BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019



Image may contain: sky, cloud and outdoorപ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. 1പത്രോസ് 2:11,12.

നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.ഫിലിപ്പിയർ 3:20

🤔 നമ്മൾ എന്തിനാണ്ജീവിക്കുന്നത് ? ഈ ലോകത്തിൽ സുഖകരമായി ജീവിക്കുവാനോ ? അതോ നിത്യതയിൽ ദൈവത്തോടൊപ്പം നിത്യമായി ജീവിക്കുവാനോ ?

🤔 നമ്മൾ മറ്റുള്ളവരിലേക്ക് യേശുവിനെ പകർന്നു കൊടുക്കുന്നുണ്ടോ ?അവർക്കും ഈ നിത്യഭാവനം ലഭിപ്പാൻ നാം അവരെ സഹായിക്കുന്നുണ്ടോ ?

🤔 നമ്മുടെ നിക്ഷേപം നിത്യ രാജ്യത്തിനു വേണ്ടിയോ ? അതോ താൽക്കാലികമായ ഈ ലോകജീവിതത്തിനു വേണ്ടിയോ ?

നാം ഇവിടെ വെറും പരദേശ വാസികൾ അല്ലോ .... ഈ ലോകം അല്ലല്ലോ നമ്മുടെ ശാശ്വതനാട് ,ഇതു വെറും താൽക്കാലികം മാത്രം . പക്ഷെ അനേകർ ഇതു മനസ്സിലാക്കുന്നില്ല . ഇവിടെ ആണ് എല്ലാം...... ഇതിനപ്പുറം ഒന്നുമില്ല...... എന്ന് ചിന്തിക്കുന്നവർ അനേകർ ഉണ്ട് .

😧 നിങ്ങൾക്ക് എന്താണ് പറയുവാൻ ഉള്ളത് ?

😧 നിങ്ങൾ ഇവിടെ ജീവിച്ചു തീർക്കുവാൻ ഉള്ളവർ ആണോ?

പലപ്പോഴും നമ്മൾ ഈ താൽക്കാലിക ജീവിതം എന്നേക്കുമുള്ളതായി കണ്ടു ഇവിടെ സകലതും കൂട്ടി വെക്കുവാനും മോടിപിടിപ്പിക്കുവാനും, സ്വന്തമാക്കുവാനും ഉള്ള ശ്രമത്തിൽ ജീവിച്ചുപോകുന്നു .ഒരിക്കൽ നാം മനസ്സിലാക്കും ഈ ജീവിതം താൽക്കാലികം ആണെന്നും ഇവിടെ സ്വരൂപിച്ചത് എല്ലാം ഇട്ടിട്ടു നാം പോകേണ്ടി വരുമെന്നും .

😧 എന്തുകൊണ്ടാണ് ഈ ജീവിതം വളരെ മനോഹരമായി കണ്ടു നമ്മുടെ ഭവനത്തെ മോഡി പിടിപ്പിച്ചും അടിച്ചുപൊളിച്ചും ജീവിക്കുന്നതിന്റെ കാരണം ?

ഈ ജീവിതം കഴിഞ്ഞു വേറെ എവിടെയോ എന്നന്നേക്കും ആയി ജീവിക്കുവാൻ പോകുന്നവർ ആണ് നാം ഓരോരുത്തരും. യഥാർത്ഥമായതു വരുവാൻ ഇരിക്കുന്നതേയുള്ളു.... നമ്മുടെ ഈ ഭൂമിയിലെ ഈ താൽക്കാലിക ജീവിതം ആ നിത്യമായ ജീവിതത്തിനു വേണ്ടിയുള്ള ഒരു പരിശീലന കേന്ദ്രം ആണ്. അവിടെ വസിക്കുവാൻവേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് നാം ഇവിടെ ചെയ്യേണ്ടത്.

