BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019



Image may contain: one or more peopleക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. എഫേസ്യര് 2: 20

ഒരു അപ്പോസ്തോലൻ എങ്ങനെ ആയിരിക്കണം എന്നത് ഇതിനു മുൻപു ഇട്ട പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു . ഇന്ന് നമ്മുക്ക് പ്രവാചകന്മാരെക്കുറിച്ച് അൽപ്പം ചിന്തിക്കാം


🤔ആരാണ് പ്രവാചകൻമാർ ?

🤔ഇന്ന് പേരിനു മുൻപിൽ prophet എന്ന്‌ വെച്ചിരിക്കുന്ന എല്ലാവരും പ്രവാചകൻമാർ ആണോ ? 🤔നമ്മിൽ പലരും ഇന്ന് ഈ പേരിൽ കബളിപ്പിക്കപ്പെട്ടുപോകുന്നില്ലേ ?🤔 നമ്മുക്ക് അവരെ എങ്ങിനെ തിരിച്ചു അറിയുവാൻ സാധിക്കും ?

ഒരു പ്രവാചകനിലൂടെ ദൈവം ആഗ്രഹിക്കുന്നത് ബാങ്ക് അക്കൗണ്ട് വിളിച്ചു പറയുകയോ...... പേര് വിളിച്ചു പറയുകയോ...... വീട് നിൽക്കുന്നിടം വിളിച്ചു പറയുകയോ...... വണ്ടിയുടെ നമ്പർ വിളിച്ചു പറയുകയോ എത്ര കുട്ടികൾ ഉണ്ടെന്നു പറയുകയോ എന്നതല്ല . .യത്ഥാർത്ഥത്തിൽ ഉള്ള ഒരു പ്രവാചകൻ യേശു എന്ന ക്രിസ്തുവിനെ വെളിപ്പെടുത്തുന്നവർ ആയിരിക്കണം . പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠമായ സ്നാപക യോഹന്നാനെ നമ്മുക്ക് നോക്കാം.... അദ്ദേഹത്തിന് വെളിപ്പെടുത്തുവാൻ ഒന്നേ ഉള്ളായിരുന്നു '' ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്'' .ഇതായിരുന്നു യോഹന്നാന് കിട്ടിയ ഏറ്റവും സുപ്രധാനം ആയ വെളിപ്പാട് .ഉൽപ്പത്തി മുതൽ വെളിപ്പാട് വരെ നാം നോക്കുകയാണെങ്കിൽ പ്രവാചകന്മാർ എല്ലാവരും ക്രിസ്തു എന്ന ഏക രക്ഷകനെ ആണ് വെളിപ്പെടുത്തിയിരിക്കുന്നത് .ക്രിസ്തുവെന്ന രക്ഷകനെ വെളിപ്പെടുത്തുക എന്നത് മാത്രമാണ് പ്രവാചകന്മാരിൽ കൂടി ദൈവം ആഗ്രഹിക്കുന്നത് . മറ്റുള്ളവയെല്ലാം ഇതിന്റെ കൂടെ നടന്നു പോകുന്നവയാണ് .അതുകൊണ്ടു ക്രിസ്തുവിനെ വെളിപ്പെടുത്താത്ത പ്രവാചകന്മാർ ആരും ദൈവത്തിന്റെ പ്രവാചകൻ മാർ അല്ലാ .

പ്രവാചകന്മാർ സഭയെ സ്നേഹിക്കുന്നു ....അവർ സഭയിൽ ഉള്ളവരെ ക്രിസ്തുവേശുവിൽ അവർ ആരെന്നു നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേ ഇരിക്കണം .ദൈവ മഹത്ത്വത്തിനായി പ്രവര്ത്തിക്കേണ്ടതിനു സഭയിലെ അംഗങ്ങളെ പ്രബോധിപ്പിക്കുന്നതിലൂടെ അവരെ നിത്യതക്കായി ഒരുക്കി എടുക്കണം.പ്രവാചകന്മാര് അംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നല്കുകയും സഭയുടെ ദൌത്യത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്യണം.

😃നമ്മുടെ മുൻപിൽ മാതൃകയായുള്ള ഏറ്റവും വലിയ പ്രവാചകൻ യേശുക്രിസ്തു ആണ് .

😃പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.2പത്രോസ്1:21

😃പ്രവാചകന്മാര് പ്രാദേശികസഭക്കും അതിന്റെ നേതൃത്ത്വത്തിനും വിദേയപ്പെട്ടു നിൽക്കുന്നവർ ആയിരിക്കും.

😃 ക്രിസ്തുവേശുവിൽ പക്വതയുള്ള പ്രവാചകന്മാർ പ്രാദേശിക സഭക്ക് അതീതമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കില്ല .

😃വഴി പറഞ്ഞുകൊടുക്കുന്ന ശുശ്രൂഷ ആണ് പ്രവാചകന്റേതു .

