
നമ്മുടെ
ജീവിതത്തില് എല്ലാവരാലും തള്ളപ്പെടുക എന്നത് വളരെ നിരാശനിറഞ്ഞതും, വേദനാജനകവും ആണ്. നാം ചിന്തിക്കാത്ത വിഷയങ്ങള്ആയിരിക്കും മിക്കവാറും ഒരു തള്ളപ്പെടലിന് കാരണമായി തീരുന്നത്. ഞാനടക്കം പലരും ഈ തള്ളപ്പെടലുകള്അനുഭവിക്കുന്നവര്ആയിരിക്കാം......എന്നാല്........വചനത്തില്ഉടനീളം പരിശോദിച്ചാല്ദൈവപുരുഷന്മാര് ഒന്നാമത് തള്ളപ്പെടുകയും പിന്നീട് ഉയര്ത്തപ്പെടുകയും ചെയിതതായി കാണുന്നുണ്ട്.
യാക്കോബിന്റെ പുത്രനായ ജോസഫ് ഇതിന് നല്ല ഒരു ഉദാഹരണം ആണ്. ആരംഭത്തില് പിതാവിന്റെ സ്നേഹം ജോസഫ് അനുഭവിച്ചു .....എന്നാല് പെട്ടെന്ന് തന്നെ തള്ളപ്പെടുന്നതിന്റെ അനുഭവം ജോസഫിനു ഉണ്ടായി. തന്റെ സഹോദരന്മാര് ആദ്യം അവനെ തള്ളി.....പിന്നീട് പിതാവിനാല് തള്ളപ്പെടല്അനുഭവിച്ചു.....
പോത്തീഫറിന്റെ ഭവനത്തെ നോക്കിയാല്ആദ്യം അവന് ഉയര്ത്തപ്പെട്ടതായി അവനു തോന്നി എന്നാല് തള്ളപ്പെടല് അവനെ പിന്തുടര്ന്നു......
ദാവീദിനെ നോക്കിയാലും ഇതേ അനുഭവം ആണ്.ദാവീദ് ശൌലിനായിതന്റെ കയ്യില്ഒരു വീണ വെച്ചിരുന്നപ്പോള്..... ശൌല്ദാവീദിന് വേണ്ടി കരുതിയത് ഒരു കുന്തമാണ്.
എന്നാല് അവസാനം ഇവരെല്ലാം ദൈവത്താല് ഉയര്ത്തപ്പെട്ടു.....
ഇതേപോലെ ഇതു വായിക്കുന്ന ഓരോരുത്തരും ഒരു പക്ഷേ..... സ്വന്തം സഹോദരങ്ങളാലോ...... മാതാപിതാക്കളാലോ...... ജോലീ മേഖലകളില് പലരുമായോ...... സ്നേഹിതന്മാരുമായോ.....ഒക്കെ അവഗണിക്കപ്പെടുകയോ.....തള്ളപ്പെടുകയോ ചെയിതവര് ആയിരിക്കാം ..... ചിലപ്പോള് നിങ്ങള്ക്ക് തോന്നിയേക്കാം ദൈവവും നിങ്ങളെ തള്ളിക്കളഞ്ഞു എന്ന്.....എന്നാല് പ്രീയ സഹോദരങ്ങളെ.....ഇതൊക്കെ നമ്മുടെ ജിവിതത്തില് വരുന്നത് നമ്മേ ഒന്ന് ഉടച്ചു വാര്ത്തെടുക്കുവാനാണ് എന്ന് നാം മനസ്സിലാക്കണം. ഹന്നയെ ഒന്ന് ശ്രദ്ധിച്ചു നോക്കുക. ദൈവം അവളുടെ ഗര്ഭം അടച്ചു എന്ന് 1ശമുവേല്‍ 1:5 ല്‍ നാം വായിക്കുന്നു.....ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മള്‍ ആയി തീരുന്നത് വരെ ദൈവം നമ്മളില്‍ നിന്നും പലതും എടുത്തു മാറ്റിയേക്കാം.....അതില്‍ ഒന്നും തളര്‍ന്നു പോകരുത്. ദൈവം നമ്മേ ആത്മീയമായും ഭൌതീകമായും ഉയര്‍ത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഇങ്ങനെയുള്ള തള്ളപ്പെടലിലൂടെയും...... ദുഖകരമായ പല സാഹചര്യങ്ങളിലൂടെയും പോകുവാന്‍ ദൈവം അനുവധിക്കുന്നു.....ഇപ്രകാരം ഉള്ള ബുദ്ധിമുട്ടുകളെ നാം നേരിടുമ്പോള്‍ ദൈവകൃപയാല്‍ നമ്മുടെ അകത്തെ മനുഷ്യന്‍ ബലം പ്രാപിക്കുമെങ്കില്‍ ആത്മീകമായും ഭൌതീകമായും നാം അനുഗ്ര്‍ഹിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യും. അതുകൊണ്ട് ധൈര്യത്തോടെ നമ്മുടെ തെറ്റുകളെ ഏറ്റുപറഞ്ഞു കര്‍ത്താവിന്റെ പാദപീoത്തിലേക്ക് ചെല്ലുക. നമ്മേ അറിയുന്നപോലെ മറ്റാരെ കര്‍ത്താവിനു അറിയുവാന്‍ സാധിക്കും. എപ്പോഴും സന്തോഷിപ്പിൻ...... ഇടവിടാതെ പ്രാർത്ഥിപ്പിൻ.....
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ...... ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. 😀
തള്ളപ്പെടല്‍ അനുഭവിക്കുന്ന ഏവരെയും ദൈവം ആശ്വസിപ്പിച്ചു അനുഗ്രഹിക്കട്ടെ.....എന്ന് പ്രാര്‍ഥിക്കുന്നു.....🙏
സ്നേഹത്തോടെ
സുമാ സജി .💞
No comments:
Post a Comment