വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
എബ്രായർ 11 :31
നമ്മുക്ക് പലപ്പോഴും പലതരത്തിൽ ഉള്ള പരീക്ഷണങ്ങൾ വരും . പല പരീക്ഷണങ്ങളും ഈ ഒറ്റുകാരെപ്പോലെ വരുന്നത് ആയിരിക്കും അതിനെ തരണം ചെയിതു പോകുവാൻ വളരെ വിഷമകരവും ആയിരിക്കും എന്നാൽ അതിനെയെല്ലാം വിശ്വാസം മൂലം സമാധാനത്തോടെ എതിരേൽക്കുവാൻ നാമും പഠിക്കേണം . നാം നമ്മുടെ പരീക്ഷകളെ വിശ്വാസത്താൽ എതിരേൽക്കുന്നെങ്കിൽ ദൈവം നമ്മുക്കത് വലിയ അനുഗ്രഹമാക്കി മാറ്റും.
ഈ വചനത്തിൽ എടുത്തു പറഞ്ഞിരിക്കുന്ന ഒരു കാര്യം റാഹാബ് എന്ന വേശ്യ .അങ്ങനെ പറയുമ്പോൾ അവളുടെ പട്ടണത്തിലെ ഏറ്റവും മോശമായി ജീവിച്ച ഒരുവൾ ആണെന്ന് നമ്മുക്ക് മനസ്സിലാക്കാം .അവൾ ഏറ്റവും വലിയ പാപികളിൽ ഒരുവൾ ആയിരുന്നുവല്ലോ .. ... എന്നാൽ അവളുടെ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ദൈവo അവളോട് കരുണ കാണിക്കുമെന്നും ഉള്ള വിശ്വാസം ആണ് അവളെ രക്ഷിച്ചത്. ഇതുപോലെ ഇതു വായിക്കുന്ന എന്റെ പ്രീയപ്പെട്ടവർ ആരെങ്കിലും പാപത്തിന്റെ അടിത്തട്ടിൽ നിന്നും കരകേറാൻ മേലാതെ വിഷമിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കർത്താവായാ യേശുക്രിസ്തുവിലേക്കു ഒന്ന് വരാമോ...... ?നിങ്ങളുടെ ഏതു പാപവും കർത്താവിനോടു വാസ്തവമായി ഒന്ന് ഏറ്റു പറഞ്ഞു കർത്താവിന്റെ കരുണക്കായി ആ പൊൻമുഖത്തേക്കു ഒന്ന് നോക്കുമെങ്കിൽ കർത്താവ് നിങ്ങളോടു ക്ഷമിക്കുകയും ആ പാപത്തിൽ നിന്നും നിങ്ങൾ ക്ക് മോചനം ലഭിക്കുകയും ചെയ്യും . പാപത്തിന്റെ സന്തോഷം താൽക്കാലികം ആണ് എന്നാൽ ക്ഷമിക്കപ്പെടാത്ത പാപത്തിനുള്ള ശിക്ഷ എന്നന്നേക്കുമുള്ളതാണ് എന്ന് നാം മനസ്സിലാക്കണം. കർത്താവ് പറയുന്നു.....
''എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.. .''
കർത്താവ് നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ ......
സ്നേഹത്തോടെ
സുമാ സജി

No comments:
Post a Comment