നാമത്തെ മഹത്വപ്പെടുത്തേണ്ടതിനു നമ്മുടെ നാവുകൾ ഉപയോഗിക്കും . ഇതുതന്നെയല്ലേ കർത്താവു തന്റെ ശിഷ്യന്മാർക്കും നൽകിയത് . അവർ കേട്ടത് വിശ്വസ്തതയോടെ വ്യാപാരം ചെയ്തപ്പോൾ കൂടുതലായി ദൈവത്തിന്റെ മർമ്മങ്ങളെ അവർക്കു മനസ്സിലാക്കുവാനും വലിയ ദൈവപ്രവൃത്തി ചെയ്തെടുക്കുവാനും സാധിച്ചു. കൃപാവരങ്ങളെ പ്രാപിപ്പാനും അത് ശക്തമായി ഉപയോഗിക്കുവാനും ദൈവം അവരെ ഉപയോഗിച്ചു .
നമ്മൾ കേൾക്കുന്ന വചനം നമ്മൾ വ്യാപാരം ചെയ്തില്ലെങ്കിൽ അത് നമ്മളിൽ നിന്നും നഷ്ടപ്പെട്ടു പോകുകയും നമ്മുടെ അനുഗ്രഹങ്ങൾ ചോർന്നു പോകുവാനും ഇടയായി തീരും.വചനം വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയില്ലെങ്ക
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ
സുമാ സജി .
No comments:
Post a Comment