സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ.ഗലാത്യർ 5 : 1
നിങ്ങൾ രക്ഷിക്കപ്പെട്ട നിമിഷം മുതൽ നിങ്ങൾ യേശുക്രിസ്തുവിൽ പൂർണ്ണ സ്വാതന്ത്ര്യം ഉള്ളവരാണ്.അതിനാൽ തന്നെ വർഷത്തിന്റെ തുടക്കം മുതൽ തന്നെ യേശുക്രിസ്തുവിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിൽ ജീവിക്കുവാൻ നാം ഓരോരുത്തരും നമ്മളെത്തന്നെ സമർപ്പിക്കുക.
നമ്മുടെ ജോലിയോ നമ്മുടെ ബന്ധങ്ങളോ നമ്മളിൽ നിന്നും വിട്ടു മാറാത്തപാപങ്ങളോ ഈ ലോകത്തിന്റെ ഉത്തരവാദിത്വങ്ങളോ ഒന്നും ഈ സ്വാതന്ത്ര്യത്തെ ബാധിക്കുവാൻ പാടില്ല . നാം പൂർണ്ണ സ്വാതന്ത്ര്യം ഉള്ളവരായി തികഞ്ഞ സമാധാനത്തിൽ സ്വസ്ഥതയിൽ ജീവിക്കുവാൻ വിളിക്കപ്പെട്ടവർ ആണ് എന്ന ബോധ്യത്തോടെ ജീവിക്കുക.അതോടൊപ്പം തന്നെ നാം നീതിമാൻ ആണ് എന്ന ബോധ്യത്തിൽ നടക്കയും ചെയ്യണം. നമ്മൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ തന്നെ ദൈവം നമ്മളെ നീതിമാനായി പ്രഖ്യാപിച്ചു . നമ്മുടെമേൽ ഇനി പാപത്തിന്റെ ഒരു കറയുമില്ല അതിനാൽ തന്നെ നമ്മുക്ക് സന്തോഷവും കൈവന്നിരിക്കുന്നു. പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.അതിനാൽ തന്നെ കുറ്റബോധത്തിന്റെയും പാപബോധത്തിന്റെയും ചിന്തയില്ലാതെ ക്രിസ്തുവിൽ നീതിമാനായി നടക്കുവാൻ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.

No comments:
Post a Comment