BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: one or more people and ocean, text that says "He gives power to the faint; and to them that have no might He INCREASES STRENGTH Isaiah 40:29"എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. സങ്കീർത്തനം 18 : 1

അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു. യെശയ്യാവ് 40 : 29

അനുദിനവും നാം നമ്മേ തന്നെ യേശുക്രിസ്തുവിൽ കാണുക . ക്രിസ്തുവിൽ നമ്മുക്ക് വാർദ്ധക്ക്യം ഇല്ലാ. പഴയനിയമ ഉടമ്പടിയിൽ മോശക്ക് അസാധാരണമായ ശക്തിയും ധൈര്യവും തന്റെ നൂറ്റിഇരുപതാം വയസ്സിലും അനുഭവിച്ചത്‌ അദ്ദേഹം ദൈവത്തോട് കൂടി നടന്നതുകൊണ്ട
ാണ്. ദൈവം മോശയെ വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിക്കായി ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന് ഏതാണ്ട് 80 വയസ്സുണ്ടായിരുന്നു . ആ പ്രായത്തിൽ ലക്ഷകണക്കിന് ഇസ്രായേൽ ജനത്തെ മിസ്രയേമിന്റെ അടിമത്ത്വത്തിൽ നിന്ന് മോചിപ്പിക്കുവാൻ ദൈവം ഈ 80 കാരനെ ആണ് ഉപയോഗിച്ചത് . അങ്ങനെയെങ്കിൽ പുതിയനിയമ സഭയിലെ നാം എത്ര അധികമായി ദൈവത്തിനു മുൻപിൽ ശോഭിക്കേണ്ടവർ ആണ് .ദൈവം തന്നെ നമ്മുക്ക് ശക്തിയായി അനുനിമിഷവും നമ്മളെ ശാക്തീകരിച്ചു നമ്മുടെ കൂടെ നടക്കുമ്പോൾ എത്ര ശ്രേഷ്ഠമായ പ്രവൃത്തികൾ ആണ് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
ഫിലിപ്പിയർ 4 :13 അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.യശയ്യാവ് 40 : 29

കർത്താവിന്റെ ഈ ശക്തി നമ്മുക്ക് ലഭിക്കുമ്പോൾ ശത്രുവിന്റെ ഏതു ബലമുള്ള കോട്ടകളിലും കടന്നു ചെന്ന് അവനാൽ ബന്ധിക്കപ്പെട്ട ആത്മാക്കളെ ക്രിസ്തുവിനു വേണ്ടി നമ്മുക്ക് നേടി എടുക്കുവാൻ സാധിക്കും. കാരണം നമ്മുടെമേൽ ക്രിസ്തു പകർന്നു തന്നിരിക്കുന്നത് അസാധാരണമായ ശക്തിയാണ്.ശത്രുവിന്റെമേൽ ചവുട്ടി ജയോത്സവം കൊണ്ടാടുവാൻ ഉള്ള അധികാരം നമ്മുടെമേൽ ദൈവം പകർന്നു തന്നിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുക്ക് ഉണ്ടാകണം . ആ ശക്തി നമ്മളിൽ വ്യാപരിക്കുന്നു എന്നുള്ള ബോധ്യം നമ്മളിൽ കടന്നു വരുമ്പോൾ പഴയനിയമ വിശ്ശുദ്ധന്മാരെക്കാളും ശക്ത്തമായി നമ്മുടെ കർത്താവിനു വേണ്ടി നമ്മുക്ക് പ്രയോജനപ്പെടുവാൻ സാധിക്കും . ഇതിനു ഒരു പ്രായപരിധി ഒന്നുമില്ല . ഒരു പക്ഷെ നാം ചിന്തിച്ചേക്കാം നമ്മുക്ക് പ്രായമായി ഇനി ആരോട് സുവിശേഷം പറയുവാൻ ....... നമ്മുടെ പുറമെയുള്ള മനുഷ്യൻ സ്വാഭാവികം ആയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കച്ചേക്കാം എന്നാൽ നമ്മുടെ അകത്തെ മനുഷ്യൻ അനുദിനം പുതുക്കo പ്രാപിച്ചു കൊണ്ടിരിക്കുന്നതിനാൽ നമ്മുക്ക് ക്രിസ്തുവിനു വേണ്ടി വന്കാര്യങ്ങളെ ചെയ്തെടുക്കുവാൻ സാധിക്കും.( 2 കോരിന്ത്യർ 4 : 16 )

പ്രീയ സഹോദരങ്ങളെ കർത്താവിന്റെ വരവ് ഏറ്റം അടുത്തിരിക്കുന്നു ...... നമ്മുടെ സമയം നാം വെറുതെ പാഴാക്കി കളയാതെ നമ്മൾ ആയിരിക്കുന്ന ഇടത്തു നമ്മളാൽ കഴിയുന്ന രീതിയിൽ കർത്താവിനു വേണ്ടി അധികമായി പ്രയോജനപ്പെടുവാൻ ശ്രമിക്കുക. ഒരു പക്ഷേ കർത്താവിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് നിങ്ങളുടെ ഉള്ളിൽ ആഗ്രഹം ഉണ്ടായിരിക്കാം എങ്ങനെ ചെയ്യും എന്ന് അറിയില്ലായിരിക്കും. നിങ്ങൾ പാസ്റ്റർ ഒന്നും ആകുവാൻ അല്ലാ ഞാൻ പറഞ്ഞതിന്റെ ഉദ്ദേശ്യം . നിങ്ങൾക്കു പാട്ടുപാടുവാൻ അറിയാമെങ്കിൽ അതു കർത്താവിനായി പ്രയോജനപ്പെടുത്തണം. നിങ്ങൾ രോഗികളെ സന്ദർശിക്കുവാൻ പോകുമ്പോൾ കൂട്ടുകാരെ കാണുവാൻ പോകുമ്പോൾ അവിടെ ദൈവത്തെ മഹത്വീകരിച്ചു ഒരു പാട്ടു പാടുക. ഒരു പക്ഷെ അതിലൂടെ ആയിരിക്കും ഒരു വ്യക്തി ദൈവത്തെ കണ്ടുമുട്ടുന്നത്. പ്രാർത്ഥിക്കുവാൻ അറിയാവുന്നവർ പോകുന്ന ഇടങ്ങളിൽ രണ്ടു വാക്കു പ്രാർത്ഥിച്ചു ഇറങ്ങുക . ആ പ്രാർത്ഥനയിലൂടെ ദൈവം അവരുടെ ഹൃദയങ്ങളിൽ ഇടപെടും. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളിലൂടെ തുടക്കമിടുക. അതിലൂടെ ദൈവം നിങ്ങളെ അധികമായി പ്രയോജനപ്പെടുത്തും.

ഇത് വായിക്കുന്ന ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ അതോടൊപ്പം ദൈവം നിങ്ങളെ അധികമായി എടുത്തു ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹത്തോടെ

സുമാ സജി .

No comments:

Post a Comment