BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: 1 person, smiling, text and close-upലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. സദൃശ്യവാക്യങ്ങൾ31:30

സുന്ദരി ആകുവാൻ ആഗ്രഹിക്കാത്ത വനിതകൾ ആരുണ്ട് ?സൗന്ദര്യം ഉണ്ടായിരിക്കുന്നത് തെറ്റല്ല . പക്ഷെ ആ സൗന്ദര്യം യാഥാർഥ്യം ആകണമെങ്കിൽ ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യത്തെ ചമച്ചവന്റെ പാദപീഠത്തിൽ ഇരുന്നാലേ യത്ഥാർത്ഥമായ സൗന്ദര്യം നമ്മളിലേക്ക് കടന്നു വരുകയുള്ളു .... സ്വയം നാം നമ്മുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കുവാൻ ശ്രമിച്ചാൽ അത് എപ്പോഴും പരാജയം ആയിരിക്കും. ബാഹ്യമായ സൗന്ദര്യത്തിൽ മദിച്ചുനടക്കുന്നവരുടെ ഹൃദയത്തിൽ ശൂന്യതയും ,അതോടൊപ്പം തന്നെ മലിനമായ ചിന്തകളും , തരം താഴ്ന്ന ചിന്താഗതികളും ഉള്ളവർ ആയിരിക്കും. അവരുടെ കണ്ണുകളിൽ തന്നെ അവർ സൗന്ദര്യമില്ലാത്തവർ ആയി മാറും .

യേശു കർത്താവിന്റെ പാദപീഠത്തിൽ ഇരിക്കുന്ന ഒരു സ്ത്രീക്ക് ഉണ്ടാകുന്ന സൗന്ദര്യത്തിന്റെ അത്രയും ഒരിക്കലും ബാഹ്യമായ പ്രവർത്തനത്തിലൂടെ സൗന്ദര്യം ഉണ്ടാക്കി എടുക്കുവാൻ സാധിക്കുകയില്ല. യേശുവിനെ സ്നേഹിക്കുന്ന ഒരു സ്ത്രീക്ക് യേശുവിന്റെ സൗന്ദര്യം അവളിലേക്ക്‌ പകരപ്പെടും .അങ്ങനെ അവൾ ഏറ്റവും മനോഹരം ആയി മാറും .കാരണം യേശുക്രിസ്തു പതിനായിരങ്ങളിൽ ഏറ്റവും സുന്ദരൻ ആണ് .യേശുക്രിസ്തുവിന്റെ ഓരോ പ്രവൃത്തിയും ഓരോ വാഗ്ദത്തവും ഓരോ മൊഴികളും സൗന്ദര്യം നിറഞ്ഞതാണ്. സ്ത്രീകൾ ആയ നാം ഈ സൗന്ദര്യത്തെ ഒപ്പിയെടുത്തു മറ്റുള്ളവർക്ക് പകർന്നു കൊടുക്കേണ്ടതാണ് .

യേശു ക്രിസ്തു നമ്മളിലേക്ക് കടന്നു വരുമ്പോൾ നമ്മളിൽ അനേകം പ്രത്യേകതകൾ ഉളവാക്കും.നമ്മളിൽ ഉളവായിട്ടില്ലാത്ത പല നന്മകളും നാം അറിയാതെ തന്നെ പൊട്ടിമുളക്കുവാൻ തുടങ്ങും. കർത്താവിനോടു കൂടുതൽ ചേർന്ന് നിൽക്കുമ്പോൾ ആ മുളകൾ പലതും വളർന്നുമനോഹരമായി തീരും. പെട്ടെന്ന് തന്നെ അനേകരെ ആകർഷിക്കുന്ന രീതിയിൽ
പ്രകാശിക്കുന്നത് കാണാം . അങ്ങനെ നമ്മളിൽ ഉണ്ടായിരുന്ന മ്ലേച്ഛതകളെയും കുറവുകളേയും , ശൂന്യതകളെയും പൂർണ്ണമായും മാറ്റി അനേകർക്ക്‌ സന്തോഷവും ആശ്വാസവും നല്കുന്നവരായിനമ്മളെ ദൈവം ഒരുക്കി എടുക്കും. ഇതുമൂലം ക്രിസ്തുവിന്റെ മനോഹരമായ ആ മുഖം മറ്റുള്ളവർക്ക് നമ്മളിലൂടെ കാണുവാൻ സാധിക്കും.അപ്പോഴാണ് യത്ഥാർത്ഥമായ സൗന്ദര്യമുള്ള സ്ത്രീകളായി നാം ഓരോരുത്തരും മാറുന്നത്.