നാം ഈ ലോകത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നു .അതുകൊണ്ടു ഇവിടെ എല്ലാം മനോഹരം ആക്കി തീർക്കുവാൻ ശ്രമിക്കുന്നു. ഈ ജീവിതം ഒരിക്കലും അവസാനിക്കില്ല എന്ന ബോധ്യത്തിൽ നാം പലതും ചെയ്യുന്നു . കാരണം നാം ഈ ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു . പക്ഷെ ദൈവം നമ്മുക്ക് വേറെ ഒരു ലോകത്തെക്കുറിച്ച് പറഞ്ഞു തരുന്നു. അതാണ് നിത്യം. അവിടെ കരച്ചിലോ പല്ലുകടിയോ മുറവിളിയോ മരണമോ ഒന്നുമില്ലാത്ത മനോഹരമായ ഒരു നിത്യഭവനം. നമ്മെ ഓരോരുത്തരെയും അവിടെ എത്തിക്കുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തോട് കൂടെയുള്ള വാസം .ഇതാണ് ഏറ്റവും പ്രാധാന്യം ഉള്ളതും വിലയേറിയതും .ഈ സത്യം നാം മനസ്സിലാക്കി മുന്നേറണം.അതിനോടൊപ്പം ഇതു അറിയാത്തവരിലേക്കു ഈ സന്ദേശം എത്തിച്ചു അവരെ പ്രബോധിപ്പിക്കണം ..ഇവിടെ അല്ലാ നമ്മുടെ ശാശ്വതനാട് . ഈ ലോകം താൽക്കാലികം ആണെന്ന് അറിഞ്ഞിട്ടും ഇവിടെ സമ്പത്തു സ്വരൂപിച്ച് വെക്കുവാൻ നാം ആഗ്രഹിക്കുകയും അതിനു വേണ്ടി രാപകലില്ലാതെ അദ്ധ്വാനിക്കുകയും ചെയ്യുന്നു .ഇവിടെ സ്വരൂപിച്ച് കൂട്ടിവെക്കുന്നതു ഒക്കെയും നമ്മുക്ക് നഷ്ടമാകും എന്ന് അറിഞ്ഞിട്ടും നാം അതിനു വേണ്ടി നമ്മുടെ ജീവിതം മുഴുവൻ ചിലവാക്കുന്നു. നിത്യമായ ജീവിതത്തെ കുറിച്ച് ചിന്ത ഇല്ലാതെ താൽക്കാലികമായതിനെ നാം മുറുകെ പിടിക്കുന്നു.ഇതു തീർത്തും അർത്ഥമില്ലാത്ത ഒരു കാര്യം അല്ലെ ?

ഈ ജീവിതം വരുവാനുള്ള നിത്യ ജീവിതത്തിന്റെ ഒരു ഒരുക്ക പ്രക്രീയ ആയി മാത്രം കണ്ടാൽ നിത്യമായ ജീവിതത്തിന്റെ സന്തോഷം നമ്മെ കൂടുതൽ ആവേശം ഉള്ളതാക്കും. ഈ ജീവിതം അവഗണിക്കുക എന്നുള്ളതല്ല നാം പറഞ്ഞു വരുന്നത് .അതിൽ മാത്രം ആകരുത് നമ്മുടെ ചിന്ത. നമുക്കിവിടെ എന്തെല്ലാം സുഖ സൗകര്യങ്ങൾ ഉണ്ടെങ്കിലും ദൈവത്തെ മറന്നു ജീവിക്കരുത് .നിത്യതയെ മറന്നു ജീവിക്കുന്നത് മൂലം നമ്മെ കൊണ്ടെത്തിക്കുന്നത് നിത്യ നാശത്തിൽ ആകും. അതിനാൽ നാം നിത്യതയിൽ ദൈവവും ആയി വസിക്കുവാൻ ഉള്ള പരിശീലനം ഇവിടെ നേടി എടുക്കണം.

നിത്യഭവനത്തെക്കുറിച്ച് ചിന്തിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മക്കളെ ദൈവം നോക്കികൊണ്ടിരിക്കുന്നു .ദൈവത്തിന്റെ കണ്ണിൽ അവർ മാത്രം ആണ് ജയാളികൾ .ദൈവം തന്റെ കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി മനോഹരമായ ഒരു ഭവനം പണിയുന്നു.... എപ്പോൾ നമ്മൾ അവിടെ എത്തുന്നൊ....അപ്പോൾ നമ്മുക്ക് മനസ്സിലാകും എത്ര ശ്രേഷ്ഠമായ ഒരു ജീവിതം ആണവിടെ നമ്മുക്കായി ഒരുക്കിയിരിക്കുന്നത് എന്ന്. അതുകൊണ്ടു ആ നിത്യഭവനം ലക്ഷ്യം വെച്ച് നമുക്കേവർക്കും മുന്നോട്ടുപോകാം

ദൈവം നിങ്ങളെ ഏവരെയും ആ നിത്യഭാവനത്തിൽ എത്തിക്കുവാൻ സഹായിക്കട്ടെ ....
സ്നേഹത്തോടെ
സുമാസജി 😃


No comments:

Post a Comment