😃ദൈവസഭയുടെ അടിസ്ഥാനങ്ങളിൽ ഒന്നാണ് പ്രവാചകൻ

😃ദൈവത്താൽ നിയോഗിക്കുന്നവർ മാത്രം ആണ് പ്രവാചകന്മാർ 1കൊരിന്ത്യർ 12:28

😃ദൈവസഭയുടെ കണ്ണുകൾ ആണ് പ്രവാചകന്മാർ .ഇവർക്ക് ഭൂതകാലത്തെകുറിച്ചും ഭാവി കാലത്തെകുറിച്ചും പറയുവാൻ സാധിക്കും .

😃എവിടെ പോയാലും ഒരു പ്രവാചകന് ഒരു സഭ സ്ഥാപിക്കുവാൻ സാധിക്കും . എന്നാൽ അവിടെ ഒരു പാസ്റ്റർ ആയി ഇരിക്കുവാൻ സാധിക്കില്ല കാരണം അദ്ദേഹത്തിന്റെ ജോലി പ്രവചനം ആയിരിക്കും.

😃ഒരു പ്രവാചകൻ ദൈവത്തിന്റെ ഹൃദയത്തിലേക്ക് പ്രവേശിച്ചു ഒരു വിഷയത്തെക്കുറിച്ച് ഗ്രഹിച്ചു പറയുന്ന ആളാണ് യത്ഥാർത്ഥ പ്രവാചകൻ .

😃കർത്താവിന്റെ വരവിനുവേണ്ടി ദൈവസഭയെ ഒരുക്കുന്ന വ്യക്തിയായിരിക്കും ഒരു യത്ഥാർത്ഥ പ്രവാചകൻ .

😃നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം ആയിരിക്കണം റോമൻ12 :6

😃പ്രവചിക്കുന്നവൻ സ്വന്തഇഷ്ടപ്രകാരം അല്ലാ പ്രവചിക്കുന്നത് ആത്മാവിന്റെ പ്രേരണയാൽ ആയിരിക്കും പ്രവചിക്കുക.

പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു. 1കൊരിന്ത്യർ 14 :32

യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; സംഖ്യാപുസ്തകം 11 :25

😃ദൂത് പറഞ്ഞിട്ട് പോകുവാൻവേണ്ടി മാത്രം അല്ലാ പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നത്

😃ദൈവം എപ്പോഴും നമ്മുടെ വിശ്വസ്തതയെ പരിശോധിച്ചുകൊണ്ടേയിരിക്കും.

😃ഒരു പ്രവചനവും ഒരിക്കലും ദൈവവചനത്തിനു തുല്യമായി സ്വീകരിക്കരുത് .ഏതു പ്രവാചകനും പ്രവചിക്കുമ്പോൾ തെറ്റുണ്ടാകും ....തെറ്റുണ്ടാകണം , അല്ലെങ്കിൽ അവരുടെ ഹൃദയത്തിൽ നിഗളം ഉണ്ടാകും.അതുകൊണ്ടു എല്ലാ പ്രവചനവും അതുപോലെ അങ്ങ് ഏറ്റെടുക്കരുത് .
നാഥാൻ,അഗബൊസ് ഇവർക്ക് അബദ്ധം പറ്റിയിട്ടുണ്ട് . ആകയാൽ സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.

😃ഒരു പ്രവാചകൻ പ്രവചിക്കുമ്പോൾ അത് കൃത്യം ആണെങ്കിൽ അപ്പോൾതന്നെ നമ്മുടെ ആത്മാവ് പ്രതികരിക്കും . പ്രതികരിച്ചില്ലെങ്കിൽ അത് വചനപ്രകാരമുള്ള ഒരു പ്രവചനം ആയിരിക്കില്ല .

😃ഒരു പ്രവാചകൻ ഒരു വ്യക്തിയുടെ ഹൃദയത്തിൽ കടന്നു സകലവും വെളിപ്പെടുത്തും എന്നാൽ .....ആ ആഗ്രഹം ദൈവീകം ആണോ എന്ന് നോക്കണം , ദൈവത്തിന്റെ ഹിതം ആണോ അല്ലയോ എന്ന് പ്രവാചകൻ പറഞ്ഞിരിക്കണം . അങ്ങനെ പറഞ്ഞെങ്കിലെ ആ പ്രവചനം കറക്റ്റ് ആകുകയുള്ളു .

😃പ്രവാചകന്മാർ വചനത്തോട് മറുതലിക്കില്ല .പറയുന്ന വാക്കും ദൈവവചനവും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകില്ല .അവർ വചനത്തിൽ ഉള്ളതേ സംസാരിക്കൂ അല്ലാത്തത് പ്രവചനവും പഠിപ്പീരും ദൈവത്തിന്റെ പ്രവാചകന്മാർക്ക് യോജിച്ചതല്ല .

ഒരു വ്യക്തി ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ വലിയ അബദ്ധങ്ങളിൽ ചെന്നുചാടില്ലാ എന്ന് കരുതുന്നു

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .....
സ്നേഹത്തോടെ
സുമാസജി


No comments:

Post a Comment