യേശു ക്രിസ്തു ഒരുവന്റെ ഉള്ളിൽ വരുമ്പോൾ ക്രിസ്തുവിലുള്ള സകല നന്മകളും നമ്മളിൽ വരുകയും നമ്മുടെ മുഖം വളരെ മനോഹരമായി പ്രകാശിക്കുകയും ചെയ്യും .അപ്പോൾ ലോകം നമ്മളെ അല്ലാ കാണുന്നത് നമ്മിലൂടെ ക്രിസ്തുവിനെ അത്രേ കാണുന്നത് .അതുകൊണ്ടു കർത്താവിനെ ഭയപ്പെട്ടു അവനോടു ചേർന്ന് ഇരിക്കുക .അപ്പോൾ നമ്മുടെ സൗന്ദര്യം അത്യന്തമായി വർദ്ധിക്കും.

നമ്മുടെ സൗന്ദര്യത്തിൽ നമ്മൾ മതി മറന്നു പോകാതെ യേശുവിന്റെ സ്നേഹത്തിൽ വസിക്കുന്നതാണ് ജീവിതവിജയത്തിന്റെ രഹസ്യം .അവന്റെ സ്നേഹം നമ്മളിൽ നിറയുമ്പോൾ യേശു നമ്മളെ സ്നേഹിച്ചതുപോലെ നമ്മുക്കും മറ്റുള്ളവരെ സ്നേഹിക്കുവാൻ സാധിക്കും.അതാണ് യത്ഥാർത്ഥ സൗന്ദര്യം .

യേശു ക്രിസ്തുവിന്റെ സൗന്ദര്യത്തെ താരതമ്യം ചെയ്യുമ്പോൾ ..... മാനുഷീകസൗന്ദര്യത്തിനും മാനുഷീക മൂല്യങ്ങൾക്കും ഒട്ടും പ്രസക്തി ഇല്ലാ എന്ന് നമ്മുക്ക് മനസ്സിലാകും. ശരിയായ സൗന്ദര്യം ഒരു സ്ത്രീയിൽ കാണണമെങ്കിൽ അവളെ തന്നെത്താൻ പൂർണ്ണമായും ശൂന്യമാക്കികൊണ്ടു അവളുടെ ജീവിതത്തെ ദൈവാത്മാവിനാൽ നിറയുവാൻ അനുവദിച്ചു കൊടുക്കുമ്പോൾ അവളിൽ നിന്നും പുറപ്പെട്ടു വരുന്ന നന്മകൾ ആണ് അവളെ ബാഹ്യമായും ആന്തരീകമായും സൗന്ദര്യമുള്ളവൾ ആക്കി മാറ്റുന്നത് .അതുകൊണ്ടു നമ്മുക്ക് കർത്താവിനോടു ചേർന്ന് നിൽക്കാം .കർത്താവിനെ നമ്മുടെ ജീവിതത്തിന്റെ ഇല്ലാ മേഖലകളിലും മാതൃക ആക്കി കർത്താവിന്റെ വചനത്തെ നമ്മുടെ ഹൃദയത്തിൽ ധ്യാനിച്ചു മുന്നോട്ടു നീങ്ങുമ്പോൾ ഏറ്റവും സൗന്ദര്യമുള്ളവർ നാം ഓരോരുത്തരും ആയിരിക്കും. 😄

ദൈവം നിങ്ങളെ ഓരോരുത്തരെയും കർത്താവിൽ സൗന്ദര്യം ഉള്ളവരായി തീർക്കട്ടെ .....😃🙏
സ്നേഹത്തോടെ
സുമാ സജി


No comments:

Post a Comment